PONNANI EMERGENCY TEAM

  • Home
  • PONNANI EMERGENCY TEAM

PONNANI EMERGENCY TEAM PONNANI EMERGENCY TEAM

13/06/2025

എടപ്പാൾ കണ്ടനകം ബീവറേജിന് മുൻപിൽ ടൂറിസ്റ്റ് ബസ്സും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം: അപകടത്തിൽ ആർക്കും പരിക്കില്ല.

12/06/2025

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് 242 പേരുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ യാത്രാവിമാനം അഹമ്മദാബാദ് എയപോർട്ടിന് സമീപം ജനവാസ മേഖലയിൽ തകർന്നുവീണു.

19/05/2025

മലപ്പുറം ജില്ലയിലെ കൂരിയാട് പുതിയ ഹൈവേ സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.

06/02/2025

കൂറ്റനാട് നേർച്ചക്കിടെ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. ഒരാൾക്ക് പരിക്ക്.

25/09/2024
20/06/2024

മലപ്പുറം മേല്‍മുറി മുട്ടിപ്പടിയിൽ വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ KSRTC ബസിന് മുന്നിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു..

അപകടത്തിൽ മലപ്പുറം മഞ്ചേരി പുല്‍പ്പറ്റ ഒളമതിൽ സ്വദേശി അഷ്‌റഫ് (44), ഭാര്യ സാജിദ (39), മകള്‍ ഫിദ (14) എന്നിവരാണ് മരിച്ചത്.

27/05/2024

🚨🚨🚨
എടപ്പാളിൽ കെ.എസ്.ആര്‍.ടി.സി ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു.
▪️▪️▪️▪️▪️▪️▪️▪️▪️▪️
എടപ്പാൾ നടുവട്ടം സ്വദേശി അച്യുതൻ (55)എന്നയാളാണ് മരണപ്പെട്ടത്.

എടപ്പാൾ കണ്ണഞ്ചിറയിൽ വെച്ച് ഇന്ന് രാവിലെ 11 മണിയോടെ കെ.എസ്.ആർ.ടി.സി ബസും അച്യുതൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കേറ്റ അച്യുതനെ നാട്ടുകാർ എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

28/02/2024

🚨🚨🚨
താനൂരിൽ മാതാവ് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി.
▪️▪️▪️▪️▪️▪️▪️▪️▪️▪️

താനൂർ ഒട്ടുംപുറം പരിയാപുരം സ്വദേശിനി ജുമൈലത്ത് (29) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി ഫെബ്രുവരി 26ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലെത്തി. പിന്നീട് കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു.

നാട്ടുകാർ നൽകിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്. എന്താണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചാതായാണ് പൊലീസ് പറയുന്നത്. യുവതി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഫോറൻസിക് സംഘവും തിരൂർ ആർഡിഒയുടെ നേതൃത്വത്തിൽ മൃതദേഹം മറവ് ചെയ്ത ഭാഗത്ത് നിന്നും കുട്ടിയെ പുറത്തെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

25/02/2024

കൊണ്ടോട്ടിയിൽ KSRTC ബസ് നടുറോഡിൽ മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്.

12/02/2024

ചിറവല്ലൂർ നേർച്ചക്കിടെ ആനയിടഞ്ഞു.

Address


Website

Alerts

Be the first to know and let us send you an email when PONNANI EMERGENCY TEAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share