
14/08/2025
ആശുപത്രിയിൽ ബില്ലടയ്‌ക്കാൻ നിവർത്തിയില്ലാത്ത രോഗിക്ക് സ്വർണ വള ഊരി നൽകി..!! ക്യാൻസർ രോഗികൾക്ക് സ്വന്തം മുടി നൽകി..!! ഇന്നിപ്പോൾ ആംബുലൻസിന് വഴി കാണിച്ച് മുന്നിൽ ഓടി പൊലീസുകാരി..!! കയ്യടിച്ച് സോഷ്യൽ ലോകം.. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു പോലീസുകാരിയുടെ വൈറൽ വിഡിയോയാണ് . അത്യാസന്ന നിലയിൽ രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ട ആംബുലസിന് ഗതാഗതക്കുരുക്കിൽ വഴികാട്ടി മുൻപിൽ ഓടിയ ഒരു പൊലീസുകാരിയുടെ വിഡിയോയാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് . തൃശൂർ അശ്വനി ജംക്ഷനിൽ വെച്ചായിരുന്നു സംഭവം , ഗതാഗതക്കുരുക്കിൽ അകപ്പെട്ട ആംബുലൻസ് കണ്ട് തൃശൂർ സിറ്റി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ അപർണ ഓടിയെത്തുകയും , ആംബുലൻസിന് വഴികാട്ടി മുൻപിൽ ഓടുകയും ആംബുലസിനെ വളരെ വേഗം കടത്തിവിടുകയുമായിരുന്നു ഒരു പൊലീസുകാരി എങ്ങനെ ആവണം എന്നതിനുള്ള മാതൃക തന്നെയാണ് അപർണ ലവകുമാർ . നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് പല തവണ ഏവരെയും അത്ഭുതപ്പെടുത്തിയ ഉദ്യോഗസ്ഥ കൂടിയാണ് അപർണ . മുൻപ് ആശുപത്രിയിൽ ബില്ലടയ്‌ക്കാൻ കഴിയാതെ വിഷമിച്ചുനിന്ന രോഗിയ്ക്ക് തന്റെ സ്വർണ വല ഊരി നൽകിയതും , തനിക്ക് അനുഗ്രഹമായി കിട്ടിയ മുടി ക്യാൻസർ രോഗികൾക്ക് മുറിച്ചുനൽകിയതും ഒക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു . വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ നിരവധി ആളുകളാണ് അപർണക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വരുന്നത്.. 💥⚡ Aparna Lavakumar🔥 Kerala Police