24/09/2025
ഭിന്നശേഷിക്കാരായ ലോട്ടറി വിൽപ്പനക്കാർക്ക് സൗജന്യമായി മുച്ചക്ര സ്കൂട്ടറുകൾ വിതരണം ചെയ്യുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. കൊല്ലം ബീച്ച് റോഡിലെ റോട്ടറി ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള 69 ഭിന്നശേഷി ലോട്ടറി വിൽപനക്കാർക്കാണ് 1.15 ലക്ഷം രൂപ വിലയുള്ള മുച്ചക്ര സ്കൂട്ടറുകൾ വിതരണം ചെയ്തത്. സംസ്ഥാന തലത്തിൽ 169 വാഹനങ്ങളാണ് വിതരണം ചെയ്യുന്നത്. 2.35 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.