BBN KERALA

BBN KERALA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BBN KERALA, .

22/09/2025
22/09/2025

അമ്മായിപ്പന്‍റെ സാമ്രാജ്യത്തിലെ പണം കണ്ട് വന്നവരല്ല ഞങ്ങള്‍...🫵🏻

ചോദ്യം ചോദിക്കുകതന്നെ ചെയ്യും..🫵🏻🔥

അനധികൃത മദ്യവിൽപ്പന ഒരാളെ പോലീസ് പിടികൂടികാസർകോട് : അന്യസംസ്ഥാന മദ്യം വീട് കേന്ദ്രികരിച്ച് വിൽപ്പന നടത്തുന്നു എന്ന രഹസ്യ...
21/09/2025

അനധികൃത മദ്യവിൽപ്പന
ഒരാളെ പോലീസ് പിടികൂടി

കാസർകോട് : അന്യസംസ്ഥാന മദ്യം വീട് കേന്ദ്രികരിച്ച് വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 150 മില്ലി ലിറ്റർ ന്റെ 4 കുപ്പി ഗോവൻ നിർമ്മിത വിദേശമദ്യവും ,180 മില്ലി ലിറ്റർ വീതമുള്ള 52 പാക്കറ്റ് കർണാടക മദ്യവും മദ്യവില്പനയിലൂടെ ലഭിച്ച 32970 രൂപയും കുമ്പള പോലീസ് പിടികൂടി. വീടിന്റെ ബാത്റൂം ചുമരിൽ ഉണ്ടാക്കിയ രഹസ്യ അറയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. പോലീസ് സാനിധ്യം മനസിലാക്കി ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടി. കോയിപ്പാടി സ്വദേശി അണ്ണി പ്രഭാകരൻ എന്ന വിളിക്കുന്ന പ്രഭാകരൻ എൻ (59)
ആണ് പിടിയിലായത്.

ജില്ലാപോലീസ് മേധാവി ശ്രീ. ബി വി .വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് എ എസ് പി ഡോ. നന്ദഗോപൻ എം ഐപിഎസ് ന്റെ നേതൃത്വത്തിൽ കുമ്പള ഇൻസ്‌പെക്ടർ ജിജീഷ് പി കെ, എസ് ഐ ശ്രീജേഷ്, എ എസ് ഐ സി പി ഒ സുധീഷ്, രാജേഷ്, സബിത,ഡ്രൈവർ CPO അജീഷ്, ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്

21/09/2025

തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം

തിരുവനന്തപുരം : കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2025 -2026 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2025-2026 അധ്യയന വര്‍ഷത്തില്‍ 8,9,10,(ഹൈസ്‌കൂള്‍ ഗ്രാന്റ്) എസ് എസ് എല്‍ സി ക്യാഷ് അവാര്‍ഡ്/പ്ലസ് വണ്‍ /ബി.എ./ ബി.കോം /ബി.എസ് .സി/എം .എ/എം.കോം/ (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ് .ഡബ്ലിയു / എം.എസ് .സി./ ബി.എഡ് / പ്രൊഫഷണല്‍ കോഴ്സുകളായ എഞ്ചിനീയറിംഗ് /എം.ബി.ബി.എസ് / ബി.ഡി.എസ് /ഫാം ഡി / ബി.എസ്.സി.നഴ്സിംഗ് /പ്രൊഫഷണല്‍ പി.ജി.കോഴ്സുകള്‍ / പോളിടെക്നിക് ഡിപ്ലോമ / റ്റി.റ്റി .സി./ ബി.ബി.എ / ഡിപ്ലോമ ഇന്‍ നഴ്സിംഗ് /പാരാ മെഡിക്കല്‍ കോഴ്സ്/ എം.സി.എ/ എം ബി എ / പി ജി ഡി സി എ / എഞ്ചിനീയറിംഗ് (ലാറ്ററല്‍ എന്‍ട്രി ) അഗ്രിക്കച്ചറല്‍ / വെറ്റിനറി / ഹോമിയോ /ബി.ഫാം/ ആയുര്‍വേദം / എല്‍ എല്‍ ബി (3 വര്‍ഷം, 5 വര്‍ഷം ) ബി ബി എം /ഫിഷറീസ് / ബി സി എ / ബി.എല്‍ .ഐ .എസ് .സി./ എച്ച് .ഡി.സി.& ബി 'എം / ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ്/സി.എ.ഇന്റര്‍മീഡിയറ്റ് /മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്/സിവില്‍ സര്‍വീസ് കോച്ചിങ് എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ഡിസംബര്‍ 31 ന് മുമ്പ് www.labourwelfarefund.in എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓഫ് ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും മിനി തൊഴിൽമേളയും സെപ്റ്റംബർ 22ന്ആലപ്പുഴ : അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവമായ തോട്ടപ്പള...
21/09/2025

തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും മിനി തൊഴിൽമേളയും സെപ്റ്റംബർ 22ന്

ആലപ്പുഴ : അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവമായ തോട്ടപ്പള്ളി ഫെസ്റ്റ് -2025ന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്കായി അർദ്ധദിന തൊഴിലധിഷ്ഠിത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 22ന് രാവിലെ 10 മണിക്ക് മാർ ഗ്രിഗോറിയോസ് കോളേജ് പുന്നപ്രയിൽ എച്ച് സലാം എംഎൽഎയുടെ അധ്യക്ഷതയിലാണ് പരിശീലനം.

വിജ്ഞാന കേരളം മിഷൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി എസ്‌വി മോട്ടേഴ്സ്, പോപ്പുലർ വെഹിക്കിൾസ്, മുത്തൂറ്റ് ഫിൻകോർപ് എന്നീ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ മിനി തൊഴിൽമേളയും നടക്കും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കോളേജിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചുകോട്ടയം : വാഴൂര്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള ചിറക്കടവ് സെക്ടറിലെ 34 അങ്കണവാടികളില്‍ പോഷ...
21/09/2025

ടെന്‍ഡര്‍ ക്ഷണിച്ചു

കോട്ടയം : വാഴൂര്‍ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള ചിറക്കടവ് സെക്ടറിലെ 34 അങ്കണവാടികളില്‍ പോഷകബാല്യം പദ്ധതി പ്രകാരം തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ പാല്‍ വിതരണം ചെയ്യുന്നതിന് പ്രാദേശിക ക്ഷീരസൊസൈറ്റികള്‍, മറ്റു പ്രാദേശിക പാല്‍വിതരണ സംവിധാനങ്ങള്‍, മില്‍മ,കുടുംബശ്രീ സംരംഭകര്‍ എന്നിവരില്‍നിന്നും ചൊവ്വാ,വ്യാഴം,ശനി ദിവസങ്ങളില്‍ മുട്ട വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള കെപ്‌കോ, മറ്റു പ്രാദേശിക മുട്ടവിതരണക്കാര്‍,കുടുംബശ്രീ സംരഭകര്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ പഞ്ചായത്തിലെ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സെപ്റ്റംബര്‍ 27 ഉച്ചകഴിഞ്ഞ് ഒരുമണി വരെ സ്വീകരിക്കും. ടെന്‍ഡറുകള്‍ അന്നേദിവസം ഉച്ചയ്ക്കുശേഷം 2.30ന് തുറക്കും. വിശദവിവരങ്ങള്‍ വാഴൂര്‍ ഐ.സി.ഡി.എസ്. ഓഫീസില്‍നിന്ന് ലഭിക്കും. ഫോണ്‍: 9946149042.

സൗജന്യ ഗോള്‍ഡ് അപ്രൈസര്‍ പരിശീലനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കൊല്ലം : കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷ...
21/09/2025

സൗജന്യ ഗോള്‍ഡ് അപ്രൈസര്‍ പരിശീലനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

കൊല്ലം : കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ നടത്തുന്ന ഗോള്‍ഡ് അപ്രൈസര്‍ ട്രെയിനിംഗ് ഫോര്‍ ട്രഡീഷണല്‍ ഗോള്‍ഡ്‌സ്മിത്ത്‌സ് 2025- 26 സാമ്പത്തിക വര്‍ഷത്തിലെ അഞ്ച് ദിവസത്തെ പരിശീലനപദ്ധതിയിലേക്ക് ആര്‍ട്ടിസാന്‍മാരെ തെരഞ്ഞെടുക്കും. പരമ്പരാഗത സ്വര്‍ണതൊഴിലാളി വിഭാഗത്തില്‍പ്പെടുന്ന കാഡ്‌കോയുടെ ലേബര്‍ ഡേറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്ക് ഉമയനല്ലൂര്‍ കാഡ്‌കോ ദക്ഷിണമേഖലാ ഓഫീസില്‍ ഒക്‌ടോബര്‍ നാലിന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തില്‍ വിദ്യാഭ്യാസരേഖ, വയസ് തെളിയിക്കുന്ന രേഖ, തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം

സർക്കാർ തല പ്രധാന അറിയിപ്പുകൾകൊല്ലം:: ഭാവികേരളത്തിന്റെ വികസനകാഴ്ചപാട് രൂപീകരിക്കുന്നതിനും ആശയങ്ങള്‍ ക്രോഡീകരിക്കുന്നതിന...
21/09/2025

സർക്കാർ തല പ്രധാന അറിയിപ്പുകൾ

കൊല്ലം:: ഭാവികേരളത്തിന്റെ വികസനകാഴ്ചപാട് രൂപീകരിക്കുന്നതിനും ആശയങ്ങള്‍ ക്രോഡീകരിക്കുന്നതിനുമായി തൊഴിലും നൈപുണ്യവും വകുപ്പ് ഒക്‌ടോബര്‍ 18ന് ജില്ലയില്‍ സെമിനാര്‍ നടത്തുന്നു. സംഘാടകസമിതി രൂപീകരണയോഗം മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 23ന് വൈകിട്ട് നാലിന് സി.കേശവന്‍ സ്മാരക ടൗണ്‍ ഹാള്‍ അനക്‌സില്‍ ചേരും.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 22ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് സെപ്തംബര്‍ 22 ന് രാവിലെ 10:30 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നിലവിലുളള പരാതികളും പുതിയ പരാതികളും പരിഗണിക്കും. ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളില്‍പ്പെട്ടവരുടെ പരാതിപരിഹാരത്തിനും കമ്മീഷനെ സമീപിക്കാം. കമ്മീഷന് നേരിട്ടോ, തപാലിലോ, [email protected] ലോ, 9746515133 ലോ പരാതികള്‍ സമര്‍പ്പിക്കാം.

അവലോകന യോഗം

കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ കേന്ദ്രാവിഷ്‌കൃതപദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 29ന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ കമ്മിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

ജനസേവനങ്ങളും ബന്ധവും ഇനി എളുപ്പത്തിൽഇടുക്കി : സബ് കളക്ടറുടെ ഓഫീസ്, സാധാരണക്കാരായ ജനങ്ങളുമായി  ബന്ധം കൂടുതൽ വേഗവും സുതാര്...
21/09/2025

ജനസേവനങ്ങളും ബന്ധവും ഇനി എളുപ്പത്തിൽ

ഇടുക്കി : സബ് കളക്ടറുടെ ഓഫീസ്, സാധാരണക്കാരായ ജനങ്ങളുമായി ബന്ധം കൂടുതൽ വേഗവും സുതാര്യവുമാക്കുന്നതിനായി “നേരിൽ സബ് കളക്ടർ” എന്ന പേരിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു.
ഈ നൂതനമായ മുൻകൈയോടുകൂടി നിവേദനങ്ങൾ, പരാതികൾ, പ്രധാനപ്പെട്ട വിഷയങ്ങൾ എന്നിവയ്ക്കായി സബ് കളക്ടറെ കാണാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക്, ഇനി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരികയോ ക്യൂവിൽ കാത്തുനിൽക്കേണ്ടി വരികയോ ഇല്ല. പകരം, ഒരു ലളിതമായ QR കോഡ് വഴിയോ, ലിങ്ക് വഴിയോ ഓൺലൈനിൽ നേരിട്ട് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും സബ് കളക്ടറെ കാണുകയും ചെയ്യാം.

ബുക്കിംഗ് ലിങ്ക്: https://docs.google.com/forms/d/e/1FAIpQLScZ0P2pPyW2M3eZeUJ9q5uz0cs6S7bU3q5SdIMDmN2uyjT-GA/viewform

പ്രവർത്തന രീതി വളരെ ലളിതമാണ്:

1.QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ ബുക്കിംഗ് ലിങ്ക് തുറക്കുക.
2. പേര്, ഫോൺ നമ്പർ, ഇമെയിൽ എന്നിവ നൽകി സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്ത് ഒരു ചെറിയ ഗൂഗിൾ ഫോം പൂരിപ്പിക്കുക.
ഫോം ലളിതവും, ദ്വിഭാഷയിലും (ഇംഗ്ലീഷ്/മലയാളം) ലഭ്യമാണ്, പൂരിപ്പിക്കാൻ ഒരു മിനിറ്റിൽ താഴെ മാത്രമേ എടുക്കൂ.
3.സമർപ്പിച്ചു കഴിഞ്ഞാൽ, വിവരങ്ങൾ ഓട്ടോമാറ്റിക് ആയി സബ് കളക്ടറുടെ ഓഫീസിൽ എത്തും.
4.പൗരന്മാർക്ക് മീറ്റിംഗ് വിവരങ്ങളടങ്ങിയ ഒരു സ്ഥിരീകരണ സന്ദേശം ഇമെയിൽ വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ ലഭിക്കും.

അപ്പോയിന്റ്മെന്റ് സമയങ്ങൾ (പ്രാരംഭ ഘട്ടം):

ദിവസങ്ങൾ: ബുധൻ, വെള്ളി
സമയം: വൈകുന്നേരം 3:00 – 4:30 വരെ
ഓരോ ദിവസവും 15 മിനിറ്റ് വീതമുള്ള 6 സ്ലോട്ടുകൾ (ആഴ്ചയിൽ 12 സ്ലോട്ടുകൾ).

തുടക്കത്തിൽ, ഈ സേവനം ഈ രണ്ട് ദിവസങ്ങളിൽ മാത്രമേ ലഭ്യമാകൂ. ആവശ്യം അനുസരിച്ച് ഭാവിയിൽ കൂടുതൽ സ്ലോട്ടുകൾ ചേർക്കുന്നതാണ്.

ഭാവി വികസനം:

നിലവിൽ, QR കോഡ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. .ഉടൻ തന്നെ ഇത് വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ, കളക്ടറേറ്റ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രദർശിപ്പിക്കും. ഇത് ജില്ലയിലെ എല്ലാ പൗരന്മാർക്കും എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കും.

ഈ പരിപാടിയുടെ പ്രാധാന്യം:

കേരളത്തിലെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ് ഇടുക്കി. സബ് കളക്ടറെ കാണുന്നതിനായി പൗരന്മാർക്ക് പലപ്പോഴും ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നു. “നേരിൽ സബ് കളക്ടർ” എന്ന പദ്ധതിയിലൂടെ ജനങ്ങളുടെ യാത്ര കുറയ്ക്കാനും, സമയം ലാഭിക്കാനും , സർക്കാർ ഇടപെടലുകൾ കൂടുതൽ ജനസൗഹൃദപരവും കാര്യക്ഷമവും സുതാര്യവുമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയെ കുറിച്ച സബ് കളക്ടറുടെ വാക്കുകൾ:
ഭരണം ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണിത്. അപ്പോയിന്റ്മെന്റ് പ്രക്രിയ ഡിജിറ്റലാക്കുന്നതിലൂടെ, ആളുകൾക്ക് സർക്കാർ ഉദ്യോഗസ്ഥരെ കാണുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇത് ഒരു ചെറിയ തുടക്കമാണ്, എന്നാൽ ജനങ്ങളുടെ പ്രതികരണവും പങ്കാളിത്തവും കൊണ്ട് ഇത് കൂടുതൽ വികസിപ്പിക്കാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇടുക്കിയെ ജനസൗഹൃദ ഭരണത്തിന്റെ മാതൃകയാക്കി മാറ്റുന്നതിനായി സർക്കാരിനെ ജനങ്ങളുടെ വീടുകളിലേക്ക് അടുപ്പിക്കാനുള്ള ഞങ്ങളുടെ ഭാഗമാണ് ഈ പദ്ധതി .

📞 സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ഇ നമ്പറിലേക് ബന്ധപ്പെടാവുന്നത് ആണ് : 04862-232231 / 9447184231. IDUKKI SUB COLLECTOR LAUNCHES “NERIL SUB COLLECTOR” – ONLINE APPOINTMENT SYSTEM FOR SITIZENS

വോട്ടര്‍പട്ടിക താരതമ്യം തുടങ്ങിതിരുവനന്തപുരം : വോട്ടര്‍പട്ടിക തീവ്രപരിഷ്‌ക്കരണ (എസ്.ഐ.ആര്‍) ത്തിന്റെ ഭാഗമായി വോട്ടര്‍പട്...
21/09/2025

വോട്ടര്‍പട്ടിക താരതമ്യം തുടങ്ങി

തിരുവനന്തപുരം : വോട്ടര്‍പട്ടിക തീവ്രപരിഷ്‌ക്കരണ (എസ്.ഐ.ആര്‍) ത്തിന്റെ ഭാഗമായി വോട്ടര്‍പട്ടികകളുടെ ഡിജിറ്റല്‍ താരതമ്യം തുടങ്ങി. ബി.എല്‍.ഒ തലത്തിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. 2002-ലെ പട്ടികയിലുള്ളവര്‍ 2025-ലെ പട്ടികയിലുണ്ടോയെന്നാണ് പരിശോധന. ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും ബൂത്ത് ലെവല്‍ സൂപ്പര്‍വൈസര്‍മാരും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.
എസ്.ഐ.ആറിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച ശേഷമേ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കൂ. 2002-ലെ വോട്ടര്‍പട്ടിക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ www.ceo.kerala. gov.in-ല്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതില്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തല്ല വോട്ടെങ്കില്‍ അന്ന് പേരുണ്ടായിരുന്ന പട്ടികയിലെ വിവരങ്ങള്‍ ബി.എല്‍.ഒയെ ബോധ്യപ്പെടുത്താന്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. രണ്ടുപട്ടികയിലും പേരുള്ള എല്ലാവരും എന്യൂമറേഷന്‍ഫോറം ഒപ്പിട്ടുനല്‍കണം. 2025-ലെ പട്ടികയില്‍മാത്രമാണ് പേരുള്ളതെങ്കില്‍ എന്യൂമറേഷന്‍ ഫോമിനൊപ്പം ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള 12 രേഖകളില്‍ ഒരെണ്ണവും നല്‍കണം.

Address


Website

Alerts

Be the first to know and let us send you an email when BBN KERALA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BBN KERALA:

  • Want your business to be the top-listed Media Company?

Share