Nizar Movies

Nizar Movies Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nizar Movies, Media/News Company, .

19/03/2026

'' അട്ടപ്പാടി-ദി വാലി ഓഫ് ഡിവൈൻ ഹിലീങ്ങ് "
പൂർത്തിയായി.
"""""""""""'""""""""""""
അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി
സംവിധായൻ വിജീഷ് മണി ഒരുക്കുന്ന
'അട്ടപ്പാടി, ദി വാലി ഓഫ് ഡിവൈൻ ഹിലീങ്ങ് 'എന്ന ഇന്തോ-ഒമാൻ ഡോക്യൂഫിക്ഷൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
അട്ടപ്പാടി താഴ്‌വരയിൽ മറഞ്ഞു കിടക്കുന്ന ദൈവിക സാന്ത്വനമായ ഗോത്ര വൈദ്യ വിജ്ഞാനം ലോകത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ ഒരുക്കിട്ടുള്ളത്.

അട്ടപ്പാടിയിലെ ഇരുള ഗോത്രഭാഷയിലെ ആദ്യ സിനിമയിൽ നേതാജിയായി പ്രധാന വേഷത്തിലെത്തിയ പ്രശസ്ത നിർമ്മാതാവ് ഗോകുലം ഗോപാലനാണ് ശ്രീ ഗോകുലം മൂവിസിൻറെ ബാനറിൽ ഈ ചിത്രം
നിർമ്മിക്കുന്നത്.
സ്വഛ് ഭാരത് അഭിയാൻ പദ്ധതിയെക്കുറിച്ച് അറബിയിൽ കവിതയെഴുതിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അഭിനന്ദിച്ച
ഒമാനി കവിയും, നടനുമായ സുൽത്താൻ അഹമ്മദ് അൽ മെഹ്‌മൂദി മുഖ്യവേഷത്തിൽ എത്തുന്ന ഈ സിനിമയിൽ അട്ടപ്പാടിയിലെ ഗോത്ര കലാക്കാരൻമാരും അണിനിരക്കുന്നു.
അട്ടപ്പാടിയിലെ മൂന്ന് ഗോത്രഭാഷകളിൽ ( ഇരുള, കുറുമ്പ, മുഡുക) സിനിമകൾ ചെയ്ത് ഓസ്‌കാറിലുൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ നേടി ശ്രദ്ധേയനായ സംവിധായകനാണ്
വിജിഷ് മണി. അട്ടപ്പാടിയിലെ ഗോത്രവൈദ്യം ആസ്പദമാക്കി ഒരുക്കുന്ന ഈ ഡോക്യുഫിക്ഷൻ സിനിമയുടെ തിരക്കഥ മാധ്യമ പ്രവർത്തകനായ അജിത്ത് ഷോളയൂർ എഴുതുന്നു.

ഛായാഗ്രഹണം-ശരത്,ബിനോ മുരുകേഷ്, ജിമോൻ ജോർജ്,
എഡിറ്റിങ്ങ്-ബി ലെനിൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ,ഗാനരചന-
സുൽത്താൻ അഹമ്മദ് അൽ മെഹ്മൂദി,സംഗീതം- വിജിഷ് മണി, പശ്ചാത്തല സംഗീതം- മിഥുൻ മലയാളം, പ്രൊഡക്ഷൻ കൺട്രോളർ-റോജി പി.കുര്യൻ, ലൊക്കേഷൻ മാനേജർ-രാമദാസ് അട്ടപ്പാടി.
ഒമാനിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ പ്രധാന ഭാഗങ്ങൾ അട്ടപ്പാടിയിൽ ചിത്രീകരിച്ചാണ് പൂർത്തിയാക്കിയത്.
പി ആർ ഓ-എ എസ്
ദിനേശ്.

"വാഴ II-ബയോപിക്ഓഫ് ബില്യണ്‍ ബ്രോസ് "ലിറിക്കൽ വീഡിയോ ഗാനം.""""""""""""""""""""""""""""""""സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക...
19/03/2026

"വാഴ II-ബയോപിക്
ഓഫ് ബില്യണ്‍ ബ്രോസ് "
ലിറിക്കൽ വീഡിയോ ഗാനം.
""""""""""""""""""""""""""""""""

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ "വാഴ" എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ "വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് "
എന്ന ചിത്രത്തിലെ
" ഈ കൊച്ചു കേരളത്തിൽ...." എന്നാരംഭിക്കുന്ന ഒഫീഷ്യൽ ലിറിക്കൽ
വീഡിയോ ഗാനം റിലീസായി.
നവാഗതനായ സവിന്‍ സ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിന്‍ ദാസ് എഴുതുന്നു.
ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ
പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി ഹാഷിർ,അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗ്ഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം,സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദര്‍ശ് നാരായണ്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണം
നിര്‍വ്വഹിക്കുന്നു. എഡിറ്റർ-കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കനിഷ്ക ഗോപി ഷെട്ടി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിന്നി ദിവാകര്‍, കല -ബാബു പിള്ള, മേക്കപ്പ് -സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാര്‍, സ്റ്റില്‍സ്-ബിജിത്ത് ധർമ്മടം, പരസ്യകല -യെല്ലോ ടൂത്ത്‌സ്,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രജിവൻ അബ്ദുൾ ബഷീർ,സൗണ്ട് ഡിസൈനർ-അരുൺ എസ് മണി,ആക്ഷൻ-കലൈ കിംഗ്സൺ,വിക്കി നന്ദഗോപാൽ,ഡിഐ-ജോയ്നർ തോമസ്,
ടൈറ്റില്‍ ഡിസൈന്‍ -സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ -വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ, ടെൻ ജി മീഡിയ,വിതരണം- ഐക്കൺ സിനിമാസ്.
പി ആർ ഒ-എ എസ് ദിനേശ്.

The announcement you all have been waiting for 🔥  in theatres - on May 14th, 2026. #கருப்பு
19/03/2026

The announcement you all have been waiting for 🔥

in theatres - on May 14th, 2026.

#கருப்பு

Love Insurance Kompany LIK locked the release date on APRIL 3rd, 2026.
19/03/2026

Love Insurance Kompany LIK locked the release date on APRIL 3rd, 2026.

19/03/2026
Loaded with power !Driven by fire 🥊🔥Presenting Sagar Surya as Fejin
18/03/2026

Loaded with power !
Driven by fire 🥊🔥
Presenting Sagar Surya as Fejin

*ഹരിദാസിൻ്റെ*  *ഡാൻസാഫിൽ*  *പുതിയ രൂപത്തിലും,* *ഭാവത്തിലും ഷൈൻ ടോം* *ചാക്കോ* .........................................രൂ...
18/03/2026

*ഹരിദാസിൻ്റെ*
*ഡാൻസാഫിൽ*
*പുതിയ രൂപത്തിലും,* *ഭാവത്തിലും ഷൈൻ ടോം* *ചാക്കോ* .........................................
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന
ചിത്രമാണ് ഡാൻസാഫ്.
ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കോഴിക്കോട്ടെ മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ, കൂമ്പാറ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
ലഹരി ക്കെതിരായി പൊലീസ് ഡിപ്പാർട്ട് മെൻ്റിൽ രൂപീകരിച്ച ഒരു വിഭാഗമാണ് ഡാൻസാഫ്.
ഇവിടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്ന ഡാൻസാഫ് വിഭാഗത്തിൻ്റെ സുപ്രീം ഓഫീസറായിട്ടാണ് ഷൈൻ ടോം ചാക്കോ ഈ ചിത്രത്തിൽ എത്തുന്നത്.
പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനവും , കൗതുകവുമുള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ. അത് പരമാവധി ആകർഷകമാംവിധം ഉപയോഗപ്പെടുത്തി ക്കൊണ്ടാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നീതി നിർവ്വഹണത്തിനായി എൻകൗണ്ടർ രീതി നടപ്പിലാക്കുന്ന യുവ പൊലീസ് ഉദ്യോഗസ്ഥൻ്റെ ചോരത്തിളപ്പുകൾ ഷൈൻ ടോം ചാക്കോയിലൂടെ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുവാനുള്ള ശ്രമമാണ് ഹരിദാസ് ഈചിത്രത്തിലൂട ശ്രമിക്കുന്നത്.
എൻ. വി.പി. ക്രിയേഷൻസ്, കെ.ജി.എഫ്. സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഉണ്ണി ലാലു, അരുൺ (ഫോർ ദി പീപ്പിൾ ഫെയിം), ജോയ് മാത്യു,ജാഫർ ഇടുക്കി, ജിയോ ബേബി, സൂര്യാകൃഷ്, (പൊങ്കാല ഫെയിം) ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, പ്രശസ്ത സോഷ്യൽ മീഡിയാ താരം ജീവാ ജോസഫ്,രലുനാഥ് പലേരി, ജയേഷ് പുന്നശ്ശേരി, അങ്കിത് സതീഷ് നമ്പ്യാർ, രാഹുൽ, അമല്, സുൽത്താൻ, ,അഫ്രിൻ കല്ലൻ,ജെഗിൽ വിൽസൺ, വിനോദ് ആൻ്റെണി, ചൈത്ര പ്രവീൺ, ആതിരപട്ടേൽ, ആരതി വിശ്വനാഥ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ - ഋഷി ഹരിദാസ്, ജിതിൻ രാജ് സി
ഛായാഗ്രഹണം - എൽബൻകൃഷ്ണ.
എഡിറ്റിംഗ് - കപിൽ കൃഷ്ണ.
കലാസംവിധാനം - സുജിത് രാഘവ്. മേക്കപ്പ് - ലാലു കൂട്ടാലിട,
കോസ്റ്റ്യും - ഡിസൈൻ - അഫ്രിൻ കല്ലൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ - നവനീത് കൃഷ്ണ.
സ്റ്റിൽസ്- ഷിബി ശിവദാസ്..
ഡിസൈൻ- കൊളിൻസ് ലിയോഫിൽ
ലൈൻ പ്രൊഡ്യൂസർ- സജി.കെ. പിള്ള അഞ്ചൽ '
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷമീജ് കൊയിലാണ്ടി
പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി.
വാഴൂർ ജോസ്.

വവ്വാലിൽ രഘുപതി എന്ന കരുത്തുറ്റ കഥാപാത്രമായി മുത്തുകുമാർ 🔥✌️മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് എന്നിവർക്കൊപ്പം മുത്തുകുമ...
18/03/2026

വവ്വാലിൽ രഘുപതി എന്ന കരുത്തുറ്റ കഥാപാത്രമായി മുത്തുകുമാർ 🔥✌️

മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് എന്നിവർക്കൊപ്പം മുത്തുകുമാറും ചേരുമ്പോൾ 'വവ്വാൽ' ഒരു ദൃശ്യവിരുന്നാകും എന്ന് ഉറപ്പ് ✨⚡💯

വവ്വാൽ 🦇 2026 സമ്മർ റിലീസ് 🎬🚀

MUTHU KUMAR AS RAGHUPATHI IN VAVVAAL























Release Date 27/03/2026 onwards…
18/03/2026

Release Date 27/03/2026 onwards…

A father’s legacy.A son’s destiny.  arrives in cinemas on March 26.Written & Directed by Unnikrishnan B�Produced by Sree...
18/03/2026

A father’s legacy.
A son’s destiny.

arrives in cinemas on March 26.

Written & Directed by Unnikrishnan B�
Produced by Sree Gokulam Movies & RD Illuminations LLP

RDIlluminationsLLP

BaijuGopalan VCPraveen

The MOLLYWOOD BIGGIE -   IN CINEMAS WORLDWIDE FROM APRIL 23 , 2026   singh1981
18/03/2026

The MOLLYWOOD BIGGIE -

IN CINEMAS WORLDWIDE FROM APRIL 23 , 2026



















singh1981


Address


Website

Alerts

Be the first to know and let us send you an email when Nizar Movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Media Company?

Share