
07/03/2025
സാന്ദീപനീ മഹർഷിയുടെ ആശ്രമവാസക്കാലത്ത് ഗുരുപത്നിയുടെ നിർദേശ പ്രകാരം ശ്രീകൃഷ്ണനും കുചേലനും കാട്ടിൽ പോയി. വിറക് ശേഖരിച്ചപ്പോഴേക്കും നേരം ഇരുട്ടി. അപ്രതീക്ഷിതമായി വന്ന കൊടുങ്കാറ്റും മഴയും അവരെ ഭയപ്പെടുത്തി. പുലരും വരെ വനത്തിൽ കഴിയുന്നതെങ്ങനെ എന്നോർത്ത് അവർ വിഷമിച്ചു. പറത്തിക്കൊണ്ടു പോകുമെന്ന് തോന്നു മാറുള്ള കൊടുംകാറ്റിൽ പരസ്പരം കൈകൾ കോർത്ത് ഒരു ഗുഹയിൽ നേരം വെളുക്കുന്നതു വരെ അവർ പേടിച്ചിരുന്നു.
ശിഷ്യരെ കാണാതായതോടെ പുലർച്ചെത്തന്നെ ശിഷ്യരെ അന്വേഷിച്ച് അദ്ദേഹം കാട്ടിലേക്ക് പോയി. ഗുരുവിനെക്കണ്ടയുടനെ തണുത്ത് വിറച്ച് പേടിച്ച അവർ അദ്ദേഹത്തെ നമസ്കരിച്ചു. ഗുരു സന്തോഷത്തോടെ ശിഷ്യരെ അനുഗ്രഹിച്ചു.
കാലങ്ങൾക്ക് ശേഷം ദ്വാരകയിലെത്തിയ കുചേലനും കൃഷ്ണനും ഏറെക്കാലം കൂടി കണ്ടുമുട്ടിയ അവർ തങ്ങളുടെ വിദ്യാഭ്യാസകാലം ഓർത്തെടുത്തു.
"സാന്ദീപനീമഹര്‍ഷിക്ക് നാമെല്ലാം പുത്രതുല്യരായിരുന്നുവല്ലോ? ഒരിക്കല്‍ ഗുരുപത്‌നിയുടെ നിര്‍ദേശപ്രകാരം വിറകുതേടി കൊടുംകാട്ടിലെത്തിയതും കടുത്ത കാറ്റിലും മഴയിലും ഇരുട്ടില്‍ ദിക്കറിയാതെ രാത്രി കഴിഞ്ഞതും ഓര്‍മയില്ലേ? വിറകുമായി മടങ്ങിയെത്തിയ നമ്മെ ഗുരു കെട്ടിപ്പുണര്‍ന്ന് അനുഗ്രഹിച്ചത് നിനക്കോര്‍മയില്ലേ? ഗുരുവിന്റെ അനുഗ്രഹം ലഭിച്ചവര്‍ക്ക് ഒരിക്കലും നാശമുണ്ടാവില്ല നിശ്ചയം.”
ഗുരുവിന്‍റെ അനുഗ്രഹത്തിന്‍റെ നന്മ മാത്രമാണ് നമുക്കള്ളത്, ഗുരുവിന്‍റെ അനുഗ്രഹമില്ലാതെ ആർക്കും ജന്മ സാഫല്യമുണ്ടാവില്ല എന്നും കൃഷ്ണൻ കുചേലനോട് പറയുന്നു.
നമുക്കും മികച്ച ഒരു തലമുറയെ സൃഷ്ടിക്കുവാനും അവരുടെ പഠനത്തെയും, ജീവിതഗതികളെ ആസൂത്രണം ചെയ്യുന്നതിനും ബൗദ്ധികമായ വളർച്ച കൈവരിക്കുന്നതിനും അധ്യാപക-വിദ്യാർത്ഥി ബന്ധം അനിവാര്യമാണ്. ഇന്നത്തെ ലോകത്തിലെ വേഗത്തിൽ മാറുന്ന സാഹചര്യത്തിൽ, ടെക്നോളജി, സാമൂഹികമാധ്യമങ്ങൾ, മറ്റ് വിദഗ്ധ വിപ്ലവ മാറ്റങ്ങൾ എന്നിവയോടൊപ്പം ഒരു പാഠ്യവിഷയത്തിന് പുറമേ, നല്ല മാനവിക മൂല്യങ്ങൾ, അനുഭവങ്ങൾ, വ്യക്തിത്വ വളർച്ച എന്നിവ ഉപദേശിക്കുന്ന അധ്യാപകരോപ്പം ചിലവഴിക്കേണ്ട സമയം അതീവമുഖ്യമാണ്.
നല്ല ഒരു അധ്യാപക-വിദ്യാർത്ഥി ബന്ധം, കുട്ടികളുടെ ആത്മവിശ്വാസം ഉയർത്താനും, അവരുടെ മാനസിക വികാസത്തിനും പ്രചോദനമാകുന്നു. അധ്യാപകരെ ഒരു ആശ്രയ കേന്ദ്രമായും, ദിശാബോധം നൽകുന്നവരായും കാണുമ്പോൾ, വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതം കൂടുതൽ ഫലപ്രദമായി രൂപപ്പെടുത്താൻ പ്രാപ്തരാകും. ഈ ബന്ധം സമൂഹത്തിന്റെ സമഗ്ര വികസനത്തിനും, പുതിയ തലമുറയുടെ ഫലപ്രദമായ മുന്നേറ്റത്തിനു ആവശ്യമാണ്.