20/06/2025
വായനാദിനത്തോടനുബന്ധിച്ച് S R V U P സ്കൂളിൽ പുസ്തകവിതരണം നടത്തി CSB ബാങ്ക്, കോലഞ്ചേരി ബ്രാഞ്ച്. ഹെഡ് മാസ്റ്റർ അനിയൻ പി. ജോണിൻ്റെ അദ്ധ്യക്ഷതയിൽ ബ്രാഞ്ച് മാനേജർ ശ്രീ. ഹെൻറി പോൾ സ്കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ കൈമാറി. ചടങ്ങിൽ ഓപ്പറേഷൻസ് മാനേജർ അരുൺ ജി എ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു. ഓപ്പറേഷൻസ് മാനേജർ അരുൺ ജി എ, മാക്സ് ലൈഫ് ഫിനാൽഷ്യൽ അഡ്വൈസർ ശ്രീമതി.അഞ്ജലി. എം, ഗോൾഡ് ലോൺ BDE ശ്രീമതി. ശ്രുതി ഗംഗാധരൻ എന്നിവർ സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകി.