
05/05/2024
ലോകത്തിലെ വികസിതമായ ഏതൊരു നാടിനെ കുറിച്ചും ചരിത്ര സംഭവങ്ങളെ കുറിച്ചും ഗൂഗിൾ ചെയ്‌താൽ ഉടനെ നമുക്ക് എല്ലാം കിട്ടും. എന്നാൽ, നമ്മുടെ നാടിന്റെ സാംസ്കാരിക ചരിത്രം എത്രത്തോളം അങ്ങനെ ലഭ്യമാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ.
നൂറ്റാണ്ടുകൾക്കു മുൻപേ പുറംലോകങ്ങളിൽ പോലും പ്രസിദ്ധമായ നാടാണ് ആലപ്പുഴ. രാഷ്ട്രീയം, സിനിമ, നാടകം, സംഗീതം, സാഹിത്യം, ചിത്രകല, പാരമ്പര്യകലകൾ, കായികം എന്നിങ്ങനെ സകല മേഖലകളിലും വലിയ സംഭാവനകൾ നൽകിയ നാടാണ്. പുറക്കാടും കാർത്തികപ്പള്ളിയും കായംകുളവും മാവേലിക്കരയും അമ്പലപ്പുഴയും ചെങ്ങന്നൂരും എല്ലാം ഉൾപ്പെടുന്ന പ്രദേശങ്ങളുടെ കാർഷികചരിത്രം മുതൽ സ്ഥലനാമോല്പത്തിവരെ ഊഹാപോഹങ്ങളെയും കേട്ടറിവുകളെയും മാറ്റിനിർത്തി, ചരിത്രരേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഒരു വലിയ റഫറൻസ് ബുക്ക് തയാറാക്കിയിരിക്കുകയാണ് പള്ളിക്കൽ ദേവരാജൻ മാഷ്. മാഷിന്റെ വർഷങ്ങളുടെ ഗവേഷണ ഫലമാണ് ഇന്ന് ബുക്കായി പ്രസിദ്ധീകരിക്കപ്പെടുന്നത്. മാഷിനോട് ഒരിക്കലെങ്കിലും സംസാരിച്ചിട്ടുള്ളവർക്കറിയാം അദ്ദേഹത്തിന്റെ അറിവിന്റെ ആഴം.
കേരളചരിത്രത്തിലെ ഒട്ടേറെ സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച ആലപ്പുഴയുടെ സമഗ്രമായ സാംസ്കാരിക ചരിത്രപുസ്തകം ഉറപ്പായും എല്ലാ സ്‌കൂളുകളിലും കോളേജുകളിലും വീടുകളിലും സൂക്ഷിച്ചിരിക്കേണ്ട ഒരു ബുക്കാണെന്നതിൽ സംശയം ഇല്ല. വ്യാജ ചരിത്ര നിർമ്മിതികളുടെ ഈ കാലഘട്ടത്തിൽ, ഇത്തരം ശ്രമങ്ങൾ ഉറപ്പായും പ്രോത്സാഹിപ്പിക്കേണ്ടതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്നത് മാവേലിക്കര സ്കൈ ബുക്ക്സ് ആണ്. കോപ്പി ആവശ്യം ഉള്ളവർക്ക് 9946274468, 9605424204
മാഷ് ആവശ്യപ്പെട്ടു ചെയ്ത ഒരു ഡിസൈനോ പോസ്റ്റോ അല്ല ഇത്. ഈയൊരു പരിശ്രമത്തെ ഇങ്ങനെ പ്രോത്സാഹിപ്പിക്കാതിരിക്കാൻ കഴിയില്ല എന്ന് ആ പുസ്തകം വായിച്ചാൽ ഉറപ്പായും നിങ്ങൾക്കും മനസിലാവും.