Manna Voice

Manna Voice Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Manna Voice, Social Media Agency, .

24/04/2025

https://www.youtube.com/live/XPOVQiYhha4?si=oZQaagkKAsTEATDP

രാമമംഗലം സെന്റ് ജേക്കബ്സ് ക്നാനായ വലിയ പള്ളി ഇടവകയിലെ
കടവിൽ മേരി പോത്തൻ (89) | മൃതസംസ്കാര ശുശ്രൂഷകള്‍

24.04.2025

FOR LIVE STREAMING CALL US:

Manna Voice Ramamangalam

IND:
+91 8606147707
+91 9895158066

20/12/2024

ക്നാനായ പുരാതനപാട്ടുകളുടെ ഈണത്തിൽ തൊണ്ണൂറുകളിൽ രചിക്കപ്പെട്ട ഒരു ക്രിസ്മസ് ഗാനസമാഹാരം..
A Knanaya Christian Remix

Lyrics:
Shibu KJ & Alias KJ Kumbalamchottil

Orchestration arrangements: Joseph C Jacob

Mix and Master: Johnson Varghese

Studio: Pslams Audio Workstation,
Mulanthuruthy

09/12/2024

കാലാകാലങ്ങൾ ആയി രാമമംഗലം ക്നാനായവലിയ പള്ളിയിൽ പാടി വരുന്നു ക്നാനായ സ്പെഷ്യൽ ക്രിസ്മസ് ഗാനം യുകെയിലെ ഗ്ലോസ്റ്റർ ക്നാനായ കൂട്ടായ്മയിലൂടെ 🥰🥰

യൂറോപ്പിലെ ആകമാന സിറിയൻ ക്നാനായ പള്ളികളുടെ നേതൃത്വത്തിലും, ക്നാനായ അസോസിയേഷന്റെ മേൽനോട്ടത്തിൽ രൂപീകൃതമായ സംഘടനയായ യൂറോപ്...
04/12/2024

യൂറോപ്പിലെ ആകമാന സിറിയൻ ക്നാനായ പള്ളികളുടെ നേതൃത്വത്തിലും, ക്നാനായ അസോസിയേഷന്റെ മേൽനോട്ടത്തിൽ രൂപീകൃതമായ സംഘടനയായ യൂറോപ്യൻ ക്നാനായ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലും നടക്കുന്ന എട്ടാമത് യൂറോപ്യൻ ക്നാനായ വാർഷിക സംഗമം 2025 ജൂൺ 28 ശനിയാഴ്ച്ച ലെസ്റ്റർ മഹേർ സെന്ററിൽ വെച്ച് നടത്തപ്പെടുവാൻ തീരുമാനമായി..

സംഗമത്തിനോടാനുബന്ധിച്ചുള്ള ടിക്കറ്റ് വില്പനയുടെ ഉത്ഘാടനം 24- നവംബർ സെന്റ് സൈമൺ ക്നാനായ പള്ളി ബെർമിങ്ഹാമിൽ വച്ച് ഇടവക വികാരി Fr സജി കൊച്ചേത്,Dr രാജു എബ്രഹാം മഴുവെഞ്ചരിലിനു മെയിൽ കോർഡിനേറ്റർ അപ്പു മണലത്ര, ജനറൽ സെക്രട്ടറി ജോ ഒറ്റതൈക്കൽ, ജനറൽ ട്രഷറാർ ജിനു കോവിലാൽ,യുറോപ്യൻ ക്നാനായ കമ്മ്മ്യൂണിറ്റി വൈസ് പ്രസിഡൻ്റ്റ് പ്രമിനോ, സെക്രട്ടറി സിബി, ട്രഷറാർ രാജീവ് മറ്റുകമ്മറ്റിഅംഗങ്ങളുടെ സാനിധ്യത്തിൽ നൽകികൊണ്ട് കേന്ദ്ര നിലയിലുള്ള ഉത്ഘാടനം നടത്തപ്പെട്ടു..
വരും ദിവസങ്ങളിൽ യൂറോപ്പിലെ എല്ലാ ദേവാലയങ്ങളിലും ടിക്കറ്റ് വില്പന തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു..

തനതായ പൈതൃകത്തിലും തനിമയിലും ഏറെ അഭിമാനിക്കുന്ന , അത് നെഞ്ചിലേറ്റുന്ന ക്നാനായ മക്കൾ തങ്ങളുടെ സമുദായ വലിയ മെത്രാപ്പോലീത്തയുടെയും സമുദായ ഭാരവാഹികളുടെയും മഹനീയ സാനിധ്യത്തിൽ തങ്ങളുടെ പ്രിയ സഹോദരങ്ങളുമായി കൂടിച്ചേരുന്ന ഒരു സുവർണ്ണ ദിനം കൂടിയാണ് ക്നാനായ സംഗമം.

യൂറോപ്പിലെ ഓരോ ക്നാനായ മക്കളുടെയും സ്വകാര്യ അഹങ്കാരമായ യൂറോപ്യൻ ക്നാനായ സംഗമത്തിൽ പങ്കെടുക്കുവാൻ യൂറോപ്പിന്റെ നാനാഭാഗത്തുള്ള സമുദായാംഗങ്ങൾ എല്ലാവരും ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
നേരത്തെ തന്നെ അവധികൾ എടുത്തു, ഹോട്ടൽ മുറികളും കോച്ചുകളുമെല്ലാം ബുക്ക്‌ ചെയ്തു തങ്ങളുടെ സംഗമം ഒരു ആഘോഷമാക്കി തീർക്കാനുള്ള ഒരുക്കത്തിലാണ് യൂറോപ്പിലെ ക്നാനായ മക്കൾ.

01/11/2024

ശ്രേഷ്ഠ കാതോലി്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഭൗതീകദേഹം വഹിച്ചുള്ള വിലാപ യാത്ര

01/11/2024

യാക്കോബായ സഭയെ വളർത്തിയെടുത്ത സഭ നേതാവ് ; ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയ്ക്ക് കണ്ണീരോടെ വിട

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സംസ്കാര ക...
31/10/2024

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സംസ്കാര ക്രമീകരണങ്ങൾ

ഭൗതിക ശരീരം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയിൽ നിന്ന് പെരുമ്പാവൂർ വഴി കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കുന്നു. തുടർന്ന് അവിടെ പൊതുദർശനത്തിന് വയ്ക്കുന്നു.

നാളെ (നവംബർ 1 വെള്ളി) രാവിലെ 8 മണിക്ക് വി. കുർബ്ബാന കോതമംഗലം ചെറിയ പള്ളിയിൽ നടക്കും.

9.30 ന് പരിശുദ്ധ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം.

തുടർന്ന് 10.30 ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകൾ ആരംഭിക്കുന്നു.

ഉച്ചനമസ്ക്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിൽ എത്തിച്ചേരുന്നു.

തുടർന്ന് 4 മണിക്ക് കോതമംഗലം വലിയ പള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതു ദർശനം.

നവംബർ 2ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് പാത്രിയർക്കാ സെന്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ വി.കുർബ്ബാന ഉണ്ടായിരിക്കും.

3 മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രുഷകൾ ആരംഭിക്കും.

ശ്രേഷ്ഠ ബാവായുടെ വിയോഗത്തിൽ പള്ളികളിലും പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം.

സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപങ്ങളിലും നവംബർ 1, 2 തീയതികളിൽ അവിടുത്തെ ക്രമികരണങ്ങൾ അനുസരിച്ചു അവധി നൽകേണ്ടതാണ്.

സഭയുടെ ദൈവാലയങ്ങളിൽ ദുഃഖാചരണം ആയത് കൊണ്ട് പെരുന്നാളുകളും ആചാരണങ്ങളും നടക്കുന്നു എങ്കിൽ അത് ആഘോഷങ്ങൾ ഇല്ലാതെ നടത്തപ്പെടേണ്ടത് ആണ്.

06/10/2024

Holy Qurbana by Archbishop Severios Mor Kuriakose, Knanaya Chief Metropolitan at St Jacob's Knanaya Church Ramamangalam
Live telecast by MANNA VOICE RAMAMANGALAM

28/08/2024

https://youtube.com/live/o7gkpSAwjSw?feature=share

രാമമംഗലം കിഴക്കഞ്ചേരിപീടികയിൽ ബേസിൽ ജോസ് (26) | സംസ്കാര ശുശ്രൂഷകള്‍ തത്സമയം |
28.08.2024

FOR LIVE STREAMING CALL US:

Manna Voice Ramamangalam

IND:
+91 8606147707
+91 9895158066

28/08/2024

https://youtube.com/live/sri_82CTJuU?feature=share

രാമമംഗലം കല്ലുങ്കൂട്ടത്തിൽ ജിജി തോമാച്ചൻ (64) | സംസ്കാര ശുശ്രൂഷകള്‍ തത്സമയം |
28.08.2024

FOR LIVE STREAMING CALL US:

Manna Voice Ramamangalam

IND:
+91 8606147707
+91 9895158066

Address


Website

Alerts

Be the first to know and let us send you an email when Manna Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share