
21/12/2022
വൈദ്യുത പോസ്റ്റുൾക്കു താഴെ നിയമ വിരുദ്ധമായി റിലയൻസ് ജിയോ സ്ഥാപിക്കുന്ന ലോഹ തൂണുകൾ പിഴുതു മാറ്റുക.
-------------------------------------------------------
കെ.സ്.ഇ.ബി യുടെ വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും കീഴിലായി
റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് സ്വകാര്യ ആവശ്യങ്ങൾക്കായി നിയമവിരുദ്ധമായി ലോഹ തൂണുകൾ സ്ഥാപിച്ചു കൊണ്ടിരിക്കയാണ്.
യാതൊരു സുരക്ഷയുമില്ലാതെ റിലയൻസ് ജിയോ സ്ഥാപിക്കുന്ന
ഈ അനധികൃത ലോഹ തൂണുകൾ മൂലം പൊതുജനങ്ങൾക്കും ജീവനക്കാർക്കും വലിയ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം നിർമ്മാണങ്ങൾ നടന്ന ഇടങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ തുടർച്ചയായി വൈദ്യുതി മുടങ്ങുകയും
അറ്റകുറ്റപ്പണികൾക്ക് അടക്കം തടസം നേരിട്ടു കൊണ്ടിരിക്കയും ചെയ്യുന്നു.
ഇലക്ട്രിസിറ്റി നിയമവും സുരക്ഷാ ചട്ടങ്ങളും പറയുന്നത് കെ.എസ്.ഇ.ബി വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും അടുത്തായി യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുതെന്നാണ്.
റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് നടത്തുന്ന നിയമവിരുദ്ധവും അപകടകരവുമായ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്നു നിർത്തിവെപ്പിക്കണമെന്നും അനധികൃതമായി സ്ഥാപിച്ച ലോഹ തൂണുകൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരികളാട് RYFI ആവശ്യപ്പെടുന്നു.
RYFI കേരള സംസ്ഥാന കമ്മറ്റി
സെക്രട്ടറി പ്രസിഡൻ്റ്
കെ.എസ് നിഹിൻ. മഹേഷ്.ടി.വി
7510129896. 94972 01508