16/09/2025
"പൂജ ക്രിക്കറ്റിൽ തകർപ്പൻ ജയത്തോടെ ആതിഥേയരായ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്(ടിസിസി)"
തിങ്കളാഴ്ച രാവിലെ നടന്ന ആദ്യ മത്സരത്തിൽ എറണാകുളം ക്രിക്കറ്റ് ക്ലബ് ഫൗണ്ടേഷൻ(ഇ സി സി)-നെ 210 റൺസിന് ആണ് അവർ പരാജപ്പെടുത്തിയത്.
ചരിത്രത്തിൽ ആദ്യമായി പിങ്ക് ബോളിൽ നടന്ന മത്സരത്തിൽ ടിസിസി 43.5 ഓവറിൽ 298 റൺസിന് ഓൾഔട്ടായി.
രണ്ടാം ഇന്നിങ്സിൽ ഇസിസിക് 27 ഓവറിൽ 88 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
അമേയ് മനോജ് 53(64), സുബിൻ സുരേഷ് 67(79) എന്നിവരുടെ മികച്ച പ്രകടനത്തിലൂടെയാണ് ടിസിസി തകർപ്പൻ ജയം സ്വന്തമാക്കിയത്
സുബിൻ സുരേഷ് ആണ് മാൻ ഓഫ് ദി മാച്ച്
ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പർ 'സയ്യദ് കിർമാണി' ടൂർണമെൻ്റിൻ്റെ പതാക ഉയർത്തി, നിലവിളക് കൊളുത്തി പൂജ ക്രിക്കറ്റിൻ്റെ 75-ാം വർഷ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള 8 ടീമുകൾ ഉൾപ്പെടെ 26 ടീമുകൾ ഈ ടൂർണമെൻ്റിൽ മാറ്റുരയ്ക്കും