Achayanz Vlogs

  • Home
  • Achayanz Vlogs

Achayanz Vlogs Informative,Travel,Cooking & Entertainment.

അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈവർഷത്തെ  നാഷണൽ നോക്ക് തീർത്ഥാടനം  മെയ് 10  ശനിയാഴ്ച്ച നടന്നു .പരിശുദ്ധ അമ്മയുടെ സാന്നിധ്...
11/05/2025

അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർത്ഥാടനം മെയ് 10 ശനിയാഴ്ച്ച നടന്നു .പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ ഒത്തുചേർന്നു .അയർലണ്ടിലെ സീറോ മലബാർ സഭയുടെ 38 വി. കുർബാന സെൻ്ററുകളിലും നിന്നുമുള്ള മരിയൻ തീർത്ഥാടകർ ഒത്തുചേർന്നു.ഈ മരിയൻ തീർത്ഥാനത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇതാ നിങ്ങൾക്കായി :-

Syro Malabar Knock Pilgrimage|Knock Shrine| Our lady of Knock| Ireland Malayalam Vlog.Mother Mary Appears At Knock Shrine In Ireland | Malayalam Vlog.Kerala ...

ചരിത്രവും സംസ്‌കാരവും സന്നിവേശിപ്പിക്കുന്ന സെന്റ് പാട്രിക് ദിനാഘോഷം രാജ്യത്തെയാകെ ആവേശത്തിലാക്കി കടന്നുപോയി. അയർലണ്ടിന്റ...
18/03/2025

ചരിത്രവും സംസ്‌കാരവും സന്നിവേശിപ്പിക്കുന്ന സെന്റ് പാട്രിക് ദിനാഘോഷം രാജ്യത്തെയാകെ ആവേശത്തിലാക്കി കടന്നുപോയി. അയർലണ്ടിന്റെ 'സ്വന്തം പുണ്യാളനെ' അനുസ്‌മരിക്കുന്ന ആഘോഷത്തിൻ്റെ ആഹ്ളാദം പങ്കിടാൻ ലോകത്തെമ്പാടുനിന്നുമുള്ളവർ അയർലണ്ടിന്റെ്റെ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഒത്തുകൂടി.പരേഡുകളും സംഗീതവും നൃത്തവുമെല്ലാം നിറഞ്ഞ വർണ്ണക്കാഴ്ച‌കളാസ്വദിക്കാൻ അയർലണ്ടിൻ്റെ ജനസഞ്ചയം ഡബ്ലിന്റെ സ്ട്രീറ്റുകളിലേയ്ക്ക്,ഒഴുകിയെത്തുകയായിരുന്നു.കുട്ടികളും മുതിർന്നവരും വിദേശ സഞ്ചാരികളുമെല്ലാം ഡബ്ലിൻ നഗരവും ഉപ നഗരങ്ങളും കീഴടക്കി. വിശുദ്ധൻ്റെ അനുഗ്രഹത്താൽ അനുകൂലമായ കാലാവസ്ഥ കൂടിയായതോടെ ആഘോഷം പൂർണ്ണമായി. ഡബ്ലിനിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പാർനെൽ സ്ക്വയറിൽ നിന്നാണ് പരേഡ് തുടങ്ങി.ഒ കോണൽ സ്ട്രീറ്റ് വഴി സെന്റ് പാട്രിക്സ് കത്തീഡൽ ദേവാലയത്തിന് സമീപം സമാപിച്ചു.

St.Patrick's Day Parade Dublin 2025🇮🇪🍀✨

St.Patrick's Day Parade Dublin 2025☘️St. Patrick's Day|Ireland Malayalam Vlog.Experience Ireland's Biggest St Patrick's Day Celebration/Must-See Dublin St Pa...

NMBI രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയം ജനുവരി 31ന് അവസാനിക്കും. യഥാസമയം പുതുക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ നഷ്ടപ്പെടും. അ...
19/01/2025

NMBI രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയം ജനുവരി 31ന് അവസാനിക്കും. യഥാസമയം പുതുക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ നഷ്ടപ്പെടും. അയർലണ്ടിൽ പ്രാക്ടീസ് ചെയ്യുന്ന എല്ലാ നഴ്‌സുമാരും മിഡൈ്‌വഫുമാരുമാണ് നിയമപ്രകാരം രജിസ്ട്രേഷൻ വർഷം തോറും പുതുക്കേണ്ടത്.ഇതിന് റിന്യൂവൽ ഫീസും നൽകേണ്ടതുണ്ട്.
സ്റ്റുഡന്റ് നഴ്സുമാരും മിഡൈ്വഫുമാരും 2024 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ ആദ്യമായി രജിസ്റ്റർ ചെയ്തതവരും 2026 വരെ പുതുക്കേണ്ടതില്ല.
ഓൺലൈൻ ആയി എങ്ങനെ പുതുക്കാം എന്നറിയാൻ വീഡിയോ കാണാം 👇

NMBI Registration Renewal/Ireland Nurses Update/Ireland Malayalam Vlog.Ireland Nurses - Stay Up To Date With Nmbi Registration Renewal! Malayalam Vlog Update...

ഫിബ്സ് ബാറോ സ്നേഹകൂട്ടയ്മയുടെ നേത്രത്വത്തിൽ സെപ്റ്റംബർ മാസം 28 ശനിയാഴ്ച അയർലണ്ടിൽ ആദ്യമായി വടംവലിക്ക് മാത്രം പ്രാധാന്യം ...
29/09/2024

ഫിബ്സ് ബാറോ സ്നേഹകൂട്ടയ്മയുടെ നേത്രത്വത്തിൽ സെപ്റ്റംബർ മാസം 28 ശനിയാഴ്ച അയർലണ്ടിൽ ആദ്യമായി വടംവലിക്ക് മാത്രം പ്രാധാന്യം നൽകികൊണ്ട് ഡബ്ലിനിലെ വൈറ്റ് ഹാൾ ഹോളിചൈൽഡ് നാഷണൽ സ്കൂൾ ഗ്രൗണ്ടില് നടത്തിയ ഓൾ അയർലണ്ട് വടംവലി മാമാങ്കത്തിൽ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള ടീമുകളും വടം വലി പ്രേമികളും പങ്കെടുത്തു.ഈ വടംവലി മത്സരത്തിന്റെ പ്രസക്തഭാഗങ്ങൾ ഇതാ നിങ്ങൾക്കായി...
Tug of War Ireland |വടം വലി മത്സരം |Dublin|Ireland Malayalam Vlog.

Tug of War Ireland|വടം വലി മത്സരം |Dublin|Ireland Malayalam Vlog .ഫിബ്സ് ബാറോ സ്നേഹകൂട്ടയ്മയുടെ നേത്രത്വത്തിൽ സെപ്റ്റംബർ മാസം 28 ശനിയാഴ്ച അയർല.....

പരിശുദ്ധ കന്യകാമറിയം നല്‍കിയ അസംഖ്യം ദര്‍ശനങ്ങളില്‍ അടുത്തകാലത്ത് ഏറ്റവും ശ്രദ്ധനേടിയ പ്രത്യക്ഷീകരണമാണ് വടക്കുകിഴക്കന്‍ ...
23/09/2024

പരിശുദ്ധ കന്യകാമറിയം നല്‍കിയ അസംഖ്യം ദര്‍ശനങ്ങളില്‍ അടുത്തകാലത്ത് ഏറ്റവും ശ്രദ്ധനേടിയ പ്രത്യക്ഷീകരണമാണ് വടക്കുകിഴക്കന്‍ അയര്‍ലന്‍ഡിലെ മയോ കൗണ്ടിയിലെ നോക്ക് പാരീഷില്‍ നടന്നത്. മാതാവ് മാത്രമല്ല, വി. യൗസേപ്പിതാവും വി. യോഹന്നാനും ഒപ്പം ഉണ്ടായിരുന്നുവെന്നതാണ് ആ ദര്‍ശനത്തിന്‍റെ മറ്റൊരു സവിശേഷത. ഇപ്പോള്‍ അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമായ ഷ്രൈന്‍ ഓഫ് ഔര്‍ ലേഡി ഓഫ് നോക്ക് അന്തര്‍ദ്ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി,കൂടുതൽ കാഴ്ച്ചകൾക്കായി....
Knock Shrine|അയര്‍ലണ്ടിൽ മാതാവ് പ്രത്യക്ഷപ്പെട്ട പള്ളി| Ireland Malayalam Vlog.

Knock Shrine| Our lady of Knock| Ireland Malayalam Vlog.The Sanctuary of Our Lady of Knock, commonly referred to as Knock Shrine, is a Roman Catholic pilgrim...

02/09/2024
ഗ്യാസ് സിലിണ്ടറുകൾ യഥാർത്ഥ ഉടമകൾ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കാൻ എല്ലാ എൽ.പി.ജി കണക്ഷൻ ഉടമകളും ഗ്യാസ് കണക്ഷൻ മ...
01/07/2024

ഗ്യാസ് സിലിണ്ടറുകൾ യഥാർത്ഥ ഉടമകൾ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പിക്കാൻ എല്ലാ എൽ.പി.ജി കണക്ഷൻ ഉടമകളും ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് (ആധാറും എൽ.പി.ജി കണക്ഷനുമായി ബന്ധിപ്പിക്കൽ) നടത്തണമെന്ന് റിപ്പോർട്ട്. നേരത്തെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലുള്ളവർക്ക് മാത്രമേ മസ്റ്ററിംഗ് നിർബന്ധമുള്ളൂ എന്നായിരുന്നു വിവരം. എന്നാൽ എല്ലാ കണക്ഷൻ ഉടമകൾക്കും ഇത് നിർബന്ധമാണെന്നാണ് റിപ്പോർട്ട്. മസ്റ്ററിംഗ് നടത്തുന്നതിനുള്ള അവസാന തീയതി അടുത്ത് തന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചേക്കും. മസ്റ്ററിംഗ് നടപടി പൂർത്തിയാക്കാത്തവർക്ക് ഇതിന് ശേഷം സിലിണ്ടർ ബുക്ക് ചെയ്യാനാവില്ലെന്നും പറയപ്പെടുന്നു. ഞാൻ ഈ വീഡിയോയിലൂടെ ഭാരത് ഗ്യാസ് ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ ഫോൺ ഉപയോഗിച്ചു വീട്ടിലിരുന്നുകൊണ്ട് വളരെ ഉളുപ്പത്തിൽ ഇതെങ്ങനെ പൂർത്തിയാക്കാം എന്നാണ് വിവരിക്കുന്നത് 🤗...Please watch-Like||Share||Subscribe.
LPG Gas Mustering|Bharat Gas ekyc Online|Gas Aadhaar Link|Malayalam

LPG Gas Mustering/Bharat Gas ekyc Online/Gas Aadhaar Link/Malayalam.ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തിയിട്ടുണ്ട്.ഇത് ച.....

👉നിങ്ങളുടെ വീട്ടിൽ കാലാവധി കഴിഞ്ഞ ഉപയോഗരഹിതമായ വാഹനം ഇരിപ്പുണ്ടോ👈                പഴയതോ ഉപയോഗശൂന്യമോ ആയ വാഹനങ്ങളുടെ ആര്‍സ...
17/05/2024

👉നിങ്ങളുടെ വീട്ടിൽ കാലാവധി കഴിഞ്ഞ ഉപയോഗരഹിതമായ വാഹനം ഇരിപ്പുണ്ടോ👈
പഴയതോ ഉപയോഗശൂന്യമോ ആയ വാഹനങ്ങളുടെ ആര്‍സി ബുക്ക് റദ്ദ്ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നതിനെ സംബന്ധിച്ച് പലര്‍ക്കും വലിയ സംശയമായിരിക്കും ഉണ്ടാകുക. ഉപയോഗ ശൂന്യമോ പൊളിഞ്ഞതോ ആയ വാഹനങ്ങളുടെ ആര്‍സി ബുക്ക് റദ്ദ് ചെയ്യുന്നത് വളരെ എളുപ്പത്തില്‍ തന്നെ സാധ്യമാകുന്ന കാര്യമാണ്. RC ക്യാൻസൽ ചെയ്യാതെ വാഹനം ആക്രിക്കാർക്ക് കൊടുക്കുന്നത് പിന്നീട് നമ്മെ വലിയ ആപത്തിലേക്ക് നയിച്ചേക്കാം. അതിനാവശ്യമായ അപേക്ഷ സമര്‍പ്പിക്കുന്നതും മറ്റും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളാണ് ഞാൻ ഈ വീഡിയോയിലൂടെ വിശദികരിക്കുന്നത്.
RC Cancellation Procedure|RC Cancellation Status|Parivahan Application Status.

RC Cancellation Procedure|RC Cancellation Status|Parivahan Application Status.നിങ്ങളുടെ വീട്ടിൽ കാലാവധി കഴിഞ്ഞ ഉപയോഗരഹിതമായ വാഹനം ഇരിപ്പുണ്ടോ? പഴയതോ ഉപയോഗശൂന...

Proud to be a Voter...Ready to Vote....ഫൈനൽ വോട്ടേഴ്‌സ് ലിസ്റ്റിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം, ആരുടെയും സഹായം കൂ...
24/04/2024

Proud to be a Voter...Ready to Vote....
ഫൈനൽ വോട്ടേഴ്‌സ് ലിസ്റ്റിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം, ആരുടെയും സഹായം കൂടാതെ :-വീഡിയോ കാണാം ↙️
അന്തിമ വോട്ടർ പട്ടികയിൽ പേരുണ്ടോ❓|Voters List 2024|Loksaba Election 2024.

Voters List 2024|e-Epic download|Loksaba Election 2024|Digital Voter ID|MalayalamThe Lok Sabha elections' voting will happen in seven phases, between April 2...

ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തിനു വിളംബരമറിയിച്ചു കൊണ്ടുള്ള കൊടിക്കൂറ, കൊടി കയർ സമർപ്പണം ഭക്‌തി സാന്ദ്ര മായി. അലങ്കര...
09/02/2024

ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തിനു വിളംബരമറിയിച്ചു കൊണ്ടുള്ള കൊടിക്കൂറ, കൊടി കയർ സമർപ്പണം ഭക്‌തി സാന്ദ്ര മായി. അലങ്കരിച്ച രഥത്തിൽ എത്തിയ കൊടിക്കൂറയ്ക്കു നാടെങ്ങും സ്വീ കരണങ്ങൾ ഒരുക്കിയിരുന്നു. ഘോഷയാത്രയെ സ്വീകരിക്കാൻ നൂറ് കണക്കിനു ഭക്തരാണ് റോഡിനു ഇരുവശവുമായി കാത്തു നിന്നത്.

ഏറ്റുമാനൂരപ്പന്റെ കൊടിക്കൂറയ്ക്കും, കൊടിക്കയറിനും അതിരമ്പുഴയിൽ ഓട്ടോറിക്ഷാ തൊഴിലാളികളും, വ്യാപാരികളും നാട്ടുകാരും ചേർന്നു നൽകിയ സ്വീകരണത്തിന്റെ പ്രസക്തഭാഗങ്ങൾ ഞാൻ ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു :-
ഏറ്റുമാനൂർ തിരുവുത്സവം|കൊടിക്കൂറ,കൊടിക്കയർ ഘോഷയാത്ര|Ettumanoor Utsavam2024.
https://youtu.be/HVRkiON8JX4

Like||Share||Subscribe😊

Ettumanoor Utsavam 2024|Ettumanoor Arattu|Ettumanoor Mahadeva Temple|കൊടിക്കൂറ,കൊടിക്കയർ ഘോഷയാത്ര-2024.ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തിനു വിളംബരമറിയിച്...

📌സ്വന്തമായി വാഹനം ഉള്ളവർ ആണോ❓എങ്കിൽ തട്ടി മാറ്റി പോകണ്ട :-ഉപകാരപ്പെട്ടേക്കാം 📌~~~~~~~~~~~~~~~~~~~~~~~മോട്ടോര്‍ വാഹന വകുപ...
03/02/2024

📌സ്വന്തമായി വാഹനം ഉള്ളവർ ആണോ❓എങ്കിൽ തട്ടി മാറ്റി പോകണ്ട :-ഉപകാരപ്പെട്ടേക്കാം 📌
~~~~~~~~~~~~~~~~~~~~~~~
മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വാഹന ഉടമകള്‍ക്ക് തന്നെ മൊബൈല്‍ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹന്‍ വെബ്സൈറ്റില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഇങ്ങനെ സ്വയം അപ്ഡേറ്റ് ചെയ്യുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മാത്രം വാഹന ഉടമകള്‍ക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈല്‍ അപ്ഡേഷന്‍ പൂര്‍ത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകള്‍ ഈ വര്‍ഷം ഫെബ്രുവരി 29 നുള്ളില്‍ മൊബൈല്‍ അപ്ഡേഷന്‍ പൂര്‍ത്തീകരിക്കണം,ഏതൊരാൾക്കും മിനിറ്റുകൾകൊണ്ട് ഈ മൊബൈൽ നമ്പർ അപ്ഡേഷൻ പൂർത്തീകരിക്കാൻ സാധിക്കും.ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ നിങ്ങൾക്ക് സഹായകരമാകുമെന്ന് കരുതുന്നു 😊
വീഡിയോ ലിങ്ക് :-
How to Update Mobile Number in Parivahan|Link RC with Mobile Number|Malayalam.

How to Update Mobile Number in Parivahan|Link RC with Mobile Number|Parivahan|Achayanz Vlogs.മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ സുതാര്യമായും വേഗത്തിലും ലഭ്യമാ...

വിശുദ്ധ ചാവറ പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു മാന്നാനം പള്ളിയിൽ അരങ്ങേറിയ ചവിട്ടുനാടകത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഈ വീഡി...
02/01/2024

വിശുദ്ധ ചാവറ പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു മാന്നാനം പള്ളിയിൽ അരങ്ങേറിയ ചവിട്ടുനാടകത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഈ വീഡിയോയിലൂടെ കണ്ട് എന്താണ് ചവിട്ടു നാടകം എന്നറിയാൻ പുതു തലമുറയ്ക്ക് സാധിക്കട്ടെ 😊വീഡിയോ ക്ലാരിറ്റി സദയം ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മാന്നാനം പള്ളിയിൽ അരങ്ങേറിയ ചവിട്ടുനാടകം|Chavittu Nadakam|St.Kuriakose Elias Feast 2024.

മാന്നാനം പള്ളിയിൽ അരങ്ങേറിയ ചവിട്ടുനാടകം|Chavittu Nadakam|St.Kuriakose Elias Feast 2024 ചാവറ പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു മാന്നാ.....

Address

Kottayam

Website

Alerts

Be the first to know and let us send you an email when Achayanz Vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Achayanz Vlogs:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share