Australian Jeevitham

  • Home
  • Australian Jeevitham

Australian Jeevitham ഓസ്‌ട്രേലിയൻ വിശേഷങ്ങൾ നിങ്ങൾക്കായി ഞങ്ങളുടെ Australian Jeevitham എന്ന ചാനലിൽ കൂടി കാണിച്ചു തരാം I live in Townsville, Australia for the last 11 years.

I am a software engineer by profession. Vlogging is my passion and I would like to show my life in Australia to you through my vlogs. I am not a migration agent, so I cannot help you to get a job or migrate to Australia. What I am doing is sharing some Australian information that might be helpful to you.

ചിങ്ങം ഒന്ന് - എല്ലാവർക്കും എൻ്റെ പുതുവത്സരാശംസകൾ നേരുന്നു         (കുറച്ചു താമസിച്ചു പോയി 😀 )
17/08/2025

ചിങ്ങം ഒന്ന് - എല്ലാവർക്കും എൻ്റെ പുതുവത്സരാശംസകൾ നേരുന്നു (കുറച്ചു താമസിച്ചു പോയി 😀 )

ഓസ്ട്രേലിയയിലെ തേങ്ങ വിളവെടുപ്പ് 😃🤩 അധികമൊന്നുമില്ല എന്നാലും തെങ്ങിൻ ഉണങ്ങി നിൽക്കുന്നത് ശരിയല്ല എന്ന് ആളുകൾ കമൻറ് ചെയ്യ...
17/08/2025

ഓസ്ട്രേലിയയിലെ തേങ്ങ വിളവെടുപ്പ് 😃🤩 അധികമൊന്നുമില്ല എന്നാലും തെങ്ങിൻ ഉണങ്ങി നിൽക്കുന്നത് ശരിയല്ല എന്ന് ആളുകൾ കമൻറ് ചെയ്യുന്ന കണ്ടു. കഴിഞ്ഞ പ്രാവശ്യം ഇട്ട വീഡിയോ യുടെ അടിയിൽ ആയിരുന്നു കമൻറ് കണ്ടത് ❤️ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത തെങ്ങാണ് ഇനി തേങ്ങ ഉണങ്ങി അതിനു കുഴപ്പമൊന്നും വരേണ്ട എന്നുകരുതി കുല ഞാനിങ്ങ് വെട്ടി 😃

എല്ലാവർക്കും എൻ്റെ സ്വാതന്ത്ര്യ ദിനാശംസകൾ 😀 Happy Independence Day to you all
15/08/2025

എല്ലാവർക്കും എൻ്റെ സ്വാതന്ത്ര്യ ദിനാശംസകൾ 😀 Happy Independence Day to you all

ഇവരുടെ നേതാവ് ഇങ്ങനെയാണ്
12/08/2025

ഇവരുടെ നേതാവ് ഇങ്ങനെയാണ്

പുള്ളിക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. എന്നാലും വേണ്ടില്ല, കിട്ടിയ അവസരം മുതലാക്കി. ഇങ്ങനെയൊക്കെത്തന്നെയാണ് ന...
11/08/2025

പുള്ളിക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. എന്നാലും വേണ്ടില്ല, കിട്ടിയ അവസരം മുതലാക്കി. ഇങ്ങനെയൊക്കെത്തന്നെയാണ് നമ്മൾ പല സെലിബ്രിറ്റിയുടെയും കൂടെ ഫോട്ടോ എടുക്കാൻ ചെന്നാൽ എന്ന് എനിക്ക് ചില ഫോട്ടോസ് ഒക്കെ കാണുമ്പോൾ തോന്നാറുണ്ട്. എനിക്ക് മാത്രം തോന്നുന്നതാണോ അതോ നിങ്ങൾക്കും തോന്നാറുണ്ടോ?

09/08/2025

കൃഷി പണ്ടുമുതലേ ഇഷ്ടമുള്ളത് ആയിരുന്നു 😃😃

അങ്ങനെ ഒരു ലക്ഷത്തി എഴുപത്തൊന്നായിരം ആളുകളുടെ സ്‌നേഹം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. എൻ്റെ  ചില പോസ്റ്റുകൾ ഒക്കെ നിങ്ങളെ വെറു...
08/08/2025

അങ്ങനെ ഒരു ലക്ഷത്തി എഴുപത്തൊന്നായിരം ആളുകളുടെ സ്‌നേഹം ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. എൻ്റെ ചില പോസ്റ്റുകൾ ഒക്കെ നിങ്ങളെ വെറുപ്പിക്കുന്നുണ്ടെങ്കിൽ അതു കാര്യമാക്കാതെ കൂടെ നിൽക്കണം കേട്ടോ. നിങ്ങളുടെ അഭിപ്രായങ്ങൾ ഒക്കെ വായിക്കാറുണ്ട്, അതൊക്കെ മനസ്സിൽ വച്ചാണ് മുന്പോട്ടുള്ള യാത്ര. കൂടെ നിൽക്കും എന്ന് കരുതുന്നു 😍

08/08/2025

ഈ വീഡിയോ ഞാൻ വലിച്ചു നീട്ടി പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് കുറച്ചു ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. പക്ഷെ എനിക്കങ്ങനെ തോന്നിയില്ല, അതുകൊണ്ടാണ് അത് പോസ്റ്റ് ചെയ്തത്. പിന്നെ ഒരു കാര്യം ശരിയാണ്, magpie എങ്ങനെ ആണ് അറ്റാക്ക് ചെയ്യുന്നത് എന്ന് ഞാൻ പറഞ്ഞില്ല. ഞാൻ പറഞ്ഞത് magpie അറ്റാക്ക് ചെയ്യും എന്ന് മാത്രമാണ് ഈ പക്ഷി നമ്മുടെ തലയിൽ ആണ് കൊത്താൻ വരുന്നത് (കണ്ണിൽ കൊത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്). പക്ഷെ അത് ഞാൻ വിഡിയോയിൽ പറഞ്ഞപോലെ ബ്രീഡിങ് സമയത്തു മാത്രമാണ്.

ഭയങ്കരമായി വലിച്ചു നീട്ടിയെന്നു നിങ്ങള്ക്ക് തോന്നുന്നുണ്ടോ?

50 lacs views 😃 Thank you all 🤩🤩.
08/08/2025

50 lacs views 😃 Thank you all 🤩🤩.

07/08/2025

വളരെ വ്യത്യസ്തമായി തോന്നിയ ഈ കാര്യം നിങ്ങളൂടെ ഒന്ന് ഷെയർ ചെയ്യണമെന്ന് തോന്നി. അതുകൊണ്ടാണ് ഈ വീഡിയോ ഇടുന്നതു.

മാസം മിനിമം എഴുപത്തിഎട്ടു ലക്ഷം തരാം എന്ന് പറഞ്ഞുകൊണ്ട് വരുന്ന ഓഫർ ഒക്കെ എങ്ങനെയാണ് നിരസിക്കുന്നതു അല്ലെ. കുറച്ചു ദിവസം ...
03/08/2025

മാസം മിനിമം എഴുപത്തിഎട്ടു ലക്ഷം തരാം എന്ന് പറഞ്ഞുകൊണ്ട് വരുന്ന ഓഫർ ഒക്കെ എങ്ങനെയാണ് നിരസിക്കുന്നതു അല്ലെ.

കുറച്ചു ദിവസം മുൻപ് ഇങ്ങനെ വന്ന ഒരു ഓഫർ ഞാൻ ഷെയർ ചെയ്തപ്പോൾ എൻ്റെ ഒരു ഫ്രണ്ട് പറഞ്ഞത് അത് ചിലപ്പോൾ കൊളംബിയൻ peso ആയിരിക്കാം അവർ ഡോളർ സൈൻ ആണ് ഉപയോഗിക്കുന്നത്.

അതേ ഓഫർ തന്നെ വേറെ അക്കൗണ്ടിൽ നിന്നും വന്നപ്പോൾ ഒന്ന് കൺഫേം ചെയ്യാം എന്ന് വച്ചു. ദാ അവർ പറയുന്നു US ഡോളർ ആണ് തരുന്നതെന്നു. എന്റമ്മോ അതായതു ഒരു മാസം ഏകദേശം 78 ലക്ഷം രൂപ തരാം എന്ന്.

എങ്ങനെ നിരസിക്കും അല്ലെ 🤣🤣

ആരെങ്കിലുമൊക്കെ വീഴുന്നുണ്ടായിരിക്കും അല്ലെ? പണ്ട് ചില influencers, അവരുടെ അക്കൗണ്ട് പോയി എന്നൊക്കെ പറഞ്ഞു വീഡിയോ ഇടുന്നതു കണ്ടിട്ടുണ്ടായിരുന്നു. എന്തായാലം ഇവരുടെ ഒക്കെ വായിൽ ആരും തലവച്ചു കൊടുക്കരുത് കേട്ടോ 🤣

നിങ്ങൾ ആരെങ്കിലും തല വച്ച് കൊടുത്തിട്ടുണ്ടോ?

Address


Alerts

Be the first to know and let us send you an email when Australian Jeevitham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Australian Jeevitham:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share