Reel Load

Reel Load Latest Film News

31/08/2026

ദിലീപിന്റെ ഡയറിയിലെ ദുരൂഹത എന്ത്? 'നീക്കം' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

30/08/2026

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത് | Dileep | Neekkam
ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്ന് ഡയറിയിൽ എന്തോ പരിശോധിക്കുന്ന ദിലീപിൻ്റെ വ്യത്യസ്ത ലുക്കാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. അൽപ്പം നരകയറിയ താടിയും കണ്ണടയും ഗൗരവമേറിയ ഭാവവുമായി പക്വതയാർന്ന കഥാപാത്രമായാണ് ദിലീപിനെ അവതരിപ്പിക്കുന്നത്.

പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘നീക്കം’ ഒരു ഇമോഷണൽ ത്രില്ലർ ഡ്രാമയാണ്. ദിലീപിൻ്റെ കഥാപാത്രത്തിൻ്റെ കൈയിലെ ഡയറിയും സമീപത്തെ ചെറിയ ബാഗും ഉയർത്തുന്ന ദുരൂഹതയാണ് ഇപ്പോൾ ആരാധകരുടെ പ്രധാന ചർച്ച. ചിത്രത്തിൻ്റെ കഥയുമായി ഈ ഡയറിയ്ക്കുള്ള ബന്ധമെന്താണ് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശാരി, കോട്ടയം രമേഷ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഒക്ടോബറിൽ ചിത്രം തീയേറ്ററുകളിലെത്തും.

The second-look poster of Dileep’s upcoming movie ‘Neekkam’, directed by Jagan Shaji Kailas, has been released. The poster features Dileep sitting at what appears to be a bus stop, deeply examining a diary. With a slightly grey beard, glasses and a serious expression, Dileep appears in a mature and completely different look.

Set against the backdrop of a police station, ‘Neekkam’ is presented as an emotional thriller drama. The diary in Dileep’s hands and the small bag beside him have sparked curiosity among fans. What is written in the diary? What is its connection to Dileep’s character? These unanswered questions are adding to the anticipation surrounding the film.

The movie features Siddique, Kalabhavan Shajohn, Binu Pappu, Shari, Kottayam Ramesh and several others in key roles. ‘Neekkam’ is expected to hit theatres in October.

24/08/2026

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; വൈറലായി ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പുതിയ പ്രോമോ !
ബിഗ് ബോസ് മലയാളം സീസൺ 8 സെപ്റ്റംബർ 6ന് ആരംഭിക്കാനിരിക്കെ, മോഹൻലാൽ ചാണക്യതന്ത്രങ്ങളുമായി എത്തുന്ന പുതിയ പ്രമോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാധാരണ പ്രമോകളിൽ നിന്ന് വ്യത്യസ്തമായി, ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിൽ മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള സിനിമാറ്റിക് അനുഭവമായാണ് പുതിയ പ്രമോ ഒരുക്കിയിരിക്കുന്നത്.

സാമം, ദാനം, ഭേദം, ദണ്ഡം എന്നീ ചാണക്യതന്ത്രങ്ങൾ ഉപയോഗിച്ച് ഒരു ക്രിമിനൽ ഗ്യാങ്ങിന്റെ പിടിയിൽ നിന്ന് മോഹൻലാൽ രക്ഷപ്പെടുന്നതാണ് പ്രമോയുടെ പ്രധാന ആകർഷണം. അതോടൊപ്പം ബിഗ് ബോസ് വീട്ടിലെ കൂട്ടുകെട്ടുകൾ, ഭൂരിപക്ഷ തീരുമാനങ്ങൾ, തന്ത്രങ്ങൾ, ഓരോ തീരുമാനത്തിന്റെയും പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള സൂചനകളും പ്രമോ നൽകുന്നുണ്ട്.

‘ജയിച്ചാൽ മാത്രം പോരാ, ജയിച്ചുകൊണ്ടിരിക്കണം’ എന്ന ടാഗ്‌ലൈനുമായി എത്തുന്ന സീസൺ 8ൽ എന്തെല്ലാം മാറ്റങ്ങളാണ് കാത്തിരിക്കുന്നത്? പുതിയ പ്രമോയുടെ പ്രത്യേകതകളും ബിഗ് ബോസ് മലയാളം സീസൺ 8ന്റെ പ്രതീക്ഷകളും അറിയാൻ വീഡിയോ മുഴുവൻ കാണുക.

വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.
Bigg Boss Malayalam Season 8 is all set to begin on September 6, and the latest promo featuring Mohanlal has already created a buzz on social media. Presented as a cinematic gangster story, the promo showcases Mohanlal using the four Chanakya strategies — Sama, Dana, Bheda and Danda — to escape from a criminal gang.

The promo also gives exciting hints about the gameplay, including majority decisions, alliances, strategies and the consequences of every decision inside the Bigg Boss house. With a unique gangster backdrop and cinematic action, Season 8 promises a completely different experience for Bigg Boss Malayalam fans.

Watch the full video to know what makes the new promo special and what viewers can expect from Bigg Boss Malayalam Season 8.

Don't forget to Like, Share and Subscribe to our channel for the latest Malayalam entertainment and television updates.

24/08/2026

മിഗ്-21, സഫെദ് സാഗർ: നെറ്റ്ഫ്ലിക്സിന്റെ പുതിയ ഡോക്യുമെന്ററി!
ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ യുദ്ധവിമാനങ്ങളിലൊന്നായ മിഗ്-21ന്റെ 62 വർഷത്തെ പാരമ്പര്യം പറയുന്ന പുതിയ ഡോക്യുമെന്ററിയുമായി നെറ്റ്ഫ്ലിക്സ് എത്തുന്നു. ‘ഓപ്പറേഷൻ സഫെദ് സാഗർ’ നേടിയ ആഗോള വിജയത്തിന് പിന്നാലെയാണ് ‘ദ ലാസ്റ്റ് സല്യൂട്ട്’ എത്തുന്നത്.

മിഗ്-21 പറത്തിയ തലമുറകളിലെ പൈലറ്റുമാരുടെ അനുഭവങ്ങളും ഓർമ്മകളും ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ നിർണായക നിമിഷങ്ങളും ഡോക്യുമെന്ററിയിൽ അവതരിപ്പിക്കും. ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഉൾപ്പെടെയുള്ള പ്രമുഖരും ഡോക്യുമെന്ററിയിൽ പങ്കെടുക്കും.

‘ദ ലാസ്റ്റ് സല്യൂട്ട്’ ഓഗസ്റ്റ് 26ന് നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്യും.

Netflix is bringing a powerful new documentary, ‘The Last Salute’, focusing on the legendary MiG-21 and its 62-year journey with the Indian Air Force. Following the global success of ‘Operation Safed Sagar’, the documentary explores the legacy of the iconic fighter jet through the experiences of generations of pilots who flew it.

Featuring senior Air Force officers and experienced MiG-21 pilots, The Last Salute looks beyond the aircraft to reveal the courage, memories and emotions connected with one of India's most iconic fighter aircraft.

‘The Last Salute’ premieres on Netflix on August 26.

21/08/2026

Address


Website

Alerts

Be the first to know and let us send you an email when Reel Load posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Media Company?

Share