06/10/2025
"പത്ത് ലക്ഷം രൂപ പിഴയിടട്ടെ?" - എക്‌സാലോജിക് കേസിൽ മാത്യു കുഴൽനാടനോട് സുപ്രീംകോടതി; ഹർജി തള്ളി, ഒപ്പം രൂക്ഷവിമർശനവും!
(ഡീറ്റെയിൽഡ് വീഡിയോ കമൻറ് ബോക്സിൽ നൽകാം)
സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഇത് കേസിൽ കുഴൽനാടന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്.
രാഷ്ട്രീയ തർക്കങ്ങൾക്ക് പരിഹാരം കാണേണ്ടത് കോടതിയിലല്ലെന്നും, അത്തരം കാര്യങ്ങൾക്ക് സുപ്രീംകോടതിയെ വേദിയാക്കരുതെന്നും ചീഫ് ജസ്റ്റിസ് കുഴൽനാടന് ശക്തമായ മുന്നറിയിപ്പ് നൽകി. ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.
വാദം തുടരുന്നതിനിടെയാണ് "പത്ത് ലക്ഷം രൂപ പിഴയിടട്ടെ?" എന്ന് ചീഫ് ജസ്റ്റിസ് തമാശരൂപേണ ആരാഞ്ഞത്. രാഷ്ട്രീയ പ്രേരിതമായ ഹർജികളുമായി കോടതിയുടെ സമയം മെനക്കെടുത്തുന്നതിലുള്ള അതൃപ്തിയാണ് ഈ പരാമർശത്തിലൂടെ വ്യക്തമായത്.
നേരത്തെ വിജിലൻസ് കോടതിയും ഹൈക്കോടതി സിംഗിൾ ബെഞ്ചും തള്ളിയ ഹർജിയുമായാണ് കുഴൽനാടൻ സുപ്രീംകോടതിയെ സമീപിച്ചത്.
#മാത്യുകുഴൽനാടൻ #എക്സാലോജിക് #സിഎംആർഎൽ #സുപ്രീംകോടതി #കേരളരാഷ്ട്രീയം #മാസപ്പടി #വിജിലൻസ് #കോൺഗ്രസ്