30/12/2024
ക്രിസ്തുവിൽ പ്രിയരേ,
"Between Magazine അന്തർദേശീയ ബൈബിൾ ക്വിസ് മത്സരങ്ങൾ" 2025 ജനുവരി 1 ന് ആരംഭിക്കുന്നു.
ഈ കാലഘട്ടം വിജ്ഞാനപൂരിതവും ഫലപ്രദവും ആക്കാൻ ഇതാ ഒരു സുവർണ്ണാവസരം.
"നമ്മുടെ താലന്തുകൾ മണ്ണിൽ മറയ്ക്കുവാനുള്ളതല്ല. നമ്മുടെ കഴിവുകൾ ലോകം അറിയുന്നതോടൊപ്പം അനേകർക്ക് അനുഗ്രഹപ്രദവും ദൈവരാജ്യത്തിൻ്റെ വിശാലതയ്ക്ക് കാരണവുമായിത്തീരട്ടെ."
"Between Magazine” സംഘടിപ്പിക്കുന്ന "അന്തർദേശീയ ബൈബിൾ ക്വിസ് 2025" മത്സരങ്ങളിൽ പങ്കെടുക്കുവാൻ ഏവരേയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
ഒരു വർഷം നീണ്ടു നിൽക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങളിലെ ഒന്നാം സ്ഥാനത്തിന് 5000 രൂപയും പ്രശസ്തിപത്രവും രണ്ടാം സ്ഥാനത്തിന് 3000 രൂപയും പ്രശസ്തിപത്രവും മൂന്നാം സ്ഥാനത്തിന് 1000 രൂപയും പ്രശസ്തിപത്രവും കൂടാതെ മറ്റു പ്രോത്സാഹന സമ്മാനങ്ങളും. ലോകത്തിൻ്റെ ഏതു ഭാഗത്തു നിന്നും പങ്കെടുക്കാവുന്നതാണ്. മത്സരങ്ങളുടെ സൗജന്യ രജിസ്ട്രേഷൻ ഉടൻ അവസാനിക്കുന്നു.
നിബന്ധനകൾ
1. രജിസ്ട്രേഷൻ നിർബന്ധമാണ്. പേര്, സ്ഥലം, email എന്നിവ +91 9947056180 (Pastor Subash)
എന്ന നമ്പറിലേക്ക് 2024 December 31 ഇന്ത്യൻ സമയം വൈകുന്നേരം 10 മണിക്കു മുമ്പായി അയക്കേണ്ടതാണ്.
2. മത്സരാർത്ഥികൾ Between Magazine ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യണം.
പേജിൻ്റെ ലിങ്ക്: https://www.facebook.com/between.mag/
3. Between Magazine നല്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം അയയ്ക്കുവാൻ 10 ദിവസം സമയം അനുവദിക്കും. അനുവദിക്കപ്പെട്ട 10 ദിവസങ്ങൾക്കു ശേഷം (ഇന്ത്യൻ സമയം രാത്രി 12 മണിക്കു ശേഷം) വരുന്ന ഉത്തരങ്ങൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
4. ഉത്തരങ്ങൾ വാട്സാപ്പിൽ (9947056180) മാത്രം അയയ്ക്കാവുന്നതാണ്.
5. വ്യക്തിപരമായി ഉണ്ടാകുന്ന നെറ്റ് വർക്ക് പ്രശ്നങ്ങളുടെ ഉത്തരവാദിത്വം മത്സരാർത്ഥികളിൽ മാത്രം നിക്ഷിപ്തമായിരിക്കും.
6. ഗ്രൂപ്പ് അടിസ്ഥാനത്തിൽ പ്രത്യേകം മത്സരം ഉണ്ടായിരിക്കുന്നതല്ല.
7. ബൈബിൾ ക്വിസ് മലയാളം ചോദ്യങ്ങൾ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സത്യവേദപുസ്തകത്തിൽ നിന്നും ഇംഗ്ലീഷ് NKJV വേർഷനിൽ നിന്നും മാത്രമായിരിക്കും. ബൈബിളിലെ മുഴുവൻ പുസ്തകങ്ങളിൽ നിന്നുമാണ് ചോദ്യങ്ങൾ.
8. ബൈബിൾ ക്വിസ് മത്സരത്തിൽ സഭാ-പ്രായ വ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കാം.
9. എല്ലാ ചോദ്യങ്ങളും മാസത്തിന്റെ 1-ാം തീയതി (ഞായർ ഒഴികെ) ഇന്ത്യൻ സമയം രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും.
10. 2025 ജനുവരി മുതൽ ഡിസംബർ വരെ, എല്ലാ മാസവും എല്ലാ ശരിയുത്തരങ്ങളും ആദ്യം അയയ്ക്കുന്ന 10 സ്ഥാനക്കാരുടെ മാത്രം പേരുകൾ ക്രമമനുസരിച്ച് തുടർന്നുള്ള ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്. 12 മാസങ്ങളിലെ മുഴുവൻ ശരിയുത്തരങ്ങളും ഉത്തരം അയച്ച സമയവും പരിഗണിച്ച് വിജയികളെ പ്രഖ്യാപിക്കും.
11. ഉത്തരങ്ങൾ ഒരുമിച്ച് പേര്, സ്ഥലം, ഫോൺ നമ്പർ (വാട്സാപ്പ് നമ്പർ) എന്നിവ കൃത്യമായി രേഖപ്പെടുത്തി അയയ്ക്കേണ്ടതാണ്. ഉത്തരങ്ങൾ ടൈപ്പ് ചെയ്തോ പേപ്പറിൽ എഴുതി ഫോട്ടോ/സ്കാൻ ചെയ്തോ മാസത്തിൽ ഒരു പ്രാവശ്യം മാത്രം അയയ്ക്കാവുന്നതാണ്.
12. ഉത്തരങ്ങൾ റഫറൻസ് സഹിതമാണ് എഴുതേണ്ടത്.
13. ബൈബിൾ ക്വിസ്സിൻ്റെ എല്ലാ അറിയിപ്പുകളും ഫേസ് ബുക്ക് പേജ്/ വാട്സാപ്പ് ഗ്രൂപ്പ് എന്നിവയിലൂടെ മാത്രം അറിയിക്കുന്നതിനാൽ Between Magazine ഫേസ് ബുക്ക് പേജ് ഫോളോ ചെയ്യുകയും വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ ആകുകയും ചെയ്യുക.
14. ബൈബിൾ ക്വിസ് ചോദ്യങ്ങൾ അടങ്ങുന്ന Between Magazine ലഭിക്കുവാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകാം
https://chat.whatsapp.com/HoTs8Fdd7Up4Yf6PGjPQe0
15. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
16. മത്സരങ്ങളുടെ ഗതിയനുസരിച്ച് മാറ്റങ്ങൾ വരുത്തുവാൻ സംഘാടകർക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കും.
വിശദവിവരങ്ങൾക്കും സംശയനിവാരണത്തിനും ബന്ധപ്പെടുക:
+91 99470 56180
+91 73043 61637
Regards!
BETWEEN MAGAZINE
https://www.facebook.com/between.mag/