
14/06/2025
കുറവിലങ്ങാട് PDM Retreat Centre ൽ ഏകദിന കൺവെൻഷനും വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും നടത്തപ്പെട്ടു.
കുറവിലങ്ങാട് : കുറവിലങ്ങാട് കുറവിലങ്ങാട് PDM Retreat Centre ൽ ഏകദിന കൺവെൻഷനും വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും നടത്തപ്പെട്ടു. ഇന്ന് (2025 ജൂൺ 14) രാവിലെ 08:30 ന് ജപമാലയോടെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് ദൈവസ്തുതിപ്പുകളും, വചന പ്രഘോഷണവും, വിടുതൽ ശുശ്രൂഷകളും നടത്തപ്പെട്ടു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ വചനം പങ്കുവെച്ച് ദൈവജനത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. തുർന്ന് ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൽ അച്ചൻ ദിവ്യബലിക്ക് മുഖ്യ കാർമികത്വം വഹിച്ചു. ദിവ്യബലിക്ക് ശേഷം പരിശുദ്ധ കുർബാനയുടെ ആരാധനയും വെഞ്ചരിപ്പ് ശുശ്രൂഷകളും നടത്തപ്പെട്ടു. ആരാധനയിൽ വിദ്യാർത്ഥികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. തുടർന്ന് ആദ്യത്തെ സെക്ഷൻ പൊതുവായ ശുശ്രൂഷകൾ സമാപിച്ചു. ബഹുമാനപ്പെട്ട വൈദികർ ദൈവജനത്തെ കണ്ട് പ്രാർത്ഥിച്ചു. അതേത്തുടർന്ന് ഉച്ചകഴിഞ്ഞുള്ള ശുശ്രൂഷകൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് ജപമാലയോടെ ശുശ്രൂഷകൾ ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി. തുടർന്ന് ദൈവസ്തുതിപ്പുകളും, വചന പ്രഘോഷണവും, വിടുതൽ ശുശ്രൂഷകളും നടത്തപ്പെട്ടു. പരിശുദ്ധ കുർബാനയുടെ ആരാധനയോടെ പൊതുവായ ശുശ്രൂഷകൾ സമാപിച്ചു.
Posted By: RM Media Team