22/11/2025
അടുത്ത കവർ.....
(ചൊവ്വാഴ്ച മാർക്കറ്റിൽ)
🔴
ഹബീസിയുടെ 'തൊട്ടുതൊട്ടൊപ്പം' കോളത്തിൽ ആദ്യം പി.ടി തോമസ്.
👉പൊതു ഇടത്തിൽ നിന്ന് അപ്രത്യക്ഷരായ പ്രായം ചെന്ന ചില (വിമത) മനുഷ്യരെ അവരുടെ താവളത്തിൽ ചെന്ന് കണ്ട് അൽപം സമയം അവരോടൊപ്പം ചെവഴിക്കുന്ന കാര്യം ഹബീസിയാണ് ആദ്യം മുന്നോട്ട് വെച്ചത്. ഞാനും താൽപര്യത്തോടെ ഒപ്പം ചേർന്നു.
👉ഈയൊരു അനുഭവം ഒരു എഴുത്തായി തുടർന്നാലോ എന്ന് എന്നിലെ ജേർണലിസ്റ്റ് പിന്നീട് ഉന്നയിച്ചുനോക്കി. അഭിമുഖമല്ലാതെ അനൗപചാരിക സംസാരമായതിനാൽ അവരുടെ പെർമിഷൻ നിർബന്ധമാണ്. അത്തരം അനുമതി ലഭിച്ച ആദ്യ വ്യക്തി തീവ്ര രാഷ്ട്രീയ ചരിത്രത്തിൽ നിരവധി പീഡനങ്ങൾ ഏറ്റുവാങ്ങിയ പി.ടി തോമസിൽ നിന്നാണ്. അഭിമുഖത്തിനൊന്നും ഒരു വിധത്തിലും വഴങ്ങാതെ ആലുവ ചെമ്പരിക്കയ്ക്ക് സമീപം വാടക വീട്ടിൽ മകൾക്കും പേരക്കുട്ടിയ്ക്കും ഒപ്പം കഴിയുന്ന പി.ടി ഹബീസിയോട് No പറഞ്ഞില്ല. ഏറെക്കാലത്തെ ആത്മബന്ധം പിടിക്ക് ഹബീസിയുമായി ഉള്ളതിനാലാകാം അത്. 'തൊട്ടുതൊട്ടൊപ്പം' എന്ന പേരിൽ ഈ കോളം വരുന്ന ലക്കത്തിൽ ആരംഭിക്കുകയാണ്.
👉 ഫോട്ടോഗ്രാഫർ ഞമ്മളാണ്😀
👉 ആഴ്ചപ്പതിപ്പ് ഹാർഡ് കോപ്പി ലഭ്യമാക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്ക് ഈ നമ്പറിൽ +91 81390 00226 വിളിക്കാവുന്നതാണ്.
👉ചന്ദ്രിക ആഴ്ചപ്പതിപ്പിൻ്റെ തുടർ ലക്കങ്ങളുടെ വിവരങ്ങൾ അറിയാൻ നിങ്ങളുടെ സുഹൃത്തുക്കളെ ഈ https://chat.whatsapp.com/LVKoDDRxvWdCfYNgN2IZvL ഗ്രൂപ്പിലേക്ക് ചേർക്കുമല്ലോ.
👉Pls share....