
22/06/2025
️"കക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍" അവതരിപ്പിച്ച കമല്‍ ഏതാണ്ട് അതേ മൂഡിലാണ് #കറുത്ത_പക്ഷികളും ഒരുക്കിയത്. സത്യസന്ധവും ലളിതവുമായ സിനിമാ സമീപനത്തിന്‍റെ സൃഷ്ടിയാണിതെന്ന് കമല്‍ പറയുന്നു..🥰
സിനിമയിൽ, മമ്മൂട്ടിയോടൊപ്പംതന്നെ മികച്ചുനിന്ന രണ്ടുപേരായിരുന്നു ബാലതാരം മാളവികനായരും, പത്മപ്രിയയും..🙌 ❣️
പണക്കൊഴുപ്പിന്റെ മുഖം മൂടിയണിഞ്ഞ സാമൂഹികജീവിതത്തിന്‍റെ പിന്നാമ്പുറമാണ് ഇതിലെ പ്രമേയം..
പച്ചയായ, ഇസ്തിരിയിടാത്ത സാധരണക്കാരന്റെ ജീവിതം ..ഇത്തരം ഒരു പ്രമേയം മലയാള സിനിമ കൈകാര്യം ചെയ്തിട്ട് ഏറെനാളായി.. ഇനിയൊട്ടുണ്ടാകുമോന്ന് അറിയില്ല ... ബ്ളസ്സിയുടെ കാഴ്ചയില്‍ മാത്രമായിരുന്നു തനിനാടന്‍ ഗ്രാമീണജീവിതത്തിന്‍റെ മിന്നലാട്ടം.. ചിത്രത്തിന്റെ സംവിധായകൻ പറയുന്നത് ശ്രദ്ധിക്കാം..🎬👇
"..ഇതിലെ മുരുകന് ജീവനും കരുത്തും പകരാന്‍ മമ്മൂട്ടി എന്ന മഹാനടന്‍ നടത്തിയ ശ്രമം ചിത്രത്തിന്‍റെ മികവായി എന്ന് ഞാൻ കരുതുന്നു..ഇതിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് നാഷണൽഅവാർഡ് ഞാൻ പ്രതീക്ഷിച്ചതാണ് 💯..അതുപോലെ മനോഹരമായി മുരുകൻ എന്ന കഥാപാത്രത്തെ അദ്ദേഹം ചെയ്തിട്ടുണ്ട്.. മനസിൽ ഒരു നീറ്റലായി നിൽക്കും ഇതിലെ മുരുകനും മകൾ മല്ലിയും ... സംസ്ഥാന അവാർഡിൽ തഴയപ്പെട്ടുപോയി ഈ ചിത്രം.. 💔.."
മമ്മൂക്കയ്ക്ക് മികച്ചനടനുള്ള ഫിലിം ഫെയർ അവാർഡും, ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചു..മാത്രമല്ല മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും , രണ്ട് സംസ്ഥാന അവാർഡുകളും ഈ കൊച്ച് ചിത്രം സ്വന്തമാക്കി..🥰