
12/07/2025
കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില അഞ്ചു വർഷമായി തരാത്തതിലും, കാർഷിക മേഖലയുടെ വികസനത്തിന് അനുവദിച്ച ഫണ്ട് വക മാറ്റി ചെലവഴിച്ച പ്രതിഷേധിച്ച് കേരള പ്രദേശ് കർഷക കോൺഗ്രസ് കൃഷിഭവനിലേക്ക് മാർച്ചും ധർണയും നടത്തി. കുന്നത്തൂരിൽ നിന്നും ആരംഭിച്ച മാർച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി പി ബാബു ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കൃഷിഭവന് മുൻപിൽ നടന്ന ധർണ്ണ സീനിയർ കോൺഗ്രസ്സ് നേതാവും സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ പി ഗോപാലൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് പികെ വിനോദ് അധ്യക്ഷനായി.കുന്നുംകട്ടിൽ അബൂബക്കർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സലീൽ അറക്കൽ,മൂസ ആലത്തെയിൽ സെക്രട്ടറിമാരായ ഷാഹിദ് കൊപ്പര, ധർമൻ KP, കമ്റുദ്ധീൻ,ടിപ്പു ആറ്റുപുറം, ചോ മുഹമ്മദു
ണ്ണി,
ലിയാഖത് പയ്യോരയിൽ, റാഫി മാലിക്കുളം, ഹസ്സൻ തളികശേരി,അലി കണ്ണതേയിൽ,പ്രിയേഷ്, ഗണേശൻ പെരിയമ്പലം എന്നിവർ സംസാരിച്ചു.
അഷറഫ് മാവിൻ ചുവട്,
അബ്ദു ഇല്ലത്തയിൽ,റസാഖ് മാവിൻച്ചുവട്, ശരീഫ് മേലെപ്പുര,നാസർ കോട്ടത്തയിൽ,മുൻ മെമ്പർ കുഞ്ഞിമൊയ്‌ദു,ബക്കർ തൊട്ടേക്കാടൻ,
പ്രകാശൻ പരൂർ, ബാബു കോട്ടത്തയിൽ, മുജീബ് മാവിൻചുവടു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
തുടർന്നു നേതാക്കൾ കൃഷി മന്ത്രി, ജില്ലാ കളക്ടർ, വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സപ്ലൈകോ ഡയറക്ടർ എന്നിവർക്കുള്ള നിവേദനം
കൃഷി ഓഫീസർ മുഖേന നൽകി