15/06/2026
കല്ലൂർക്കാട്: പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കല്ലൂർക്കാട് കൃഷിഭവൻ ഹാളിൽ ഡെപ്യൂട്ടി കളക്ടർ രഞ്ജിത് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു പ്രസിഡൻ്റ് സിനി മനോജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജെറീഷ് ഏഴാനിക്കാട്ട്, നീതു അനിൽ, സുജിത് ബേബി, ടി.കെ.സനിമോൻ, റാണി മോൾ ബേബി, സൂസമ്മ പോൾ, റെജീന ജോബി, ബാബു മനയ്ക്കപ്പറമ്പിൽ, ഷൈനി സണ്ണി, പ്രഫ. ജോസ് അഗസ്റ്റിൻ, ജോബി ജോസ്, ഷിജോ മാധവൻ, സുമിത സാബു തുടങ്ങിയവർ പങ്കെടുത്തു.കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കല്ലൂർക്കാട് പഞ്ചായത്തിലെ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.