
07/06/2022
പ്രവാചക നിന്ദ : എസ്.ജെ.എം ബേഡടുക്ക റെയ്ഞ്ച് അപലപിച്ചു
എസ്.ജെ.എം ബേഡഡുക്ക റെയ്ഞ്ച് വാർഷിക ജനറൽ ബോഡിയോഗം തലേക്കുന്ന് നൂറുൽ ഹുദാ മദ്രസയിൽ ചേർന്നു. പ്രവാചകനെ നിന്ദിച്ച ബിജെപി നേതാക്കളുടെ പരാമർശത്തെ യോഗം അപലപ്പിച്ചു. ജനാതിപത്യത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങൾക്ക് കളങ്കം വരുത്തുന്ന ഇത്തരം ചെയ്തികളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അബ്ദുറഹ്മാൻ സഅദിയുടെ അധ്യക്ഷതയിൽ മുഫത്തിഷ് അബ്ദുന്നാസർ ഹിഷാമി യോഗം ഉദ്ഘാടനം ചെയ്തു. അഷ്റഫ് സഅദി ആരിക്കാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജമാലുദ്ദീൻ സഖാഫി, മുബശിർ തങ്ങൾ, അഷ്റഫ് ടി.എം, ഇബ്രാഹിം തലേക്കുന്ന്, എന്നിവർ സംസാരിച്ചു. മുനീർ ഹിമമി സ്വാഗതവും നാസർ സുഹ്‌രി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : കാസിം നഈമി (പ്രസിഡന്റ്) നാസിർ സുഹ്‌രി (സെക്രട്ടറി) സത്താർ മദനി (ഫിനാൻസ് സെക്രട്ടറി)
ഹമീദ് സഖാഫി, ഉമർ സഖാഫി, ഹസൈനാർ സഅദി (വൈസ് പ്രസിഡന്റ്)
മുനീർ ഹിമമി, റഷീദ് സഖാഫി, അഷ്‌റഫ് സഖാഫി (ജോയിന്റ് സെക്രട്ടറി)
വാർത്തകൾക്കായി ഞങ്ങളുടെ ഗ്രൂപ്പിൽ അംഗമാവൂ...👇🏻https://chat.whatsapp.com/BknzZ1T4ShgI8mLleVekMk