Saamoohika vaarthakal-സാമൂഹിക വാർത്തകൾ

  • Home
  • Saamoohika vaarthakal-സാമൂഹിക വാർത്തകൾ

Saamoohika vaarthakal-സാമൂഹിക വാർത്തകൾ “A good newspaper, I suppose, is a nation talking to itself.”
― Arthur Miller

വർണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു കുണ്ടറ : കേരളപുരം ഗവ. ഹൈസ്കൂളിൽ വർണ്ണക്കൂടാരം പദ്ധതി പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടന...
28/07/2025

വർണ്ണ കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു
കുണ്ടറ : കേരളപുരം ഗവ. ഹൈസ്കൂളിൽ വർണ്ണക്കൂടാരം പദ്ധതി പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീതകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ എസ് പ്രസന്നകുമാർ മുഖ്യാതിഥിയായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാറൂഖ് നിസാർ, ഗ്രാമപഞ്ചായത്ത് അംഗം ടി.എസ്. മണിവർണ്ണൻ, ബിപിസി ആശ കൊച്ചയം, പിടിഎ പ്രസിഡണ്ട് എം ഷാനിർ, എസ് എം സി ചെയർമാൻ ടി ജയ്സൺ, പിടിഎ വൈസ് പ്രസിഡന്റ് ആൻസർ, എം പി ടി എ പ്രസിഡന്റ് എസ് ജി ശ്രീജി, സ്റ്റാഫ് സെക്രട്ടറി സി ഇ ഷൈലജ തുടങ്ങിയവർ സംസാരിച്ചു.



Follow Saamoohika vaarthakal-സാമൂഹിക വാർത്തകൾ

പളളിമുക്ക് റയില്‍വേ മേല്‍പ്പാലം :  ഭൂമിയേറ്റെടുക്കല്‍ ലാന്‍ഡ് അക്യൂസിയേഷന്‍ ഓഫീസറെ നിയമിച്ചു പി.സി.വിഷ്ണുനാഥ് എം.എല്‍.എ....
28/07/2025

പളളിമുക്ക് റയില്‍വേ മേല്‍പ്പാലം : ഭൂമിയേറ്റെടുക്കല്‍ ലാന്‍ഡ് അക്യൂസിയേഷന്‍ ഓഫീസറെ നിയമിച്ചു പി.സി.വിഷ്ണുനാഥ് എം.എല്‍.എ.

കുണ്ടറ : കുണ്ടറ പളളിമുക്ക് റയില്‍വേ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കല്‍ ലാന്‍ഡ് അക്യൂസിയേഷന്‍ ഓഫീസറെ നിയമിച്ചതായി പി.സി.വിഷ്ണുനാഥ് എം.എല്‍.എ. പറഞ്ഞു. റയില്‍വേയുടെ പുതുക്കിയ ജി. എ. ഡി. (ജനറല്‍ അലൈമന്റ് ഡ്രോയിംഗ്) 2025 ഏപ്രിൽ 30-ന് ലഭിച്ചതിനെ തുടര്‍ന്ന് ലാന്‍ഡ് അക്യൂസിയേഷന്‍ ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ഓഫീസറെ നിയമിച്ച് 2025 ജൂൺ 17-ന് കളക്ടര്‍ ഉത്തരവ് ഇറക്കുകയായിരുന്നു. തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിനുളള പ്രഥാമിക നടപടികളിലേയ്ക്ക് കടന്നുവെന്നും പി.സി.വിഷ്ണുനാഥ് എം.എല്‍.എ. അറിയിച്ചു. പദ്ധതിയുടെ അവസാന രൂപ രേഖ ആര്‍.ബി.ഡി.സി.കെ. തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും പാലത്തിന്റെ ആകെ നീളം റോഡ് ഭാഗം വരെ 460 മീറ്റര്‍ ആണെന്നും അതില്‍ പാലത്തിന്റെ നീളം 376 മീറ്റര്‍ ആണെന്നും റെയില്‍വേയുടെ ഭാഗമായിട്ടുളള മേല്‍പ്പാലത്തിന്റെ ഭാഗം 25 മീറ്റര്‍ ആണെന്നും പാലത്തിന്റെ വീതി 10 മീറ്റര്‍ ആണെന്നും നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം 193.44 സെന്റാണെന്നും എം.എല്‍.എ. അറിയിച്ചു. 1961 ലെ കേരള സര്‍വ്വേയും അതിരടയാളവും ആക്ടിലെ 6(1) വകുപ്പ് പ്രകാരം അതിര് തിരിക്കുന്നതിനുളള വിജ്ഞാപനം ജൂലൈ ഒന്നിന് പുറപ്പെടുവിച്ചിട്ടുണ്ടെന്നും റവന്യൂ വകുപ്പില്‍ നിന്നും ഭരണാനുമതി ലഭിക്കുന്നതിനുളള സത്വര നടപടികള്‍ സ്വീകരിച്ചിട്ടണ്ടെന്നും ആയത് ലഭിക്കുന്ന മുറയ്ക്ക് കല്ലിടല്‍ നടപടികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ. അറിയിച്ചു.



Saamoohika vaarthakal-സാമൂഹിക വാർത്തകൾ

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം അറിവുള്ളവർ കുണ്ടറ പോലീസിനെ അറിയിക്കണേ.! ഫോൺ നമ്പർ 0474 2547239...
20/07/2025

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം അറിവുള്ളവർ കുണ്ടറ പോലീസിനെ അറിയിക്കണേ.! ഫോൺ നമ്പർ 0474 2547239



Follow Saamoohika vaarthakal-സാമൂഹിക വാർത്തകൾ

19/07/2025

കുണ്ടാ ആശുപത്രി മുക്ക് മേലേ കുന്നത്ത് ഭാഗത്ത് ഇന്ന് രാത്രിയിൽ നാട്ടുകാർ കണ്ടെത്തിയ കാട്ടുപന്നികൾ


Follow Saamoohika vaarthakal-സാമൂഹിക വാർത്തകൾ

നല്ല സൗഹൃദങ്ങൾ കാലപ്പഴക്കത്തിൽ മാഞ്ഞു പോകില്ല.ഓരോ വിശേഷങ്ങളുടെയും കൂടിച്ചേരലുകൾ ഓരോ പഴയ കാലത്തിലേക്കുള്ള എത്തിനോട്ടങ്ങളാ...
08/07/2025

നല്ല സൗഹൃദങ്ങൾ കാലപ്പഴക്കത്തിൽ മാഞ്ഞു പോകില്ല.
ഓരോ വിശേഷങ്ങളുടെയും കൂടിച്ചേരലുകൾ ഓരോ പഴയ കാലത്തിലേക്കുള്ള എത്തിനോട്ടങ്ങളാകാം ? നമ്മളെ മറന്നുവെന്ന് കരുതിയിരുന്നവർ മറന്നില്ലായെന്ന് ഓർമ്മപ്പെടുത്തുന്ന കാഴ്ചകളാകാം ? മനസ്സിൻ്റെ ഉൾതട്ടുകളിലെ സ്വർണചെപ്പുകളിൽ പഴയ കാല ചങ്ങാത്തത്തിൻ്റെ ഓർമ്മ കുറിപ്പുകൾ അവരൊക്കെ സൂക്ഷിച്ചിരുന്നുവെന്ന് നമ്മൾ അറിയുമ്പോൾ അറിയാതെയെങ്കിലും മനസാക്ഷി സ്വയം ചോദിക്കും സൗഹൃദത്തിൽ "നീ എത്ര വിഢിയായിരുന്നുവെന്ന്.
അത് ഇന്ന് എനിക്കും തോന്നി. എൻ്റെ സുഹൃത്ത് ദിലീപിൻ്റെ മകൻ്റെ വിവാഹ സൽക്കാര ചടങ്ങിൽ എത്തിയപ്പോൾ. കൊല്ലം എസ്എൻ കോളജിൽ നിന്നും പടിയിറങ്ങി പിന്നീട് കണ്ടിട്ടില്ലാത്ത പലരേയും മൂന്ന് പതിറ്റാണ്ടിന് ശേഷം ഇതേ വേദിയിൽ കണ്ടുമുട്ടിയപ്പോൾ ഞാൻ അറിയാതെ സ്വയം പറഞ്ഞു പോയി " ഇവർ എന്നെ മറന്നിട്ടുണ്ടാകുമെന്ന് ". പക്ഷേ എൻ്റെ ധാരണകൾ ഒരു പാട് തെറ്റിപോയി എന്ന് അവർ ബോധിപ്പിച്ചു.
അവരിൽ ചില വ്യക്തിത്വങ്ങളായിരുന്നു തിലകൻ എന്ന മഹാപ്രതിഭയുടെ മകൻ ഷോബി തിലകൻ, ഹൃദ് രോഗ വിദഗ്ധൻ ഡോ. വർഗീസ്, ശിശുരോഗ വിദഗ്ധൻ ഡോ. റെന്നി തുടങ്ങി പലരും.
ഷോബി പറഞ്ഞാണ് മറ്റൊരു കാര്യം കൂടി ഞങ്ങൾ അറിഞ്ഞത്. ആ നിരയിൽ ഞങ്ങളറിയാത്ത മറ്റൊരാൾ കൂടിയുണ്ടായിരുന്നു വെന്ന്. ഞങ്ങളോടൊപ്പം നിരവധി എൻസിസി ക്യാമ്പുകൾ പങ്കിട്ട ഒരു എൻസിസി കേഡറ്റ്. അത് മറ്റാരും ആയിരുന്നില്ല. ലോക മലയാളി ഭക്ഷണപ്രേമികൾക്ക് പ്രിയങ്കരനായ "ഷെഫ് പിള്ള' ''. വലിയ സന്തോഷം തോന്നി. ഷോബി, വർഗീസ്, റെന്നി , ഡോ. സിജു, സബ് ജഡ്ജ് അമ്പിളി ചന്ദ്രൻ, എ സി പി ഷെറീഫ് അങ്ങനെ അറിഞ്ഞും അറിയാതെയും ക്ലാസ് ബെഞ്ചുകളിൽ ഒപ്പം കൂടിയും ഒപ്പം പഠിച്ചും കളിച്ചും ചിരിച്ചും ഉന്നതങ്ങളിലെത്തിയവർ എൻ്റെ സഹപാഠികളായിരുവെന്ന് പറയുമ്പോൾ അറിയുമ്പോൾ ഞാൻ കൃതാർത്ഥനാണ്. ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ വഴിയൊരുക്കിയ ദിലീപേ ശരിക്കും നീയാണ് ഇപ്പോൾ എൻ്റെ ഹീറോ !! കാരണം എനിക്ക് ബന്ധങ്ങളെ സൂക്ഷിക്കാൻ അറിയില്ലായിരുന്നുവെന്നും താനത് ഭംഗിയായി സൂക്ഷിചിരുന്നുവെന്നും എന്നെ പഠിപ്പിച്ചതിന് .

അപ്പോർ കണ്ടവരേയെല്ലാം ചേർത്ത് നിർത്തി ഒരു ചിത്രം എടുക്കണമെന്ന് ചിന്തിക്കാനും വൈകി. ഒടുവിൽ കിട്ടിയത് ഷോബിയെ മാത്രമാണ്.

അന്തരിച്ചുശശിധരൻപിളള (72, കുണ്ടറ സ്റ്റാർച്ച് ജീവനക്കാരൻ)കുണ്ടറ : വെളളിമൺ തെണ്ടിറക്കമുക്ക് ശ്രീജവിലാസത്തിൽ പി ശശിധരൻപിളള ...
07/07/2025

അന്തരിച്ചു
ശശിധരൻപിളള (72, കുണ്ടറ സ്റ്റാർച്ച് ജീവനക്കാരൻ)
കുണ്ടറ : വെളളിമൺ തെണ്ടിറക്കമുക്ക് ശ്രീജവിലാസത്തിൽ പി ശശിധരൻപിളള (72) അന്തരിച്ചു. സംസ്‌ക്കാരം നാളെ (08.07.2025) പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ രാധമണിയമ്മ(ചോതി കാഷ്യൂ ഫാക്ടറി, വെളളിമൺ) മക്കൾ ശ്രീജ, രഞ്ചു, രതീഷ് മരുമക്കൾ സുനിൽ, സതീഷ്, അശ്വനിപിളള



Follow Saamoohikavarthakal

മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി.കൊല്ലം :  മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗറില്...
28/06/2025

മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി.
കൊല്ലം : മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗറില്‍ ശ്രീനിവാസ പിള്ള (80), മകന്‍ വിഷ്ണു (40) എന്നിവരാണ് മരിച്ചത്. മകനെ വെട്ടിക്കൊന്നശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി.
അഭിഭാഷകനാണ് ശ്രീനിവാസപ്പിള്ള. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഫോണ്‍ വിളിച്ചിട്ടും ഇരുവരെയും ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാര്യയും മകളും തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെ വീട്ടിലേക്ക് വരികയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് മകനെ രക്തം വാര്‍ന്ന നിലയിലും ശ്രീനിവാസപ്പിള്ളയെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. വിഷ്ണുവിന് മാനസികാസാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
അഡ്വ. ശ്രീനിവാസ പിള്ളയുടെ കടപ്പാക്കട നഗരമധ്യത്തിലുള്ള വീടിന് മുന്നില്‍ നിറയെ ബോര്‍ഡുകളാണ്. ഹോട്ടല്‍, കോളേജ്, ട്യൂഷന്‍ സെന്റര്‍, കണ്‍സല്‍ട്ടന്‍സി സര്‍വീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍. എല്ലാം മകന്‍ വിഷ്ണുവിന്റെ പേരില്‍. എന്നാല്‍ ഈ സ്ഥാപനങ്ങളൊന്നും തന്നെ വീട്ടില്‍ പ്രവര്‍ത്തിക്കുന്നില്ല. മാനസികാസ്വാസ്ഥ്യം നേരിടുന്ന മകനെ സന്തോഷിപ്പിക്കാനായി അച്ഛന്‍ ശ്രീനിവാസ പിള്ള സ്ഥാപിച്ച ബോര്‍ഡുകളാണിതെന്ന് നാട്ടുകാര്‍ പറയുന്നു. മകന്‍ വിഷ്ണു ചിലപ്പോഴൊക്കെ അക്രമ അക്രമാസക്തനാവാറുണ്ടായിരുന്നെന്നാണ് സൂചന. അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ തിരുവനന്തപുരത്തെ മകളുടെ വീട്ടിലേക്ക് മാറിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മകള്‍ ദിവ്യ ഇരുവരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം രക്ഷക്കായി മകനെ കൊലപ്പെടുത്തിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.



Follow Saamoohika vaarthakal-സാമൂഹിക വാർത്തകൾ

ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് ജ്യോതിഷ് ശങ്കറിന് കുണ്ടറ: കണക്ട് കുണ്ടറ നൽകുന്ന ഈ വർഷത്തെ ഉമ്മൻചാണ്ടി എക്സലൻസ് അവാർഡിന് സംവി...
28/06/2025

ഉമ്മൻചാണ്ടി എക്സലൻസ് അവാർഡ് ജ്യോതിഷ് ശങ്കറിന്
കുണ്ടറ: കണക്ട് കുണ്ടറ നൽകുന്ന ഈ വർഷത്തെ ഉമ്മൻചാണ്ടി എക്സലൻസ് അവാർഡിന് സംവിധായകനും കലാസംവിധായകനുമായ ജ്യോതിഷ് ശങ്കർ അർഹനായി. നിരവധി ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ടെങ്കിലും ആദ്യമായി സംവിധാനം ചെയ്ത പൊന്മാൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടി. മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. പുരസ്‌കാരം 29-ന് കുണ്ടറ മുളവന പവിത്രം കൺവെൻഷൻ സെൻററിൽ വച്ച് നടക്കുന്ന പിസി വിഷ്ണുനാഥ് എംഎൽഎ 'കണക്ട് കുണ്ടറ എംഎൽഎ മെറിറ്റ് അവാർഡ് ദാന ചടങ്ങിൽ നൽകും. ഉച്ചയ്ക്ക് രണ്ടിന് നടനും തിരക്കഥാകൃത്തുമായ ബിപിൻ ജോർജ് ഉദ്ഘാടനം ചെയ്യും. പിസി വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിക്കും. പത്ത്, പ്ലസ് ടു പരീക്ഷകളിൽ കേരള സിലബസിൽ ഫുൾ എ പ്ലസും സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകളിൽ 95 ശതമാനവും അതിനു മുകളിലും മാർക്ക് ലഭിച്ച 1500 ഓളം വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത്.



Follow Saamoohika vaarthakal-സാമൂഹിക വാർത്തകൾ

പി.സി. വിഷ്ണുനാഥ് എം എൽ എകുണ്ടറ : പി.സി. വിഷ്ണുനാഥ് എം എൽ എ 'കണക്ട് കുണ്ടറ എം എൽ എ മെറിറ്റ് അവാർഡ്' ജൂൺ 29ന് ഉച്ചയ്ക്ക് ...
27/06/2025

പി.സി. വിഷ്ണുനാഥ് എം എൽ എ
കുണ്ടറ : പി.സി. വിഷ്ണുനാഥ് എം എൽ എ 'കണക്ട് കുണ്ടറ എം എൽ എ മെറിറ്റ് അവാർഡ്' ജൂൺ 29ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ മുളവന പവിത്രം കൺവെൻഷൻ സെൻററിൽ നടക്കും.
കുണ്ടറ നിയോജകമണ്ഡലത്തിലെ പത്ത്, പ്ലസ് ടു പരീക്ഷകളിൽ കേരള സിലബസിൽ ഫുൾ എ പ്ലസും സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകളിൽ 95 ശതമാനവും അതിനു മുകളിലും മാർക്ക് ലഭിച്ച വിദ്യാർത്ഥികളെയാണ് അവാർഡിന് പരിഗണിക്കുന്നത്.



Follow Saamoohika vaarthakal-സാമൂഹിക വാർത്തകൾ

റോഡിന് മധ്യഭാഗത്ത് നിന്ന കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു.കുണ്ടറ : റോഡിന് മധ്യഭാഗത്ത് നിന്ന കൂറ്റൻ ആൽമരത്തിന്റെ ശിഖ...
25/06/2025

റോഡിന് മധ്യഭാഗത്ത് നിന്ന കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു.
കുണ്ടറ : റോഡിന് മധ്യഭാഗത്ത് നിന്ന കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. സംഭവസമയം സമീപത്ത് യാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. കരിക്കോട് നിന്നും പേരൂർ ഭാഗത്തേക്ക് പോകുന്ന റോഡിൽ കുറ്റിച്ചിറയിലേക്ക് തിരിയുന്ന മൂന്ന് റോഡുകൾ ചേരുന്ന ഭാഗത്ത് റോഡിന് മധ്യത്തിലാണ് ആൽമരം. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. സമീപത്തെ കോളജുകളിലേയും സ്‌കൂളുകളിലേയും വിദ്യാർഥികളുൾപ്പെടെ നിരവധിപേർ സഞ്ചരിക്കുന്ന റോഡിലാണ് അപകടമുണ്ടായത്. മരത്തിന്റെ ശിഖരം വീണ് വൈദ്യുതി ലൈനും ഇലക്ട്രിക് പോസ്റ്റും ഉൾപ്പടെ തകർന്നു. ഇതുമൂലം വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് മരംമുറിച്ചുനീക്കിയത്.

മൺവെട്ടികൊണ്ട് തലയ്ക്ക് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചുകുണ്ടറ : മൺവെട്ടികൊണ്ട് തലയ്ക്ക് വെട്ടേറ്റ് ചികിത്സ...
25/06/2025

മൺവെട്ടികൊണ്ട് തലയ്ക്ക് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
കുണ്ടറ : മൺവെട്ടികൊണ്ട് തലയ്ക്ക് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുണ്ടറ ആശുപത്രിമുക്ക് അമ്പിപ്പൊയ്ക മേലേക്കുന്നത് ശരത്ത് ഭവനത്തിൽ സതീശനാണ് (51) ഇന്ന് (25.06.25) സന്ധ്യയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
സംഭവത്തിൽ അയൽവാസിയായ തോട്ടത്തിൽ വീട്ടിൽ സുകു(40)വിനെ കുണ്ടറ പൊലീസ് അറസ്റ്റു ചെയ്തു. 21ന് രാവിലെയായിരുന്നു സംഭവം. സതീശന്റെ വീട്ടുപറമ്പിൽ നിന്നും മഴവെള്ളം സുകുവിന്റെ പറമ്പിലേക്ക് ഒഴുകുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പറയുന്നു. മൺവെട്ടി കൊണ്ട് നിരവധി തവണ തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
തലയോട്ടി പൊട്ടി മാറി ഗുരുതരമായി പരിക്കേറ്റ സതീശനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തലയ്ക്ക് പരിക്ക് ഗുരുതരമാണെന്ന കണ്ടെത്തലിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചുവരുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനും പൊലീസ് നടപടികൾക്കും ശേഷം നാളെ (26.06.25) സംസ്‌കരിക്കും. ഭാര്യ : ബിന്ദു
മക്കൾ : ശരത്, ശരണ്യ. മരുമകൻ : സുമേഷ്.



Follow Saamoohika vaarthakal-സാമൂഹിക വാർത്തകൾ

റീല്‍ ചെയ്യൂ......... സമ്മാനം നേടൂകൊല്ലം - ‘എന്റെ കരുതല്‍ എന്റെ  പരിസ്ഥിതിയ്ക്കായി’ എന്ന പരിസ്ഥിതിദിന ക്യാമ്പയിന്റെ ഭാഗമ...
23/06/2025

റീല്‍ ചെയ്യൂ......... സമ്മാനം നേടൂ

കൊല്ലം - ‘എന്റെ കരുതല്‍ എന്റെ പരിസ്ഥിതിയ്ക്കായി’ എന്ന പരിസ്ഥിതിദിന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്‍ പ്രായഭേദമന്യേ റീല്‍ മത്സരം സംഘടിപ്പിക്കുന്നു. പരമാവധി ഒരു മിനിട്ട് ദൈര്‍ഘ്യമുളള റീലുകളാണ് മത്സരത്തിന് തയ്യാറാക്കേണ്ടത്. റീലുകള്‍ MP4 അല്ലെങ്കില്‍ AVI ഫോര്‍മാറ്റില്‍ 9:16 പോര്‍ട്രേറ്റ് ഫോര്‍മാറ്റില്‍ നിര്‍മ്മിക്കേണ്ടതാണ്. ശുചിത്വ മിഷന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്ന മികച്ച 10 റീലുകള്‍ക്ക് 10000/- രൂപാ വീതം സമ്മാനം നല്‍കുന്നതാണ്. റീലുകള്‍ മലയാളത്തില്‍ തയ്യാറാക്കി ജൂണ്‍ 28 ന് മുമ്പ് 9495559792 എന്ന വാട്സ് അപ് നമ്പരില്‍ പേരും അഡ്രസ്സും ചേര്‍ത്ത് അയക്കണം. വിശദ വിവരങ്ങള്‍ക്കായി ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.



Follow Saamoohika vaarthakal-സാമൂഹിക വാർത്തകൾ

Address


Alerts

Be the first to know and let us send you an email when Saamoohika vaarthakal-സാമൂഹിക വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share