Kottappally

Kottappally Like this page for update from Kottappally and nearest places

Kottappally is a nice village in Kerala....it is located in Thiruvalloor panjayath,Vatakara,Kozhikode district.....

കോട്ടപ്പള്ളി ........കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ വടകര താലൂകില്‍ പെട്ട പ്രദേശം...............,പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം....തിരുവള്ളൂര്‍ പഞ്ചായത്തില്‍ ‌പെടുന്ന ഈ പ്രദേശം ,കാവില്‍ തീക്കുനി റോഡില്‍ വടകര നിന്നും 10 കി. മീ. അകലെയാണ്

ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടകര മാഹി കനാല്‍ കടന്നു പോകുന്നത് ഇതു വഴിയാണ്‌‍. മേമുണ്ട,വള്ളീയാട്, ആയഞ്ചേരി, കണ്ണമ്പത്തുകര,ചെമ്മരതൂര്‍, വില്ല്യാപ്പള്ളി എന്നിവ ഈ ഗ്രാമത്തിന്റെ അയല്‍ പ്രദേശങ്ങളാണ്‌.....

നായയുടെ ആക്രമണത്തിൽ നിന്നും കൂട്ടുകാരനെ രക്ഷിച്ച ഏഴു വയസ്സുകാരൻ റിദ്‌വിൻകോട്ടപ്പള്ളി: സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ത...
16/04/2026

നായയുടെ ആക്രമണത്തിൽ നിന്നും കൂട്ടുകാരനെ രക്ഷിച്ച ഏഴു വയസ്സുകാരൻ റിദ്‌വിൻ

കോട്ടപ്പള്ളി: സ്വന്തം ജീവൻ പോലും പണയപ്പെടുത്തി തൻ്റെ ഉറ്റ സുഹൃത്തിനെ നായയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച ഏഴു വയസ്സുകാരൻ റിദ്‌വിൻ നാടിന്റെ ഹീറോയാകുന്നു. കോട്ടപ്പള്ളി കീഴനപ്പുറത്ത് രാജേഷിന്റെ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്നു രാജേഷിൻ്റെ മകൻ റിദ്വിനും അയൽവാസിയായ തലവഞ്ചേചേരി അഷ്റഫിൻ്റെ മകൻ തമീമും. ഇതിനിടയിലേക്ക് ഓടിയെത്തിയ തെരുവു നായയെ കണ്ട് ഭയന്നോടിയ തമീമിനെ നായ പിന്തുടർന്ന് ആക്രമിക്കുകയും നിലത്തിട്ട് കടിച്ചുകീറാൻ ശ്രമിക്കുകയുമായിരുന്നു.കൂട്ടുകാരൻ്റെ ദയനീയ നിലവിളി കേട്ട് ഓടിയെത്തിയ റിദ്വിൻ കണ്ടത് ചോരയൊലിപ്പിച്ചു കിടക്കുന്ന തമീമിനെയാണ്. പ്രായത്തിൻ്റേതായ ഭയമൊന്നും കാണിക്കാതെ തൊട്ടടുത്ത പറമ്പിൽ നിന്നും കൈയിൽ കിട്ടിയ മരക്കമ്പുമായി റിദ്‌വിൻ നായയെ നേരിട്ടു. ഇതിനിടയിൽ റിദ്വിനും നായയുടെ കടിയേറ്റു. എന്നാൽ, മുറിവിൻ്റെ വേദനയേക്കാൾ കൂട്ടുകാരന്റെ ജീവനായിരുന്നു ആ കുരുനിന് വലുത്. വീണ്ടും തമീമിനെ ആക്രമിക്കാൻ മുതിർന്ന നായയെ സർവശക്തിയുമെടുത്ത് അടിച്ചോടിച്ചതോടെയാണ് തമീമിന് ജീവൻ തിരികെ ലഭിച്ചത്. കടിയേറ്റ രണ്ട് കുട്ടികളെയും ഉടൻ തന്നെ വടകര ജില്ല ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകി. റിദ്വിൻ്റെ അസാമാന്യ ധീര തയെ നാടൊന്നടങ്കം പ്രശംസിക്കുക യാണ്. വാർഡ് മെംബർ പി. അബ്ദുറഹ്മാൻ മാസ്റ്ററുടെ നേതൃത്വത്തിൽ റിദ്‌വിനെ അനുമോദിച്ചു. ച ടങ്ങിൽ പി. ഇബ്രാഹിം ഹാജി, ശശി മലപ്പാടി, ഒ. അഫ്സൽ, ആദർശ്, എം. എം. തൻസീർ തുടങ്ങിയവർ പങ്കെടുത്തു

08/11/2025

വികസനത്തിന്റെ കോടാലിക്ക് മുന്നിൽ വീഴുന്ന ഒരു യുഗത്തിന്റെ തണൽ.🙂‍↕️
വിട, 🥲
നാടിൻ്റെ പ്രിയപ്പെട്ട തണലേ. 🌳💔"

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടങ്ങളുമായി കോട്ടപ്പള്ളിയുടെ അഭിമാന താരം സാരംഗ് രാജീവ്അതിജീവനത്തിന്റെ പേരാണ് സാരംഗ്...
05/01/2024

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടങ്ങളുമായി കോട്ടപ്പള്ളിയുടെ അഭിമാന താരം സാരംഗ് രാജീവ്

അതിജീവനത്തിന്റെ പേരാണ് സാരംഗ് രാജീവ്. ചെറിയ പ്രായത്തിനുള്ളിൽ 5 വലിയ ശസ്ത്രക്രിയകളെ നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിലും അഷ്ടപദിയിലും എ ഗ്രേഡ്. കോഴിക്കോട് വടകര മേമുണ്ട എച്ച്എസ്എസ് വിദ്യാർഥിയായ സാരംഗ് സംസ്കൃതഗാനാലാപനത്തിലും പങ്കെടുക്കുന്നുണ്ട്.

സംഗീതത്തെ ഏറെ സ്നേഹിക്കുന്ന കുടുംബം ആണ് സാരംഗിൻ്റേത്,കലാകാരനും കവിയുമായ വടകര കോട്ടപ്പള്ളി മണക്കുനി രാജീവന്റെയും ഷെറീനയുടെയും മകനായ സാരംഗിനു ജന്മനാ കുടൽസംബന്ധമായ രോഗമുണ്ട്.
അച്ഛന്റെ സഹോദരിയുടെ മകളാണ് ചാനൽ ഫെയിം ശ്വേത അശോക്.

പാട്ടാണ് സാരംഗിന്റെ അതിജീവനൗഷധം. ലളിതഗാനത്തിൽ അച്ഛൻ രാജീവ് തന്നെ ഗുരു; ഇടയ്ക്കയിൽ സദനം സുരേഷും. കോവിഡ്കാലത്ത് അച്ഛനെഴുതിയ പാട്ട് സാരംഗ് പാടിയതു കേട്ട സംവിധായകൻ ജയരാജ് ‘പ്രമദവനം’ എന്ന സിനിമയിൽ പാടിച്ചിരുന്നു.

അഭിനന്ദനങ്ങൾ 👏

18/12/2023
18/12/2023

ചെമ്മരത്തൂരിൽ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികനായ കോട്ടപ്പള്ളി സ്വദേശി മരണപ്പെട്ടു

കോട്ടപ്പള്ളി കുനിയിൽ താഴക്കുനി ശശീന്ദ്രനാണ് (58) മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. മകളെ വടകരയിലെ ജോലിസ്ഥലത്ത് എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്.

വടകരയിൽ തോണി മറിഞ്ഞു; മീൻ പിടിക്കാൻ പോയ 17 വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു -
28/10/2023

വടകരയിൽ തോണി മറിഞ്ഞു; മീൻ പിടിക്കാൻ പോയ 17 വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികൾ മുങ്ങി മരിച്ചു -

ആദിദേവിന്റേയും ആദി കൃഷ്ണന്റേയും മൃതദേഹങ്ങൾ വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Address


Alerts

Be the first to know and let us send you an email when Kottappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottappally:

  • Want your business to be the top-listed Media Company?

Share