
01/11/2024
നിക്ഷ്പക്ഷമായ നിലപാട് എടുക്കാതെ, ജനപ്രതിനിധികൾ സത്യത്തിന് നേരെ മുഖം തിരിച്ചാൽ ജനാധിപത്യത്തിൽ സത്യത്തിന് പ്രസക്തിയില്ലാതാകും.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് .... 🙏
വഖഫ് ആയി ഫാറൂഖ് കോളജിനു ലഭിച്ച വസ്‌തു തർക്ക രഹിത ഭൂമിയായിരുന്നോയെന്ന വിലയിരുത്തൽ നിഷ്പക്ഷമായി നടത്താൻ ഭരണ-പ്രതിപക്ഷ എം എൽഎമാർ സംയുക്തമായി നീങ്ങുമോയെന്ന് കേരളം ഉറ്റുനോക്കുമെന്നു തീർച്ച. ആ വിലയിരു ത്തലിൽനിന്നു ലഭിക്കുന്ന ഉത്തരവുമായി ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും മുനമ്പം നിവാ സികളെ അഭിസംബോധന ചെയ്യേണ്ടിവരും. നി ഷ്പക്ഷ വിലയിരുത്തലാണ് രാഷ്ട്രീയതലത്തി ൽ സർക്കാർ കൈക്കൊള്ളുന്നതെങ്കിൽ മുനമ്പം നിവാസികളും വഖഫ് ബോർഡും തമ്മിലുള്ള സ്ഥലം സംബന്ധിയായ ഉടമസ്ഥതർക്കങ്ങൾ ര മ്യമായി പരിഹരിക്കാനാകുമെന്ന് എല്ലാവർക്കും അറിയാം. നിയമമണ്ഡലത്തിൽ വ്യക്തതയോടെ യുള്ള പ്രായോഗിക സമീപനം സ്വീകരിച്ചാൽ ഈ പ്രശ്നം രമ്യമായി തീരുകതന്നെ ചെയ്യും. തീൻമേശയിൽ മത്സ്യത്തൊഴിലാളികളുടെ അ ധ്വാനഫലം നമ്മൾ ആസ്വദിക്കുന്നുണ്ട്. പ്രളയ കാലത്ത് ഈ ജനം കേരളത്തിൻ്റെ നാവികസേന യായി മാറി രക്ഷാപ്രവർത്തനം നടത്തിയതിന് നാട് സാക്ഷിയാണ്. തിരുവനന്തപുരത്തും മുന മ്പത്തുമുള്ള കടലിൻ്റെ മക്കൾക്ക് ഒരേ ഗന്ധമാ ണ്; അവരുടെ മനസ് ഒന്നുപോലെയാണ്. കടൽ ക്കരയിലാണ് മിശിഹായുടെ നീതിയുടെ സുവി ശേഷം മുഴങ്ങിക്കേട്ടത്. അസംഘടിതരായ ഒരു ജനത സ്വാഭാവികനീതിക്കുവേണ്ടി ഭരണകൂടത്തെ കണ്ണുമിഴിച്ചു നോക്കുകയാണ്. അതിനു നേരേ മു തിരിച്ചുനിൽക്കാൻ ഭരണ-പ്രതിപക്ഷകക്ഷിക ൾ തീരുമാനിച്ചാൽ സത്യം എന്ന വാക്കിന് പിന്നെ ജനാധിപത്യത്തിൽ പ്രസക്തിയില്ലാതാകും.