Deep waves

Deep waves അക്ഷരങ്ങളെ സ്നേഹിച്ചവൻ ❤️

നന്ദിനി... [13]HORROR THRILLER..കഴിഞ്ഞ ഭാഗം link.. [12]👇https://www.facebook.com/share/p/1BTzZiq4CT/അവനു തൻ്റെ കണ്ണുകളെ ...
27/09/2025

നന്ദിനി... [13]
HORROR THRILLER..

കഴിഞ്ഞ ഭാഗം link.. [12]👇
https://www.facebook.com/share/p/1BTzZiq4CT/

അവനു തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

വെണ്ണക്കൽ ശില്പം പോലെ ഒരു സ്ത്രീ അതും തൻ്റെ കൺ മുൻപിൽ.
മുൻപങ്ങും കട്ടിട്ടുപോലുമില്ല. അതിസുന്ദരിയായ അവളുടെ മേനി ആ ഇരുട്ടിലും പൂർണ്ണചന്ദ്രനെ പോലെ പ്രകാശിക്കുന്നുണ്ടായിരുന്നു ..
പാദം വരെ മുട്ടുന്ന കേശഭാരം, വില്ലുപോലെ ഇടതൂർന്ന പുരികങ്ങൾ, വശ്യ തയാർന്ന മിഴികൾ, ആലില വയറിൽ മന്ദാരപൂ പോലെയുള്ള പൊക്കിൾചുഴി,ചോര വാർന്നൊഴുകുന്ന പോലത്തെ ചുണ്ടുകൾ,വിടർന്ന മാറിടം, മാറിടത്തിൽ അലങ്കാരമായി വിരിഞ്ഞു കിടന്നിരുന്ന തങ്ക പതക്കങ്ങൾ ഒറ്റനോട്ടത്തിൽ കണ്ട ആ കാഴ്ച സ്വപ്നമാണോ എന്നു തോന്നിയതിനാലാകാം. അവൻ കണ്ണുകൾ തിരുമ്മി കൊണ്ട് ഒരിക്കൽ കൂടി നോക്കിയത്..
ഇത്തവണ അവൻ ശരിക്കും ഞെട്ടി പോയി..
അതു അവൾ തന്നെയായിരുന്നു

നന്ദിനി..

അപ്പോൾ ഒരു നിമിഷം മുൻപ്ഞാൻ കണ്ടത് ആരായിരുന്നു .
അവൻ ആ കാഴ്ചകളെ ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു...

അതിനിടയിൽ അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു.

എന്താ ദേവേട്ടാ. ഇങ്ങിനെ നോക്കുന്നേ..
പകൽ കിനാവ് കാണുകയാണോ..?
അവളുടെ വശ്യമായ പുഞ്ചിരിക്കും മധുരമൂറും വാക്കുകൾ ക്കുമായുള്ള

മറുപടിയായി. അവൻ മൗനം പാലിച്ചു നിന്നു.
അവനു തൻ്റെ മനസ്സിനെ പൂർണ്ണ സ്ഥിതിയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല ..

അപ്പോൾ തൻ്റെ മുന്നിൽ കണ്ടവൾ ആരായിരുന്നു. അച്ഛൻ പറഞ്ഞ കഥയിലെ നായികയായിരുന്നോ..

അവനു അവളുടെ മുഖത്തു നിന്നും മിഴികൾ പിൻവലിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... എന്തോ തൻ്റെ മിഴികളെ അവൾ കൈവശപ്പെടുത്തിയതുപോലെ അവനു തോന്നി..

അതു വരെ നിശബ്ദമായിരുന്ന അവളുടെ ചുണ്ടുകൾ പിന്നെയും മന്ത്രിച്ചു...

എന്തായിത് ദേവേട്ടാ. എന്നെ ആദ്യമായി കാണുന്ന പോലെ ഞാൻ ദേവേട്ടൻ്റെ നന്ദിനി തന്നെയാ..

അതു പറഞ്ഞു കൊണ്ടവൾ മനോഹരമായി ഒന്നു കൂടെ പുഞ്ചിരിച്ചു.... ഒരു വിജയത്തിന്റെ കണിക കൾ ആ പുഞ്ചിരിയിൽ ഒളിച്ചിരുന്നു...

"ആരാണു നീ" ?

"ഞാനോ ഇതു നല്ല ചോദ്യം .. ദേവേട്ടനു എന്നെ അറിയില്ലങ്കിൽ ഈ ലോകത്ത് വേറെ ആർക്കാണ് എന്നെ അറിയുക അവൾ തെല്ലു നീരസത്തോടെ.മൃദുവായി മൊഴിഞ്ഞു...

അതിൽ ശ്രദ്ധ ചെലുത്താതെ അവൻ കുളത്തിലേക്ക് ഇറങ്ങുവാൻ തുടങ്ങി ..

നിൽക്കൂ ദേവേട്ടാ. ഞാനുമുണ്ട്..
നമുക്ക് ഒരുമിച്ച് നീരാടാം..

വേണ്ട . ഞാൻ തനിയെ കുളിച്ചു കൊള്ളാം..
അവൻ തിരിഞ്ഞു നോക്കാതെ മറുപടി നൽകി...
അവൾ വീണ്ടും ചോദ്യങ്ങളുമായ് അവനെ പിന്തിരിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു..

അതെന്താ ' ദേവേട്ടാ.

അവളുടെ വിടർന്നു നിന്ന ചെന്താമര പോലെയുള്ള മുഖമൊന്ന് വാടീ..

വേണ്ട എന്നു പറഞ്ഞാൽ വേണ്ട...

ഇത്തവണ അൽപം കയർത്ത ശബ്ദത്തോടെയാണ് അവൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടു മറുപടി പറഞ്ഞത് ....

നമ്മൾ മുൻപ് ഒരു പാട് കുളിച്ചിട്ടുള്ളതല്ലേ...
ദേവേട്ടന്നോട് ഒരു സ്നേഹവും ഇല്ല ..

നീ എൻ്റെ പഴയ നന്ദിനിയല്ല..
ഇന്നു നീ വേറെ ആരുടേയോ സ്വന്തമാണ് ..
എന്നെ ജീവിക്കാൻ അനുവദിക്കൂ ..

പറഞ്ഞു കഴിഞ്ഞതും അവളുടെ ' ഭാഗത്തുനിന്ന് മറുപടി ഒന്നും ലഭിക്കാതപ്പോൾ ആണ് അവൻ വീണ്ടും തിരിഞ്ഞു നോക്കിയത്..
അവൾ അവൻ്റെ അടുക്കലിൽ നിന്നും ഒഴിഞ്ഞുമാറി ഒരു മൂലയിൽ ഇരുന്ന് കരയുന്നതാണ് അവൻ കണ്ടത്..

അവൻ പതിയെ അവളുടെ അടുക്കലേ ക്ക് ചെന്നു.

കരയുവാൻ മാത്രം .. ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.
എല്ലാം നീ വരുത്തിവെച്ചതല്ലേ.. അനുഭവിക്കാൻ നീ പ്രാപ്തയുമാണ് ..
എനിക്കതിൽ പങ്കില്ല ..

അനുഭവിക്കാൻ "!!! ഒന്നു നിർത്തിയ ശേഷം അവൾ തുടർന്നു..

ദേവേട്ടൻ പറഞ്ഞത് ശരിയാണ് ഈ ലോകത്ത് ഇനി എനിക്ക് ദേവേട്ടൻ മാത്രമേയുള്ളൂ എന്ന് വിശ്വസിച്ചു കൊണ്ട് ഇത്രയും നാൾ ജീവിച്ചു.. ഇനിയുള്ള ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീർക്കുവാൻ ആണെങ്കിൽ അതും ഞാൻ സ്വയം അനുഭവിച്ചു കൊള്ളാം...
കരഞ്ഞു കരഞ്ഞു കണ്ണുനീർ പോലും തന്നോടിപ്പോൾ കരുണ കാട്ടാറില്ല...

ഇടയ്ക്കിടെയുള്ള അവളുടെ തേങ്ങലിലും
അവൾ പറയുന്നത് വളരെ വ്യക്തമായി അവനു
കേൾക്കാമായിരുന്നു
ആ വാക്കുകൾക്ക്
ഉറച്ച പാറയുടെ ഘനമായിരുന്നു...ആ തീരുമാനങ്ങൾ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നതായിരുന്നു.. അതിനു ഒറ്റപ്പെടലിന്റെ ഒരു ധ്വനിയുണ്ടായിരുന്നു
വാടിത്തളർന്ന പൂവിന്റെ ഗന്ധമായിരുന്നു..
പെയ്തു തോർന്ന മഴയുടെ നിശബ്ദതയിൽ
ഒലിച്ചിറങ്ങിയ വെള്ളത്തുള്ളികൾ പോലെ
ഇടയ്ക്കെപ്പോഴോ മൗനം പാലിച്ചുകൊണ്ട്...

ഒരു അക്ഷരം പോലും മുറിഞ്ഞു പോകാതെ അവൾ ആ നൊമ്പരങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു...

എല്ലാം പറഞ്ഞ് അവസാനിപ്പിക്കാൻ.. തിടുക്കം കൂട്ടുന്നത് പോലെ.... എല്ലാം പറഞ്ഞവസാനിപ്പിച്ച് എങ്ങോട്ടോ ഓടിയെളിക്കാൻ പോകുന്ന പോലെ. തോന്നിയവന് ..

അവൻ മൗനം ഭംഞ്ജിച്ചുകൊണ്ട് അവൾക്ക് കാതോർത്തിരുന്നു...

എനിക്കറിയാം ദേവേട്ടൻ ഇപ്പോൾ എന്നെ തെറ്റിദ്ധരിക്കുന്നുണ്ടാവും...

ദേവേട്ടൻ വിദേശത്തുനിന്നും വന്നിട്ട് ഒരിക്കൽപോലും ഞാൻ കാണാൻ വന്നില്ല എന്ന കാരണത്താലും ദേവേട്ടനോട് ഒന്നും സംസാരിച്ചില്ല എന്ന കാരണത്താലും ആർക്കും നിർവചിക്കാം ..
ദേവേട്ടനോട് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതല്ല.
എന്നിരുന്നാലും എല്ലാറ്റിനും എന്റെ പക്കൽ വ്യക്തമായ തെളിവുകൾ ഉണ്ട്. വ്യക്തമായ മറുപടികൾ ഉണ്ട്...

ആരെയും ബോധിപ്പിക്കാൻ വേണ്ടി ആയിരുന്നില്ല..
മനസ്സിൽ ഞാൻ പോലും അറിയാതെ ചിതലരിക്കാതെ ശിഥിലമാകാതെ
അതങ്ങനെ അവിടെ കിടന്നു...

മറക്കുവാൻ ശ്രമിച്ചതായിരുന്നു
കഴിയുന്നില്ല ദേവേട്ടാ...

ദേവേട്ടനു അറിയില്ല
എനിക്ക് ആകെ ഉണ്ടായിരുന്ന അമ്മപോലും തന്നെ വിട്ടുപോയപ്പോൾ
ആകെ ഒരു പ്രതീക്ഷയേ അവശേഷിച്ചുള്ളൂ
അത് എൻ്റെ ദേവേട്ടൻ മാത്രമായിരുന്നു...

അമ്മയെ കാണുവാൻ ഏട്ടൻ അവിടെ വന്നപ്പോൾ
അമ്മയുടെ ചലനമറ്റ ജീവൻ്റെ മുന്നിലും ഞാൻ ആഗ്രഹിച്ചത്
ദേവേട്ടൻ്റ നെഞ്ചിൽ കിടന്ന് പൊട്ടിക്കരയുവാനായിരുന്നു
ആ തലോടൽ ഒരു ആശ്വാസവാക്കുകൾ മാത്രമായിരുന്നു..

എന്നിട്ടും എന്നെയൊന്ന്
തിരിഞ്ഞുപോലും നോക്കാതെ ദേവേട്ടൻ പടിയിറങ്ങിപോയപ്പോൾ നെഞ്ച് തകരുകയായിരുന്നു
ആ നിമിഷം ചിന്തിച്ചു പോയി
അമ്മയോടൊപ്പം
ആരാലും വിളി കേൾക്കാത്തൊരു ഇടത്തേക്ക്
എനിക്കും പോകണം എന്ന്... ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് ..

എന്നിട്ടും കാത്തിരുന്നത്
ദേവേട്ടന്റെ നന്ദുന്നുള്ള ഒരു വിളിക്ക് മാത്രമായിരുന്നു...

പ്രതീക്ഷകളുടെ അവസാനമെന്നോണം
അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്യുന്നവരെ എന്നെ കാത്തിരിക്കുവാൻ ആരോ പ്രേരിപ്പിക്കുകയായിരുന്നു....

സത്യത്തിൽ സുലു അമ്മ എന്നെ വിളിക്കാൻ വരുമ്പോൾ
നീറുന്ന നെഞ്ചിലും സന്തോഷത്തിന്റെ കണികകൾ പൊട്ടി മുളക്കുകയായിരുന്നു..

ഇനി ഞാൻ തനിച്ചല്ല എന്നുള്ള ഒരു ആത്മവിശ്വാസം അണപൊട്ടിയൊഴുകയായിരുന്നു ..

ഇപ്പോഴെങ്കിലും എന്റെ ദേവേട്ടൻ എന്നെ വിളിച്ചല്ലോ
എന്ന പരിഭവം നിറഞ്ഞ പ്രതീക്ഷകളായിരുന്നു...

ഇന്നു ദേവേട്ടനെ നേരിട്ട് കണ്ടപ്പോൾ
അടുത്തിരുന്നു ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ടായിരുന്നു...

എന്നാൽ ഭയം കൊണ്ടും
വീട്ടിലെ വിഷമതകൾ കൊണ്ടുമാത്രമാണ് ഞാൻ മൗനം പുകിയത്
അല്ലാതെ ദേവട്ടനോട് വിരോധമോ ,ദേഷ്യമോ തോന്നിയിട്ടായിരുന്നില്ല

ഞാനെന്റെ വാക്കുപാലിച്ചു...
ദേവേട്ടൻ വരുന്നതുവരെ കാത്തിരുന്നു....

അവൾ കണ്ണുകൾ തുടച്ചു കൊണ്ട് അവനെ ഒന്ന് നോക്കി...

ദേവേട്ടൻ കുറച്ചു മുൻപ് പറഞ്ഞില്ലേ...

നന്ദിനി ഇപ്പോൾ പഴയ നന്ദിനിയല്ല... ഒരു പാട് മാറിപ്പോയി..
മറ്റാരുടെ താണന്ന്...

സത്യത്തിൽ എനിക്ക് തിരിച്ചാണ് ഇപ്പോൾ തോന്നുന്നത്
ദേവേട്ടൻ എന്റെ പഴയ ദേവേട്ടൻ അല്ല
ഒരുപാടു മാറിയിരിക്കുന്നു..
ഒരുപക്ഷേ എൻ്റെ ചിന്തകൾ അല്ലെങ്കിൽ എന്റെ തെറ്റിധാരണകൾ ആയിരിക്കാം...

അനാഥയായ ഇവളെ സ്വീകരിക്കാൻ ഒരുപക്ഷേ മനസ്സുവരുന്നില്ലായിരിക്കാം...

അവസാനമായി ഒരു കാര്യം കൂടി ഞാൻ പറയാം...
കുട്ടിക്കാലം മുതൽക്കേ .ഈ കുളത്തിന് എന്നെ അറിയാം
എനിക്ക് ഈ കുളവും

ചെറുപ്പകാലത്ത് ഓരോന്ന് പലരും പറഞ്ഞു നടന്നിട്ടുണ്ട്... അതിലൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല ..
ദേവേട്ടൻ്റെ പെണ്ണായി എനിക്ക് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ
അന്നവർ പറഞ്ഞത് ഒരുപക്ഷേ ഇനി സത്യമായി പരിണമിക്കും...

ഭീഷണിയുടെ സ്വരത്തിൽ അവൾ അത് പറഞ്ഞു നിർത്തിയപ്പോൾ
ഇടിവെട്ടേറ്റതു പോലെ തിരിച്ചു നിൽക്കുകയായിരുന്നു ദേവൻ.. അവൾ ഒരു അർത്ഥതിൽ ഇനിയെന്തു സംഭവിക്കും എന്നുള്ളത് എന്നെ അറിയിക്കുകയായിരുന്നു

ഒന്നും മറുപടി പറയാൻ കഴിയുന്നില്ലല്ലോ ..ഈശ്വരാ..!!

എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് അവന്റെ ഉപബോധ മനസ്സിൽ ചോദ്യങ്ങളും സംശയങ്ങളും അവനെ കുത്തിനോവിച്ചു കൊണ്ടിരുന്നു...

ഞാനറിഞ്ഞത് മുഴുവൻ സത്യമാണെങ്കിൽ
ഡോക്ടർ പറഞ്ഞതും ,
അച്ഛൻ പറഞ്ഞതും,
രാജീവിന് സംഭവിച്ചതു മെല്ലാം കോർത്തിണക്കിയാൽ ഞാൻ ഇതുവരെ കണ്ടതെല്ലാം. സ്വപ്നമായിരുന്നുവോ...

ഇല്ല ഒരിക്കലുമില്ല.. ചിന്തകൾ ആരോഹണത്തിൽ ക്രമം തെറ്റിയപ്പോൾ
ഒന്നും ചെയ്യാൻ കഴിയാത്ത അവൻ വ്യാകുലപ്പെട്ടു..

തലയിൽ കൈവെച്ചു കൊണ്ട് കുളത്തിലെ കുഞ്ഞോളങ്ങളി ൽ തത്തിക്കളിക്കുന്ന
തിങ്കൾ കലയെ നോക്കി
പടവിൽ അങ്ങനെയിരുന്നു....

എവിടെ നിന്ന് തുടങ്ങണം എന്ന് ഒരു പിടിയും കിട്ടുന്നില്ല ഈശ്വരാ...

സംശയിക്കുന്നവരല്ലാം കൺമുന്നിൽ സൂര്യതാപത്തിൽ ഉരുകുന്ന മഞ്ഞുകട്ട പോലെ ഉരുകി പോവുകയാണല്ലോ ...
ഇനി ചിലപ്പോൾ ഇവളും ഒരു തെറ്റും ചെയ്യാത്തവരെ പോലെ എന്റെ മുന്നിൽ അഭിനയിക്കുകയാണോ :..?

എനിക്കാണ് തെറ്റുപറ്റിയത്
ഒരുപക്ഷേ ഇവൾ എന്റെ മനസ്സ് മാറ്റുന്നതായിരിക്കുമോ...?

ഉത്തരമില്ലാത്ത ഓരോ ചോദ്യങ്ങൾ അവർ സ്വയം ചോദിച്ചു കൊണ്ട് എഴുന്നേൽക്കുവാൻ തുടങ്ങുന്നതിനിടയിലാണ്
അവന്റെ തോളോട് ചേർന്ന് അവൾ ചാരിയിരുന്നതു.

എന്നെ ഉപേക്ഷിക്കരുത് ദേവേട്ടാ...

ഇനി ആരുമില്ല ഈ ലോകത്ത് എന്റെ ദേവേട്ടനല്ലാതെ...
തെറ്റു ചെയ്യാത്ത ഒരു കുറ്റവാളിയെ പോലെഅവൾ കെഞ്ചുകയായിരുന്നു .. അവളുടെ ചുടു കണ്ണു നീർ അവന്റെ തോളിനെ പൊള്ളിച്ചു കൊണ്ടിരുന്നു

അത് കേട്ടപ്പോൾ അവന്റെ മനസ്സ് ഒന്ന് ഇടറി
ഒരുപാട് തവണ ആ തോളിൽ അവൾ തല ചായ്ച്ച് ഇരുന്നിട്ടുണ്ട്
ആ ഓർമ്മകളായിരുന്നു വിദേശത്ത് തനിക്ക് കൂട്ടിനുണ്ടായിരുന്നത് ..
ഓർമ്മകൾ ഒരിക്കൽ കൂടി സംജാതമായ പോൾ അവനറിയാതെ തന്നെ അവന്റെ കൈകൾ അവളുടെ മുടിയിഴകളിലൂടെ മെല്ലെ തലോടി...

അവൻ മെല്ലെ ആ കാതോരം ചുണ്ടുകൾ ചേർത്ത് പിടിച്ചു കൊണ്ട് വിളിച്ചു...
"നന്ദിനി "

കളഞ്ഞു പോയ നിധി തിരിച്ചു കിട്ടിയ സന്തോഷത്തോടെ അത്രയേറെ പ്രണയാതുരമായ സ്വരത്തിൽ അവൻ ഒരിക്കൽ കൂടി വിളിച്ചു എന്റെ നന്ദിനി
ദേവേട്ടൻ്റെ സ്വന്തം നന്ദു...

നിന്നെ ഞാൻ വിശ്വസിച്ചോട്ടെ...!!!

"എന്തോ "

അവൾ വിളികേട്ടു
ആയിരം നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരു അനുഭൂതിയായിരുന്നു അവനപ്പോൾ ....

(തുടരും)

എന്ന് നിങ്ങളുടെ സ്വന്തം ദീപു ..

ഒരു ഏ ഐ  ഫോട്ടോയും അതിന്റെ പിന്നണിയിൽ ഒരുക്കിയ കഥയെയും  മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.. ഇതിൽ നിന്നും ഒന്നു മന...
27/09/2025

ഒരു ഏ ഐ ഫോട്ടോയും അതിന്റെ പിന്നണിയിൽ ഒരുക്കിയ കഥയെയും മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു..
ഇതിൽ നിന്നും ഒന്നു മനസ്സിലാക്കാം.. നമ്മൾ ഇപ്പോഴും സ്വപ്നലോകത്താണ് ജീവിക്കുന്നത്.. യഥാർത്ഥ സംഭവങ്ങളും, കെട്ടിച്ചമച്ച കഥകളും തമ്മിൽ വേർതിരിച്ചറിയാൻ വയ്യാത്ത ഒരു വഴിയിലൂടെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന നമ്മൾ മലയാളികൾ സഞ്ചരിക്കുന്നത്..
അതിനു പ്രധാനകാരണം നമ്മൾ ഓരോരുത്തരും സോഷ്യൽമീഡിയയോടുള്ള അതിയായുള്ള ഉപയോഗമാണ്..
ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങളും അറിയുന്നത് തന്നെ സോഷ്യൽ മീഡിയ വഴിയാണ്.. അതു തെറ്റായിരുന്നാലും ശരി ആയിരുന്നാലും നമ്മൾ കണ്ണടച്ചു വിശ്വസിക്കുന്നു..
അതിന്റെ യഥാർത്ഥ വശങ്ങളെ കുറിച്ചു അന്വേഷിക്കുവാൻ ശ്രമിക്കാറില്ല.. എത്രയും പെട്ടന്ന് ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കണം എനിക്കു ലൈക്ക് കിട്ടണം കൂടുതൽ കമന്റ്‌ കിട്ടണം എന്നുള്ള ഒരു മീഡിയ ഫാബിയ അതാണ് ഇന്ന് നടക്കുന്നത്..
സോഷ്യൽ മീഡിയ വഴി കണ്ണീർ ഒഴുക്കുന്ന ജനങ്ങൾ കൺ മുന്നിൽ ഒരാൾ തളർന്നു കിടന്നാൽ തിരിഞ്ഞു നോക്കാത്തവരാണ് അധികം പേരും..
കുറച്ചു പേർ ജനശ്രദ്ധ പിടിച്ചു പറ്റാൻ ചില മാർഗങ്ങളായി അതിനെ കാണുന്നു
കുറച്ചു നാൾ മുൻപ് കൈ മുറിഞ്ഞതും കാൽ മുറിഞ്ഞതു മായ പെൺ കുട്ടികളുടെ ഫോട്ടോ ഇട്ടാണ് ചിലർ ജനങ്ങളെ പറ്റിച്ചു കൊണ്ടിരുന്നത് അവർ സമൂഹത്തിൽ രണ്ടു കയ്യും കാലും ഉപയോഗിച്ചു മാന്യമായി ജീവിക്കുന്നവർ ആണ്..
ഇങ്ങനെ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നവരിൽ നിന്നും ഇത്തരക്കാർക്ക് എന്തു സന്തോഷം ആണ് ലഭിക്കുന്നതെന്ന് മനസ്സിലാവുന്നില്ല..
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂

നന്ദിനി... [12]HORROR THRILLER..കഴിഞ്ഞ ഭാഗം... [11]👇https://www.facebook.com/share/p/1CwLgFYfcG/ഉം ദേവുട്ടനെത്തിയോ.. ചിര...
26/09/2025

നന്ദിനി... [12]
HORROR THRILLER..

കഴിഞ്ഞ ഭാഗം... [11]👇
https://www.facebook.com/share/p/1CwLgFYfcG/

ഉം ദേവുട്ടനെത്തിയോ.. ചിരിച്ചുകൊണ്ടാണ് അമ്മയത് പറഞ്ഞത്.
ദേവൻ തലയുയർത്തി അമ്മയെ ഒന്നു നോക്കി കൂട്ടത്തിൽ അമ്മക്കു പിറകിൽ തല കുമ്പിട്ടു നിൽക്കുന്ന നന്ദിനിയേയും ..

അച്ഛനും മോനും എന്തോ ഗൗരവമുള്ള കാര്യം സംസാരിച്ചിരിക്കുകയാണെന്നന്നു തോന്നുന്നു.. രണ്ടു പേരേയും ഞട്ടിച്ചു കൊണ്ടാണ് അവർ അമ്മയുടെ ആ വാക്കുകള ഉൾക്കൊണ്ടത്.. ..

ഈശ്വരാ..

അമ്മ ഞങ്ങൾ പറഞ്ഞതു കേട്ടു കാണുമോ എന്നുള്ള വേവലാതിയായിരുന്നു .. ദേവൻ്റെ മനസ്സിൽ ദേവൻ്റെ മനസ്സിൽ മാത്രമായിരുന്നില്ല.. രാമചന്ദ്രനും അതുതന്നെയാണ് ചിന്തിച്ചത്...

സാധാരണ ഉമ്മറത്തെ വാതിൽ തുറന്നാൽ വിജാഗിരിയിൽ നിന്നും പുറപ്പെടുന്ന ആ പ്രത്യേക തരം ശബ്ദം പോലും കേട്ടിരുന്നില്ല .. ..

ദേവനു ആ സന്ദർഭം ഉൾക്കൊള്ളുവാൻ കഴിഞ്ഞിരുന്നില്ല ..

ഈ നിമിഷം വരെ ഞാൻ വെറുത്തിരുന്ന പെണ്ണ്.. ഇന്ന് ജീവനോടെയാണോ അതോ ആത്മാവാണോ എന്നറിയാതെ അതും തൻ്റെ വീട്ടിൽ .... ഒരു മരുമകളെപ്പോലെ അതുമല്ലങ്കിൽ ഒരു മകളെ പോലെ അമ്മയിന്ന് കൂട്ടികൊണ്ടു വന്നിരിക്കുന്നു ..

അമ്മയോട് പറയാൻ ഇരുന്നതെല്ലാം .. മണലിൽ കോറിയിട്ട അക്ഷരങ്ങൾ പോലെ മാഞ്ഞു പോയിരിക്കുന്നു. ശക്തമായ ഒരു കാറ്റ് തന്നെ മാത്രം വലയം വച്ചു ആഞ്ഞടിക്കുന്നു.

മൗനം മറുപടിക്കായ് വഴിമാറിയപ്പോൾ അമ്മ വീണ്ടും തുടർന്നു

ദേ ദേവൂട്ടാ ഇതാരാ വന്നിരിക്കുന്നതെന്ന് ഒന്നു നോക്കിക്കേ.. നമ്മുടെ നന്ദിനിമോള് ..
അവൻ പതിയെ തലയുയർത്തി അമ്മയെ ഒന്നു നോക്കി.. ആ ' മുഖത്ത് സന്തോഷം പൂർണ്ണചന്ദ്രനെ പോലെ പ്രകാശിക്കുകയായിരുന്നു ..

ഞാൻ അവളെയിങ്ങ് കൂട്ടി..
നിനക്ക് സന്തോഷമായിക്കാണുമെന്ന് അമ്മക്ക് അറിയാം.

ഒന്നുമല്ലങ്കിലും നിങ്ങൾ കളി കൂട്ടുകാരായിരുന്നല്ലോ..

ഇവിടെയാകുമ്പോൾ എന്തങ്കിലുമൊക്കെ.മിണ്ടി പറഞ്ഞിരിക്കാമല്ലോ...
പാവ അവിടെ തനിച്ച് ..

അപ്പോഴും താഴ്ന്നിരുന്ന ശിരസ്സ് ഉയർത്തുവാൻ നന്ദിനി കൂട്ടാക്കിയിരുന്നില്ല...
എന്തോ വലിയ കുറ്റം ചെയ്ത കുറ്റവാളിയെ പോലെയായിരുന്നു മൗനം പൂകിയ ആ നിൽപ്പ്..
എവിടെ നിന്നോ ' കിട്ടിയ ധൈര്യം' വീണ്ടെടുത്ത് ദേവൻ അച്ഛൻ്റെ അടുക്കൽ നിന്ന് പതിയെ എഴുന്നേറ്റു..

അമ്മേ... നിങ്ങള് സംസാരിച്ചിരിക്കൂ.. ഞാൻ മുകളിലേക്ക് ചെല്ലട്ടെ....
വേഷം ഒന്നു മാറണം ഒന്നു കുളിക്കണം.' ..

അവൻ അവിടെ നിന്ന് രക്ഷടൊനായി.. ചുവരിനോടെന്നെ പോലെ പറഞ്ഞു കൊണ്ട് മുൻപോട്ട് നടന്നു..

ദേവൂട്ടാ.. ഒന്നു നിന്നേ..
അമ്മ വാക്കുകളാൽ ദേവനെ പിടിച്ചു നിറുത്തി ..

കുളിക്കാനാണങ്കിൽ കുളിപ്പുരയിലെ പൈപ്പ് പൊട്ടി കിടാക്കാട്ടോ .....

ഞാൻ രാവിലെ കുളിച്ചതാണല്ലോ അമ്മേ.....
തിരിഞ്ഞു നോക്കാതെയാണ് അവൻ മറുപടി പറഞ്ഞത് ..

നീ പോയതിനു ശേഷമാ..
എങ്ങിനെയാന്നു അറിഞ്ഞൂടാ....

സാരല്യ അമ്മേ.. ഞാൻ കിണറ്റിൻ കരയിൽ നിന്ന് കോരി കുളിച്ചോളാം..

എന്നാൽ ' നീ ഇന്നു കുളിച്ചതു തന്നെ ..
അമ്മ പതിവില്ലാതെ ചിരിക്കുന്നു: ഇതു വരെ കേട്ടിട്ടില്ലാത്ത ഒരു പരിഹാസചിരി..

ആ ബക്കറ്റും' കയറും കിണറ്റിലെ വെള്ളത്തിൽ തൊട്ടിട്ട് വർഷങ്ങൾ ഒരു പാടായി...

നിനക്ക് ആ കുളത്തിൽ പോയി കുളിച്ചൂടെ ദേവൂട്ടാ.. പണ്ട് എപ്പോഴും പോയിരുന്നതല്ലേ ....
പതിവില്ലാതെ കുളത്തിൻ്റെ ' കാര്യം സുലു പറഞ്ഞ പ്പോൾ രാമചന്ദ്രൻ തൻ്റെ മുഴുവൻ ശ്രദ്ധയും സുലുവിൽ ചെലുത്തിക്കൊണ്ട് കാതുകൾ കൂർപ്പിച്ചു കേട്ടുകൊണ്ടിരുന്നു...

അമ്മ എന്തൊക്കെയാ ഈ പറയുന്നേ ചണ്ടികളും പായലും മൂടി കിടക്കുന്ന ആ വെളളത്തിൽ എങ്ങിനെയാ കുളിക്കാ...

നിനക്ക് മേലേടത്തുകാരുടെ കടവിൽ പോയാലെന്താ..

ഈ സന്ധ്യാസമയത്തോ.....?

എന്നാ ഒറ്റയ്ക്ക് പോകണ്ട.. കൂട്ടിന് നന്ദിനിമോളും വരും'..

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവൻ തരിച്ചു നിൽക്കുകയായിരുന്നു ..
കുറച്ചു നിമിഷങ്ങൾക്കു മുൻപ് അച്ഛൻ പറഞ്ഞ അതേ കടവ് ..
രാജീവും ആ പെണ്ണും സംഗമിച്ച അതേ ഇടം ..

മറുപടി പറയാൻ കഴിയാതെ ചിന്തകളിൽ. മുഴുകിയപ്പോഴാണ് അമ്മ നന്ദിനിയെ ദേവൻ്റ മുന്നിലേക്ക് ഒരു പാവയെ എടുത്തു വയ്ക്കുന്ന പോലെ കയ്യിൽ പിടിച്ചു കൊണ്ട് നീക്കി നിറുത്തിയത്..

മോള് ദേവൻ്റെ കൂടെ ഒന്ന് ചെല്ല്.. ഒറ്റക്ക് പോകാൻ അവനു ചിലപ്പോൾ പേടി' കാണും..

എൻ്റെ കൂടെ ആരും വേണ്ട ഞാൻ തനിച്ചു പോയ്ക്കൊള്ളാം. എന്ന് ' മനസ്സിൽ പറഞ്ഞു വെങ്കിലും ശബ്ദമായ് അതു പുറത്തേക്ക് വന്നിരുന്നില്ല ....

ആരോ തന്നെ കൊണ്ടു ചെയ്യിപ്പിക്കുന്ന പോലെ അകത്തു പോയി വേഷം മാറി പുറത്തേക്കു വന്നപ്പോൾ ചിരിച്ചു കൊണ്ട് നന്ദിനി ഒരു കയ്യിൽ സോപ്പു പെട്ടിയും മറുകയ്യിൽ തോർത്തുമുണ്ടുമായി മുറ്റത്ത് നിൽപ്പുണ്ടായിരുന്നു....

ഉള്ളിലെ അമർഷം പുറത്തു കാട്ടാനാകാതെ അവൻ അവൾക്കു മുഖം കൊടുക്കാതെ മുന്നോട്ട് നടന്നു..

പെട്ടന്ന് പുറകിൽ നിന്ന് അമ്മയും നീട്ടിയുള്ള വിളി... ...

ദേവൂട്ടാ. ഇരുട്ടാൻ നിൽക്കണ്ട ട്ടോ .. വേഗം കുളി കഴിഞ്ഞ് പോന്നോളൂ....
ഉം....
മറുപടി. പറഞ്ഞത് ഒരു പക്ഷേ.. അമ്മ കേട്ടു കാണില്ല അതിനോടകം പടിപ്പുരയ്ക്ക് അപ്പുറത്തേക്ക് അവൻ എത്തിയിരുന്നു...

തൻ്റെ പുറകെ ഒറ്റയടിച്ചു വരുന്നത് ഒരു കാലത്ത് തൻ്റെ ഒപ്പം തോളോട് തോൾ ചേർന്ന നന്ദിനിയാണന്ന് അവൻ ഒരു നിമിഷം ഓർത്തു പോയി .. എത്രകണ്ട് മറക്കുവാൻ ശ്രമിക്കുമ്പോഴും വീണ്ടും മനസ്സിലേക്ക് പൂർച്ചാധികം ശക്തിയോടെ തെളിഞ്ഞു വരുന്നു.... തിരിഞ്ഞു നോക്കി അവളോട് പലതും ചോദിക്കണമെന്ന് മനസ്സ് തുടിക്കുന്നുണ്ടെങ്കിലും i ഡോക്ടർ പറഞ്ഞ ആ വാക്കുകള അവനപ്പോൾ അനുസരിക്കുകയായിരുന്നു ..

ആ ധൃതിയിലുള്ള നടത്തത്തിലും തന്നെ പിന്തുടരുന്ന കാൽപ്പെരുമാറ്റം അവനു കേൾക്കാമായിരുന്നു .. എങ്ങിനെ ഞാനിവളെ വിശ്വസിക്കും രണ്ടു ദിവസം മുൻപ് അമ്മ തന്നെയല്ലേ പറഞ്ഞത് അവളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടുവെന്നത് ..

ആ അമ്മ തന്നെ ഇന്നവളെ ഇങ്ങോട്ട് കൂട്ടികൊണ്ടു വന്നിരിക്കുന്നു. സത്യത്തിൽ ആരുടെ സ്വഭാവത്തിലാണ് മാറ്റങ്ങൾ കാണുന്നത് ..
എന്തു തന്നെയായാലും നാളെ ഡോക്ടറെ ഒന്നു പോയി കാണണം...
ഒരോന്നു മനസ്സിൽ തന്നെ കൂട്ടി കിഴിച്ചു കൊണ്ടവൻ മേലേടത്ത് തറവാടിൻ്റെ ആ കവാടം തള്ളി തുറന്നു കൊണ്ട് അകത്തേക്ക് കടന്നു ...

എങ്ങും വിജനമായി കിടക്കുന്ന ആ പുൽപരപ്പിന് മുകളിൽ കരിയില വന്നു മൂടിയിരിക്കുന്നു .. ആ നടവഴിയി'ലൂടെ നടന്നു നടന്ന് സീതേച്ചിയുടെ ചിതയുടെ ' അടുക്കൽ എത്തിയപ്പോഴേക്കും അവൻ ഒന്നു നിന്നു. അതോടൊപ്പം തന്നെ പിന്തുടരുന്ന കാൽപ്പെരുമാറ്റവും നിലച്ചു.'
അവൻ പതിയെ തല തിരിച്ചു' കൊണ്ട് സീതേച്ചിയ അഗ് നിക്കിരയാക്കിയ ആ ഇ ടത്തേക്ക് ഒന്നു നോക്കി..
മുഴുവൻ കരിയില വന്നു മൂടിയിരിക്കുന്നു .. ഇപ്പോൾ കൃത്യമായി ആ ഇടം കണ്ടു പിടിക്കാൻ തന്നെ പ്രയാസമായിരിക്കുന്നു ..

ഒന്ന് അടുത്തേക്ക് ചെന്നാലോ എന്ന് മനസ്സുകൊണ്ട് - ആഗ്രഹച്ചെങ്കിലും തൻ്റെ കൂടെയുള്ള നന്ദിനിക്ക് അതുചിലപ്പോൾ കൂടുതൽ വേദനയാകും എന്ന കാര്യത്തിൽ അവൻ ആത്മസംയമനം പാലിച്ചു...
പിറകിൽ നിന്നും അവളുടെ ശബ്ദം ഒന്നും കേൾക്കാതായപ്പോൾ അവൻ നന്ദിനി കൂടെയുണ്ടന്ന് ഉറപ്പു വരുത്തുന്നതിനായ് ഒന്നു തിരിഞ്ഞു നോക്കി..

അവൻ ചിന്തിച്ചതു പോലെ അവൾ ആ ഇടത്തേക്ക് നോക്കി നിന്നുകൊണ്ട് കണ്ണീർ പൊഴിക്കുകയാണ്..

ഒന്നു ആശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല ല്ലോ .. ദേവൻ തൻ്റെ സിസ്സയാഹവസ്ഥയിൽ മൗനം പാലിച്ചു കൊണ്ട് മുൻപോട്ട് നടക്കുവാൻ തുടങ്ങി ..

പെടുന്നനേ.. ഒരു ഇളം കാറ്റ് ആ പ്രദേശത്തു ടെ അ വരെ തട്ടി തഴുകി ' കൊണ്ട് കടന്നു പോയി.. ആ ഇലഞ്ഞിമരത്തിൻ്റെ ചില്ലയിൽ നിന്നും ഒരു പ്രത്യേക തരം ശബ്ദം പുറപ്പെടുന്നത് അവനു കേൾക്കാം.. ആ ഇളം തണുപ്പിന് ശക്തി കൂടി .. തണുപ്പ് ശരിക്കും അവൻ്റെ അസ്ഥികളിലേക്ക് തുളച്ച് കയറികൊണ്ടിരുന്നൂ. അവൻ്റെയുള്ളിൽ ചെറുതായി ഒരു ഭയം കടന്നു വരുന്നതായി അവന് അനുഭവപെട്ടു. ...തണുപ്പ് കൊണ്ടാണോ അതേ. ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന പഴയ കഥകളുടെ പുനസൃഷ്ടിയുടെ ഭയം കൊണ്ടാണോ എന്നവന് നിശ്ചയമില്ല.. അവൻ്റെ ചുണ്ടും കൈകാലുകളും വിറയ്ക്കുന്നുണ്ടായിരുന്നൂ.
ശബ്ദങ്ങൾ തൊണ്ടയിൽ പുറത്തേക്ക് വരാൻ കഴിയാതെ കുടുങ്ങി കിടക്കുന്നു ..

എങ്കിലും അവൻ മുന്നോട്ട് തന്നെ നടന്നു.
എന്തുകൊണ്ടോ തിരിഞ്ഞു നോക്കുവാൻ മനസ്സ് അനുവദിക്കുന്നില്ല.

തറവാടിൻ്റെ അടുത്തേക്ക് അടുക്കുംന്തോറും ഇരുട്ട് കൂടുതൽ ശക്തിയായി പരന്നു കഴിഞ്ഞു. ഇലഞ്ഞി മരത്തിൻ്റെ ചില്ലയിൽ നിന്നും കരിയിലകൾ കൂട്ടം കൂട്ടമായി അടർന്നു വീഴുന്ന ശബ്ദം അവനു കേൾക്കാമായിരുന്നു .. അസ്വഭാവികമായി എന്തോ ഒന്ന് നടക്കുവാൻ പോകുന്നു ..
കരിയില വീഴുന്ന ശബ്ദത്തിൽ തൻ്റെ കൂടെയുള്ള നന്ദിനിയുടെ കാൽ പെരുമാറ്റവും കേൾക്കാൻ സാധിക്കുന്നില്ല ..

ഒന്നു പിന്തിരിഞ്ഞു നോക്കുവാൻ പോലും അവന് കഴിയുന്നില്ല. ഇടയ്ക്ക് എപ്പോഴോ കാറ്റിൻ്റെ ശക്തി യൊന്നു കുറഞ്ഞപ്പോൾ ആരോ പിന്നിൽനിന്നു അനുഗമിക്കുന്ന പോലെ അവന് തോന്നി... നന്ദിനി കൂടെ തന്നെയുണ്ട് അവനു തെല്ലു ആശ്വാസം തോന്നി. മുൻപ് കേട്ട അതേ ശബ്ദം എന്നാൽ പതിവിലും വ്യത്യാസമായിരിക്കുന്നു .. ഒരു പാദസ്വരത്തിൻ്റെ ശബ്ദവും കൂടെ ചേർന്നിരിക്കുന്നു .. എത്ര ശ്രമിച്ചിട്ടും തൻ്റെ ശിരസ്സിനെ പിറകിലോട്ട് തിരിക്കുവാൻ കഴിയുന്നില്ല .. . എന്തോ ഒരു ശക്തി അവൻ്റെ മനസ്സിനേയും ശരീരത്തിനേയും കീഴ്പ്പെടുത്തു പോലെ അവന് അനുഭവപെട്ടു....
സ്വയം മനസ്സിന് ധൈര്യം കൊടുക്കാൻ അവൻ ശ്രമിച്ചുകൊണ്ടിരുന്നു.

അവൻ നടന്നു അച്ഛൻ പറഞ്ഞ ആ കടവിനു അരികിലെത്തി .... അവൻ അതിനു മുൻപിലായി ഒന്നു നിന്നു. ഇരുട്ടുമൂടിയ ആ പടവിൽ അവൻ്റെ കണ്ണുകൾ എന്തിനെയോ പ്രതീക്ഷിച്ച് കൊണ്ട് പരതുകയാണ്....അച്ഛൻ പറഞ്ഞ ആ രൂപങ്ങൾ അവിടെയെങ്ങാനും കാണുമോ ..

അവൻ്റെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നതിനാൽ.. നിശ്ചലമായി കിടക്കുന്ന ആ . ജലനിരപ്പിൽ അവൻ തൻ്റെ നിഴലിനെ മാത്രം കാണുന്നുണ്ടായിരുന്നുള്ളൂ..
മെല്ലെ മെല്ലെയാണ് അവൻ ഒരോ പടവുകളായി താഴോട്ടിറങ്ങിയത്.. തൻ്റെ കാലടികൾക്കൊപ്പം ആ പാദസ്വര ശബ്ദവും കാതിൽ തുളച്ചു കയറി കൊണ്ടിരുന്നുi ...
അവനു ഉറപ്പായിരുന്നു .. തൻ്റെ കൈയ്യെത്തും ദൂരത്ത് നന്ദിനിയും നിൽപ്പുണ്ടന്നുള്ള കാര്യം

അവൻ കുളത്തിൻ്റെ നാനാഭാഗങ്ങളിലേക്കും തൻ്റെ കണ്ണുകളെ പായിച്ചു കൊണ്ടിരുന്നു.'

അവൻ മെല്ലെ വെള്ളത്തിലേക്ക് കാലെടുത്ത് വയ്ക്കുവാൻ ശ്രമിച്ചപ്പോൾ തന്നേ ആരോ പിന്നിൽ നിന്നും പിടിച്ചു വലിക്കുന്ന പോലെ അവന് തോന്നി. . തിരിഞ്ഞു നോക്കാൻ ഉള്ള ധൈര്യം പോലും ഇല്ലാതെ അവിടെ അവൻ നിശ്ചലനായി... തന്നെ നിലയുറപ്പിച്ചു.....

പെട്ടന്നാണ് കേട്ടു മറന്ന അതേ ശബ്ദം അവൻ്റെ കാതുകളിലേക്ക് ഓടിയെത്തിയത്.

ദേവേട്ടാ. എന്നെ കൂട്ടാതെ ഒറ്റക്കിറങ്ങാൻ പോവാ..

എനിക്കും കുളിക്കണം ദേവേട്ടനോടൊന്നിച്ചു .

അവൻ സർവ്വ ശക്തിയുമെടുത്ത് ആ ശബ്ദം കേട്ട ഇടത്തേക്ക് പിന്തിരിഞ്ഞ് നോക്കി...

(തുടരും)

എന്ന് നിങ്ങളുടെ സ്വന്തം ദീപൂ..

ഇതു എന്തുകൊണ്ട് ഉണ്ടാക്കിയ തോരൻ ആണെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ...?
25/09/2025

ഇതു എന്തുകൊണ്ട് ഉണ്ടാക്കിയ തോരൻ ആണെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ...?

മഴ നനഞ്ഞ പൂക്കൾ.. ♥️
25/09/2025

മഴ നനഞ്ഞ പൂക്കൾ.. ♥️

നന്ദിനി.... [11]Last part... [10]link 👇https://www.facebook.com/share/p/1F49TBqX9y/വന്നുകഴിഞ്ഞിട്ടും പത്തു നിമിഷമായിട്ടു...
25/09/2025

നന്ദിനി.... [11]

Last part... [10]link 👇

https://www.facebook.com/share/p/1F49TBqX9y/

വന്നുകഴിഞ്ഞിട്ടും പത്തു നിമിഷമായിട്ടും അമ്മയെ ഉമ്മറത്തേക്കു കാണാതായപ്പോൾ അവൻ്റെ മനസ്സിൽ സംശയത്തിൻ്റെ വിത്തുകൾ പൊട്ടി മുളക്കുവാൻ തുടങ്ങി..

..വർഷങ്ങളായി തൻ്റെ മനസ്സിൽ അടക്കിവച്ച ദുഖവും നിരാശയും വേദനയും ഒറ്റപെടലുമെല്ലാം ഒരു നിമിഷം കൊണ്ടു കാർമേഘം മനസ്സിൽ ഇരുണ്ടു മൂടി കെട്ടിയതു പോലെ അവനു തോന്നി..
"എല്ലാവരും തൻ്റെ മുന്നിൽ അഭിനയിക്കുകയായിരുന്നോ...."

ഏറേനേരം കാത്തിരിന്നിട്ടും അമ്മയെ കാണാതായപ്പോൾ അവൻ കാറിൻ്റെ ഡോർ ശക്തിയായി വലിച്ചടച്ചു കൊണ്ട് അമ്മേ എന്നു ഉറക്കെവിളിച്ചു കൊണ്ട് അകത്തേക്ക് കയറി..

അടുക്കളയിലും കിഴക്കേപ്പറുത്തും കിണറിൻ്റെ വക്കത്തുമെല്ലാം. അവൻ്റെ കണ്ണുകളോടൊപ്പം അമ്മേ എന്നുള്ള ശബ്ദവും ഒഴുകി നടന്നു..

നിരാശയോടെ അച്ഛൻ്റെ മുറിയിലേക്ക് നടന്നു.

"അച്ഛാ അമ്മയോ.. ഇവിടെയൊന്നും കാണുന്നില്ലല്ലോ .. '

ശബ്ദം കേട്ട ഭാഗത്തേക്ക് തല ചരിച്ചു കൊണ്ട്. അച്ഛൻ മറുപടി പറയാൻ മടി കാണിച്ചു.

അതു വന്ന് മോനേ..

അച്ഛാ..

അവൻ്റെ ശബ്ദത്തിന് അല്പം ഘനം വർദ്ധിച്ചു.

രാമചന്ദ്രന് തുറന്നു പറയാതിരിക്കാൻ കഴിയുമായിരുന്നില്ല. മകൻ്റെ ആ കണ്ണുകൾ മറുപടി ക്കായ് കാത്തിരിക്കുകയാണ് ..

സുലു നന്ദിനിയെ കാണുവാനായ് പോയിരിക്കുകയാണ്.. അവൻ്റെ മുഖത്തു നിന്ന് മിഴികൾ പിൻവലിച്ചുകൊണ്ട് ചുവരുകളോടെന്ന പോലെ രാമചന്ദ്രൻ മറുപടി പറഞ്ഞു.

അച്ഛനെ ഇവിടെ തനിച്ചാക്കി യിട്ടോ ..

ഞാൻ പറഞ്ഞതാ അവളോട് ദേവൻ വന്നിട്ട് ഒരുമിച്ച് പോകാമെന്ന് ..

വാശിയായിരുന്നു .. പോകണമെന്ന്
തടയുവാൻ ഞാനും ശ്രമിച്ചില്ല..

അച്ഛനേക്കാളും വലുതാണോ.. അമ്മക്ക് നന്ദിനി....

മറുപടി പറയാതെ രാമചന്ദ്രൻ മൗനം പാലിച്ചിരുന്നു....

ആട്ടെ.. കൂട്ടുകാരനെ കാണാൻ പോയിട്ട് ഇത്രയും വേഗം തിരിച്ചു പോന്നോ... രാമചന്ദ്രൻ വിഷയം മാറ്റി..

ഞാൻ കൂട്ടുകാരെ നെയാണ് കാണാൻ പോയതെന്ന് അച്ഛനോട് ആരാണ് പറഞ്ഞത് ..

സുലുവാണ് പറഞ്ഞത് മോൻ രാജീവിൻ്റെ അടുക്കലേക്ക് പോയിരിക്കുകയാണന്ന് ..

പിന്നെ അമ്മ എന്തൊക്കെയാ പറഞ്ഞേ..?

അമ്മയുടെ ഭാവി നിർണ്ണയിക്കാൻ കഴിയുന്ന മനസ്സ് അറിയാൻ
അവനു തിടുക്കമായി...

പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല....

ഉം. അച്ഛൻ്റെ അടുക്കൽ നിന്ന് ,തിരികെ തൻ്റെ മുറിയിലേക്ക് നടക്കുവാൻ തുടങ്ങുന്നതിനു മുൻപാണ് .. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അവൻ്റെ മനസ്സിലേക്ക് ഓടിയെത്തിയത് ....

ദേവനന്ദൻ ദുരൂഹതകളുടെ നിലവറയാണ് താൻ താമസിക്കുന്ന തറവാട്. അന്വേഷണങ്ങൾ ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും അവിടെ വച്ചു തന്നെ..

അവൻ ഒരു നിമിഷം ചിന്തയിലാണ്ടൂ

ചില കാര്യങ്ങൾ അമ്മയേക്കാളും അച്ഛനു ഒരു പക്ഷേ അറിയാമായിരിക്കാം....

മുറിയുടെ വാതിൽ ചാരിയിട്ടു കൊണ്ട് .. അവൻ അച്ഛൻ്റെ അടുക്കലായി വന്നിരുന്നു..

മുഖത്ത് മുഴുവൻ വിഷാദമായിരുന്നു...

അച്ഛാ..
അവൻ ഭയനീയമായി വിളിച്ചു.

എന്തു പറ്റി എൻ്റെ മോന് ആകെ വിഷമിച്ച മട്ടുണ്ടല്ലോ.

രാജീവ് അവൻ പോയച്ചാ ..

എങ്ങോട്ട്.. വിളിച്ചാൽ വിളി കേൾക്കാത്തൊരിടത്തേക്ക്..

ദേവാ.. എന്തൊക്കെയാ നീ പറയുന്നേ..

സത്യമാണച്ചാ .. ആ കാഴ്ച്ച കണ്ടു നിൽക്കാൻ എനിക്കു കഴിയില്ല അതു കൊണ്ടു ഞാൻ ഇങ്ങോട്ട് പോന്നു..

അപ്പോൾ അവർക്ക് സഹായത്തിനു..?

ഡോക്ടർ സമ്മതിച്ചില്ല അച്ഛാ
ഞാൻ ആശുപത്രിയിൽ നിന്നാണ് വരുന്നത് ....

എന്തു പറ്റിയതാ... മോനേ...

കൊലപാതകമാണോ.. എന്നു ചോദിച്ചാൽ കൊലപാതകമല്ല.' ആത്മഹത്യയാണോ.. എന്നു ചോദിച്ചാൽ അതിനും എനിക്ക് ഉത്തരമില്ല..

നീ എന്തൊക്കെയാ ഈ പിച്ചും പേയും പറയുന്നേ....

അവൻ അച്ഛൻ്റെ കൈകൾ ചേർത്തു പിടിച്ചു കൊണ്ടു യാചിച്ചു ..
അച്ഛനു എന്നെ സഹായിക്കുവാൻ കഴിയുമോ..

മറുപടിയായ് ഒരു നേർത്ത പുഞ്ചിരി മാത്രമായിരുന്നു ..

വളരെ പെട്ടന്നു തന്നെ ആ പുഞ്ചിരി ആ മുഖത്തു നിന്നും മാഞ്ഞു പോയി .. പകരം .. കണ്ണുകളിൽ നനവു പടർന്നു.

അച്ഛൻ്റെ മുഖത്തു നിസഹായാവസ്ഥയുടെ, വിവിധ ഭാവങ്ങൾ മിന്നിമറയുനുണ്ടെന്നു അവനു തോന്നി...

അറിയാം അച്ഛാ അച്ഛനെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ..

എന്നിരുന്നാലും ചില സത്യങ്ങൾ അച്ഛനു അറിയാമെന്ന് എൻ്റെ മനസ്സു പറയുന്നു ..

മറുപടി പറയാമെന്ന വാക്കിൻമേൽ അച്ഛൻ മെല്ലേ .തലയാട്ടി.

ഈ തറവാട്ടിലെ പ്രശ്നങ്ങളെ ല്ലാം അറിഞ്ഞു കൊണ്ടാണോ അച്ചൻ ഇതു വിലക്കു വാങ്ങിയത്..

അറിയില്ലായിരുന്നു മോനെ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനിതു വാങ്ങുകയില്ലായിരുന്നു.

എനിക്ക് സംശയമുണ്ട് അച്ചൻ്റെ ഈ കിടപ്പു പോലും ഈ തറവാട് നേടിത്തന്ന സ്നേഹവേദനയാണന്നുള്ള കാര്യം ..

സത്യമാണ് നീ പറഞ്ഞത്... എനിക്കതിൽ എതിർപ്പുകളൊന്നുമില്ല..

ഇന്നുവരെ നിൻ്റെ അമ്മയോടു പോലും ഞാനിക്കാര്യം പറഞ്ഞ ട്ടില്ല ..
പലപ്പോഴും പറയണമെന്നു കരുതിയതാ..

എന്നാൽ ആ പാവം അതു കേട്ടാൽ തളർന്നു പോകും..

എനിക്കറിയണം അച്ഛാ
നമ്മൾ എല്ലാം ജീവൻമരണ പോരാട്ടത്തിലാണ്.
അതിനു സാക്ഷികളാണ് സീതേച്ചിയും ദേ ഇപ്പോൾ രാജീവും...

എൻ്റെ സംശയം തെറ്റിയില്ല. മോനേ.., വർഷങ്ങൾക്കു മുൻപ് തന്നെ ഞാനിതെല്ലാം ' പ്രതീക്ഷിച്ചിരുന്നതാ....

സീതേച്ചീ .. ഈ തറവാട്ടിൽ ഉള്ളതാണെന്നു കരുതാം. എന്നാൽ രാജീവ്.. അതാണ് എനിക്കു വിശ്വസിക്കാൻ കഴിയാതെ പോയത്..

അച്ഛൻ എപ്പോഴെങ്കിലും രാജീവിനെ ഇവിടെ വച്ച് കണ്ടിരുന്നോ..

അവൻ ചോദിച്ചതിനു മറുപടി പറയാതെ പുകയുന്ന മനസ്സോടെയും എരിയുന്ന കണ്ണുകളോടെയും അയാൾ അവനെത്തന്നെ നോക്കിയിരുന്നു.'

പറയ് അച്ഛാ....

ഉവ്വ് ഒരിക്കൽ മാത്രം ....

നിൻ്റെ വിവരങ്ങളറിയാൻ പലപ്പോഴായി ഹോസ്റ്റലിൽ വന്നതുകൊണ്ട് അവൻ്റെ മുഖം എനിക്ക് പരിചിതമായിരുന്നു ..

കാണാൻ പാടില്ലാത്ത ഒരു കാഴ്ചയായിരുന്നു ഞാൻ അന്നു കണ്ടത്..... ഞാൻ ആ കുട്ടിയെ കുറിച്ച് ഒരിക്കലും അങ്ങിനെ കരുതിയിരുന്നില്ല ..

എന്താണച്ചാ. ഒന്നു തെളിച്ചു പറയുമോ..

ഏകദേശം ഒരു മൂന്ന് വർഷമായിക്കാണും.കൃത്യമായി പറയുകയാണങ്കിൽ എൻ്റെ ശരീരം തളർന്ന് കിടപ്പിലായ അന്ന് ..
ബാങ്കിൽ വർഷ അവസാനത്തിൻ്റെ കണക്കുകൾ ശരിയാക്കുന്ന തിരക്കായതുകൊണ്ട് ദിവസവും വൈകിയാണ് വരാനുള്ളത്.. ഒരു ഒമ്പത് മണി കഴിഞ്ഞു കാണും.... നീ ഇവിടെ ഇല്ലാത്തതു കാരണം നേരം വൈകാറില്ല. അന്ന് ഇച്ചിരി വൈകിപ്പോയി.. ഭക്ഷണവും കഴിച്ച് നേരത്തേ കിടന്നു.. കുറച്ചു നേരം കഴിഞ്ഞപ്പോൾ തെക്കേ ചായ്പ്പിൻ്റെ ഭാഗത്തുനിന്ന് ഒരു ശബ്ദം ആരോ കതകിൽ ശക്തിയായി മുട്ടുന്ന പോലെ .. സുലു വിനെ തട്ടി വിളിച്ചു. അവൾ എഴുന്നേൽക്കുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ എഴുന്നേറ്റു പോയി സ്വച്ചിട്ടു കരൻ്റ് പോയിരിക്കുന്നു. മേശയിൽ നിന്ന് ടേർച്ചെടുത്ത് നാലുപാടും അടിച്ചു. പെട്ടന്നാണ് ടോർച്ചിൻ്റെ വെളിച്ചത്തിൽ ഒരു ജീപ്പ് കിടക്കുന്നത് കണ്ടത്....

എവിടെ അച്ഛാ....

നമ്മുടെ സീതയുടെ വീട്ടിലേക്ക് പോകും വഴി .. ആ കുടപ്പുള്ളിമരത്തിനു താഴെ..

എനിക്ക് സംശയമായി .. ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ ആ വഴിയാണ് വന്നത്.. അങ്ങിനെ ഒരു ജീപ്പ് എൻ്റെ കാഴ്ചയിൽ പെട്ടിരുന്നില്ല .. അതും രാത്രിയിൽ..
ഇനി ചിലപ്പോൾ അവരുടെ വീട്ടിലേക്ക് ആരങ്കിലും വന്നതാകും എന്ന് കരുതി തിരിച്ചു വീട്ടിലേക്ക് കയറുവാൻ തുടങ്ങിയപ്പോഴാണ്.
തെക്കേ തോടിയിലൂടെ ആരോ നടന്നു പോകുന്നതു പോലെ എനിക്ക് തോന്നി.. ..
ഞാൻ വെളിച്ചം അണച്ചു: കൊണ്ട് പതിയെ അവർക്കു പിറകിലൂടെ നടന്നു... അവൻ.. ആ കാവിൻ്റെ അപ്പുറത്തെത്തിയപ്പോൾ പെട്ടന്ന് ആകാശത്തു നിന്ന് ഒരു പ്രാകാശം പൊടുന്ന നേ ഭൂമിയിലേക്ക് പതിച്ചു... എനിക്ക് ഒന്നും മനസ്സിലായില്ല.. പെട്ടന്ന് അവൻ തിരിഞ്ഞു നോക്കി.. ആ മുഖം അപ്പോഴാണ് ഞാൻ കണ്ടത് രാജീവ്... അവൻ ഇവിടെ ഈ അസമയത്ത് ..

അപ്പോൾ അവൻ അച്ഛനേ കണ്ടിരുന്നോ..

ഇല്ല .. ഞാൻ ഞാവൽമരത്തിൻ്റെ മറയിലേക്ക് നീങ്ങി നിന്നു..
എന്നിട്ട് അവൻ എങ്ങോട്ടാ പോയത്..

അവൻ നേരെ പോയത് കുളത്തിൻ്റെ കരയിലേക്ക് ..

കുറച്ചു നേരം ഞാൽ കാത്തിരുന്നതിനു ശേഷം അവിടെ എന്തായിരിക്കും നടക്കുന്നതെ ന്ന ആകാംഷയിൽ അങ്ങോട്ടേക്ക് നടന്നു..
ആദ്യം ആ കാഴ്ച കണ്ടു ഞാൻ ന്തെട്ടി..
അവിടെ അവൻ തനിച്ചായിരുന്നില്ല കൂടെ ഒരു പെൺകുട്ടിയും....

അതാരായിരുന്നു അച്ഛാ....?

പുറം തിരിഞ്ഞിരുന്നതുകൊണ്ട് ആളെ വ്യക്തമായില്ല..

ഉം.. അച്ഛനു അറിയാമായിരിക്കും. ഒരു പക്ഷേ.. അച്ഛൻ എന്നോട് പറയാൻ മടി കാണിക്കുന്നതായിരിക്കും.". അവൻ്റെ മനസ്സിൽ ആ ചോദ്യവും അതിനുള്ള ഉത്തരവും വ്യകതമായിരുന്നു.

എന്നിട്ട് എന്താണ് സംഭവിച്ചത്... ബാക്കി കൂടെ പറയൂ അച്ഛാ..
അവനു അതു അറിയാൻ അതിശയോക്തിയായി..

പിന്നെ ഞാൻ അവിടെ സമയം ചിലവഴിച്ചില്ല.. തിരിച്ചു നടന്നു..
കുറച്ചു മുൻപോട്ട് നടന്നു കഴിഞ്ഞപ്പോൾ എന്നെ ആരോ പിന്തുടരുന്നതുപോലെ ഒരു കാൽ പെരുമാറ്റം
തിരിഞ്ഞു നോക്കിയപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല... ഞാൻ നടത്തത്തിൻ്റെ വേഗത കൂട്ടി...
അപ്പോഴാണ് പിറകിൽ നിന്ന് ആരോ എൻ്റെ പേര് വിളിച്ചത്..

രാമേട്ടാ.. ഒന്നു നിൽക്കുന്നേ അങ്ങിനെയങ്ങു പോയാലോ.....

അതു ഒരു സ്ത്രീയുടെ ശബ്ദമായിരുന്നു. ഇതിനു മുൻപ് എവിടെയും കേട്ടിട്ടില്ലാത്ത ഒരു സ്ത്രീ. ശബ്ദം...

അപ്പോഴും ഞാൻ തിരിഞ്ഞു നോക്കി.. ആരെയും കാണാൻ സാധിച്ചില്ല... എനിക്ക് ഉള്ളിൽ ചെറിയ ഭയം തോന്നി തുടങ്ങി ..
ആരാണ് എന്നു ചോദിച്ചു കൊണ്ട് പിറകിൽ മുഖം തിരിച്ചപ്പോൾ മുന്നിൽ ഒരു നിഴൽ രൂപം..
എന്നെ തടത്തു നിറുത്തി ..

എങ്ങോട്ടാ...????!!!!
ആ രൂപം അട്ടഹസിക്കുകയായിരുന്നു .. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു..

ഞാൻ വീണ്ടും ചോദിച്ചു. ആരാണ് നിങ്ങൾ..

ഞാൻ ഒരു പെണ്ണാ.. എന്നാൽ ഈ രാത്രി .. നീ എന്തിനാണ് ഇവിടെ വന്നതെന്ന് ....

എനിക്ക് പറയാൻ മറുപടി ഉണ്ടായിരുന്നില്ല ....

ഞാൻ കൈകൾ കൂപ്പി തൊഴുതു എന്നെ വെറുതേ വിടണമെന്ന് യാചിച്ചു.

അതിനും അവർ ചിരിക്കുകയായിരുന്നു ..

ഇനി നീ എന്നെ കാണുകയില്ല. കാണാൻ കഴിയില്ല...കാണുവാൻ ഞാൻ അനുവദിക്കില്ല...
ഇത്രയും നാൾ ഞാൻ നിങ്ങളെ ശല്യപ്പെടുത്തിയിരുന്നില്ല .. എന്നാൽ നീ എന്നെ ശല്യപ്പെടുത്തുന്നു.
അത്രയും പറഞ്ഞു കൊണ്ട് ആ രൂപം അപ്രത്യക്ഷമായി..'. പിന്നെ ഒരു നിമിഷം പോലും ഞാൻ അവിടെ നിന്നില്ല വീട്ടിൽ വന്നു കതകടച്ചു കിടന്നു.....

നേരം പുലർന്നതും എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല എന്ന കാര്യം വ്യക്തമായത്...

പാവം സുലു .. ഒരു പാട് കരഞ്ഞു. സത്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ല.... ഒരു പാട് ആശുപത്രികളിൽ കയറിയിറങ്ങി..

ഒരോ ആശുപത്രിയിലും ഓർമ്മകളിൽ നിൽക്കാത്ത പേരുകൾ നൽകി ഈ രോഗത്തിന് അവർ മരുന്ന് തൽകി .. എന്നാൽ എങ്ങിനെയാണ് ഇത് സംഭവിച്ചതെന്ന് എനിക്കും ഇന്നിതാ നിനക്കും അറിയാം....

എറെനേരത്തെ അച്ഛൻ്റെ സംസാരത്തിനൊടുവിൽ
പിന്നീടുള്ള കുറെ നിമിഷങ്ങൾ പല വഴിക്കും അവന്റെ ചിന്തകളെ കൊണ്ടുപോയി...

ഒരു കുറ്റാന്വേഷകന്റെ കൗശലതയോടെ
കരഞ്ഞുകൊണ്ടവൻ അച്ഛനോടായി ചോദിച്ചു....
ഒരു കാര്യം മാത്രം എനിക്ക് അറിഞ്ഞിരുന്നാൽ മതി..

അച്ഛൻ അവിടെ കണ്ടത് നന്ദിനിയെ ആണോ.. ???

മറുപടി പറയാൻ തുടങ്ങുമ്പോഴായിരുന്നു .. രാമേട്ടാ.. എന്നു വിളിച്ചു കൊണ്ട്. സുലു കതകു തുറന്ന് അകത്തേക്ക് വന്നത് കൂടെ തൊട്ടു പുറകിലായി നന്ദിനിയും ..

(തുടരും)..

എന്ന് നിങ്ങളുടെ സ്വന്തം ദീപു ...

മറക്കണം എന്നു പറയുന്നില്ല.. മറന്നു പോകുന്നതിനെ പഴിചാരുന്നതുംശരിയല്ല.. ചിലത് വെറുമൊരു സ്വപ്നമായിരുന്നു എന്നു കരുതി ആശ്വസി...
24/09/2025

മറക്കണം എന്നു പറയുന്നില്ല..
മറന്നു പോകുന്നതിനെ പഴിചാരുന്നതും
ശരിയല്ല..
ചിലത് വെറുമൊരു സ്വപ്നമായിരുന്നു എന്നു കരുതി ആശ്വസിക്കാം...
ദീപു...

നന്ദിനി... [10]HORROR THRILLER STORY..കഴിഞ്ഞ ഭാഗം link... [9]👇https://www.facebook.com/share/p/14Pf3pc3Uu3/ദേവനന്ദൻ ഡോക്...
24/09/2025

നന്ദിനി... [10]
HORROR THRILLER STORY..

കഴിഞ്ഞ ഭാഗം link... [9]👇
https://www.facebook.com/share/p/14Pf3pc3Uu3/

ദേവനന്ദൻ ഡോക്ടറെ ദയനീയമായി ഒന്നു നോക്കി...പ്രതീക്ഷകൾ ഇരുളിനെ കൂട്ടു പിടിച്ചിരിക്കുന്നു.. ആ ഇരുണ്ട വെളിച്ചത്തിലും ദേവനന്ദന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു നിൽക്കുന്നത് ഡോക്ടറിനു കാണാമായിരുന്നു.....

പെട്ടെന്ന് തന്നെ ഡോക്ടർ ചിന്തകളിൽ നിന്നുണർന്നു....

വാട്ട് ഹാപ്പെൻഡ് ലിസി...

ഭയം തളംകെട്ടി നിന്ന ഒരു മുഖഭാവമായിരുന്നു അപ്പോൾ അവൾക്ക്...

"പറയൂ.ലിസി...." ??

ഒന്നും അറിയില്ല ഡോക്ടർ... പെട്ടന്നാണ് അതു സംഭവിച്ചത്...
ദേവനന്ദൻ്റെ മുന്നിൽ വെച്ചു അതു തുറന്നു പറയുവാൻ അവൾ വിമുഖത പ്രകടിപ്പിച്ചു..

"No Issue ...
let me know..."

അവൾ ദേവനന്ദനുള്ളതു കൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അതിനോടകം ഡോക്ടർ മനസ്സിലാക്കിയിരുന്നു ..
അവൾ ഡോക്ടറുടെ മുഖത്ത് നോക്കാതെ തല കുമ്പിട്ടു കൊണ്ടു പറഞ്ഞു തുടങ്ങി ..

പെട്ടന്നായിരുന്നു അതു സംഭവിച്ചത്... ഒരു സ്ത്രീ വന്നു.. ഞാൻ ഇവൻ്റെ അമ്മയാണ് ഒന്നു കയറി കണ്ടോട്ടേ. എന്ന് ചോദിച്ചു..

ഡോക്ടറുടെ അനുവാദം വേണമെന്ന് ' പറഞ്ഞപ്പോൾ അവരാണ് പോയി കണ്ടോളാൻ പറഞ്ഞത് ... ഡോക്ടർ പറഞ്ഞ പ്രകാരമാണ് ഇങ്ങോട്ട് വന്നതെന്നും പറഞ്ഞു. ..

അമ്മയല്ലേ.. എന്നു കരുതി.. അനുമതി നൽകി..
അവർ പേഷ്യൻ്റിൻ്റ അടുത്തായി വന്നിരുന്നു.. ട്രിപ്പ് എടുക്കുവാൻ ഞാൻ ഒന്നു മാറിയപ്പോൾ പെട്ടന്ന് ഒരു അലർച്ച കേട്ടു .. " ചെന്നു. നോക്കിയപ്പോഴേക്കും . എല്ലാം ' കഴിഞ്ഞിരുന്നു..
അവിടെ എന്താണ് സംഭവിച്ചെതെന്ന് എനിക്കറിയില്ല. സാർ.. അവർ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞവസാനിപ്പിച്ചു .

"Both of them come with me "

മറുപടി ഒന്നും പറയാതെ ഒറ്റവാക്കിൽ രണ്ടു പേരേടുമായ് പറഞ്ഞു കൊണ്ട് .. ഡോക്ടർ മുറി വിട്ട് ധൃതിയിൽ പുറത്തേക്കിറങ്ങി.,,

ഒരു പച്ച പുതപ്പിനുള്ളിൽ ചേതനയറ്റു കിടക്കുന്ന രാജീവിൻ്റെ തൊട്ടടുത്തായി വിതുമ്പി കൊണ്ടു നിൽക്കുന്ന മേരിയെ കണ്ടപ്പോൾ ഡോകടർ ഒരു നിമിഷം മൗനം പാലിച്ചു...
അയാൾ തന്റെ വിരലുകൾ അവന്റെ നാ സികയോട് ചേർത്തു വെച്ചു..
ശ്വാസം നിലച്ചിരിക്കുന്നു.' ആ നാസിക എന്നേന്നേക്കുമായി അടഞ്ഞിരിക്കുന്നു .ശരീരമാസകലം തണുപ്പ് വ്യാപിച്ചിരിക്കുന്നു ..എല്ലാം കൈവിട്ടു പോയിരിക്കുന്നു ...
അയാൾ തിരിഞ്ഞു മേരിയെ ഒന്നു നോക്കി. എങ്ങലുകളിൽ തുടിക്കുന്ന ആ സ്ത്രീയെ
ആശ്വസിപ്പിക്കുവാൻ വാക്കുകൾ തേടുകയായിരുന്നു .. അയാൾ.

ഒരു നേരത്തേ അശ്രദ്ധ കൊണ്ടാണോ ഇപ്രകാരം സംഭവിച്ചത് ..

അല്ല ഒരിക്കലുമല്ല ... എന്തു തന്നെ ചെയ്താലും നടക്കേണ്ടത് നടക്കുക തന്നെ ചെയ്യും...

ഡോക്ടർ ലിസിയോട് ആഗ്യം കാണിച്ചു. രണ്ടു പേരോടും ഒന്നു പുറത്തു നിൽക്കുവാനായ്..
പൊട്ടി കരഞ്ഞുകൊണ്ടാണ് മേരി ആ മുറി വിട്ട് പുറത്തേക്കിറങ്ങിയത്.. കൂടെ ദേവനന്ദനും..

ഡോക്ടർ രാജീവിനെ വിശദമായി പരിശോധിച്ചു:... ശ്വാസം നിലച്ചതാണ് മരണകാരണം. തൊട്ടടുത്തായി മേരി മാത്രമായിരുന്നുവെന്നും പറയുന്നു ... അപ്പോൾ മേരിയായിരുന്നോ...?
അവർക്കാർക്കും ഒന്നും അറിയില്ലാ എന്നും പറയുന്നു.
ഡോക്ടർ ബാക്കിയുള്ള ഫോർമാലീറ്റീസിനായി മറ്റുള്ളവരോട് നിർദ്ദേശം നൽകി കൊണ്ട് സി സി ടി വി കൺട്രോൾ മുറിയിലേക്ക് നടന്നു..

ആ രംഗങ്ങൾ വീണ്ടും വീണ്ടും പരിശോധിച്ചു...
മേരി രാജീവിൻ്റെ തൊട്ടടുത്തായി ഇരിക്കുന്നു ..
അപ്പോഴും അവരുടെ കണ്ണുകൾ നിറത്തൊഴുകുന്നുണ്ടായിരുന്നു.
മേരി പതിയെ അവരുടെ കൈകൾ കൊണ്ട് രാജീവിൻ്റെ മുഖത്തും തലയിലും ഒന്നു തടവുന്നത് വളരെ വ്യക്തമായി കാണുന്നുണ്ട് ..
അതിനു ശേഷം ആ കാഴ്ച കണ്ടു സങ്കടം സഹിക്കവയ്യാതെ അവൾ മുഖം തിരിച്ചു.

അന്നേരമാണ് എല്ലാം സംഭവിച്ചത് .. കഴുത്തിൽ ആരോ ശക്തിയായി അമർത്തിയ പോലെ കണ്ണുകൾ പുറത്തേയ്ക്ക് തള്ളിവരുന്നു. ഇടയ്ക്കെപ്പോഴോ കൈകൾ അയച്ചപ്പോഴായിരിക്കും. അവൻ ശക്തിയായി നിലവിളിച്ചത്..
വീണ്ടും കൈകൾ മുറുകുന്നു. എല്ലാം ഞാടിയിൽ അവസാനിക്കുന്നു ..

"അവൻ ഇത്രയും ഉയർന്ന സ്വരത്തിൽ ഒച്ച വെച്ചിട്ടും തൊട്ടടുത്തിരുന്ന മേരി എന്തുകൊണ്ടാണ് കേൾക്കാതിരുന്നത് .. കുറച്ച് അകലെയുള്ള ലിസ്സിക്കത് കേൾക്കാൻ കഴിയുമെങ്കിൽ മേരി ഈ മരണത്തിനു കാരണമായിരുന്നോ.."!!!

അത്രയും നേരം അവൻ്റെ മുഖത്തു നോക്കി. നിറമിഴികൾ പൂകിയിരുന്ന മേരി .. ആ കൃത്യസമയത്തു തന്നെ തലചരിച്ചു വെച്ചിരിക്കുന്നു ..
its a miracle.. And a horrible..

ഡോക്ടർ ഒരു നിമിഷം സ്ഥിരത നഷ്ടപ്പെട്ടവനെ പോലെ താടിയിൽ കൈകളൂന്നി കൊണ്ട് ആ വീഡിയോ .. ആവർത്തിച്ചു കണ്ടു കൊണ്ടിരുന്നു..

ഇനി അടുത്ത ഇര ആരായിരിക്കും.. ?

കഥകളുടെ കെട്ടഴിക്കണമെങ്കിൽ ദേവനന്ദൻ്റെ തറവാടുമായി ഇനിയും കൂടുതൽ പഠിക്കേണ്ടതായിട്ടുണ്ട് ..

ദേവനു അതിലൊന്നും വ്യക്തമായ ഒരു ധാരണയും ഇല്ല..

അവൾ ഒരു നീണ്ട ഉറക്കത്തിൽ നിന്നും ഉണർന്നിരിക്കുന്നു ഇനി പ്രതികരാത്തിൻ്റെ ദിനങ്ങളായിരിക്കും.... ഇനിയുള്ള അവസ്ഥ എന്താവും എന്ന് അറിയുവാൻ കഴിയുന്നില്ല... ഈശ്വരാ എല്ലാം എന്റെ തെറ്റാണല്ലോ... മേരിയെ കാണുവാൻ അനുവദിക്കാതിരുന്നാൽ മതിയായിരുന്നു.'

സ്ത്രീ അതാണ് ചോദ്യ ചിഹ്നം...?

രണ്ടു മരണ കാരണവും വെച്ചു നോക്കുമ്പോൾ സ്ത്രീ സാമീപ്യമാണ്....

എന്താണിനി ഒരു പ്രതിവിധി എന്നാലോചിച്ചു നിൽക്കുമ്പോഴാണ് പെട്ടന്ന് ദേവന്ദനെ കുറിച്ച് ഓർമ്മ വന്നത്.. ഡോക്ടർ ഉടൻ തന്നെ മുറിക്ക് വെളിയിലേക്കിറങ്ങി ....

ചുവരു ചാരിയിരുന്നു കരയുന്ന മേരിയോടായി പറഞ്ഞു. സോറീ. മിസ്സിസ് കുര്യൻ ..i am helpless... " Something wrong"

ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല I think .. .. അയാൾ വാക്കുകൾ മുറിച്ചു നിറുത്തി...

കൂടുതലൊന്നും പറയാതെ അവർ ദേവനന്ദൻ ഇരിക്കുന്ന ബെഞ്ചിനടുത്തേക്ക് നടന്നു..
അപ്രതീക്ഷിതമായി നടന്ന ഈ സംഭവം ഉൾക്കൊള്ളുവാൻ കഴിയാതെ ദേവൻ ആലോചനയിലായിരുന്നു.

സീ മിസ്റ്റർ ദേവൻ ... തന്നോട് ഒരു കാര്യം പറയുവാനുണ്ട്..

അൽപം മാറി നിൽക്കാം .. മേരി കേൾക്കണ്ടാ എന്നു കരുതിയാണ് അയാൾ അപ്രകാരം പറഞ്ഞത്..

അവൻ മൗനമുകനായി ഡോക്ടറോടൊപ്പം എഴുന്നേറ്റു നടന്നു...

തനിക്കിപ്പോൾ എന്തു തോന്നുന്നു..

ഭയം മാത്രമാണ് ഡോക്ടർ. ഒന്നും വിശ്വസിക്കുവാൻ കഴിയുന്നില്ല...

വിശ്വസിച്ചേ മതിയാകൂ. എല്ലാം പകൽ വെളിച്ചം പോലെ വ്യക്തമാണ്..
മിസ്റ്റർ ദേവൻ ഇനിയൊരു മരണം അടുത്ത് തന്നെ ഉണ്ടാകാം..... ഞാൻ നിസ്സഹായനാണ് ..

എന്തങ്കിലും ഉടൻ തന്നെ ചെയ്യേണ്ടതായിട്ടു വരും.. ഒരു കാര്യം ഞാൻ ഉറപ്പുപറയാം. സ്ത്രീകളുമായ് ഒരു അകലം പാലിക്കാൻഎപ്പോഴും ശ്രമിക്കണം...

അമ്മ.. സഹോദരി , ഭാര്യ.. കാമുകി..

ദേവനന്ദൻ്റെ വീട്ടിൽ സ്ത്രീകമായിട്ട് ആരാണ് ഉള്ളത്..

ഡോക്ടർ വീട്ടിൽ അമ്മ മാത്രമേ .. ഉളളൂ..

ഉം..

അസാധാരണമായി സ്വഭാവത്തിൽ എന്തങ്കിലും മാറ്റമോ ..
ചില വീണ്ടുവിചാരങ്ങളോ ..
പഴയ കാര്യങ്ങൾ ഓർമ്മപ്പെടുത്തുകയോ ചെയ്യുകയാണങ്കിൽ എന്നെ എത്രയും പെ ട്ടന്ന് വിവരം അറിയിക്കണം കേട്ടല്ലേ .....

ശരി ഡോക്ടർ.. തീർച്ചയായും.

ഡോക്ടർ എനിക്ക് രാജീവിനെ ഒന്നു കാണാൻ കഴിയുമോ..

അവൻ കണ്ണിൽ പടർന്ന കണ്ണുനീർ തുടച്ചു കൊണ്ട് താഴ്മയായി ചോദിച്ചു....

പറയുന്നതു കൊണ്ട് ഒന്നും വിചാരിക്കരുത്..
അതു വേണ്ട ദേവാ.. മറ്റൊന്നും കൊണ്ടല്ല.. ഞാൻ പറയുന്ന സത്യം ചിലപ്പോൾ തനിക്ക് ..ഉൾക്കൊള്ളാൻ കഴിഞ്ഞന്നു വരില്ല... എന്നിരുന്നാലും പറയുകയാണ് ..

രാജീവിൻ്റെ ഏറ്റവും വലിയ ശത്രു താനാണ്..

ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല .. പതിയെ തനിക്കത് മനസ്സിലാകും....

താനിപ്പോൾ പോയ്ക്കോളൂ.. ഞാൻ പറഞ്ഞത് ഓർമ്മയിലിരിക്കട്ടെ..

ഡോക്ടർ അവസാനമായി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ദേവന് ഉള്ളിൽ നെഞ്ചു പൊട്ടി തകരുന്ന പോലെ തോന്നി..

ആ വാക്കുകൾ തൻ്റെ കാതുകളിൽ പ്രകമ്പനം കൊള്ളിക്കുന്നു ,കണ്ണിൻ്റെ കാഴ്ച മങ്ങുന്നു , തൻ്റെ ബോധം പോകുന്നതായി അവനു തോന്നി.

രാജീവ്.. ഞാനൊരു കൂടെപിറപ്പിനെ പോലെ സ്നേഹിച്ച രാജീവ് ഇന്ന് എന്നെ ശത്രുവായി കാണുന്നു..

അവൻ്റെ മുഖഭാവം കണ്ടു കൊണ്ട് ഡോക്ടർ ഒരിക്കൽ കൂടി അവനെ സമാധാനിപ്പിച്ചു.

താൻ ടെൻഷനടിക്കാതെ ടോ.. ധൈര്യമായി വീട്ടിലേക്ക് ചെല്ലൂ

ഡോക്ടറോട് നന്ദി പറഞ്ഞു കൊണ്ട് ആശുപത്രിയുടെ പടികൾ കടന്നു .. തിരികെ വീട്ടിലേയ്ക്ക് തിരിക്കുമ്പോഴും മനസ്സിൽ ഒരു തീക്കനലായി ആ വാക്ക് കെടാതെ നീറി കൊണ്ടിരുന്നു..

ശത്രു.. യാത്രയിലുടനീളം രാജീവിനെ കുറിച്ച് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ അവൻ വീണ്ടും ഓർത്തെടുത്തു. മേരിയമ്മ പറഞ്ഞപ്പോഴും താൻ വിശ്വസിച്ചിരുന്നില്ല .. വർഷങ്ങളായി അവൻ തൻ്റെ വീട്ടിലേക്ക് വന്നു പോകാറുണ്ട്..

ആരെ കാണുവാനായിരിക്കും...

ആ വീട്ടിൽ ആരായിരിക്കും അവനു വേണ്ടി കാത്തിരിക്കുന്ന പെണ്ണ്..

അപ്പോഴാണ് അമ്മ പറഞ്ഞ അ നസ്രാണി ചെക്കൻ്റെ കാര്യം അവൻ്റെ മനസ്സിലേക്ക് ഓടിയെത്തിയത് ..

ആ ചെക്കൻ രാജീവ് ആയിരുന്നോ....

വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ ..

എപ്പോഴും തൻ്റെ പ്രണയത്തിന് ഏറ്റവും കൂടുതൽ സഹായമായിരുന്ന അവൻ തൻ്റെ കൂടെയിരുന്നു കൊണ്ട് ചതിക്കുകയായിരുന്നോ....

ഒരു പെങ്ങളെ പോലെയാ കാണുന്നേ എന്നു പറഞ്ഞതല്ലാം കളവായിരുന്നോ..

ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങൾ അവൻ സ്വയം ചോദിച്ചു കെണ്ടിരുന്നു..

എല്ലാം എനിക്കറിയാണം എല്ലാം അറിയുന്ന ഒരാൾ ജീവിച്ചിരുപ്പുണ്ടല്ലോ..

എല്ലാവരും കൂടി തന്നെയെന്തിനാണ് ചതിച്ചതെന്ന് അവളോട് തന്നെ ചോദിച്ചറിയണം.

അവൻ മനസ്സിൽ ഉറച്ച തീരുമാനങ്ങൾ എടുത്തു ..

എവിടെയാണ് തനിക്ക് പിഴച്ചത് ..

ദൈവം തൻ്റെ കൂടെയുണ്ട്.. ഇല്ലങ്കിൽ രാജീവിനു പകരം താനായിരിക്കും... ഇന്ന് വെള്ള. പുതച്ച് കിടക്കേണ്ടിയിരുന്നത് ..

മൂന്നാറിൽ വെച്ചു നടന്ന ആ സംഭവം അവൻ ഒരിക്കൽ കൂടി ഓർത്തു.
അപ്പോൾ അ വൻ മനപൂർവ്വമായിരിക്കും തന്നെ തള്ളിയിടാൻ ശ്രമിച്ചത്.

ഡോക്ടർ പറഞ്ഞത് സത്യമായിരിക്കുന്നു.

തന്നെ വകവരുത്തിയാൽ എന്നേന്നേക്കുമായി .. നന്ദിനിയെ അവനു സ്വന്തമാക്കാമല്ലോ.. താനൊരു കരടായി അവശേഷിക്കില്ലല്ലോ ..

തറവാട്ടിലെ കാര്യങ്ങൾ അറിയുന്ന സീതേച്ചിയും പോയി ..

ആർക്കാണ്. ഇനി എല്ലാം 'അറിയുക ..
അമ്മ, അച്ഛൻ ഇവർക്കു ഒരു പക്ഷേ തന്നെ സഹായിക്കാൻ കഴിയുമായിരിക്കും.

ഡോക്ടർ പറഞ്ഞതു അനുസരിച്ച് സ്ത്രീകളോട്.ഒരു അകലം പാലിക്കുകയാണങ്കിൽ വേണ്ട ..
അമ്മയിൽ നിന്ന് അൽപം മാറി നിൽക്കാം.

രണ്ടു ദിവസമായി അമ്മയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കാണാൻ ' കഴിയുന്നു..... ഇപ്പോൾ ഒരു കാര്യം വ്യക്തമാകുന്നുണ്ട് അച്ഛൻ്റെ ശരീര തളർച്ച വെറും പ്രായത്തിൻ്റെ കെട്ടുകഥകളല്ല. അത് തന്നെ അറിയിക്കാതിരുന്ന ചില സത്യങ്ങൾ ഉണ്ടായിരിക്കും..
ചിന്തകളെ സ്വയം നിയന്ത്രിച്ചു നിറുത്തി കൊണ്ട് ... അവൻ വീട്ടിലേക്കുള്ള വഴിയിലെത്തി. ഒരിക്കൽ കൂടി അടഞ്ഞുകിടക്കുന്ന ആ വലിയ കവാടത്തിനരികിലേക്ക് തൻ്റെ കണ്ണുകളെ പായിച്ചു.

നിഗൂഡകൾ ഒളിഞ്ഞു കിടക്കുന്ന തറവാട്..
രക്തത്തിൻ്റെ മണമുള്ള കാറ്റ്.. ഇനി ഇലത്തി പൂക്കൾക്ക് പഴയതുപോലെ സൗരഭ്യം പടർത്താൻ കഴിയുകയില്ല..

എല്ലാം അവസാനിച്ചിരിക്കുന്നു ..,

അല്ല.. ഇനിയാണ് തുടക്കം. എല്ലാം ഞാൻ കണ്ടു പിടിക്കും.. ഉള്ളിൽ വിടർന്ന പുഞ്ചിരി.. അവൻ ചെറിയ അട്ടഹാസമാക്കി മാറ്റി..
കാർ പോർച്ചിലേക്ക് കയറ്റിയതിനു ശേഷം ഒരു നിമിഷം പുറത്തിറങ്ങാതെ അവൻ അവിടെ തന്നെയിരുന്നു. എന്നും പുറത്ത് പോയി തിരിച്ചു വരുമ്പോൾ കാറിൻ്റെ ഒച്ച കേട്ടാൽ ഓടിയെത്തുന്ന അമ്മയേയും കാത്ത്..

(തുടരും)

എന്ന് നിങ്ങളുടെ സ്വന്തം ദീപു .

Address

തൃശ്ശൂർ
CA

Alerts

Be the first to know and let us send you an email when Deep waves posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share