TV21

TV21 TV21 is a digital news platform in Malayalam based in kochi. Interactive and credible journalism with pioneering outlook and idea is our priority.

Le സജി : ഇവൻ എന്നാണ് ആവോ ഈ മഹാത്മാവിന് എതിരെ വ്യാജ വാർത്ത ചെയ്യുന്നതും.. ഈ ആശ്രമം കുട്ടിച്ചോറക്കി... എന്തേ വാസികളെ തമ്മി...
28/09/2025

Le സജി : ഇവൻ എന്നാണ് ആവോ ഈ മഹാത്മാവിന് എതിരെ വ്യാജ വാർത്ത ചെയ്യുന്നതും.. ഈ ആശ്രമം കുട്ടിച്ചോറക്കി... എന്തേ വാസികളെ തമ്മിൽ അടുപ്പിച്ചു സമാധാനം കളയുന്നതും....

19/09/2025

ഇവനെ സൂക്ഷിക്കുക... സ്ത്രീകൾ മാത്രം ഉള്ള വാഹനങ്ങളിൽ വന്നു പൈസ ചോദിക്കും.. കൊടുത്തില്ലേൽ ഇതാണ് പ്രതികരണം... എറണാകുളം, കാക്കനാട് നിന്നുള്ള ദൃശ്യം

അവതാരകൻ : സന്തോഷ് ജോർജ് കുളങ്ങരയുടെ മൊത്തം ആസ്തി എത്രയാണ് ? സന്തോഷ് ജോർജ് കുളങ്ങര : “ ലേബർ ഇന്ത്യ , സഫാരി ചാനൽ, ചിലയിടങ്...
19/07/2025

അവതാരകൻ : സന്തോഷ് ജോർജ് കുളങ്ങരയുടെ മൊത്തം ആസ്തി എത്രയാണ് ?
സന്തോഷ് ജോർജ് കുളങ്ങര :

“ ലേബർ ഇന്ത്യ , സഫാരി ചാനൽ, ചിലയിടങ്ങളിൽ എന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഞാൻ വാങ്ങിയ സ്ഥലങ്ങൾ.. ഇതെല്ലാം ഒരു ദിവസം നഷ്ടമായാലും കേരള സമൂഹത്തിൽ സന്തോഷ് ജോർജ് കുളങ്ങര എന്ന മനുഷ്യന് എന്ത് വിലയുണ്ട് എന്നതാണ് എന്റെ നെറ്റ് വർത്ത്. "🔥🔥🔥
©

ഇത് മാക്സിമം ഷെയർ ചെയ്യുക.ഈ ഫോട്ടോയിൽ കാണുന്ന KL 30 E 7503 Hero Maestro edge ഇനത്തിൽ പെട്ട വാഹനമോ , ഈ വാഹനം ഓടിയ്ക്കുന്ന...
19/07/2025

ഇത് മാക്സിമം ഷെയർ ചെയ്യുക.ഈ ഫോട്ടോയിൽ കാണുന്ന
KL 30 E 7503 Hero Maestro edge ഇനത്തിൽ പെട്ട വാഹനമോ , ഈ വാഹനം ഓടിയ്ക്കുന്ന ആളിനെയോ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ പറയുന്ന നമ്പറുമായി ബന്ധപ്പെടുക🔹

9497987067 ( SHO Mavelikara)
9497980282 (SI Mavelikara )

🔸🔹വളരെ പ്രയാസപ്പെട്ട് ജീവിക്കുന്ന ഒരു കുടുംബത്തിലെ ഒരാൾ ലോണെടുത്ത് വാങ്ങിയ വണ്ടിയാണ്. വാഹനം മോഷണം പോയതാണ്. ഇപ്പോൾ ഗതാഗത നിയമം ലംഘിച്ചതിന് ഓണറുടെ പേരിൽ വന്ന മോട്ടോർ വാഹന വകുപ്പിന്റെ ഫോട്ടോ ആണിത് 🔸

ഫക്രുദീൻ പന്താവൂർ പോലീസ് കോസ്റ്റഡിയിൽ :മലപ്പുറം :യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ഫക്രുദീൻ പന്താവൂർ പോലീസ് കസ്റ്റഡി...
08/04/2025

ഫക്രുദീൻ പന്താവൂർ പോലീസ് കോസ്റ്റഡിയിൽ :
മലപ്പുറം :യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ഫക്രുദീൻ പന്താവൂർ പോലീസ് കസ്റ്റഡി യിൽ, കോടതി ജാമ്യം നിഷേധിച്ച പ്രതി ഒളിവിൽ കഴിയവേ ആണ് തൃക്കാക്കര ACP യുടെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും

07/04/2025

കാസർഗോഡ് : ഗൾഫിൽ ജോലി വാഗ്‌ധാനം നൽകി പണം തട്ടി :
ഇടുക്കി സ്വദേശികളയ നിരവതി യുവാക്കളിൽ നിന്നും ഗൾഫിൽ ജോലി വാഗ്ദാനം നൽകി കാസർഗോഡ് ഉപ്പള സ്വദേശിയായ ഹംസ, ഇടുക്കി അടിമാലി സ്വദേശി റെജി എന്നിവർ പണം തട്ടിയതായി പരാതി. ഹംസക്ക് എതിരെ കാസർഗോഡ് ജില്ലയിൽ നിരവതി ചെക്ക്, വഞ്ചന, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്, റിമാൻഡിൽ കഴിഞ്ഞ വ്യക്തി ആണെന്ന്നും ഉപ്പള സി ഐ പറഞ്ഞു. കേരളത്തിൽ പല സ്ഥലങ്ങളിൽ നിന്നായി നിരവതി യുവാക്കൾ മുസയുടെ തട്ടിപ്പിൽ പെട്ടിട്ടുണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത്. മുഖ്യമന്ത്രിക്കും, ജില്ലാ പോലീസ് മേധാവിക്കും, നോർക്ക റൂട്സ് നും പരാതി നൽകുന്നതായി യുവാക്കൾ അറിയിച്ചു. കർശന ജാമ്യ വ്യവസ്ഥയിൽ ഉള്ള മൂസയുടെ ജാമ്യം രദ്ധക്കാൻ ശുപാർശ ചെയ്യും എന്നും നിയമ പാലകരിൽ നിന്ന് വിവരം ലഭിച്ചു

വീഡിയോ യിൽ, ഹംസ, റെജി

‘ഒരുപാട് സന്തോഷം, എന്നെ ചേര്‍ത്തുപിടിച്ചു’ ; ആശുപത്രിയിൽ കാണാനെത്തിയ മുഖ്യമന്ത്രിയോട് ഉമാ തോമസ്17/1/2025കലൂർ സ്റ്റേഡിയത്...
17/01/2025

‘ഒരുപാട് സന്തോഷം, എന്നെ ചേര്‍ത്തുപിടിച്ചു’ ; ആശുപത്രിയിൽ കാണാനെത്തിയ മുഖ്യമന്ത്രിയോട് ഉമാ തോമസ്

17/1/2025

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമാ തോമസിൻ്റെ ആരോ​ഗ്യ വിവരങ്ങൾ തിരക്കിയത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.

എന്നെ ചേര്‍ത്തുപിടിച്ചു, ഒരുപാട് സന്തോഷം. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇതിനുള്ള മറുപടി. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാൽ ഇത് തൻ്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ചികിത്സയിൽ കഴിയുന്ന ഉമാ തോമസിൻ്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ട്. അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ തോമസിന്‍റെ ആശുപത്രിയിൽ നിന്നുള്ള പുതിയ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

സെയ്ഫ് അലിഖാനെ കുത്തിയ പ്രതി മുംബൈ പൊലീസിന്റെ പിടിയിൽ17/1/2025നടന്‍ സെയ്ഫ് അലിഖാനെ ഫ്ലാറ്റിൽ കയറി കുത്തിയ പ്രതിയെ മുംബൈ ...
17/01/2025

സെയ്ഫ് അലിഖാനെ കുത്തിയ പ്രതി മുംബൈ പൊലീസിന്റെ പിടിയിൽ

17/1/2025

നടന്‍ സെയ്ഫ് അലിഖാനെ ഫ്ലാറ്റിൽ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി.
പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. 20 സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അക്രമത്തിന് ശേഷം പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു.

മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ ആകും എന്നാണ് പ്രതീക്ഷ . ഇന്നലെ നട്ടെല്ലിന്റെ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. കത്തിയുടെ ഭാഗം നീക്കം ചെയ്തു. മറ്റു പരിക്കുകളിൽ പ്ലാസ്റ്റിക് സർജറി അടക്കം പൂർത്തിയായിട്ടുണ്ട്.

മോഷണ ശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്ന് സയ്ഫ് അലിഖാന്റെ മക്കളുടെ കാര്യങ്ങൾ നോക്കുന്ന മലയാളി നേഴ്സ് ഏലിയമ്മ ഫിലിപ്പ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരാണ് പ്രതിയെ ആദ്യം കാണുന്നതും നേരിട്ടതും. നടന്റെ ഇളയ മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചു. ചെറുക്കാൻ ശ്രമിച്ചതോടെയാണ് താനും ആക്രമിക്കപ്പെട്ടത്. എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ പണം എന്നു പറഞ്ഞു.
എത്ര വേണമെന്ന് ചോദിച്ചപ്പോൾ ഒരു കോടി എന്നും പ്രതി പറഞ്ഞതായി ഏലിയാമ്മ മൊഴിനൽകി.
പ്രതിയെ കണ്ടാൽ തിരിച്ചറിയുമെന്നും ഏലിയാമ്മ പറഞ്ഞു.

ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെ വിട്ടു; ഷാരോൺ കേസിൽ നിർണ്ണായക വിധി17/1/2025തിരുവനന്തപുരം: കേരളം ഞെട്ടിയ പാറശ്ശാല ഷാരോ...
17/01/2025

ഗ്രീഷ്മ കുറ്റക്കാരി; അമ്മയെ വെറുതെ വിട്ടു; ഷാരോൺ കേസിൽ നിർണ്ണായക വിധി

17/1/2025

തിരുവനന്തപുരം: കേരളം ഞെട്ടിയ പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാറും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിയാത്തതിനാൽ കേസിൽ ഗ്രീഷ്മയുടെ അമ്മയെ കോടതി കുറ്റവിമുക്തയാക്കി. കേസിൽ രണ്ടാം പ്രതിയായിരുന്നു ഗ്രീഷ്മയുടെ അമ്മ സിന്ധു. കേസിലെ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.

ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി പ്രഖ്യാപിച്ചു. ഷാരോണിനെ തട്ടിക്കൊണ്ട് പോയി, ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി, ഗ്രീഷ്മ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. അമ്മാവൻ നിർമ്മൽ കുമാറിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.

ഭാരതപ്പുഴയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; അച്ഛനും 2 കുട്ടികൾക്കുമായി തിരച്ചിൽ, അമ്മ മരിച്ചു16/1/2025തൃശൂർ | പാഞ്ഞാൾ പ...
16/01/2025

ഭാരതപ്പുഴയിൽ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; അച്ഛനും 2 കുട്ടികൾക്കുമായി തിരച്ചിൽ, അമ്മ മരിച്ചു

16/1/2025

തൃശൂർ | പാഞ്ഞാൾ പൈങ്കുളത്ത് ഭാരതപ്പുഴയിൽ നാലംഗ കുടുംബ ഒഴുക്കിൽപ്പെട്ടു. ഇന്ന് വൈകിട്ടോടെ ശ്മശാനം കടവിലായിരുന്നു അപകടം. ചെറുതുരുത്തി സ്വദേശികളായ കബീർ(44), ഭാര്യ റഹാന, മകൾ സൈറ(10), സഹോദരിയുടെ മകൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ റഹാനയെ നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബീറിനെയും കുട്ടികളെയും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഭാരതപ്പുഴ കാണാനാണ് കുടുംബം എത്തിയതെന്നാണു വിവരം. കുട്ടികളിൽ ഒരാൾ പുഴയിൽ വീണതോടെ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ ഇവർ ഒഴുക്കിൽപ്പെടുകയും കബീറിനെയും മക്കളെയും കാണാതാവുകയുമായിരുന്നു.

പുഴയിൽ ധാരാളം കുഴികൾ ഉണ്ടെന്നാണു നാട്ടുകാർ പറയുന്നത്. പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ തീരത്ത് ഉണ്ടായിരുന്നില്ല. ഇവർ വീണ ഭാഗത്ത് ആഴം കൂടുതലാണെന്നും ചെറിയ കുഴികൾ ധാരാളം ഉള്ളതായും പറയുന്നു. വടക്കാഞ്ചേരി, ഷൊർണൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ പുഴയിൽ തിരച്ചിൽ നടത്തുകയാണ്. ചെറുതുരുത്തി പൊലീസും മേഖലയിലേക്ക് എത്തിയിട്ടുണ്ട്. ഇരുട്ടായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി മാറിയിരിക്കുകയാണ്.

‘ഡ്രൈവിംഗ് ടെസ്റ്റ് പാസായ ഉടൻ ലൈസന്‍സ് കിട്ടും, ആർസി ബുക്കും ലൈസെൻസും ഡിജിറ്റലാക്കും’; കെ ബി ഗണേഷ് കുമാർ16/1/2025മോട്ടാര...
16/01/2025

‘ഡ്രൈവിംഗ് ടെസ്റ്റ് പാസായ ഉടൻ ലൈസന്‍സ് കിട്ടും, ആർസി ബുക്കും ലൈസെൻസും ഡിജിറ്റലാക്കും’; കെ ബി ഗണേഷ് കുമാർ

16/1/2025

മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31 നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.

വി കെ പ്രശാന്ത് എംഎല്‍എ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും കെഎസ്ആര്‍ടിസി സിഎംഡി പിഎസ് പ്രമോജ് ശങ്കര്‍, സിബിസി മഹീന്ദ്ര വൈസ് പ്രസിഡന്റ് ഗോപകുമാര്‍, എംവിഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്‌പെക്ടര്‍മാര്‍ ടാബില്‍ ഇന്‍പുട്ട് നല്‍കുന്നതിനനുസരിച്ചാണ് ഉടനടി ലൈസന്‍സ് ലഭ്യമാകുക. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ക്ലറിക്കല്‍ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ച് ജോലിതുല്യത ഉറപ്പുവരുത്താന്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തും. കെഎസ്ആര്‍ടിസി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകളിലൂടെ ആറുമാസത്തിനുളളില്‍ പതിനൊന്നര ലക്ഷം രൂപ ലാഭം നേടാനായതായും മന്ത്രി അറിയിച്ചു. അഞ്ചുദിവസത്തിനകം ഒരു ഫയലില്‍ തീരുമാനമെടുക്കാതെ കയ്യില്‍വച്ചിരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡിന്റെ പരിശോധനയിലൂടെ നടപടി സ്വീകരിക്കും.

റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 20 വാഹനങ്ങള്‍ വാങ്ങിയത്. അന്‍പത് വാഹനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളില്‍ ബ്രത്ത് അനലൈസര്‍, മുന്നിലും പിന്നിലും ക്യാമറ, റഡാര്‍, ഡിസ്‌പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും.

ഡിസ്‌പ്ലേയില്‍ ആറു ഭാഷകളില്‍ നിയമലംഘനവും പിഴയും പ്രദര്‍ശിപ്പിക്കും. പരിശോധനക്കായി എംവിഡി ഉദ്യോഗസ്ഥര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങേണ്ടതില്ല. വാഹനമോടിക്കുന്നവരുടെ യാത്ര തടസ്സപ്പെടുത്തേണ്ട ആവശ്യവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൃതദേഹം ഇരുത്തിയ നിലയിൽ, ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണം, പോസ്റ്റുമോര്‍ട്ടം പൂർത്തിയായി16/1/2025നെയ്യാറ്റിന്‍കര ഗോപൻ സ്...
16/01/2025

മൃതദേഹം ഇരുത്തിയ നിലയിൽ, ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണം, പോസ്റ്റുമോര്‍ട്ടം പൂർത്തിയായി

16/1/2025

നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്.

മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന വിവരം. നിലവിൽ ശരീരത്തിൽ മുറിവുകളില്ല, വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാൽ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകൾ ഇനിയും പൂർത്തിയാകാനുണ്ട്. മൃതദേഹത്തില്‍ പരുക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്സറെ പരിശോധന നടത്തിയിരുന്നു.

പോസ്റ്റുമോര്‍ട്ടം പൂർത്തിയായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്നു തലത്തിലുള്ള പരിശോധനയാണ് നടത്തുക എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ, പരുക്കേറ്റാണോ, സ്വഭാവിക മരണം ആണോയെന്ന് പരിശോധിക്കും. വിഷാശം ഉണ്ടോയെന്ന് അറിയാന്‍ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച എങ്കിലും എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്ന് കണ്ടെത്താനാണ്.
രോഗാവസ്ഥ അടക്കം പല സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇതില്‍ തീരുമാനം. മരിച്ചത് ഗോപന്‍ തന്നെ എന്ന് ഉറപ്പു ശാസ്ത്രീയമായി തെളിയിക്കാന്‍ DNA പരിശോധനയും നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Address


Alerts

Be the first to know and let us send you an email when TV21 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TV21:

  • Want your business to be the top-listed Media Company?

Share