28/12/2022
പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു......
27/12/2022
മലയാറ്റൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 1994 -95 എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ ഒത്തുചേർന്നു. 27 വർഷങ്ങൾക്ക് ശേഷം സംഘടിപ്പിക്കപ്പെട്ട ഈ വിദ്യാർത്ഥി സംഗമം അന്നത്തെ സീനിയർ അധ്യാപകനായിരുന്ന ടി ഡി പവ്യാനോസ് തേയ്ക്കാനത്ത് ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ സെൻറ് തോമസ് സ്കൂളിൽ ഹൈസ്കൂൾ സ്ഥാപിതമായതിന്റെ 25 -)0 വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർത്ഥികളാണ് 27 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ ഒത്തുചേർന്നത്. പൂർവി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ ഒത്തുചേരൽ. അധ്യാപകർക്കും അനധ്യാപകർക്കും പൂർവ്വ വിദ്യാർത്ഥികൾ മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി. വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികൾ സമാഹരിച്ച ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ഉറുമീസിന് റീയൂണിയൻ കമ്മിറ്റി പ്രസിഡൻറ് ശ്രീ സുമേഷ് എ.വി കൈമാറി. കൂടാതെ, പൂർവ്വ വിദ്യാർത്ഥികളുടെ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകി. പങ്കെടുത്തവർക്കെല്ലാം പ്രത്യകം സമ്മാനങ്ങൾ നൽകിയത് വിദ്യാർത്ഥി സംഗമത്തിന്റെ ഭംഗി കൂട്ടുകയുണ്ടായി. റീ യൂണിയൻ കമ്മിറ്റി സെക്രട്ടറി സിജോ മേനാച്ചേരി റിപ്പോർട്ട് അവതരിപ്പിച്ചു. കമ്മിറ്റി ട്രഷറർ ഷിജിൽ നന്ദി അർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ കെ ജെ പോൾ, സ്നേഹലത ഇ എസ്, പി വി എൽസി, പി എൽ സിസിലി, വത്സ മേരി ജേക്കബ് എന്നിവരും സ്കൂൾ പ്രിൻസിപ്പാൾ സി എ ബിജോയ് എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.