News1

Contact the business

News1 media & news company

വോട്ടർപട്ടിക പുതുക്കൽ 2027: ജില്ലയിൽ വിപുലമായ ‘സ്പെഷ്യൽ എൻറോൾമെന്റ് ഡ്രൈവ്’ ആരംഭിക്കുന്നു. വില്ലേജ് ഓഫീസുകളിൽ ഡിജിറ്റൽ ഹ...
11/10/2026

വോട്ടർപട്ടിക പുതുക്കൽ 2027: ജില്ലയിൽ വിപുലമായ ‘സ്പെഷ്യൽ എൻറോൾമെന്റ് ഡ്രൈവ്’ ആരംഭിക്കുന്നു. വില്ലേജ് ഓഫീസുകളിൽ ഡിജിറ്റൽ ഹെൽപ് ഡെസ്കുകൾ ഒക്ടോബർ 15 മുതൽ

സമ്മതിദായകപ്പട്ടികയുടെ 2027-ലെ പ്രത്യേക പുതുക്കലിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർപട്ടിക സമഗ്രമായി പരിശോധിച്ച്, അർഹരായ മുഴുവൻ ആളുകളുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ‘സ്പെഷ്യൽ ഡ്രൈവ് ഫോർ ഇലക്ടറൽ എൻറോൾമെന്റ്’ എന്ന പേരിൽ പ്രത്യേക കർമ്മപരിപാടി ആവിഷ്കരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലും ഒക്ടോബർ 15 മുതൽ 31 വരെ പ്രത്യേക ഡിജിറ്റൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. കൂടാതെ, അതാത് ബൂത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരുടെയും പേരുകൾ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരിട്ട് ഉറപ്പുവരുത്തുന്നതിനായി എല്ലാ ബൂത്ത് ലെവൽ ഓഫീസർമാരും വോട്ടർമാരുടെ വീടുകൾ സന്ദർശിക്കും.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് മുൻപ് ഉണ്ടായിരുന്ന അധിക ഡിക്ലറേഷൻ ഫോറം പൂർണമായും ഒഴിവാക്കിയതിനാൽ, അപേക്ഷകർ നിയമപ്രകാരമുള്ള ഫോറം 6 മാത്രം ഓൺലൈനായി സിറ്റിസൺ സർവീസ് പോർട്ടൽ/ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴിയോ സമർപ്പിച്ചാൽ മതിയാകും. അപേക്ഷയോടൊപ്പം സ്വന്തം ഫോട്ടോയും, പ്രായം, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനായി അംഗീകരിച്ചിട്ടുള്ള 12 രേഖകളിൽ ഏതെങ്കിലും ഒന്നും ഡിജിറ്റലായി സമർപ്പിക്കണം. മേൽവിലാസം തെളിയിക്കുന്നതിന് അനുബന്ധ രേഖയായി ആധാർ സമർപ്പിക്കുന്നവർ മറ്റൊരു രേഖ കൂടി സമർപ്പിക്കണം. ഓൺലൈനായി ലഭിക്കുന്ന ഈ അപേക്ഷകളിന്മേൽ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിൽ നേരിട്ടെത്തി പരിശോധനകൾ പൂർത്തിയാക്കും. ഈ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി, 2025 ജനുവരി 1ന് നിലവിൽവന്ന വോട്ടർപട്ടികയും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രാബല്യത്തിൽവന്ന വോട്ടർപട്ടികയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ വിശദമായി പരിശോധിക്കാൻ ഇ.ആർ.ഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിൽ വിതരണം ചെയ്തതും തിരികെ ലഭിക്കാത്തതുമായ എന്യൂമറേഷൻ ഫോമുകളിൽ എത്രയെണ്ണം തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെടാതെ പോയിട്ടുണ്ട് എന്നതിനെക്കുറിച്ചും ഇ.ആർ.ഒ തലത്തിൽ പരിശോധന നടത്തും.

യുവവോട്ടർമാർക്കിടയിൽ ജനാധിപത്യ പ്രക്രിയയെക്കുറിച്ചും വോട്ടവകാശത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലയിലെ കോളജ്, ഹയർ സെക്കൻഡറി സ്കൂൾ തലങ്ങളിൽ ‘കാമ്പസ് ടു ബൂത്ത്’ (Campus to Booth) എന്ന പേരിൽ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും.

https://www.facebook.com/share/16XcXWVZRW/

NEWS 1 Link 4️⃣
https://chat.whatsapp.com/BtuUyYqrqEjGWEIGPXHr4k

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഒറ്റയാൾ പോരാട്ടം; കരിമ്പുഴയിൽ വാപ്പുവിന് നാട്ടുകാരുടെ ആദരംhttps://www.facebook.com/share/...
11/10/2026

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഒറ്റയാൾ പോരാട്ടം; കരിമ്പുഴയിൽ വാപ്പുവിന് നാട്ടുകാരുടെ ആദരം

https://www.facebook.com/share/16XcXWVZRW/

NEWS 1 Link 4️⃣
https://chat.whatsapp.com/BtuUyYqrqEjGWEIGPXHr4k

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

https://youtu.be/RELXn0cCgGQ?si=WJXoBr3IpkYnERgL

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഒറ്റയാൾ പോരാട്ടം; കരിമ്പുഴയിൽ വാപ്പു...

ട്രെയിനിൽ കവർച്ച; സംവിധായകൻ പിടിയിൽ മണ്ണാർക്കാട്: ട്രെയിനില്‍ മോഷണം നടത്തിപ്പോരുകയായിരുന്ന സിനിമാ സംവിധായകന്‍ പിടിയില്‍....
11/10/2026

ട്രെയിനിൽ കവർച്ച; സംവിധായകൻ പിടിയിൽ

മണ്ണാർക്കാട്: ട്രെയിനില്‍ മോഷണം നടത്തിപ്പോരുകയായിരുന്ന സിനിമാ സംവിധായകന്‍ പിടിയില്‍. 'കള്ളന്മാരുടെ വീട്' എന്ന സിനിമയുടെ സംവിധായകന്‍ പാലക്കാട് മണ്ണാർക്കാട് കരിമ്പ സ്വദേശി കാജ ഹുസൈന്‍ (46) ആണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിനന്റെ പിടിയിലായത്. ട്രെയിനുകളില്‍ യാത്രികരുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.

മണ്ണാര്‍ക്കാട് പൊറ്റശ്ശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയോളം വിലവരുന്ന പുതിയ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍ വെച്ച് മോഷ്ടിച്ച കേസില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

സംവിധാനം ചെയ്ത ചിത്രത്തില്‍നിന്നും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ലഭിക്കാതെ വന്നതോടെയാണ് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പൊലീസ് പിടിയിലാകാതിരിക്കാന്‍ താടി ഷേവ് ചെയ്ത് രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു പ്രതി.

മോഷണമുതല്‍ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് സ്വന്തമായി കഫെറ്റീരിയ തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത 3 കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന കവര്‍ച്ചകളിലെയും തൊണ്ടി മുതലുകളായ അഞ്ചോളം ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണും പ്രതിയില്‍നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

https://www.facebook.com/share/16XcXWVZRW/

NEWS 1 Link 4️⃣
https://chat.whatsapp.com/BtuUyYqrqEjGWEIGPXHr4k

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

പെരുമാങ്ങോട് മണിയാണി മഹാകാളിയമ്മ ക്ഷേത്രത്തിൽ പ്രവേശന കവാടം സമർപ്പിച്ചുhttps://www.facebook.com/share/16XcXWVZRW/NEWS 1 ...
11/10/2026

പെരുമാങ്ങോട് മണിയാണി മഹാകാളിയമ്മ ക്ഷേത്രത്തിൽ പ്രവേശന കവാടം സമർപ്പിച്ചു

https://www.facebook.com/share/16XcXWVZRW/

NEWS 1 Link 4️⃣
https://chat.whatsapp.com/BtuUyYqrqEjGWEIGPXHr4k

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

https://youtu.be/_Bwto6nC_6I?si=XyEpKY5ml7oR_t3G

പെരുമാങ്ങോട് മണിയാണി മഹാകാളിയമ്മ ക്ഷേത്രത്തിൽ പ്രവേശന കവാടം സമർപ്പി...

11/10/2026
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി 60 ലക്ഷത്തി 95 ആയിരം രൂപയുടെ 52 റോഡുകളുടെ നവീകര...
11/10/2026

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി 60 ലക്ഷത്തി 95 ആയിരം രൂപയുടെ 52 റോഡുകളുടെ നവീകരണമാരംഭിക്കുന്നു

ശ്രീകൃഷ്ണപുരം: ഗ്രാമ പഞ്ചായത്തിൻ്റെ 2026- 27 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 52 റോഡുകളുടെ നവീകരണപ്രവർത്തനങ്ങൾ ആരംഭിക്കുന്നു. മെയിൻ്റനൻസ് ഗ്രാൻ്റ് റോഡ് വിഭാഗത്തിലും തനത് ഫണ്ടിനത്തിലും ചേർത്താണ് 2 കോടി 60 ലക്ഷത്തി 95 ആയിരം രൂപയുടെ രൂപയുടെ പ്രവർത്തനങ്ങൾ ടെണ്ടർ നടപടി പൂർത്തിയാക്കുന്നത്.

♦️മണ്ണമ്പറ്റ - കൂട്ടിലക്കടവ് റോഡ് റീടാറിങ് (9.75 ലക്ഷം)

♦️പൂളക്കിൽകുന്ന് റോഡ് ടാറിങ് (7.9 ലക്ഷം )

♦️കുളക്കാട്ടുകുറുശ്ശി - പുളിയക്കാട്ടുതെരുവ് റോഡ് (12 ലക്ഷം)

♦️പാറ - രാഗം റോഡ് കോൺക്രീറ്റിങ് (6.7 ലക്ഷം)

♦️ഷാരത്ത് കുന്ന് റോഡ് റീടാറിങ് (8.24 ലക്ഷം)

♦️കല്ലറക്കുന്ന് - പുഞ്ചപ്പാടം റോഡ് കോൺക്രീറ്റിങ് (4 ലക്ഷം)

♦️പാർളിപ്പടി റോഡ് നവീകരണം (4.75 ലക്ഷം)

♦️അയ്യൻ കുളങ്ങര - നിലവിളിക്കുന്ന് റോഡ് മൂന്നു റീച്ചുകളിലായി (28.35ലക്ഷം)

♦️കുന്നുംപുറം റോഡ് നവീകരണം (1.9 ലക്ഷം)

♦️അയ്യപ്പൻകാവ് കടവ് റോഡ് നവീകരണം (3 ലക്ഷം)

♦️മുണ്ടക്കോട് - മുക്കിരിക്കാട് റോഡ് നവീകരണം. (5 ലക്ഷം)

♦️ഷെഡ്‌ഡും കുന്ന് -മുണ്ടക്കോട് റോസ് നവീകരണം (4ലക്ഷം)

♦️നായാടിക്കുന്ന് റോഡ് നവീകരണം ( 5 ലക്ഷം)

♦️തൃക്കഴിക്കുന്ന് - വാരിയത്ത് പടി റോഡ് നവീകരണം (2.7 ലക്ഷം)

♦️തോട്ടിങ്ങൽ - കെ.പി.ഐ പി കനാൽ റോഡ് നവീകരണം ( 6 ലക്ഷം)

♦️മഠത്തിൽ പടി കനാൽ റോഡ് ഐറിഷ് ഡ്രൈ യിനേജ് ( 4.1 ലക്ഷം)

♦️ചാത്തൻ കുന്ന് - മംഗലാംകുന്ന് റോഡ് നവീകണം (7.95 ലക്ഷം )

♦️ലക്ഷംവീട് റോഡ് നവീകരണം ( 4 ലക്ഷം )

♦️കണ്ണാറത്തു കുന്ന് രാമ്പാടം റോഡ് ഐറിഷ് ഡ്രൈയിനേജ് ( 3 ലക്ഷം)

♦️ചന്തപ്പുര - ഈശ്വരമംഗലം റോഡ് ഐറിഷ് ഡ്രൈയിനേജ് (5 ലക്ഷം)

♦️വാസുദേവപുരം ക്ഷേത്ര പരിസരം ഡ്രൈയിനേജ് (4 ലക്ഷം)

♦️പുഞ്ചപ്പാടം തോട്ടര റോഡ് ഐറിഷ് ( 5.65 ലക്ഷം)

♦️കുളക്കുഴി - വേട്ടേക്കര റോഡ് അരികുഭിത്തി സംരക്ഷണം ( 2.35 ലക്ഷം )

♦️മാടമ്പി നഗർ റോഡ് നവീകരണം ( 5 ലക്ഷം )

♦️മുണ്ടക്കിൽ പറമ്പ് - ഷെഡ്ഡും കുന്ന് റോഡ് നവീകരണം - ( 5 ലക്ഷം)

♦️പാർളിപ്പടി റോഡ് നിർമ്മാണം (5ലക്ഷം)

♦️വടക്കിരികുന്ന് സങ്കേതം റോഡ് ( 5 ലക്ഷം)

♦️സൊസൈറ്റിപ്പടി - ചാത്തൻകുന്ന് റോഡ് കൾവർട്ട് ( 5 ലക്ഷം)

♦️കോടർമണ്ണ - കല്ലറക്കുന്ന് റോഡ് ഡ്രയിനേജ് (7 ലക്ഷം )

♦️അയ്യപ്പൻകാവ് കടവ് റോഡ് സൈഡ്കെട്ടൽ (2.56ലക്ഷം)

♦️മല - പൊണ്ണൻകല്ല്, ചോലക്കുന് വായനശാല റോഡ് നവീകരണം (4.3 ലക്ഷം)

♦️ചന്തപ്പുര - വലമ്പിലിമംഗലം റോഡ് കോൺക്രീറ്റിങ്ങ് (14 ലക്ഷം )

♦️കാഞ്ഞിരംപാറ ആത്രാട്ടുപറമ്പ് പുഞ്ചപ്പാടം റോഡ് (6 ലക്ഷം)

♦️മണ്ണമ്പറ്റ മുണ്ടക്കിൽപറമ്പ് ടാറിങ്ങ് (2.25 ലക്ഷം)

♦️ചന്തപ്പുര - ഈശ്വരമംഗലം റോഡ് നവീകരണം ( 0.86 ലക്ഷം )

♦️അമ്പാടി - കെ.പി ഐ പി കനാൽ റോഡ് നവീകരണം ( 2 ലക്ഷം)

♦️മണ്ണമ്പറ്റ - കടമ്പഴിപ്പുറം റോഡ് നവീകരണം (12.7ലക്ഷം)

♦️ആശാരിക്കടവ് പാലം പുനരുദ്ധാരണം (4:34 ലക്ഷം )

♦️മുത്തലാംകുന്ന് റോഡ് നവീകരണം (5.8 ലക്ഷം)

♦️മഹാത്മ - ആശുപത്രി റോഡ് റീ കോൺക്രീറ്റ് - (5 ലക്ഷം)

♦️മഹാത്മ - പാലിക്കുഴി റോഡ് നവീകരണം (5 ലക്ഷം )

♦️പാലക്കാട് - കാട്ടുകുളം റോഡ് ഡൈഡ് കെട്ടൽ (2.1 ലക്ഷം )

♦️വടക്കേടത്ത് കുന്ന് പൂഴിയമ്പറപ്പ് കുളം റോഡ് നവീകരണം (2.75 ലക്ഷം )

♦️മുതിയാലംകുന്ന് ഇടപ്പള്ളി റോഡ് അരികുഭിത്തി സംരക്ഷണം (2.25 ലക്ഷം)

♦️കോടർമണ്ണ - കല്ലറക്കുന്ന് റോഡ് അരികുഭിത്തി സംരക്ഷണം (0.6 ലക്ഷം)

♦️താനിക്കപറമ്പ് മമ്മാവിൽപടി റോഡ് അരികു ഭിത്തി സംരക്ഷണം (1.65 ലക്ഷം)

♦️നീലമംഗലം അയ്യൻ കോവിൽ റോഡ് പുനരുദ്ധാരണം (9.25 ലക്ഷം )

♦️ചന്തപ്പുര - വലമ്പിലിമംഗലം റോഡ് ഐറിഷ് (0.24 ലക്ഷം)

എന്നിങ്ങനെ 52 പദ്ധതികളിലായി 2 കോടി 60 ലക്ഷത്തി 95 ആയിരം രൂപയുടെ നിർമ്മാണ പദ്ധതികളാണ് ആരംഭിക്കാൻപോകുന്നത്.

https://www.facebook.com/share/16XcXWVZRW/

NEWS 1 Link 4️⃣
https://chat.whatsapp.com/BtuUyYqrqEjGWEIGPXHr4k

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

ശനിയാഴ്ച വൈകുന്നേരം മുണ്ടൂർ - തൂത സംസ്ഥാനപാതയിൽ മംഗലാംകുന്നിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ദേവിക (21). കോഴിക്ക...
11/10/2026

ശനിയാഴ്ച വൈകുന്നേരം മുണ്ടൂർ - തൂത സംസ്ഥാനപാതയിൽ മംഗലാംകുന്നിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ദേവിക (21). കോഴിക്കോട് മാവൂർ അരയങ്കോട് കൈക്കലാട്ട്മേത്തൽ ശശികുമാറിന്റെയും സിനിയുടെയും ഇളയ മകളാണ് ദേവിക.

https://www.facebook.com/share/16XcXWVZRW/

NEWS 1 Link 4️⃣
https://chat.whatsapp.com/BtuUyYqrqEjGWEIGPXHr4k

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

കരിമ്പുഴ പഞ്ചായത്തിലെ പാറക്കൽപറമ്പ് 'തൂഫാൻ' പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്;പിന്തുണയുമായി പൊലീസും ആരോഗ്യവകുപ്പുംhttps://www...
10/10/2026

കരിമ്പുഴ പഞ്ചായത്തിലെ പാറക്കൽപറമ്പ് 'തൂഫാൻ' പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്;
പിന്തുണയുമായി പൊലീസും ആരോഗ്യവകുപ്പും

https://www.facebook.com/share/16XcXWVZRW/

NEWS 1 Link 4️⃣
https://chat.whatsapp.com/BtuUyYqrqEjGWEIGPXHr4k

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

https://youtu.be/SNMZ42EAPdw?si=MUOk0IGo5aKYUTJi

കരിമ്പുഴ പഞ്ചായത്തിലെ പാറക്കൽപറമ്പ് 'തൂഫാൻ' പദ്ധതി രണ്ടാം ഘട്ടത്തില...

ബാബുജി പാർക്കിന് മുന്നിലെ പൈപ്പ് ചോർച്ച; ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം റോഡിലേക്ക് ഒഴുക്കിക്കളഞ്ഞ് അധികൃതരുടെ അലംഭാവം,...
10/10/2026

ബാബുജി പാർക്കിന് മുന്നിലെ പൈപ്പ് ചോർച്ച; ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം റോഡിലേക്ക് ഒഴുക്കിക്കളഞ്ഞ് അധികൃതരുടെ അലംഭാവം, പരിഹാരം വൈകുന്നു

https://www.facebook.com/share/16XcXWVZRW/

NEWS 1 Link 4️⃣
https://chat.whatsapp.com/BtuUyYqrqEjGWEIGPXHr4k

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

https://youtu.be/twY-XYMp-Ts?si=SzlIWTBeeFMYatQE

ബാബുജി പാർക്കിന് മുന്നിലെ പൈപ്പ് ചോർച്ച; ആയിരക്കണക്കിന് ലിറ്റർ കുടി...

മംഗലാംകുന്നിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: യുവതി മരിച്ചു, രണ്ടു പേർക്ക് പരിക്ക്.​ശ്രീകൃഷ്ണപുരം: മുണ്ടൂർ...
10/10/2026

മംഗലാംകുന്നിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: യുവതി മരിച്ചു, രണ്ടു പേർക്ക് പരിക്ക്.

​ശ്രീകൃഷ്ണപുരം: മുണ്ടൂർ - തൂത സംസ്ഥാന പാതയിൽ മംഗലാംകുന്നിന് സമീപം നിലവിളിക്കുന്നിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവതി മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കോഴിക്കോട് മാവൂർ അരയങ്കോട് കൈക്കലാട്ട് മേത്തൽ വീട്ടിൽ ദേവിക (21) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുണിമ അത്യാസന്ന നിലയിലാണ്. പരിക്കേറ്റ അഭിജിത് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവർ മാങ്ങോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
​ഇന്ന് വൈകുന്നേരമുണ്ടായ മഴയ്ക്ക് പിന്നാലെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ എതിരെ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയുമായി നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു.

https://www.facebook.com/share/16XcXWVZRW/

NEWS 1 Link 4️⃣
https://chat.whatsapp.com/BtuUyYqrqEjGWEIGPXHr4k

യുട്യൂബ് ചാനൽ SUBSCRIBE ചെയ്യുക...
www.youtube.com/

Address


Website

Alerts

Be the first to know and let us send you an email when News1 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News1:

Shortcuts

  • Want your business to be the top-listed media company?

Share