The Kasaragod Post

  • Home
  • The Kasaragod Post

The Kasaragod Post Online Media Page

- കാസർഗോഡ് പോസ്റ്റ് ന്യൂസ് ഓൺലൈൻ -

പ്രൊഫഷണൽ ജേർണലിസത്തിന്റെ “കോഡ് ഓഫ് എത്തിക്സ്"

അറിയേണ്ടത് മാത്രം അറിയിക്കാനുള്ള ഒരു മാധ്യമമായിട്ടാണ് കാസർഗോഡ് പോസ്റ്റിനെ ഞങ്ങൾ കാണുന്നത്. ഇതര ഓൺലൈൻ മാധ്യമങ്ങളിനിന്നും തികച്ചും വ്യത്യസ്തത കൈക്കൊള്ളാനുള്ള ശ്രമം.

അറിയാനുള്ള ജനങ്ങളുടെ
അവകാശത്തിന്‍റെ ബഹിസ്ഫുരണമായോ , സാമൂഹിക സേവനമായോ, ജനാധിപത്യത്തിന്‍റെ കാവല്‍ സ്ഥാപനമായോ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ജിഹ്വയായോ കാസറഗോഡ് പോസ്റ്റിനെ വിലയിരുത്താം.

16/12/2024
08/06/2024

കാസർകോട്: ചെർക്കള ടൗണിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് സുലൈഖ മാഹിൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ഒരൊറ്റ മഴയിൽ തന്നെ ഒരു പ്രദേശം ഒറ്റപ്പെടുന്ന അവസ്ഥ നിലവിൽ സംജാതമായിട്ടുണ്ടു. ആയിരത്തോളും വിദ്യാത്ഥികൾ പഠിക്കുന്ന ചെർക്കള ഹയർ സെക്കൻഡറി സ്കൂൾ, മാർത്തോമ ബധിര മൂക വിദ്യാലയം, സർക്കാർ ആശുപത്രി. പഞ്ചായത്ത് ഓഫിസ് എന്നിവടങ്ങളിലേക്ക് വിദ്യാർത്ഥികൾക്കും, രോഗികൾക്കും, പൊതുജനങ്ങൾക്കും തെക്ക് ഭാഗത്ത് നിന്നും ബസ്സിറങ്ങി എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയിലേക്ക് സ്ഥിതിഗതികൾ എത്തുന്നതിന് മുമ്പായി അടിയന്തരനടപടി സ്വീകരികണമെന്ന് ജില്ലാ കലകട്റോടും നാഷണൽ ഹൈവെ അധികൃതരോടും പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടു. എം. പിയെയും സ്ഥലം എം.എൽ.എയുംഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു.

കാസർകോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെയ് 1 മുതൽ 20 വരെ നടത്തുന്ന സമ്മർ കോച്ചിംങ് ക്യാമ്പ് കാസർകോട് മ...
01/05/2024

കാസർകോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെയ് 1 മുതൽ 20 വരെ നടത്തുന്ന സമ്മർ കോച്ചിംങ് ക്യാമ്പ് കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ കെ സി എ മെമ്പർ ടി എം ഇക്ബാൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി തളങ്കര നൗഫൽ അധ്യക്ഷത വഹിച്ചു. പ്രവർത്തക സമിതി അംഗം അസീസ് പെരുമ്പള സ്വാഗതം പറഞ്ഞു. ആസിഫ് പള്ളം, സമീർ പുഞ്ചിരി, ഷാദാബ് ഖാൻ, മുഹമ്മദ് ഇജാസ് എന്നിവർ സംസാരിച്ചു.

കാസർകോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെയ് 1 മുതൽ 20 വരെ നടത്തുന്ന സമ്മർ കോച്ചിംങ് ക്യാമ്പ് കാ...

കാസർകോട്: മുഹിസ്സുൽ ഇസ്ലാം എ.എൽ.പി.സ്കൂൾ  വാർഷികാഘോഷവും ജോലിയിൽ നിന്നും വിരമിക്കുന്ന അറബിക് അദ്ധ്യാപകൻ എ.മുഹമ്മദ് മാസ്റ്...
02/03/2024

കാസർകോട്: മുഹിസ്സുൽ ഇസ്ലാം എ.എൽ.പി.സ്കൂൾ വാർഷികാഘോഷവും ജോലിയിൽ നിന്നും വിരമിക്കുന്ന അറബിക് അദ്ധ്യാപകൻ എ.മുഹമ്മദ് മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. കാസറഗോഡ് നഗരസഭ മുൻ ചെയർമാനും സ്കൂൾ മാനേജറുമായ അഡ്വ.വി.എം. മുനീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹിസ്സുൽ ഇസ്ലാം സഭ പ്രസിഡണ്ട് കെ.എം.അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. സതിശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ട്രഷറർ കെ.എം. ഹനീഫ് മാനേജ്മെൻറ് കമ്മിറ്റിയുടെ ഉപഹാരം നൽകി. പി.ടി.എ.യുടെ ഉപഹാരം പി.ടി.എ.ഭാരവാഹികളായ അബ്ദു മാസ്റ്റർ, നൂറുദ്ദീൻ മിനാർ, സമീർ പടാൻസ് എന്നിവർ നൽകി. എ.ഇ.ഒ അഗസ്റ്റിൻ ബർണാഡ്, ബി.പി.സി.കാസിം മാസ്റ്റർ, കൗൺസിലർ ആഫില ബഷീർ, ഷരീഫ ടീച്ചർ, ടി.എ.ഷാഫി, കെ.എം.ബഷീർ, മുസ്തഫ കണ്ടത്തിൽ, ഹനീഫ്.കെ.എ, അഷ്റഫ്.കെ.എച്ച്, സത്താർ ഹാജി പള്ളിക്കാൽ, അമാനുള്ള അങ്കാർ, ഫൈസൽ എ.എസ്, അഷ്റഫ് ഓട്ടോ, അഷ്കർ, സാജിദ്, വി.എം.അസ്ലം, സാഹിറ, പി.എ.മജീദ്, ഗംഗ ,സംഗീത, രജനി, രാജ്ഞിത, പ്രമോദിനി, ഉഷ, ജയ എന്നിവർ സംസാരിച്ചു. എ. മുഹമ്മദ് മാസ്റ്റർ യാത്രയയപ്പിന് നന്ദി പറഞ്ഞു. അൽമാഹിർഅറബിക് സ്കോളർഷിപ്പ് വിജയികളെയും സബ് ജില്ല വർക് എക്സ്പീരിയൻസ് മത്സര വിജയികളെയും കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

കാസർകോട്: മുഹിസ്സുൽ ഇസ്ലാം എ.എൽ.പി.സ്കൂൾ വാർഷികാഘോഷവും ജോലിയിൽ നിന്നും വിരമിക്കുന്ന അറബിക് അദ്ധ്യാപകൻ എ.മുഹമ്മ...

കാസർകോട്: തളങ്കര മുഹിസ്സുൽ ഇസ്ലാം എ.എൽ.പി സ്കൂളിൽ നിന്നും 2023- 2024 വർഷത്തെ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയ...
22/02/2024

കാസർകോട്: തളങ്കര മുഹിസ്സുൽ ഇസ്ലാം എ.എൽ.പി സ്കൂളിൽ നിന്നും 2023- 2024 വർഷത്തെ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളേയും കെ.എം.ഹസ്സൻ മെമ്മോറിയൽ കൾച്ചറൽ സെന്റർ അനുമോദിച്ചു. കൾച്ചറൽ സെന്റർ ചെയർമാൻ അഡ്വ. വി.എം. മുനീർ വിജയികൾക്ക് മെമെന്റോ നൽകി അനുമോദിച്ചു. കൺവീനർ അമാനുള്ള അങ്കാർ പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്തു. 'സ്കൂളിന്റെ ഓരോ വളർച്ചയിലും അസ്സുച്ചയുടെ ദൈനംദിന ഇടപെടലുകളുണ്ടായിരുന്നുവെന്നും സ്കൂളിനെ ആധുനിക രീതിയിൽ ഉന്നത നിലവാരത്തിലെത്തിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും' പ്രധാനധ്യാപകൻ ഇൻ ചാർജ് പി.സതീശൻ മാസ്റ്റർ പറഞ്ഞു. ചടങ്ങിൽ പി.ടി.എ പ്രതിനിധികളായ നൂറുദ്ദീൻ മിനാർ, സമീർ.പി.എം.പടാൻസ്, സലീം ബീഡി, മദർ പി.ടി.എ.പ്രസിഡണ്ട് ആയിഷത്ത് സാഹിറ. എ.കെ, സിയാദ്.കെ.എ, ഷുഹൈൽ.എം.എം, അദ്ധ്യാപകരായ എ.മുഹമ്മദ്, ഗംഗ, കാവ്യ, രജനി, രഞ്ജിത എന്നിവർ സംബന്ധിച്ചു.

കാസർകോട്: തളങ്കര മുഹിസ്സുൽ ഇസ്ലാം എ.എൽ.പി സ്കൂളിൽ നിന്നും 2023- 2024 വർഷത്തെ അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ വി...

കാസർകോട്: നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് ബീഗത്തിനും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെട...
19/02/2024

കാസർകോട്: നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് ബീഗത്തിനും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സഹീർ ആസിഫിനും മുസ്‌ലിം ലീഗ് തളങ്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തളങ്കര കുന്നിൽ ലീഗ് ഓഫീസിൽ നടന്ന പരിപാടി മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ ഉൽഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ലുഖ്മാനുൽ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. എം.എച്ച് അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു. ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.എം ബഷീർ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.ഇ മുക്താർ, ജില്ലാ കമ്മിറ്റി അംഗം കെ.എം അബ്ദുൾ റഹ്മാൻ, ഖത്തർ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ആദംകുഞ്ഞി തളങ്കര, ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര, അസ്‌ലം പടിഞ്ഞാർ, എ.എ അസീസ്, അമീർ പള്ളിയാൻ, അജ്മൽ തളങ്കര, റഹ്മാൻ തൊട്ടാൻ, ഗഫൂർ തളങ്കര, ഫിറോസ് കടവത്ത്, ഗഫൂർ ഊദ്, ബഷീർ കെ.എഫ്.സി, ബി.യു അബ്ദുല്ല, അബ്ദുൾ റഹ്മാൻ ഊദ്, മൊയ്തീൻ പള്ളിക്കാൽ, റസാഖ് എൻ.എ, അഷ്റഫ് കെ.എച്ച്, അബ്ദുല്ല പടിഞ്ഞാർ, മുഹമ്മദ് കുഞ്ഞി ഡിഗ്രി, അബ്ദുൾ റഹ്മാൻ കൊറക്കോട്, അബ്ദുല്ല മാഹിൻ, ഷംസുദ്ധീൻ പി.എം, കുഞ്ഞിമൊയ്തീൻ ബാങ്കോട്, ഫൈസൽ പടിഞ്ഞാർ, നാസർ കൊറക്കോട്, കെ.എം അബ്ദുൾ അസീസ്, അൻവർ പി.എം, റഷീദ് ഗസ്സാലിനഗർ, ഇഖ്ബാൽ ബാങ്കോട്, സിദ്ധീഖ് ചക്കര, അനസ് കണ്ടത്തിൽ, ശിഹാബ് ഊദ് തുടങ്ങിയവർ പ്രസംഗിച്ചു.

കാസർകോട്: നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് ബീഗത്തിനും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമ.....

കാസർകോട്: മുൻസിപ്പൽ ചെയർമാനായി തിരഞ്ഞെടുത്ത അബ്ബാസ് ബീഗത്തിനും സ്വതന്ത്ര കർഷകസംഘം മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്ത വെൽക്...
14/02/2024

കാസർകോട്: മുൻസിപ്പൽ ചെയർമാനായി തിരഞ്ഞെടുത്ത അബ്ബാസ് ബീഗത്തിനും സ്വതന്ത്ര കർഷകസംഘം മണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുത്ത വെൽക്കം മുഹമ്മദ് ഹാജിക്കും മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയായി തിരഞ്ഞെടുത്ത നൗഷാദ് പ്ലാനറ്റിനും 21-ാംവാർഡ് ഹൊന്നമൂല മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. സ്വീകരണയോഗത്തിൽ വാർഡ് പ്രസിഡണ്ട് പി.എം.എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുസ്ലി ലീഗ് കാസർകോട് മണ്ഡലം പ്രസിഡണ്ട് മാഹിൻ കേളോട്ട്ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. എം.ബഷീർ, മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി അമീർ പള്ളിയൻ, ലത്തീഫ് കാട്ടു, മുൻ...

കാസർകോട്: മുൻസിപ്പൽ ചെയർമാനായി  തിരഞ്ഞെടുത്ത അബ്ബാസ് ബീഗത്തിനും സ്വതന്ത്ര കർഷകസംഘം മണ്ഡലം പ്രസിഡണ്ടായി തിരഞ.....

കാസർകോട്: സംസ്കൃതി കാസർകോട് സംഘടിപ്പിച്ച 'മോയിൻ കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം' എന്നവൈജ്ഞാനിക കൃതിയുടെ ചർച്ചയിൽ സംബന്ധിച...
11/02/2024

കാസർകോട്: സംസ്കൃതി കാസർകോട് സംഘടിപ്പിച്ച 'മോയിൻ കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം' എന്നവൈജ്ഞാനിക കൃതിയുടെ ചർച്ചയിൽ സംബന്ധിച്ചുകൊണ്ട് പ്രശസ്ത മാപ്പിള സാഹിത്യ ഗവേഷകനായ ഫൈസൽ എളേറ്റിൽ 'മുഖ്യധാരാ സാഹിത്യവുമായി കിടപിടിക്കുന്ന സാഹിത്യ ശാഖയാണ് മാപ്പിള സാഹിത്യം' എന്ന് അഭിപ്രായപ്പെട്ടു. യോഗത്തിൽ ബാലകൃഷ്ണൻ ചെർക്കള അദ്ധ്യക്ഷത വഹിച്ചു. അമീർ പളളിയാൻ സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ. എം.സി. കമറുദ്ദീൻ, പി.എസ്. ഹമീദ്, എ.എസ്. മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് പടപ്പിൽ,സി. എൽ. ഹമീദ്, എം.എ.മുംതാസ് ടീച്ചർ, ഹമീദ് കോളിയടുക്കം, അബ്ദു കാവുഗോളി, മുനീർ മാഷ്, യൂസുഫ് കട്ടത്തടുക്ക എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരന്മാർ സമുചിതമായി മറുപടി പ്രസംഗം നടത്തി.

കാസർകോട്: സംസ്കൃതി കാസർകോട് സംഘടിപ്പിച്ച ‘മോയിൻ കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം’ എന്നവൈജ്ഞാനിക കൃതിയുടെ ചർച്....

കാസർകോട്: കാസർകോട് ജില്ലാ മുൻ മുസ്ലീം ലീഗ് പ്രസിഡൻ്റും മുൻസിപ്പൽ ചെയർമാനുമായിരുന്ന ടി.ഇ. അബ്ദുല്ല വികസന വിപ്ലവത്തിന് തുട...
06/02/2024

കാസർകോട്: കാസർകോട് ജില്ലാ മുൻ മുസ്ലീം ലീഗ് പ്രസിഡൻ്റും മുൻസിപ്പൽ ചെയർമാനുമായിരുന്ന ടി.ഇ. അബ്ദുല്ല വികസന വിപ്ലവത്തിന് തുടക്കം കുറിച്ച രാഷ്ട്രീയ നേതാവായിരുന്നുവെന്ന് മുസ്ലിം ലീഗ് കാസർകോട് മുൻസിപ്പൽ വൈസ്. പ്രസിഡൻ്റ് എം.എച്ച്.അബ്ദുൽ ഖാദർ പറഞ്ഞു. തളങ്കര കെ.കെ. പുറം 28-ാം വാർഡ് സംഘടിപ്പിച്ച ടി.ഇ. അബ്ദുല്ല അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡൻ്റ് അബ്ദുല്ല മാഹിൻ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി മുജീബ്. കെ.കെ. പുറം സ്വഗതം പറഞ്ഞു. മുസ്ലിം ലീഗ് കാസർകോട് മുൻസിപ്പൽ സെക്രട്ടറി അമീർ പള്ളിയാൻ, തളങ്കര നൗഫൽ, ഖലീൽ കെ.കെ. പുറം, ഖലീൽ കടവത്ത്, രമേശ് കൊപ്പൽ, അബുബക്കർ (അക്കി), ബഷീർ കരാട്ടെ, അബ്ദുല്ല കെ.എ. (എം.എസ്), കബീർ തൊട്ടിയിൽ, സവാദ് പള്ളിയാൻ, റഖീബ്, നൂറുദ്ദീൻ, അബ്ദുൽ റഹ്മാൻ ഔഫ് എന്നിവർ സംസാരിച്ചു.

കാസർകോട്: കാസർകോട് ജില്ലാ മുൻ മുസ്ലീം ലീഗ് പ്രസിഡൻ്റും മുൻസിപ്പൽ ചെയർമാനുമായിരുന്ന ടി.ഇ. അബ്ദുല്ല വികസന വിപ്ലവ...

പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോകുന്ന തളങ്കര ആർട്സ് ആൻ്റ് സ്പോർട്സ് സൊസൈറ്റി പ്രസിഡൻ്റ് തളങ്കര അജ്മലിന് ടാസ് യാത്രയയപ്പ് നൽ...
22/01/2024

പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോകുന്ന തളങ്കര ആർട്സ് ആൻ്റ് സ്പോർട്സ് സൊസൈറ്റി പ്രസിഡൻ്റ് തളങ്കര അജ്മലിന് ടാസ് യാത്രയയപ്പ് നൽകി. യോഗത്തിൽ ഫിറോസ് കടവത്ത്, സവാദ് പള്ളിയാൻ, വസീം തളങ്കര, അബ്ദുല്ല കെ.എസ്, മഹമൂദ് പാലം, അബ്ദുല്ല എ.എം, അഷ്ഫാഖ് കടവത്ത്, നൂറുദ്ദീൻ പ്രിൻസസ്, റഖീബ്, അമീർ കൊപ്പൽ, ഷബീർ അലി, ഫിറു ക്രസൻ്റ് റോഡ്, നാച്ചു.ടി.ടി, ഷുക്കൂർ, തുടങ്ങിയവർ പങ്കെടുത്തു.

പരിശുദ്ധ ഉംറ നിർവഹിക്കുവാൻ പോകുന്ന തളങ്കര ആർട്സ് ആൻ്റ് സ്പോർട്സ് സൊസൈറ്റി പ്രസിഡൻ്റ് തളങ്കര  അജ്മലിന് ടാസ് യാ...

കാസർകോട്: കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ കൊല്ലാകൊല ചെയ്യുന്നുവെന്ന് മണ്ഡ...
14/12/2023

കാസർകോട്: കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ കൊല്ലാകൊല ചെയ്യുന്നുവെന്ന് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ മാഹിൻ കേളോട്ട് പറഞ്ഞു. സ്വതന്ത്ര കർഷക സംഘം കാസറഗോഡ് മണ്ഡലം കമ്മിറ്റി ജനറൽ ബോഡി യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസറഗോഡ് മണ്ഡലം സ്വാതന്ത്ര കർഷക സംഘത്തിന് പുതീയ നേതൃത്വം നിലവിൽ വന്നു. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ജനറൽ ബോഡി യോഗം ഹാജി ഇ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് കാസറഗോഡ് മണ്ഡലം പ്രസിഡന്റ്‌ മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്തു....

കാസർകോട്: കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ കൊല്ലാകൊല ചെയ്യുന്ന...

Address


Alerts

Be the first to know and let us send you an email when The Kasaragod Post posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share