21/09/2025
ജനസേവനങ്ങളും ബന്ധവും ഇനി എളുപ്പത്തിൽ
ഇടുക്കി : സബ് കളക്ടറുടെ ഓഫീസ്, സാധാരണക്കാരായ ജനങ്ങളുമായി ബന്ധം കൂടുതൽ വേഗവും സുതാര്യവുമാക്കുന്നതിനായി “നേരിൽ സബ് കളക്ടർ” എന്ന പേരിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു.
ഈ നൂതനമായ മുൻകൈയോടുകൂടി നിവേദനങ്ങൾ, പരാതികൾ, പ്രധാനപ്പെട്ട വിഷയങ്ങൾ എന്നിവയ്ക്കായി സബ് കളക്ടറെ കാണാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക്, ഇനി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരികയോ ക്യൂവിൽ കാത്തുനിൽക്കേണ്ടി വരികയോ ഇല്ല. പകരം, ഒരു ലളിതമായ QR കോഡ് വഴിയോ, ലിങ്ക് വഴിയോ ഓൺലൈനിൽ നേരിട്ട് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും സബ് കളക്ടറെ കാണുകയും ചെയ്യാം.
ബുക്കിംഗ് ലിങ്ക്: https://docs.google.com/forms/d/e/1FAIpQLScZ0P2pPyW2M3eZeUJ9q5uz0cs6S7bU3q5SdIMDmN2uyjT-GA/viewform
പ്രവർത്തന രീതി വളരെ ലളിതമാണ്:
1.QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ ബുക്കിംഗ് ലിങ്ക് തുറക്കുക.
2. പേര്, ഫോൺ നമ്പർ, ഇമെയിൽ എന്നിവ നൽകി സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്ത് ഒരു ചെറിയ ഗൂഗിൾ ഫോം പൂരിപ്പിക്കുക.
ഫോം ലളിതവും, ദ്വിഭാഷയിലും (ഇംഗ്ലീഷ്/മലയാളം) ലഭ്യമാണ്, പൂരിപ്പിക്കാൻ ഒരു മിനിറ്റിൽ താഴെ മാത്രമേ എടുക്കൂ.
3.സമർപ്പിച്ചു കഴിഞ്ഞാൽ, വിവരങ്ങൾ ഓട്ടോമാറ്റിക് ആയി സബ് കളക്ടറുടെ ഓഫീസിൽ എത്തും.
4.പൗരന്മാർക്ക് മീറ്റിംഗ് വിവരങ്ങളടങ്ങിയ ഒരു സ്ഥിരീകരണ സന്ദേശം ഇമെയിൽ വഴിയോ വാട്ട്സ്ആപ്പ് വഴിയോ ലഭിക്കും.
അപ്പോയിന്റ്മെന്റ് സമയങ്ങൾ (പ്രാരംഭ ഘട്ടം):
ദിവസങ്ങൾ: ബുധൻ, വെള്ളി
സമയം: വൈകുന്നേരം 3:00 – 4:30 വരെ
ഓരോ ദിവസവും 15 മിനിറ്റ് വീതമുള്ള 6 സ്ലോട്ടുകൾ (ആഴ്ചയിൽ 12 സ്ലോട്ടുകൾ).
തുടക്കത്തിൽ, ഈ സേവനം ഈ രണ്ട് ദിവസങ്ങളിൽ മാത്രമേ ലഭ്യമാകൂ. ആവശ്യം അനുസരിച്ച് ഭാവിയിൽ കൂടുതൽ സ്ലോട്ടുകൾ ചേർക്കുന്നതാണ്.
ഭാവി വികസനം:
നിലവിൽ, QR കോഡ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. .ഉടൻ തന്നെ ഇത് വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ, കളക്ടറേറ്റ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രദർശിപ്പിക്കും. ഇത് ജില്ലയിലെ എല്ലാ പൗരന്മാർക്കും എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കും.
ഈ പരിപാടിയുടെ പ്രാധാന്യം:
കേരളത്തിലെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ് ഇടുക്കി. സബ് കളക്ടറെ കാണുന്നതിനായി പൗരന്മാർക്ക് പലപ്പോഴും ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നു. “നേരിൽ സബ് കളക്ടർ” എന്ന പദ്ധതിയിലൂടെ ജനങ്ങളുടെ യാത്ര കുറയ്ക്കാനും, സമയം ലാഭിക്കാനും , സർക്കാർ ഇടപെടലുകൾ കൂടുതൽ ജനസൗഹൃദപരവും കാര്യക്ഷമവും സുതാര്യവുമാക്കാനുമാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയെ കുറിച്ച സബ് കളക്ടറുടെ വാക്കുകൾ:
ഭരണം ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണിത്. അപ്പോയിന്റ്മെന്റ് പ്രക്രിയ ഡിജിറ്റലാക്കുന്നതിലൂടെ, ആളുകൾക്ക് സർക്കാർ ഉദ്യോഗസ്ഥരെ കാണുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇത് ഒരു ചെറിയ തുടക്കമാണ്, എന്നാൽ ജനങ്ങളുടെ പ്രതികരണവും പങ്കാളിത്തവും കൊണ്ട് ഇത് കൂടുതൽ വികസിപ്പിക്കാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇടുക്കിയെ ജനസൗഹൃദ ഭരണത്തിന്റെ മാതൃകയാക്കി മാറ്റുന്നതിനായി സർക്കാരിനെ ജനങ്ങളുടെ വീടുകളിലേക്ക് അടുപ്പിക്കാനുള്ള ഞങ്ങളുടെ ഭാഗമാണ് ഈ പദ്ധതി .
📞 സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ഇ നമ്പറിലേക് ബന്ധപ്പെടാവുന്നത് ആണ് : 04862-232231 / 9447184231. IDUKKI SUB COLLECTOR LAUNCHES “NERIL SUB COLLECTOR” – ONLINE APPOINTMENT SYSTEM FOR SITIZENS