Fulstop media live

  • Home
  • Fulstop media live

Fulstop media live Fullstop Media Live

01/04/2025

സമർ മീഡിയ ഡയറക്ടറും കാണാപാഠം എന്ന മലയാളം സിനിമയുടെ സംവിധായകനുമായ അമീൻ ജൗഹർ ഇഖാമ നോവലിനെ കുറിച്ച് നടത്തിയ വിലയിരുത്തൽ വേറിട്ട ആസ്വാദനമായി... നോവലിന്റെ അകത്താളുകളിലൂടെ അന്വേഷണ ത്വരയോടെ നടത്തിയ അക്ഷര സഞ്ചാരം ഇഖാമ നോവലിനു ലഭിക്കുന്ന വേറിട്ട അംഗീകാരമാണ്... പുസ്തകം വായിച്ചവരൊക്കെ അവരുടെ രീതിയിൽ വാക്കുകളായും വരാകളായും വീഡിയോ ആയും ആശംസകൾ നേരുമ്പോൾ ഏറെ സന്തോഷം തോന്നുന്നു... മറ്റുള്ള വായനക്കാരിലേക്ക് പുസ്തകത്തെ നടത്തിക്കുന്ന ഏതൊരു ശ്രമവും സന്തോഷപ്രദം തന്നെ... അമീൻ ജൗഹർ താങ്കളുടെ അഭിപ്രായങ്ങൾക്കും പുസ്തകവായനക്കും നന്ദി 🙏 ഇഖാമ നോവൽ വായിക്കാൻ ആഗ്രഹിക്കുന്നവർ 200 രൂപ 9447741931 എന്ന നമ്പറിൽ gpay ചെയ്യുക. ഇതേ നമ്പറിൽ വിലാസം വാട്സ്ആപ്പ് ചെയ്യുക..

ആദ്യകാല പ്രവാസികളുടെ കടൽ യാത്രയുടെ ആവിശ്മരണീയ കഥകൾ നിങ്ങളുടെ ഉള്ളൂലക്കും.. ഒരിടത്തും രേഖപ്പെടാതെ പോയ ഇന്ത്യക്കാരുടെ വീശിഷ്യ മലയാളികളുടെ അതിജീവന കഥ.. ഇഖാമ നോവൽ

https://www.facebook.com/share/v/1BZhT2PhYf/

സ്ട്രോക് അതിജീവന പാഠങ്ങൾ എന്ന എന്റെ ഏറ്റവും പുതിയ പുസ്തകം ആസ്റ്റർ ഡി എം ഹെൽത്കെയർ സ്ഥാപനങ്ങളുടെ ഉടമ പത്മശ്രീ ഡോക്ടർ ആസാദ...
27/10/2023

സ്ട്രോക് അതിജീവന പാഠങ്ങൾ എന്ന എന്റെ ഏറ്റവും പുതിയ പുസ്തകം ആസ്റ്റർ ഡി എം ഹെൽത്കെയർ സ്ഥാപനങ്ങളുടെ ഉടമ പത്മശ്രീ ഡോക്ടർ ആസാദ് മൂപ്പൻ പ്രവാസികളുടെ സ്നേഹ മാലാഖ അഷ്‌റഫ്‌ താമരശേരിക്ക് നൽകി ദുബൈയിൽ പ്രകാശനം ചെയ്തു. ഒരു പുസ്തകത്തിന്റെ ഉള്ളടക്കത്തോട് നൂറു ശതമാനം നീതിപുലർത്തുന്ന രണ്ടു പേരുടെ കൈകൾ കൊണ്ട് പ്രകാശിതമായ സ്ട്രോക് അതിജീവന പാഠങ്ങൾ എന്ന ഗ്രന്ഥം ഈ വിഷയത്തിലുള്ള മലയാളത്തിലെ ആദ്യ ഗ്രന്ഥം ആണ്.. മരണ കാരണങ്ങളിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്തും വൈകല്യ കാരണത്തിൽ ഒന്നാം സ്ഥാനതുമുള്ള സ്ട്രോക് ലക്ഷണങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുക, എങ്ങനെ നല്ല ചികിത്സ രോഗിക്ക് നൽകാം എന്നൊക്കെയുള്ള അനുഭവങ്ങൾ ആണ് പുസ്തകത്തിന്റെ കാതൽ. നമ്മുടെ ചുറ്റു വട്ടത്തുള്ള ഒരാളിൽ കാണുന്ന ആസ്വസ്ഥതകൾ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞാൽ ആ ജീവൻ ചിലപ്പോൾ നമുക്ക് രക്ഷിക്കാൻ കഴിയും.. ഈ പുസ്തകം അതിനുള്ള ശ്രമമാണ് നടത്തുന്നത്.
പുസ്തകത്തിന്റെ ഉള്ളടക്കം കുറ്റമറ്റതാ ക്കാൻ സഹായിച്ച ഡോക്റ്റേഴ്സ്, ഫിസിയോ തെറാപ്പിസ്റ്റുകൾ, ആരോഗ്യ രംഗത്തെ ശാസ്ത്ര പ്രതിഭകൾ, എല്ലാവർക്കും നന്ദി.. പേജ് ഇന്ത്യ പുറത്തിറക്കിയ പുസ്തക വില 180 രൂപ ഗൂഗിൾ അയച്ചു, അഡ്രെസ്സ് വാട്സാപ്പ് ചെയ്താൽ പുസ്തകം തപാലിൽ ലഭിക്കും..

മനോഹരമായ ലേഖനത്തിലൂടെ പുസ്തകത്തെ പരിചയപ്പെടുത്തിയ ഇന്ത്യൻ എക്സ്പ്രസ്സ്‌ ചീഫ് വിഷ്ണു പ്രസാദ് കെ പി, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ പി ഒ റഹ്മത്തുള്ള, ജലീൽ ആസ്റ്റർ,വിത്സൻ ആസ്റ്റർ എന്നിവരോടുള്ള നന്ദി ❤️വാക്കുകളിൽ ഒതുങ്ങില്ല..,

അനുഭവമാണ് എഴുത്തിന്റെ കരുത്ത്. നാം അനുഭവിച്ചതോ, അനുഭവിച്ച മറ്റൊരാള്‍ പകര്‍ന്നു തന്നതോ ആയ അറിവുകള്‍ ആണ് ഓരോ പുസ്തക പിറവിക...
04/07/2023

അനുഭവമാണ് എഴുത്തിന്റെ കരുത്ത്. നാം അനുഭവിച്ചതോ, അനുഭവിച്ച മറ്റൊരാള്‍ പകര്‍ന്നു തന്നതോ ആയ അറിവുകള്‍ ആണ് ഓരോ പുസ്തക പിറവിക്കു പിന്നിലുമുള്ള ഗ്രന്ഥകാരന്റെ പ്രചോദനം. ഒരു പ്രത്യേ ക വിഷയത്തില്‍ വൈദഗ്ദ്യം നേടിയ ഡോക്ടര്‍ക്ക് പോലും രോഗി അനുഭ വിച്ച മാനസിക, ശാരീരിക വൈഷമ്യങ്ങള്‍ വേണ്ടവിധം മറ്റൊരാളോട് പറ ഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ഒരു പുസ്തക പിറവിക്ക് പിന്നിലുള്ള പ്രധാന കാരണം രോഗത്തിന്റെ ധ്രുതഗതിയിലുള്ള വ്യാപന മാണ്്. ഇന്ത്യയില്‍ ഏറ്റവും സാധാരണമായ രണ്ടാമത്തെ മരണ കാരണമാ ണ് സ്‌ട്രോക്ക്. ഓരോ 40 സെക്കന്‍ഡിലും ഒരു സ്‌ട്രോക്ക് എന്ന വിധം ഓരോ 4 മിനിറ്റിലും ഒരു സ്‌ട്രോക്ക് മരണവും സംഭവിക്കുന്നു. ഓരോ വര്‍ഷ വും യുണൈറ്റഡ്‌സ്റ്റേറ്റ്‌സില്‍ മാത്രം 7,95,000ത്തിലധികം ആളുകള്‍ക്ക് സ്‌ട്രോക്ക് ഉണ്ടാവുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം.
തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം ഏതെങ്കിലും തരത്തില്‍ തടസ്സപ്പെടുമ്പോഴോ, തലച്ചോറിലെ ഒരു രക്തക്കുഴല്‍ പൊട്ടിത്തെറിക്കുമ്പോഴോ ചിലപ്പോള്‍ ബ്രെയിന്‍ അറ്റാക്ക് എന്ന് വിളിക്കപ്പെടുന്ന ഒരു സ്‌ട്രോക്ക് സംഭവിക്കുന്നു. ഏത് സാഹചര്യത്തിലും, തലച്ചോറിന്റെ ഭാഗങ്ങള്‍ തകരാറിലാകുന്നു. മസ്തിഷ്‌കാഘാതം ദീര്‍ഘകാല വൈകല്യ മോ, മരണമോ സംഭവിക്കാന്‍ ഇടയാക്കുന്നു. കോവിഡിന് ശേഷം സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ അധികരിച്ചതായി മെഡിക്കല്‍ വിദഗ്ദര്‍ തന്നെ ചൂണ്ടികാട്ടുമ്പോള്‍ ഇത്തരം രോഗാവസ്ഥകളെ കുറിച്ച് അവബോധം ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കുക എന്നുള്ളത് അത്യാവശ്യമാണ്. വിശിഷ്യാ സ്‌ട്രോക്കിനെ കുറിച്ചും അതിന്റെ ലക്ഷണങ്ങളെ കുറിച്ചുമുള്ള പൊതുജനത്തിന്റെ അറിവ് രോഗാവസ്ഥക്ക് വിധേയമാകുന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കാനും അപകട ശാരീരിക ആഘാതം കുറയ്ക്കാനും ഉപകരിക്കും. അങ്ങാടികളില്‍ ഓഫീസുകളില്‍ എന്നുവേണ്ട യാത്ര ഇടങ്ങളില്‍ വെച്ചുവരെ ഏത് പ്രായക്കാരിലും സ്‌ട്രോക് സംഭവിച്ചേക്കാം. തൊട്ടടുത്തുള്ള വ്യക്തിക്ക് ഈ രോഗലക്ഷണത്തെ കുറിച്ച് അവബോധം ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തിക്കാനും ചികിത്സ ലഭ്യമാക്കാനും രോഗിയെ രക്ഷപ്പെടുത്താനും സഹായിച്ചേക്കാം. മാത്രവുമല്ല നമ്മുടെ ശരീരം, ആരോഗ്യ സ്ഥിതി, ശീലങ്ങള്‍ എന്നിവ ഇത്ത രം രോഗ കാരണങ്ങളിലേക്ക് കൈപിടിച്ച് നടത്തിക്കുന്നവയാണോ എന്ന് മനസ്സിലാക്കി തിരുത്താന്‍ ശ്രമിക്കാനും ഇത്തരം പുസ്തകങ്ങളിലൂടെയുള്ള അറിവ് സഹായകമാവും.ആരോഗ്യ ബോധമുള്ള മലയാളിക്ക് മുന്നില്‍ അഭിമാനത്തോടെ ഈ പുസ്തകം സമര്‍പ്പിക്കുന്നു. ഉടൻ വിപണിയിൽ.. വില 180 പ്രസാധനം പേജ് ഇന്ത്യ...

✍️അമ്മാർ കിഴുപറമ്പ് ✍️

ഹാജിമാരെ ചൂഷണം ചെയ്യുന്ന ട്രാവൽ ഏ ജൻസികൾ +++++:::::::+++++ഈ വർഷത്തെ ഹജ്ജിന് സർക്കാർ ഈടാക്കുന്നത് 3,80.000 രൂപയാണ്.. അമ്പ...
04/06/2023

ഹാജിമാരെ ചൂഷണം ചെയ്യുന്ന ട്രാവൽ ഏ ജൻസികൾ +++++:::::::+++++

ഈ വർഷത്തെ ഹജ്ജിന് സർക്കാർ ഈടാക്കുന്നത് 3,80.000 രൂപയാണ്.. അമ്പതിനായിരം രൂപ റിയാലാക്കി കൈവശം വെക്കുകയും വേണം. അപ്പോൾ ഒരു ഹാജി 4.30.000 ഈ വർഷം യാത്രക്ക് കരുതണം.. എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾ വഴി ഹജ്ജിന് പോകുന്നവരോട് 6.80.000 രൂപ വരെ വാങ്ങുന്നതായി അറിഞ്ഞിരുന്നു. ഇന്നലെ ഒരു സുഹൃത്തു യാത്ര പോകുന്നത് പറയാൻ വിളിച്ചപ്പോൾ ഏതാ ട്രാവെൽസ്, എത്ര കാശ്, ആയി എന്ന് ചോദിച്ചപ്പോൾ പറഞ്ഞു 7.30.000 എന്ന്. സർക്കാർ സംവിധാനത്തെക്കാൾ മൂന്ന് ലക്ഷം അധികം. ഒരു യാത്ര സംഘത്തിൽ 40 പേര്, അവർക്കൊരു ഗെയ്ഡ്. മാത്രമല്ല ഹറമിനടുത്തു താമസം എന്നൊക്കെയാ ണ് വാഗ്ദാനം. ഈ ചൂഷണത്തിന് ഹാജിമാർ പരാതി പറയില്ല എന്നതാണ് വലിയ അഡ്വാൻറെജ്. കാരണം ദൈവ പ്രീതിക്ക് വേണ്ടി പോകുന്നവർ അവിടെ കുറച്ചൊക്കെ വിഷമം സഹിച്ചാലും പരാതി പറയാൻ പാടില്ല. കാരണം ഹജ്ജിന്റെ പൊരുത്തം നഷ്ടപ്പെടുമെന്ന് ഹജ്ജ് ക്‌ളാസിൽ മൗലവിമാർ ആദ്യമേ ഉദ്ബോധനം നടത്തും.. ചൂഷണത്തിന് നിന്നു കൊടുക്കേണ്ടി വരികയാണ് പാവം വിശ്വാസിക്ക്.
അടുത്ത വർഷത്തേക്കുള്ള ഹജ്ജ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു ചില ട്രാവൽസുകൾ. ഒരു ലക്ഷം രൂപ വീതം ആയിരം ആളുടെ ബുക്കിങ് ഒരു ട്രാവെൽസ് എടുത്തു കഴിഞ്ഞു. ആ കോടികൾ കൊണ്ട് എന്ത് കച്ചവടവും നടത്തി ലാഭം ഉണ്ടാക്കാം അവർക്ക്. അഥവാ അടുത്ത വർഷം സർക്കാർ വഴി ഹജ്ജ് യാത്ര കിട്ടിയാൽ ഒരു ലക്ഷം തിരികെ തരും... ചതിയിൽ തട്ടിപ്പും വെട്ടിപ്പും ഒന്നുമില്ല
ഇന്ന് സൗദി റിയാദിലേക്ക് വിമാന കൂലി 17.800 ആണ്... ഇത് പ്രകാരം പോയി തിരികെ വരാൻ 40.000 രൂപ വേണം. ഒരുമാസം സൗദിയിൽ ഹോട്ടൽ റൂം എടുത്ത് താമസിക്കാനും ഭക്ഷണത്തിനുമായി എത്ര വേണം... രണ്ട് ലക്ഷം കൂട്ടിക്കോളൂ... പിന്നെ എന്തിനാണ് ഈ ചൂഷണം... ഒരൊറ്റ മത സംഘടനയും ഈ ചൂഷണത്തിന്നെതിരെ ചെറുവിരൽ അനാക്കിയതായി കേട്ടിട്ടില്ല. അതിന്റെ കാരണം അവർക്കെല്ലാം ഹജ്ജ് ഗ്രൂപ്പ്‌ ഉണ്ട് എന്നത് തന്നെ. ഞാൻ നേരത്തെ സൂചിപ്പിച്ച എന്റെ സുഹൃത്തു അങ്ങനെ ഒരു സംഘടനയുടെ കീഴിലാണ് പോകുന്നത്. ട്രാവെൽസ് 6.80.000 വാങ്ങുമ്പോൾ സംഘടന 50.000 അവരുടെ കമ്മീഷൻ കൂടി ഉൾപ്പെടുത്തി 7.30.000 ആക്കി.. സംഘടനയുടെ ചോട്ടാ നേതാക്കന്മാർ അമീർ ആയി ഇത്തരം ഗ്രൂപ്പിൽ ഉണ്ടാവും. ദീനി സേവനത്തിന്റെ മഹിത മാതൃക. ഇങ്ങനെ സ്വകാര്യ ഗ്രൂപ്പുകളും സംഘടനകളും ഒരു ഹജ്ജ് കഴിയുമ്പോഴേക്കും തങ്ങളുടെ നില ഭദ്രമാക്കുന്നു.. എന്ത് പ്രയാസം നേരിട്ടാലും അതൊക്കെ ദൈവ മാർഗത്തിൽ ക്ഷമിച്ചു പൊറുത്തു ഹജ്ജിന്റെ പവിത്രത കാത്തു സൂക്ഷിക്കണം എന്ന് ആദ്യമേ ഉദ്ബോധിപ്പിക്കുന്നതിനാൽ നേടിയ വിശുദ്ധി നഷ്ടപ്പെടുത്തണ്ട എന്ന് കരുതി ക്ഷമി ക്കുന്നു ഹാജിമാർ.. ഇബ്രാഹിം നബിയുടെയും ഇസ്മായിൽ നബിയുടെയും മാതൃക ഹാജിമാരെ കൊണ്ട് മുറുകെ പിടിപ്പിച്ചു തടിച്ചു കൊഴുക്കുകയാണ് ട്രാവെൽസ് മുതലാളിമാർ... ആളെ കിട്ടാൻ പരസ്യം പോലും ആവശ്യമില്ല.. പ്രാദേശിക മൗലവിമാരും, ഇമാമുമാരുമാണ് ഏജന്റുമാർ. ആരാധന കർമ്മത്തിന്റെ പേരിൽ പോലും ചൂഷണം ചെയ്ത് കാശുണ്ടാക്കുന്ന അവസ്ഥ ലജ്ജാകരം.. അടുത്ത വർഷത്തെ ഹജ്ജ് ബുക്കിങ് കാശ് കൊണ്ട് റിയൽ എസ്റ്റേറ്റ് ബിസിനെസ്സ് നടത്തി യും തടിച്ചു കൊഴുക്കുന്നു ഇവർ.. ഇത്രയും തുക ബാങ്കിൽ നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ തന്നെ എത്രയുണ്ടാവും..ഹജ്ജ് ഗ്രൂപ്പ്‌ നടത്തുന്നവർ മുസ്ലീങ്ങൾ, ഹജ്ജിന്ന് പോകുന്നവർ മുസ്ലീങ്ങൾ അതുകൊണ്ട് തന്നെ ഈ ചൂഷണത്തിന്ന് അറുതി വരുത്താൻ ആരാണ് മുൻകൈ എടുക്കേണ്ടത്. കേന്ദ്രം സ്വകാര്യ ഏജൻസിക്ക് ഹജ്ജ് കോട്ട അനുവദിക്കുന്നതിലൂടെ ചിലരുടെ പോക്കറ്റിൽ എത്തുന്നത് കോടികൾ ആണ്. സംസ്ഥാനങ്ങൾക്ക് അനുവദിച്ച കൊട്ടയിൽ ആളില്ലാതെ വരുമ്പോൾ ആ കോട്ട ഇതര സംസ്ഥാന സ്വകാര്യ ട്രാവെൽ ഏ ജൻസിക്കാണ് വീതിച്ചു നൽകുന്നത്.. ഇത്തരം സീറ്റിന് ഒന്നിന് ഒരുലക്ഷം വരെ ചിലർ വാങ്ങുന്നുണ്ടെന്നാണ് സംസാരം. വിശ്വാസത്തെ ചൂഷണം ചെയ്ത് ജീവിക്കുന്നവർക്ക് പണ്ഡിതരും പിന്തുണ.. ചിറി നനക്കാൻ അവർക്കും കിട്ടും ചിലത്...
✍️ അമ്മാർ കിഴുപറമ്പ്....✍️.

Address


Website

Alerts

Be the first to know and let us send you an email when Fulstop media live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share