കാർഷിക- വ്യവസായിക മേഖലകളുടെ സംഗമ ഭൂമിയായ കുന്നത്തുനാട് ഇക്കുറി എൽ.ഡി.എഫിനെ വരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
ഒരു പതിറ്റാണ്ടുകാലത്തെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതക്കും മറുപടി നൽകാനായി കാത്തിരിക്കുകയാണ് മണ്ഡലത്തിലെ വോട്ടർമാർ. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷം ഇടത് സർക്കാർ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾ ആബാല വൃദ്ധം ജനങ്ങളേയും തൊട്ടുണർത്തിയിട്ടുണ്ട്. "ഉറപ്പാണ് എൽ.ഡി.എഫ് " എന്ന മുദ്രാവാക്യത്തെ യാഥാർത്ഥ്യമാക്കുന്നതിനായി മുന്നോട്ടു കുതിക്കുന്ന സർക്കാരിനൊപ്പം ഇക്കുറി കുന്നത്തുനാടും ഉറച്ചു നിൽക്കുമെന്നതിൽ സംശയമില്ല.
ഉറപ്പാണ് എൽ.ഡി.എഫ്... ഉറപ്പാണ് കുന്നത്തുനാട്...
Be the first to know and let us send you an email when Vote For LDF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.