
21/12/2024
#പിഴ5000രൂപ
കരവാളൂർ: പാതയോരങ്ങളിൽ നിന്ന് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും കൊടിമരങ്ങളും ബാനറുകളും അടിയന്തിരമായി നീക്കം ചെയ്യണമെന്ന ബഹു. ബഹു, ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കരവാളൂർ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്തു. ഇനിയും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും കൊടി മരങ്ങളും,റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്ന നിര്‍മ്മിതികളും , ഓരോന്നിനും 5000 രൂപ പിഴയോടെ നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.