Kuwait live malayalam

Kuwait live malayalam its real news from from the world

ലോഹിതദാസ് വിട പറഞ്ഞിട്ട്  ഇന്നേക്ക് 16 വർഷം 🙏🙏🙏
28/06/2025

ലോഹിതദാസ് വിട പറഞ്ഞിട്ട് ഇന്നേക്ക് 16 വർഷം 🙏🙏🙏

Kuwait live malayalam കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് പുതിയ എക്‌സിറ്റ് പെർമിറ്റ്‌ നിയമവ...
12/06/2025

Kuwait live malayalam കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് പുതിയ എക്‌സിറ്റ് പെർമിറ്റ്‌ നിയമവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തി മാനവ ശേഷി സമിതി.എക്സിറ്റ് പെർമിറ്റ്‌ ആരംഭിക്കുന്ന തീയതി മുതൽ പരമാവധി 7 ദിവസത്തിനകം പെർമിറ്റ് ഉപയോഗിച്ചുയാത്ര ചെയ്യാൻ അനുമതി ലഭിക്കുമെന്നതാണ് ഇതിൽ പ്രധാനം.
എക്സിറ്റ് പെർമിറ്റിനു അപേക്ഷിക്കുന്നതിനു രണ്ട് സേവനങ്ങൾ ആരംഭിച്ചതായി മാനവ ശേഷി സമിതി അധികൃതർ ഇന്നലെ പ്രഖ്യാപനം നടത്തിയിരുന്നു.. സാഹൽ/ബിസിനസ് ,അല്ലെങ്കിൽ അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്ത അഷാൽ എന്നീ ഇലക്ട്രോണിക് പോർട്ടൽ വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത് .കൂടാതെ, സാഹൽ ആപ്പ് വഴി തൊഴിലാളികൾക്ക് വേണ്ടി അവരുടെ തൊഴിലുടമയ്ക്ക് എക്സിറ്റ് പെർമിറ്റ് അഭ്യർത്ഥന സമർപ്പിക്കാൻ അനുവദിക്കുന്നുവെന്നും അധികൃതർ അറിയിച്ചു അതേസമയം സാഹൽ/ബിസിനസ്‌ ആപ്പ് വഴി തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാർ സമർപ്പിക്കുന്ന എക്സിറ്റ് പെർമിറ്റ് അഭ്യർത്ഥനകൾ അവലോകനം ചെയ്യാനും അംഗീകരിക്കാനും മറ്റൊരു സേവനവും ലഭ്യമാണ്.ജൂലൈ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.തൊഴിലാളി യുടെ എക്‌സിറ്റ് പെർമിറ്റ്‌ അപേക്ഷകളിൽ തൊഴിലുടമയുടെ ഏകപക്ഷീയമായ നടപടിയോ , മനഃപൂർവമായി തടസ്സം സൃഷ്ടി ക്കുകയോ അല്ലെങ്കിൽ അനുമതി നൽകാൻ വിസമ്മതം പ്രകടിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ സ്ഥാപിതമായ നിയമ നടപടിക്രമങ്ങൾക്കനുസൃതമായി തൊഴിലുടമക്ക് എതിരെ പരാതി നൽകാൻ തൊഴിലാളിക്ക് അവകാശം ഉണ്ടായിരിക്കും.

12/06/2025
12/06/2025

airindia express accident just now

Kuwait live malayalam കുവൈറ്റിൽ ഔദ്യോഗിക അനുമതിയില്ലാതെ വിദേശ പതാകകൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു...... സാധ...
08/06/2025

Kuwait live malayalam കുവൈറ്റിൽ ഔദ്യോഗിക അനുമതിയില്ലാതെ വിദേശ പതാകകൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു...... സാധാരണ ദിവസങ്ങളിലോ, പൊതു അല്ലെങ്കിൽ സ്വകാര്യ പരിപാടികളിലോ, അല്ലെങ്കിൽ ആ രാജ്യങ്ങളുടെ ദേശീയ അവധി ദിവസങ്ങളിലോ - ആഭ്യന്തര മന്ത്രിയുടെ മുൻകൂർ അനുമതിയില്ലാതെ കുവൈറ്റിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്നത് ഇപ്പോൾ നിരോധിച്ചിരിക്കുന്നു.

Kuwait live malayalam ഇൻസ്റ്റഗ്രാം പോലെ ഇനി വാട്‌സ്ആപ്പിൽ സ്റ്റാറ്റസുകൾ ഇടാം, കൂടുതൽ ഫീച്ചറുകളുമായി പുതിയ അപ്‌ഡേറ്റ്*സ്റ...
06/06/2025

Kuwait live malayalam ഇൻസ്റ്റഗ്രാം പോലെ ഇനി വാട്‌സ്ആപ്പിൽ സ്റ്റാറ്റസുകൾ ഇടാം, കൂടുതൽ ഫീച്ചറുകളുമായി പുതിയ അപ്‌ഡേറ്റ്*

സ്റ്റാറ്റസിൽ അടിമുടി മാറ്റവുമായി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ്. ഇൻസ്റ്റഗ്രാമിന് സമാനമായി വാട്‌സ്ആപ്പിൽ ഇനി കൂടുതൽ മികച്ച രീതിയിൽ സ്റ്റാറ്റുസുകൾ പങ്കുവെയ്ക്കാൻ സാധിക്കുമെന്ന് മെറ്റ അറിയിച്ചു. മ്യൂസിക്കിന് ഒപ്പം സ്റ്റാറ്റസ് ലേഔട്ട്, സ്റ്റിക്കറുകൾ, ആഡ് യുവേഴ്‌സ് ഓപ്ഷൻ തുടങ്ങി നിരവധി മാറ്റങ്ങൾ വാട്‌സ്ആപ്പ് അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്റ്റാറ്റസിൽ ലേഔട്ട് ടൂളിൽ പുതിയ കൊളാഷ് ഓപ്ഷൻ പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ആറ് ചിത്രങ്ങൾ വരെ സ്റ്റാറ്റസിൽ കൊളാഷ് ആയി ചേർക്കാൻ പറ്റും. ലേഔട്ട് ടൂളുകൾ വേരിയബിൾ ഫോർമാറ്റുകളിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ സ്റ്റാറ്റസുകളിൽ മ്യൂസിക് ചേർക്കാനുള്ള അപ്‌ഡേറ്റ് വാട്‌സ്ആപ്പ് നൽകിയിരുന്നു. പുതിയ അപ്‌ഡേറ്റിൽ ഇഷ്ടമുള്ള ഗാനങ്ങൾ സ്റ്റിക്കറുകളായുപം സ്റ്റാറ്റസിൽ ചേർക്കാൻ പറ്റും. ഇതിന് പുറമെ സ്‌പോട്ടിഫൈയിൽ നിന്ന് നേരിട്ട് ഗാനങ്ങൾ ചേർക്കാനുള്ള ഓപ്ഷനും പുതിയ അപ്‌ഡേറ്റിൽ വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വാട്ട്സ്ആപ്പ് ഫോട്ടോ സ്റ്റിക്കറുകളും പുതിയ അപ്‌ഡേറ്റിൽ ഉണ്ട്. ഇതിലൂടെ ഒരു ഫോട്ടോയെ സ്റ്റിക്കറാക്കി മാറ്റാനും അത് സ്റ്റാറ്റസിലേക്ക് ചേർക്കാനും സാധിക്കും. കമ്പോസറിൽ സ്റ്റിക്കറിന്റെ വലുപ്പം എഡിറ്റ് ചെയ്യാനും സാധിക്കും. ഇതിന് പുറമെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിനായി ''ആഡ് യുവേഴ്സ്'' സ്റ്റിക്കറിന്റെ പതിപ്പും പുതിയ അപ്‌ഡേറ്റിൽ ഉണ്ട്.

പാണ്ടിക്കാട് കുഞ്ഞാൻ.ഇന്ന് ലോകം അറിയുന്ന യൂട്യൂബർ. ഇദ്ദേഹത്തെ കുറിച്ച് നിങ്ങളുടെ അപിപ്രായം എന്താണ്..
06/06/2025

പാണ്ടിക്കാട് കുഞ്ഞാൻ.ഇന്ന് ലോകം അറിയുന്ന യൂട്യൂബർ. ഇദ്ദേഹത്തെ കുറിച്ച് നിങ്ങളുടെ അപിപ്രായം എന്താണ്..

Kuwait live malayalam  കൊച്ചി.മുനമ്ബത്ത് പങ്കാളിയെ റോഡിലിട്ട് വെട്ടിക്കൊന്നു; യുവാവ് പൊലീസില്‍ കീഴടങ്ങിമുനമ്ബം പള്ളിപ്പു...
02/06/2025

Kuwait live malayalam കൊച്ചി.മുനമ്ബത്ത് പങ്കാളിയെ റോഡിലിട്ട് വെട്ടിക്കൊന്നു; യുവാവ് പൊലീസില്‍ കീഴടങ്ങി

മുനമ്ബം പള്ളിപ്പുറത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊന്നു (murder). തൈപ്പറമ്ബില്‍ വീട്ടില്‍ തോമസിന്റെ മകന്‍ സുരേഷ് ആണ് ഭാര്യ പ്രീതയെ കൊലപ്പെടുത്തിയത്.രാത്രി ഏഴരയോടെയാണ് സംഭവം. കൊലപാതകശേഷം പ്രതി സുരേഷ് മുനമ്ബം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു
റോഡില്‍ വച്ച്‌ സുരേഷ് കത്തി കൊണ്ട് വെട്ടുകയായിരുന്നു. സാരമായി വെട്ടേറ്റ യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. തുടര്‍ന്ന് നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആദ്യഭാര്യ മരിച്ചതിന് പിന്നാലെയാണ് സുരേഷ് പനമ്ബള്ളി നഗര്‍ സ്വദേശിയായ പ്രീതയ്‌ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്. സംശയമാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സുരേഷ് പെയിന്റിങ് തൊഴിലാളിയാണ്.
അയല്‍ക്കാരുമായി സുരേഷും പങ്കാളിയും അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

പിറന്നാൾ ആശംസകൾ
30/05/2025

പിറന്നാൾ ആശംസകൾ

Address

Kuwait City

Alerts

Be the first to know and let us send you an email when Kuwait live malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share