vengara_popular_news

  • Home
  • vengara_popular_news

vengara_popular_news Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from vengara_popular_news, Media/News Company, .

ഹോണടി ഇഷ്ടപ്പെട്ടില്ല, ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിൽ ചെമ്മാട്ട് കൈയ്യാങ്കളി
12/01/2024

ഹോണടി ഇഷ്ടപ്പെട്ടില്ല, ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിൽ ചെമ്മാട്ട് കൈയ്യാങ്കളി

ചെമ്മാട് : തിരൂരങ്ങാടിയിൽ ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. മുമ...

വയോജന സംരക്ഷണസമിതി നിലവിൽ വന്നു⊶⊷⊶⊷❍❍⊶⊷⊶⊷*www.vengarapopular.news**2023 ജൂൺ 16**1444 ദുൽഖഅദ് 27**1198 മിഥുനം 01**വെള്ളി ...
16/06/2023

വയോജന സംരക്ഷണസമിതി നിലവിൽ വന്നു

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 16*
*1444 ദുൽഖഅദ് 27*
*1198 മിഥുനം 01*
*വെള്ളി | കാർത്തിക*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്ത് മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്ത് തലത്തിൽ സായംപ്രഭാ ഹോം കേന്ദ്രീകരിച്ച് ജനപ്രതിനിധികളെയും വിവിധ ഡിപ്പാർട്ട്മെന്റ് ഓഫീസർമാരെയും ഉൾക്കൊള്ളിച്ച് വയോജന സംരക്ഷണ സമിതി രൂപീകരിച്ചു. സമിതിയുടെ ലോഗോ പ്രകാശനവും പരാതിപ്പെട്ടി സ്ഥാപിക്കലും ചടങ്ങിൽ നടന്നു. തുടർന്ന് സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരണവും ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, റഫീഖ് മൊയ്തീൻ ചോലക്കൽ, എംപി ഉണ്ണികൃഷ്ണൻ, സിപി കാദർ, പഞ്ചായത്ത് സെക്രട്ടറി രാജ്യശ്രീ ടി
ആർ, വേങ്ങര പോലീസ് സ്റ്റേഷൻ പ്രതിനിധീകരിച്ച് എസ് ഐ സുരേന്ദ്രൻ വി, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിച്ച് ഡോക്ടർ സഞ്ജു ,ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ മജീദ് കെ,വില്ലേജ് ഓഫീസിനെ പ്രതിനിധീകരിച്ച് പ്രജിത പി, കൃഷിഭവന പ്രതിനിധീകരിച്ച് റിനി, ഐസിഡിഎസ് പ്രതിനിധീകരിച്ച് ഷാഹിന തുടങ്ങിയ സമിതി അംഗങ്ങൾ പരിപാടിക്ക് ആശംസകൾ അറിയിച്ചു. സായംപ്രഭാ കെയർ ഗീവർ ഇബ്രാഹീം എ കെ പരിപാടി കോഡിനേറ്റ് ചെയ്തു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

വള്ളിക്കുന്ന് മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതിഎം.എൽ.എ.യുടെ നേത്രത്വത്തിൽ പുരോഗതി വിലയിരുത്തി⊶⊷⊶⊷❍❍⊶⊷⊶⊷*www.vengarapopular...
15/06/2023

വള്ളിക്കുന്ന് മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി
എം.എൽ.എ.യുടെ നേത്രത്വത്തിൽ പുരോഗതി വിലയിരുത്തി

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 15*
*1444 ദുൽഖഅദ് 26*
*1198 എടവം 32*
*വ്യാഴം | ഭരണി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

മൂന്നിയൂർ : വള്ളിക്കുന്ന് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും വെളളമെത്തിക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തി പുരോഗതി മണ്ഡലം എം.എൽ.എ .പി.അബ്ദുൽ ഹമീദ് മാസ്റ്ററുടെ നേത്രത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി.വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗമാണ് പ്രവർത്തി വിലയിരുത്തിയത്.അടുത്ത വേനലിൽ വെള്ളം വിതരണം ചെയ്യാവുന്ന വിധത്തിൽ പ്രവർത്തികൾ വേഗത്തിലാക്കണമെന്ന് യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ചേലേമ്പ്ര, തേഞ്ഞിപ്പലം, വള്ളിക്കുന്ന്,മൂന്നിയൂർ പഞ്ചായത്തുകൾക്കും കാലിക്കറ്റ് സർവകലാ ശാലക്ക് വേണ്ടിയുമുളള ശുദ്ധജല വിതരണത്തിന് സർവകലാ ശാല ഭൂമിയിൽ ചെനക്കൽ ഭാഗത്ത് ടാങ്കിന്റെയും ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും നിർമ്മാണം പുരോഗമിച്ച് വരികയാണ്. ഇവിടെ നിന്നും വെള്ളം കൊണ്ട് പോവുന്നതിനുള്ള പൈപ്പ് ലൈൻ റോഡ് ക്രോസിംഗ് അനിവാര്യമാണ്. റോഡ് ക്രോസിംഗിന് ഹൈവേ അതോറിട്ടിയിൽ നിന്നും അനുമതി ലഭിച്ചത് സർവകലാശാലയുടെ പുതിയ കവാടത്തിന്റെ ഭാഗത്താണ്. ചെനക്കലിൽ നിന്നും തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ വഴി ഹൈവേ ക്രോസ് ചെയ്ത് സർവ്വകലാശാലക്ക് വേണ്ടി പുതുതായി നിർമ്മിക്കുന്ന പ്രധാന കവാടത്തിന് മുന്നിൽ വെച്ച് റോഡ് ക്രോസ് ചെയ്യുന്നതാണ് നിലവിലെ പദ്ധതി. തേഞ്ഞിപ്പലം സ്‌റ്റേഷന് സമീപത്ത് കൂടെ പോവുന്ന നിലവിലെ റോഡ് ഉപയോഗപ്പെടുത്തി പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് നിലവിലെ പദ്ധതി. ഇതിന് ആവശ്യമായി വരുന്ന സ്ഥലം വിട്ട് കിട്ടാനായി സർവകലാശാലയെ സമീപിക്കാൻ യോഗം തീരുമാനിച്ചു. പൈപ്പ് ലൈൻ കൊണ്ട് പോവാൻ പ്രത്യേക പാത നിർമ്മിക്കാൻ സർവകലാശാലാ ഭൂമി വിട്ട് കിട്ടാനാണ് അനുമതി തേടാൻ തീരുമാനിച്ചത്. 500 മീറ്റർ സ്ഥലമാണ് സർവകലാശാല വിട്ട് തരേണ്ടി വരിക. വള്ളിക്കുന്ന്, ചേലേമ്പ്ര, മൂനിയൂർ, തേഞ്ഞിപ്പലം പഞ്ചായത്തുകൾക്കും സർവകലാശാല ക്കും വേണ്ടിയാണ് റോഡ് ക്രോസ് ചെയ്യേണ്ടി വരുന്നത്. 18 കിലോമീറ്റർ ദൂരെയുള്ള വാഴക്കാട് മുണ്ട് മുഴിയിൽ നിന്നുമാണ് യൂണിവേഴ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന ടാങ്കിലേക്ക് വെള്ളമെത്തിക്കുക. ഇതിന്റെ പമ്പിംഗ് മെയിന്റെ നിർമ്മാണം 10 കിലോ മീറ്റർ പൂർത്തിയായതായി ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇനി എട്ടര കിലോ മീറ്റർ കൂടി മെയിൻ ലൈൻ സ്ഥാപിക്കാൻ ബാക്കിയുണ്ട്. ചേലേമ്പ്രയിൽ ഇത് വരെ പദ്ധതിയുടെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതിനായി അടുത്ത് തന്നെ യോഗം ചേരും. വള്ളിക്കുന്നിൽ

അനധികൃതം മീൻപിടുത്തം നന്നമ്പ്ര പഞ്ചായത്തിൽ പരിശോധന⊶⊷⊶⊷❍❍⊶⊷⊶⊷*www.vengarapopular.news**2023 ജൂൺ 15**1444 ദുൽഖഅദ് 26**1198...
15/06/2023

അനധികൃതം മീൻപിടുത്തം നന്നമ്പ്ര പഞ്ചായത്തിൽ പരിശോധന

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 15*
*1444 ദുൽഖഅദ് 26*
*1198 എടവം 32*
*വ്യാഴം | ഭരണി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

തിരൂരങ്ങാടി : അനധികൃത മീൻപിടുത്തം തിരൂരങ്ങാടി -നന്നമ്പ്ര പഞ്ചായത്തുകളിൽ വെഞ്ചാലി പാടം, ചെറുമുക്ക്, കൊടിഞ്ഞി, പരപ്പനങ്ങാടി ന്യൂ കട്ട്, ചീർപ്പിങ്ങൽ എന്നീ പ്രദേശങ്ങളിൽ പരിശോധന നടത്തി. പ്രൊജക്ട് കോർഡിനേറ്റർ ഷഹിൻ ഷ യുടെ നേത്രത്വത്തിൽ പരപ്പനങ്ങാടി മത്സ്യഭവൻ പ്രൊമോട്ടർമാരായ സംഘമാണ് പരിശോധന നടത്തിയത്.

ഇവിടെങ്ങളിൽ നിന്നും വലകളും,മത്സ്യബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരൻ  വാഹനാപകടത്തിൽ മരണപ്പെട്ടു.⊶⊷⊶⊷❍❍⊶⊷⊶⊷*www.vengarapopular.news**2023 ജൂൺ 15**1444 ദുൽ...
15/06/2023

ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു.

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 15*
*1444 ദുൽഖഅദ് 26*
*1198 എടവം 32*
*വ്യാഴം | ഭരണി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

മലപ്പുറം : മുണ്ടുപറമ്പ് കാവുങ്ങല്‍ ബൈപ്പാസ് റോഡില്‍ മിനി ലോറിയിടിച്ച്
ബൈക്ക് യാത്രികന്‍ മരിച്ചു.
റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ പരേതനായ
പുത്തൂര്‍പാടന്‍ അബ്ദുല്‍ റഷീദിന്റെ മകനും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനുമായ ഷനോജ് ആണ് മരിച്ചത്.
45 വയസായിരുന്നു.
ഇന്നലെ (ബുധൻ) രാത്രി 7.30 മണിയോടെയാണ് അപകടം.
ഇരുമ്പുഴി സ്വദേശിയായ ഷനോജ് മുണ്ടുപറമ്പ് വാടക വീട്ടില്‍ താമസിച്ചു താമസിച്ചുവരികയായിരുന്നു.
മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫീസിലാണ് ഷനോജ് ജോലി ചെയ്യുന്നത്.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.സൗദി : ലോക രക്തദൗത്യ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന രക്തദാന ക്യാമ്പിൽ ഹജ്ജിന് എത്ത...
14/06/2023

രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

സൗദി : ലോക രക്തദൗത്യ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന രക്തദാന ക്യാമ്പിൽ ഹജ്ജിന് എത്തുന്നവർക്ക് വേണ്ടി രക്തം നൽകാൻ KSMC യുടെ അഭ്യർത്ഥനയേ മാനിച്ച്
കൊയിലാണ്ടി നാട്ടുകൂട്ടവും സദാഫ്കോ കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മയും സംയുക്തമായി ജൂൺ 16ന് വെള്ളിയാഴ്ച രാവിലെ 8:30 മുതൽ വൈകിട്ട് 4 മണിവരെ റിയാദിലെ കിംങ്ങ് സൗദ് മെഡിക്കൽ സിറ്റിയിൽ (സുമേശി) രക്തദാന ക്യാമ്പ് നടത്തുന്നു. നന്മ മനസ്സുള്ള എല്ലാവരും പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു.
രക്തം നൽകു ഹാജിമാരെ സഹായിക്കൂ

പോപ്പുലർ ന്യൂസ് സംഘടിപ്പിക്കുന്ന ഈദുൻ ഫിദ്‌യ - 2K23 പഞ്ചദിന ക്വിസ് പ്രോഗ്രാം മൂന്നാം സമ്മാനമായ 1501 രൂപ സ്‌പോൺസർ ചെയ്തത്...
14/06/2023

പോപ്പുലർ ന്യൂസ് സംഘടിപ്പിക്കുന്ന ഈദുൻ ഫിദ്‌യ - 2K23 പഞ്ചദിന ക്വിസ് പ്രോഗ്രാം മൂന്നാം സമ്മാനമായ 1501 രൂപ സ്‌പോൺസർ ചെയ്തത്...👇🏻

KEYFO SPORTS & TOYS

🏆 അറിഞ്ഞില്ലേ...
കുന്നുംപുറത്ത് വേൾഡ് കപ്പുണ്ട്....

https://instagram.com/keyfosports?igshid=MzRlODBiNWFlZA==

*കപ്പ് മാത്രല്ല.., മെസ്സിയും നെയ്മറും റൊണാൾഡാേയും മറ്റു പ്രശസ്തരും നിരന്നിരിക്കും പോലെ ജഴ്സികളും ബൂട്ടുകളും...!*
കൂടാതെ എല്ലാവിധ സ്പോർട്സ് ഐറ്റംസുകൾ, ജിം ഗിയേസ്, ട്രോഫികൾ, സൈക്കിളുകൾ, ടോയ്സ്, ട്രാവലിംഗ് ബാഗ്.... തുടങ്ങിയവയെല്ലാം ഇനി കുന്നുംപുറം *KEYFO SPORTS & TOYS* ൽ ലഭ്യമാണ്.

ഈ മഹാകായിക സാമ്രാജ്യം
ഏവർക്കും ഹൃദ്യമായ സ്വാഗതം ....

*KEYFO SPORTS & TOYS*
കുന്നുംപുറം.

PH:9562777665
7025 606061

*പോപ്പുലർ ന്യൂസ് സംഘടിപ്പിക്കുന്ന ഈദുൻ ഫിദ്‌യ 2k23 പഞ്ചദിന ക്വിസ് പ്രോഗ്രാമിൽ* *അംഗമാകാൻ ഉടൻ Join ചെയ്യുക.*

https://chat.whatsapp.com/FWrBQTAZIH6D5Lfcfea2Hr

മുന്നിയൂരിൽ ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി⊶⊷⊶⊷❍❍⊶⊷⊶⊷*www.vengarapopular.news**2023 ജൂൺ 14**1444 ദുൽഖഅദ് 25**1198 എടവം 31...
14/06/2023

മുന്നിയൂരിൽ ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 14*
*1444 ദുൽഖഅദ് 25*
*1198 എടവം 31*
*ബുധൻ | അശ്വതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

മൂന്നിയൂർ : കളത്തിങ്ങൽ പാറ യിൽ നിന്നും ഈ വർഷത്തെ പരിശുദ്ധ ഹജ്ജിന് പോവുന്ന മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് പി.വി.പി. അഹമ്മദ് മാസ്റ്റർ,മുൻ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹൈദർ കെ.മൂന്നിയൂർ എന്നിവർക്ക് കളത്തിങ്ങൽ പാറ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
കളത്തിങ്ങൽ പാറ സബീലുൽ ഹുദാ മദ്രസ്സയിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ മഹല്ല് പ്രസിഡണ്ട് വി.പി.ബാപ്പുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു.ശിഹാബ് സൈനി ഉൽഘാടനം ചെയ്തു.പി.കെ.കുഞ്ഞിമുഹമ്മദ് ഹാജി,എം.മൊയ്തീൻ മാസ്റ്റർ,അഷ്റഫ് കളത്തിങ്ങൽ പാറ,എൻ.എം.ബാവ,കെ.സൈതലവി ഹാജി,സി.എ. കുട്ടി ഹാജി ,വി.പി.ഹൈദർ ഹാജി,വി.പി.ആലിബാവ പ്രസംഗിച്ചു.പി.വി.പി.അഹമ്മദ് മാസ്റ്റർ,ഹൈദർ കെ മൂന്നിയൂർ യാത്രയയപ്പിന് നന്ദി പറഞ്ഞു.പി.കെ. ബാബു സ്വാഗതം പറഞ്ഞു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

സംസ്ഥാനത്ത് റോഡുകളില്‍ വേഗപരിധി പുതുക്കി; 6 വരി പാതയിൽ 110 കി.മീ, ഇരുചക്ര വാഹനങ്ങൾക്ക് വേഗപ്പൂട്ട്.⊶⊷⊶⊷❍❍⊶⊷⊶⊷*www.vengar...
14/06/2023

സംസ്ഥാനത്ത് റോഡുകളില്‍ വേഗപരിധി പുതുക്കി; 6 വരി പാതയിൽ 110 കി.മീ, ഇരുചക്ര വാഹനങ്ങൾക്ക് വേഗപ്പൂട്ട്.

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 14*
*1444 ദുൽഖഅദ് 25*
*1198 എടവം 31*
*ബുധൻ | അശ്വതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

| *തിരുവനന്തപുരം* | സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

*പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ:*

6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പെടുന്നതു ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.

സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ IAS, അഡീ. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

നിവേദനം സമർപ്പിച്ചു⊶⊷⊶⊷❍❍⊶⊷⊶⊷*www.vengarapopular.news**2023 ജൂൺ 14**1444 ദുൽഖഅദ് 25**1198 എടവം 31**ബുധൻ | അശ്വതി*https:/...
14/06/2023

നിവേദനം സമർപ്പിച്ചു

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 14*
*1444 ദുൽഖഅദ് 25*
*1198 എടവം 31*
*ബുധൻ | അശ്വതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

ചേറൂർ :ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മൊമ്മോറിയൽ ജി.എം.യു.പി സ്ക്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന് നിലവിൽ കിഫ്ബി എഞ്ചിനീയർ വിഭാഗത്തിൽ നിന്നും സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തിയുടെ തുടർ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ, വാർഡ് മെമ്പർ റഹിയാനത്ത്, പി.ടി.എ പ്രസിഡന്റ് പി.ടി മുജീബ് എന്നിവർ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനു നിവേദനം സമർപ്പിക്കുന്നു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

സ്വര്‍ണ്ണ മെഡൽ ജേതാക്കളെ ആദരിച്ചു.⊶⊷⊶⊷❍❍⊶⊷⊶⊷*www.vengarapopular.news**2023 ജൂൺ 14**1444 ദുൽഖഅദ് 25**1198 എടവം 31**ബുധൻ |...
14/06/2023

സ്വര്‍ണ്ണ മെഡൽ ജേതാക്കളെ ആദരിച്ചു.

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 14*
*1444 ദുൽഖഅദ് 25*
*1198 എടവം 31*
*ബുധൻ | അശ്വതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

തിരൂരങ്ങാടി :2023 ജൂണ്‍ 10,11 തിയതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന കേരള സ്റ്റേറ്റ് ഓപണ്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ കബീര്‍ കരുമ്പില്‍,ഫാസില്‍ പുളിക്കല്‍ എന്നിവരെ കരുമ്പില്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു.70 Kg വിഭാഗത്തില്‍ കബീറും 60 Kg വിഭാഗത്തില്‍ ഫാസിലും ഗോള്‍ഡ് മെഡല്‍ ജേതാക്കാളായതോടെ ദേശീയ ഓപ്പണ്‍ വുഷു ചാമ്പ്യന്‍ഷിപിന് യോഗ്യത നേടി.രണ്ട് പേരും കക്കാട് ഐ.ടി.ഡി മാര്‍ഷല്‍ ആട്‌സ് ക്ലബില്‍ പരിശീലനം നേടിയവരാണ്‌.അസ്ലം എം.കെ കബീറിന് ഉപഹാരം കെെമാറി.ഫാസലിന് വേണ്ടി ഫെെസല്‍ താണിക്കല്‍ ഏറ്റു വാങ്ങി.സ്നേഹാദര ചടങ്ങില്‍ അഡ്മിന്‍മാരയ ഫെെസല്‍ കെ.എം,കമറു കക്കാട്,ഷംസുദ്ധീന്‍ കെ.കെ,നവാസ് പി.വി എന്നിവരും,ഗ്രൂപംഗങ്ങളും,മെെത്രി ക്ലബ് ഭാരവാഹികളും,നാട്ടുകാരും പങ്കെടുത്തു.സന്തോഷ സൂചകമായി മധുരം വിതരണം ചെയ്തു.കൂട്ടായ്മ നല്‍കിയ ആദരവിന് ട്രെെനര്‍ റഹീം ചെറ്റാലി നന്ദി അറിയിച്ചു.നാട്ടിലെ പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന് സൗഹൃദ കൂട്ടായ്മ അഡ്മിന്‍ പാനല്‍ അറിയിച്ചു.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി  പരപ്പിൽപാറ യുവജന സംഘം പി വൈ എസ് ശുചീകരണ പദ്ധതിക്ക് തുടക്കമായി⊶⊷⊶⊷❍❍⊶⊷⊶⊷*www.veng...
14/06/2023

മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പരപ്പിൽപാറ യുവജന സംഘം പി വൈ എസ് ശുചീകരണ പദ്ധതിക്ക് തുടക്കമായി

⊶⊷⊶⊷❍❍⊶⊷⊶⊷
*www.vengarapopular.news*
*2023 ജൂൺ 14*
*1444 ദുൽഖഅദ് 25*
*1198 എടവം 31*
*ബുധൻ | അശ്വതി*
https://chat.whatsapp.com/FugwinvxwJ0G2QTf0IGwju
⊶⊷⊶⊷❍❍⊶⊷⊶⊷

വേങ്ങര : മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പരപ്പിൽപാറ യുവജന സംഘം (പി വൈ എസ്) ശുചീകരണ യജ്ഞം പദ്ധതിക്ക് തുടക്കമായി. പ്രവർത്തനത്തിന്റെ ഭാഗമായി പൊതു ഇടങ്ങളും, പൊതു റോഡുകളും ശുചീകരിക്കുകയും പൊതുജനങ്ങളുടെ പങ്കാളിത്വത്തോടെ പ്രദേശത്തെ എല്ലാവീടും പരിസരവും ശുചീകരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ക്ലബ്ബ് പ്രവർത്തകരായ സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈപ്രൻ, ശിഹാബ് ചെള്ളി, ഇബ്രാഹിം കെ കെ, അജ്മൽ കെ, യൂസുഫ് വി.എ, ശബാബ് ബി.കെ, അൻവർ വി എം, സലിം ഇ, കലാം കെ, ഫഹദ് പി, സുമേഷ് വി എന്നിവർ നേതൃത്വം നൽകി.

*♡ ㅤ    ❍ㅤ     ⎙ㅤ     ⌲*
ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ   ˢᵃᵛᵉ     ˢʰᵃʳᵉ

Address


Website

Alerts

Be the first to know and let us send you an email when vengara_popular_news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share