Movie Lab

Movie Lab ENTERTAINMENT: ENTERTAINMENT:ENTERTAINMENT

13/11/2025
30/10/2025
02/08/2025

ദിവ്യ ഭാരതി ❤️❤️❤️ (1974 - 1993)

പേരിലെ ദിവ്യത്വം അഭിനയത്തിലും കാണിച്ച അസാമാന്യ പ്രതിഭ... മറ്റു നക്ഷത്രങ്ങളേക്കാൾ തിളക്കം കൂടുതലായിരുന്നു ഈ താരത്തിന്.. അതുകൊണ്ടായിരിക്കും വളരെ വേഗം തന്നെ ഈ നക്ഷത്രം അണയുകയും ചെയ്തത് 💔💔

മൂന്നുവർഷം മാത്രമായിരുന്നു ദിവ്യ ഭാരതിയുടെ സിനിമ കരിയർ.....

ശരീരപ്രദർശനം നടത്താതെ, വൾഗർ സീനുകളിൽ അഭിനയിക്കാതെ തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ടും, സൗന്ദര്യം കൊണ്ടും, നൃത്ത രംഗങ്ങളിലെ ഊർജ്ജസ്വലത കൊണ്ടും ഇന്ത്യയൊട്ടാകെ നിരവധി ആരാധകരെ സൃഷ്ടിച്ച വളരെ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദിവ്യ ഭാരതി 🔥🔥

1990 ജൂലൈ മൂന്നിന് റിലീസ് ആയ
നിലാ പെണ്ണ് എന്ന തമിഴ് സിനിമയിൽ ആനന്ദിന്റെ നായികയായി പതിനാറാം വയസ്സിലാണ് ദിവഭാരതിയുടെ അരങ്ങേറ്റം... തുടർന്ന് അതേ വർഷം തന്നെ തെലുങ്കിൽ ബോബ്ബിലി രാജ എന്ന സിനിമയിൽ വെങ്കിടേഷിന്റെ നായികയായി... ചിരഞ്ജീവിക്കൊപ്പം റൗഡി അല്ലുടു, ബാലകൃഷ്ണക്കൊപ്പം ധർമ്മ ക്ഷേത്രം, മോഹൻ ബാബുവിനൊപ്പം അസംബ്ലി റൗഡി എന്നെ സിനിമകൾക്ക് ശേഷം
1992 ൽ വിശ്വാത്മ എന്ന മൂവിയിലൂടെ സണ്ണി ഡിയോളിന്റെ നായികയായി ബോളിവുഡിൽ രംഗപ്രവേശം ചെയ്തു...🥰🥰

1992 ദിവ്യ ഭാരതിക്ക് ഒട്ടേറെ സിനിമകൾ ലഭിച്ച വർഷമാണ് പ്രത്യേകിച്ച് ബോളിവുഡിൽ., ഒരു പുതുമുഖ നടിക്ക് ലഭിക്കാവുന്നതിൽ ഏറ്റവും വലിയ അവസരങ്ങളാണ് ദിവ്യ ഭാരതിയെ തേടിയെത്തിയത്....
ഗോവിന്ദക്കൊപ്പം ജാൻസെ പ്യാരാ, ഷോല ഓർ ശബനം,
പൃഥ്വി എന്ന നായകനു ഒപ്പം ദിൽ കാ ക്യാ കസൂർ,
ഋഷി കപൂറിന്റെയും ഷാരൂഖ് ഖാന്റെയും നായികയായി ദീവാന, 🔥🔥

ഷാരൂഖ് ഖാൻ നായകനായി ഹേമമാലിനി സംവിധാനം ചെയ്ത ദിൽ ആശ്നാ ഹേ
,
സുനിൽ ഷെട്ടിക്കൊപ്പം ബൽവാൻ,

ജാക്കി ശ്രോഫിനു നായികയായി ദിൽ ഹി തോ ഹെ,

അവിനാശിന്റെ നായികയായി ഗീത് തുടങ്ങിയ സിനിമകൾ
ദിവ്യ ഭാരതി 1992 ൽ മാത്രം അഭിനയിച്ചവയാണ്.,. സ്വപ്നതുല്യമായ തുടക്കം 🔥

ലക്സ് ന്യൂ ഫേസ്നുള്ള അവാർഡ് ദീവാന എന്ന സിനിമയിലൂടെ ദിവ്യ ഭാരതി കരസ്ഥമാക്കുകയും ചെയ്തു🔥🔥ഇതിനിടയിൽ പ്രശസ്ത നിർമ്മാതാവായ സജിത്ത് നദിയാവാലയുമായി വിവാഹം വിവാഹം കഴിച്ചു... സന എന്ന പേരും സ്വീകരിച്ചു..അതും ബോളിവുഡിൽ കരിയർ തുടങ്ങി പ്രശസ്തിയിൽ നിൽക്കുമ്പോൾ തന്നെ.. മറ്റാരും കാണിക്കാത്ത സാഹസം...

1993 മാർച്ച് മൂന്നിന് റിലീസ് ആയ സണ്ണി ഡിയോൾ സഞ്ജയ് ദത്ത് ടീമിന്റെ ക്ഷത്രിയ എന്ന സിനിമ സൂപ്പർ ഹിറ്റ് ആയി പ്രദർശനം തുടരുന്ന സമയത്താണ് 1993 ഏപ്രിൽ അഞ്ചിന് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ദിവ്യ ഭാരതി മരണപ്പെടുന്നത് 💔💔 കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുന്ന സമയത്തായിരുന്നു ദിവ്യഭാരതിയുടെ മരണം.. ബോളിവുഡിലെ താര റാണിയായി സിംഹാസനത്തിലേക്ക് കയറുമ്പോഴാണ് ദിവ്യ ഭാരതിയെ മരണം വന്നു വിളിച്ചു കൊണ്ടു പോയത്....💔

മരിക്കുന്നതിനുമുമ്പ് അവർ കരാർ ഒപ്പിട്ട സിനിമകളുടെയും, അഭിനയിച്ചുകൊണ്ടിരുന്ന സിനിമകളുടെയും ലിസ്റ്റ് കാണുമ്പോൾ അറിയാം അവരെ കാത്തിരുന്നത് എത്രയെത്ര വമ്പൻ ഹിറ്റുകൾ ആണെന്ന് 🔥🔥

ബോളിവുഡിലെ അന്നത്തെ താരറാണിയായി വാണിരുന്ന സാക്ഷാൽ ശ്രീദേവി വരെ
ദിവ്യ ഭാരതിയ്ക്ക് പകരക്കാരിയായാണ് ലാഡ്ലാ എന്ന അനിൽ കപൂർ നായകനായ എന്ന സിനിമയിൽ അഭിനയിച്ചത്...

അക്ഷയ് കുമാർ സുനിൽ ഷെട്ടി ടീമിന്റെ മോഹ്‌റ,
അജയ് ദേവ് ഗൺ സുനിൽ ഷെട്ടി ടീമിന്റെ ദിൽവാലെ എന്നീ സിനിമകളിൽ ദിവ്യ ഭാരതിക്ക് പകരക്കാരിയായി രവീണ ടണ്ടൻ....❤️

അജയ ദേവഗൻ നായകനായ ധൻവാൻ എന്ന സിനിമയിൽ ദിവ്യ ഭാരതിക്ക് പകരക്കാരിയായി കരിഷ്മ കപൂർ....❤️

സണ്ണി ഡിയോളിന്റെ നായികയായി അംഗരക്ഷക് എന്ന മൂവിയിൽ ദിവ്യഭാരതിക്ക് പകരം പൂജാ ഭട്ട് ❤️

അജയ് ദേവഗൺ നായകനായ ഹൽച്ചൽ എന്ന മൂവിയിൽ ദിവ്യ ഭാരതിയ്ക്ക് പകരം കജോൾ ❤️

അജയ് ദേവഗൻ നായകനായ വിജയ് പഥ് എന്ന മൂവിയിൽ ദിവ്യ ഭാരതിക്ക് പകരം തബു ❤️
സഞ്ജയ് കപൂർ നായകനായ കർത്തവ്യ എന്ന മൂവിയിൽ ദിവ്യ ഭാരതിക്ക് പകരം ജൂഹി ചൗള ❤️

ആന്തോളൻ എന്ന മൂവിയിൽ ഗോവിന്ദയ്ക്കൊപ്പം ദിവ്യ ഭാരതിക്ക് പകരക്കാരിയായി മമ്ത കുൽകർണി ❤️

അങ്ങനെ നിരവധി നായികമാർ ദിവ്യ ഭാരതി ഭാരതി സൈൻ ചെയ്ത സിനിമകളിൽ പകരക്കാരിയായി അഭിനയിച്ചു.., പല സിനിമകളും ദിവ്യ ഭാരതി അഭിനയിച്ച രംഗങ്ങൾ മറ്റു നായികമാരെ വെച്ച് രണ്ടാമത് ഷൂട്ട് ചെയ്യുകയായിരുന്നു...

ദിവ്യ ഭാരതിയുടെ മരണത്തിന് ശേഷം
1993 ജൂലൈ 9 രംഗ് എന്ന സിനിമ റിലീസായി... കമൽ സദന ആയിരുന്നു നായകൻ... നല്ല പാട്ടുകൾ ആണ് ആ സിനിമയിൽ ഉള്ളത്.. 🥰

ദിവ്യ ഭാരതിയുടെ അവസാനമായി റിലീസ് ചെയ്ത സിനിമ ജാക്കി ശ്രോഫ് നായകനായ ശത്രഞ്ച് ആണ്...1993 ഡിസംബർ 17...
30 വർഷം തികയുന്നു💔

1992 ജനുവരി 24നാണ് ദിവ്യ ഭാരതി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച വിശ്വാത്മ റിലീസായത്... ഒരു വർഷവും മൂന്നുമാസവും മാത്രമായിരുന്നു ബോളിവുഡിലെ ദിവ്യ ഭാരതിയുടെ കരിയറിന്റെ ആയുസ്സ്..ദിവ്യ ഭാരതിയുടെ സിനിമകളിലെ പ്രധാന ആകർഷണം അവയിലെ പാട്ടുകളായിരുന്നു... രാജീവ് റായി സംവിധാനം ചെയ്ത വിശ്വാത്മയിൽ വിജു ഷാ ഒരുക്കിയ സാത് സമുന്തർ എന്ന ഗാനം ഒക്കെ ഇന്നും റീൽസുകളിൽ ട്രെൻഡിങ് ആണ്...❤️❤️ ദിവ്യ ഭാരതി അഭിനയിച്ച ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും അതാണ് 🔥🔥

ദിവ്യ ഭാരതിയുടെ മരണത്തിലെ ദുരൂഹതയെ കുറിച്ചുള്ള അന്വേഷണം 1998ൽ പോലീസ് അവസാനിപ്പിച്ചു....

ദിവ്യ ഭാരതി സിനിമകൾ തിയേറ്ററിൽ കണ്ടിട്ടുള്ളവർ ആ ഓർമ്മകൾ പങ്കുവെക്കാമോ?? ഇഷ്ടപ്പെട്ട സിനിമകൾ, പാട്ടുകൾ എന്നിവ കമന്റ് ബോക്സിൽ പറയുമെന്ന് പ്രതീക്ഷിക്കുന്നു 🥰🥰

22/07/2025

Survival Movies

1. Nowhere(2023)
2. Crawl(2019)
3. 127 Hours(2010)
4. Everest(2015)
5. The Martian(2015)
6. Gravity(2013)
7. Panic Room(2002)
8. Old(2021)
9. Backcountry(2014)
10. Captain Phillips(2013)
11. (2020)
12. The Mist(2007)
13. The Edge(1997)
14. The Way Back(2010)
15. I Am Legend(2007)
16. Life of PI(2012)
17. Sully:Miracle on the Hudson(2016)
18. The Platform(2019)
19. The Shallows(2016)
20. The Impossible(2012)
21. Deepwater Horizon(2016)
22. Cliffhanger(1993)
23. Adrift(2018)
24. Aliens(1986)
25. The Meg(2018)
26. The Mountain Between Us(2017)
27. Unbroken(2014)
28. San Andreas(2015)
29. In The Heart of the Sea(2015)
30. Jungle(2017)
31. Vertical Limit(2000)
32. A Quiet Place:Part II(2020)
33. Snowden(2016)
34. 10 Cloverfield Lane(2016)
35. The Revenant(2015)
36. Greenland(2020)

05/07/2025

ഒരു സംശയവും ഇല്ലാതെ പറയാം.. ഈ വർഷം പുറത്തിറങ്ങിയിട്ടുള്ള ഒരു മികച്ച ഇംഗ്ലീഷ് സിനിമ തന്നെയാണ് F1. കൂടാതെ ഏറ്റവും മികച്ച തിയേറ്റർ സിനിമ അനുഭവം സമ്മാനിച്ച ഹോളിവുഡ് ചിത്രവും..!

നിങ്ങൾ കേട്ട് തഴമ്പിച്ച ഒരു കഥ തന്നെയാണ് ചിത്രം പറയുന്നത്. പക്ഷേ, ഈ സിനിമ എടുത്തു വച്ചിരിക്കുന്ന രീതി ഉണ്ടല്ലോ.. ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിലാണ്..!

നല്ലൊരു തീയേറ്റർ കണ്ടെത്തുക, ടിക്കറ്റ് ബുക്ക് ചെയ്യുക, പോയി കാണുക.

ഒരു നല്ല സിനിമ തിയേറ്ററിൽ പോയി കാണുന്ന സമയത്ത് നമുക്ക് കിട്ടുന്ന ആ ഒരു മൊമന്റ് ഉണ്ടല്ലോ.. ആ ഒരു മൂവ്മെൻറ് ഈ സിനിമ ഓർമിപ്പിക്കും എന്ന കാര്യം തീർച്ചയാണ്..!

ഏതാണ് ആ മൂമെന്റ് എന്നാവും അല്ലേ ? നമ്മളും സിനിമയും മാത്രമാകുന്ന ആ ഒരു വണ്ടർഫുൾ മുമെന്റ്റ് ! 🔥✨

*********************

Want to learn how to make a short film or full-length film — from Script to release?

🎬 Let’s get started:
✅ Message me directly on WhatsApp – https://wa.me/+918078192623

✍️ Or fill out this quick 20-second form to reserve your seat – https://tally.so/r/w8YQ5l

🔍 Curious about our full course list, bundles or student projects?
👉 Visit our website : https://linktr.ee/rgp_academy

18/06/2025
25/05/2025

ഇപ്പോളത്തെ അനശ്വരയും മാമിതയും 20-24 വയസിൽ ഒക്കെ കാണുമ്പോളും ഒട്ടും തന്നെ പക്വത തോന്നിക്കാറില്ല.. എന്നാൽ 30 വയസ്സിന്റെ ഉള്ളിൽ അല്ലെങ്കിൽ സ്കൂൾ കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ ആണ് നമ്മുടെ പഴയ നായികമാർ ചില അതുല്യ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അനശ്വരമാക്കിയത്... ❤️

അങ്ങനെ ആദ്യ ചിത്രത്തിലെതും അല്ലെങ്കിൽ അവർ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച വെക്കുമ്പോൾ ഉള്ള പ്രായം ഒന്ന് നോക്കാം....

•1988 - അഞ്ചു 13( രുഗ്മിണി)
•1965- ഷീലക്ക് 20 വയസ് മാത്രമായിരുന്നു "ചെമ്മീൻ " സിനിമയിൽ അഭിനയിക്കുമ്പോൾ പ്രായം..
•1968 - ശാരദക്ക് =23 (തുലാഭാരം)
•1974 - ലക്ഷ്മി = 22 (ചട്ടക്കാരി)
•1978 - സീമ = 21 (അവളുടെ രാവുകൾ)
•1979 - ശോഭ = 16 (pasi)
•1980 - പൂർണിമ ഭാഗ്യരാജ് = 20(മഞ്ഞിൽ വിരിഞ്ഞ പൂക്കൾ)
•1981 - ജലജ =20 (വേനൽ)
•1982 - ശ്രീദേവി=19 (moondram pirai)
•1982 - മാധവി = 20(ഓർമ്മക്കായി, നവംബറിന്റെ നഷ്ടം)
•1983 - സുഹാസിനി =22 (കൂടെവിടെ)
•1983 - ഉർവശി =14 (മുന്താണെ മുടിച്)
•1984 - സീമ=27(അക്ഷരങ്ങൾ)
•1985 - ശോഭന =15 (യാത്ര)
•1986 - ഗീത = 23 (പഞ്ചാഗ്നി)
•1986 - അംബിക =23( രാജാവിന്റെ മകൻ)
•1987 - സുമലത = 24(തൂവാനത്തുമ്പികൾ)
•1988 - രേവതി= 22(കാക്കൊത്തി കാവിലെ അപ്പൂപ്പൻ താടികൾ)
•1989 - മാധവി = 27 (വടക്കൻ വീരഗാഥാ )
•1986 - മോനിഷ = 15 (നഖക്ഷതങ്ങൾ)
•1990 - ഉർവശി = 21(തലയണമന്ത്രം)
•1990 - വിജയശാന്തി =24 (കർത്തവ്യം)
•1991 - അമല =24 (എന്റെ സൂര്യപുത്രിക്ക്)
•1992 - ശാന്തി കൃഷ്ണ =28 (സവിധം)
•1992 - ഗീത =30 (ആധാരം)
•1993 - ആനി =15 (അമ്മയാണെ സത്യം )
•1993 - ശോഭന = 23 (മണിച്ചിത്രതാഴ് )
•1993 - രേവതി = 27 (ദേവാസുരം)
•1993 - മാധവി = 31 (ആകാശ ദൂത് )
•1994 - ശാന്തി കൃഷ്ണ = 30(ചകോരം )
•1994 - മോഹിനി =18 (പരിണയം)
•1995 - വാണി വിശ്വനാഥ് =24(ദ് കിങ്)
• 1996 - മഞ്ജു വാര്യർ =18 (സല്ലാപം, ഈ പുഴയും കടന്നു )
•1997 - ജോമോൾ =16 (എന്ന് സ്വന്തം ജാനിക്കുട്ടി )
•1997 - ഭാനുപ്രിയ =30 (കുലം)
•1998 - നന്ദിനി =19 (അയാൾ കഥകൾ എഴുതുകയാണ്)
•1998 - സംഗീത = 22 (ചിന്താവിഷ്ടയായ ശ്യാമള )
•1999 - സംയുക്ത വർമ =20(വീണ്ടും ചില വീട്ടുകാര്യങ്ങൾ)
•1999 - മഞ്ജു വാര്യർ = 21 (പത്രം, കണ്ണെഴുതി പൊട്ടും തൊട്ട്)
•2000 - ലക്ഷ്മി ഗോപാല സ്വാമി=30(കൊച്ചു കൊച്ചു സന്തോഷങ്ങൾ)
•2000 - വാണി വിശ്വനാഥ് =29(സൂസന്ന)
•2001- സംയുക്ത വർമ =22 (മേഘമൽഹാർ)
•2002 - നവ്യ നായർ = 17 (നന്ദനം)
•2002 - ഭാവന = 16 (നമ്മൾ )
•2002 - ജ്യോതിർമായി = 19 (ഭാവം)
•2003 - കാവ്യാ മാധവൻ =19 (മിഴി രണ്ടിലും)
•2003 - മീര ജാസ്മിൻ = 21(കസ്തൂരിമാൻ )
•2003 - ഇന്ത്രജ =
•2004 - കാവ്യാ മാധവൻ = 20 (പെരുമഴക്കാലം)
•2004 - പദ്മപ്രിയ =21 (കാഴ്ച)
•2004 - മീര ജാസ്മിൻ = 22 (പെരുമഴക്കാലം)
•2004 - ഗീതു മോഹൻദാസ് =23 (അകലെ, ഒരിടം)
•2005 - മുക്ത =14 (അച്ഛനുറങ്ങാത്ത വീട്)
•2005 - നവ്യ നായർ = 20 (സൈറ, കണ്ണേ മടങ്ങുക)
•2005 - മീര വാസുദേവ് =23( തന്മാത്ര)
•2006 - ലക്ഷ്മി ശർമ =21(പളുങ്ക്)
•2006 -കാവ്യാ മാധവൻ =22 (വാസ്തവം)
•2006 - റോമാ = 22 (നോട്ബുക്)
•2006 - പദ്മപ്രിയ = 23 (കറുത്ത പക്ഷികൾ, യെസ് യുവർ ഓണർ)
•2007 - മീര ജാസ്മിൻ = 25 (ഒരേ കടൽ)
•2007- ശ്വേത മേനോൻ= 31(പരദേശി)
•2008 - പ്രിയങ്ക നായർ = 23(വിലാപങ്ങൾക്കപ്പുറം)
•2008 - ഗോപിക = 24 (വെറുതെ ഒരു ഭാര്യ)
•2008 - പ്രിയാമണി = 24 (തിരക്കഥ)
•2009 - പദ്മപ്രിയ = 26 (പഴശ്ശിരാജ)
•2014 - നസ്രിയ 20(ഓം ശാന്തി ഓശാന)
•2018 - നിമിഷ സജയൻ 21(ചോല, കുപ്രസിദ്ധ പയ്യൻ)

©Rwithik H Pillai

16/05/2025

താൻ ഈണം നൽകിയ പാട്ടുകൾ പാടിയ എം ജി ശ്രീകുമാറും ( ചാന്തു പൊട്ടും ചങ്കേലസും) വിധു പ്രതാപും , ജ്യോത്സനയും ( സുഖമാണീ നിലാവ് ) പ്രശംസകളുടെയും പുരസ്കാരങ്ങളുടെയും കൈപിടിച്ച് പ്രശസ്തിയുടെ പടവുകളേറി പോയപ്പോൾ വിസ്‌മൃതിയുടെ ഇരുട്ട് വീണ നാട്ടു വഴികളിലേക്ക് ഈണങ്ങളേറെ വിരിഞ്ഞ തന്റെ ഹാര്മോണിയ പെട്ടിയും തൂക്കി പിന്തിരിഞ്ഞു നടന്നൊരു മനുഷ്യനുണ്ട് ഇന്നും ഓർമകളിൽ !
“രാരീ രാരീരം രാരോ എന്നൊരു മെഗാഹിറ്റ് പാട്ടോടെ അരങ്ങേറിയിട്ടു ഒട്ടേറെ ഹിറ്റുകളും , സൂപ്പർ ഹിറ്റുകളും നൽകിയിട്ടും ഒരു സംസ്ഥാന പുരസ്‌കാരം ലഭിക്കുവാനായി 25 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നതെന്താണ് ?
എന്നൊരു ചോദ്യത്തിന്
“ ഞാൻ ഇപ്പോഴായിരിക്കും ഒരു നല്ല പാട്ടു ചെയ്തത് എന്ന് അവർക്കു തോന്നിയത് “ എന്ന്
വിനയത്തോടെ മറുപടി പറഞ്ഞ ഒരു നാട്ടുമ്പുറത്തുകാരൻ !
നവോദയ ടീം നിർമിക്കുന്ന പുതു ചിത്രത്തിന് , പുതിയ സംഗീത സംവിധായകനെ തേടുന്ന സമയത്തു , സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ നിർദ്ദേശപ്രകാരം ഒഡീഷന് എത്തിയപ്പോൾ നിർമാതാവ് ജിജോയുടെ “മ്യൂസിക് കംപോസ് ചെയ്യാൻ പറ്റുമോ ? എന്ന ചോദ്യത്തിന് “ എനിക്ക് അറിയില്ല സാർ , എനിക്ക് ഉറപ്പു പറയാൻ പറ്റുന്നില്ല സാർ ക്ഷമിക്കു “ എന്ന് പറഞ്ഞു മാറി നിന്ന !
സിനിമയുടെ റീ റെക്കോർഡിങ് ടൈമിൽ സ്റ്റുഡിയോയിൽ ഷോട്ടുകളിങ്ങനെ സ്‌ക്രീനിൽ ഓടിക്കൊണ്ടിരിക്കെ രാജീവ് കുമാറിനോട് “ഇത് ചെയ്യാൻ എനിക്ക് കഴിയില്ല ഇത് എനിക്ക് പറ്റിയ പണിയല്ല” എന്നും പറഞ്ഞു സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി പോന്ന !
സ്വന്തം കഴിവിലും പ്രതിഭയിലും വിശ്വാസക്കുറവുള്ള ചരിത്രമുള്ള ആ മനുഷ്യൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ മാത്രമേ അതിൽ അമ്പരപ്പുണ്ടാകുമായിരുന്നുള്ളു ...!! ...
അയാളുടെ ആ ഉത്തരത്തിൽ ആശങ്കപ്പെട്ട നിർമാതാവ് ജിജോയെ, അയാളുടെ പ്രതിഭയിലുള്ള വിശ്വാസം കൊണ്ട്, പറഞ്ഞു കണ്വിന്സ് ചെയ്തു സംവിധായകൻ രാജീവ്കുമാർ, അയാളോട് “ ഒരു താരാട്ട് ഈണം ഉണ്ടാക്കി കാണിക്കു” എന്ന് പറഞ്ഞു ഹാർമോണിയം കൊടുത്തു ഒരു റൂമിലേക്ക് പറഞ്ഞയക്കുക ആണ് ....
ആത്മവിശ്വാസം വീണ്ടെടുക്കാനായി ഒന്ന് ചാരി നിൽക്കാനൊരു ചുമര് തിരക്കിയിറങ്ങിയ അയാൾക്ക് മുന്നിൽ ഉരുക്കിന്റെ വന്മതിൽ കെട്ടി രാജീവ് കുമാർ കൂടെ നിന്നപ്പോൾ നവോദയ ടീമിന്റെ സങ്കല്പങ്ങൾക്കുമപ്പുറേയുള്ള ഈണങ്ങൾ അയാളുടെ ഹാര്മോണിയപെട്ടിയിൽ നിന്നും ഉതിർന്നു വീഴുകയാണ് ...രാരീ രാരീരം രാരിരോ .....❤❤
ആ അനശ്വരമായ പാട്ടിലൂടെ
മലയാളസിനിമാലോകത്തേക്കു പുതിയൊരു സംഗീത സംവിധായകൻ വലതുകാൽ വച്ച് കയറുകയാണ് ..
മോഹൻ സിതാര ....❤
ഒരു താരാട്ട് പാട്ടിന്റെ ഈണം ആവശ്യപ്പെട്ട ...
ടി കെ രാജീവ് കുമാറിനും , സിബി മലയിലിനും , സത്യൻ അന്തിക്കാടിനും , ബ്ലെസ്സിക്കും , അലി അക്ബറിനും, വയർ കത്തുന്ന വിശപ്പടക്കി പിടിച്ചു പച്ചവെള്ളം കുടിച്ചുകൊണ്ട് അമ്മയുടെ ഇരു കയ്യിലും തലവെച്ചു കിടന്നു കൊണ്ട് 'അമ്മ പാടുന്ന താരാട്ടു കേട്ട് കൊണ്ട് കിടന്നുറങ്ങിയിരുന്ന അയാളുടെയും ചേച്ചിയുടെയും കുട്ടികാലം ഓർത്തു കൊണ്ട് അയാളുടെ വിരലുകളിങ്ങനെ ഹാര്മോണിയത്തിൽ ഓടിത്തുടങ്ങവേ ഈണങ്ങളിങ്ങനെ പതിയെ അടർന്നു വീഴുകയായിരുന്നു
"രാരീ രാരീരം രാരോ .."
"ഉണ്ണി വാവാവോ പൊന്നുണ്ണി വാവവ്വോ ."
"താലോലം താനേ താരാട്ടും .."
"മിണ്ടാതെടി കുയിലേ കണ്ണനുണ്ണി ഉറങ്ങണ നേരത്തു .."
"കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ .."
എന്നിങ്ങനെ കണ്ണ് നീരിന്റെ നനവുള്ള താരാട്ടു ഈണങ്ങൾ ... !
ഒരു വിരഹഗാനം ആവശ്യപ്പെട്ട സംവിധായകൻ മോഹൻ രൂപിനു ഒരിക്കൽ തന്നെ തനിച്ചാക്കി , വിരഹത്തിന്റെ വേദനയും നൽകി അകന്നു പോയ പ്രാണനായി കരുതിയിരുന്നവളെ ഓർമിച്ചു കൊണ്ട് ചിട്ടപ്പെടുത്തിയ " ഇല കൊഴിയും ശിശിരത്തിൽ " എന്ന ഗാനം !
ആഹാരം കഴിക്കുന്നിടത്തു നിന്നും അപമാനിച്ചിറക്കി വിടുമ്പോൾ കരുമാടിക്കുട്ടൻ നെഞ്ചു പൊട്ടി പാടുന്നൊരു പാട്ടു വേണമെന്ന വിനയന്റെ ആവശ്യപ്രകാരം " നെഞ്ചുടുക്കിന്റെ തളതുടിപ്പിൽ നൊമ്പരങ്ങൾ പാടാം ഞാൻ " എന്ന ഗാനം സൃഷ്ടിക്കുമ്പോൾ അയാളുടെ ഉള്ളിൽ ഒരിക്കൽ ഒരു പ്രശസ്ത സംഗീതസംവിധായകന്റെ കൂടെ ഒരു കാസെറ്റിന് വേണ്ടി പാട്ടൊരുക്കുന്നതിനു ഭാഗമായി അസിസ്റ്റന്റ് ആയി നിന്നു വളരെ ആക്റ്റീവ് ആയി ആദ്യദിനം ജോലി ചെയ്തിട്ട് , രണ്ടാം ദിനം തന്നെ ഒരു കാരണവും പറയാതെ ആ പ്രൊജക്ടിൽ നിന്നും ഒഴിവാക്കിയ അനുഭവം ഓര്മ വന്നിരിക്കാം അത് കൊണ്ട് തന്നെ വിനയൻ പറഞ്ഞ രംഗത്തിനു അനുയോജ്യമായ ഈണവും അയാൾക്ക്‌ സുപരിചിതമായിരുന്നു .....!
പിന്നിട്ട കാലത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഓർക്കുന്ന ഗൃഹാതുരത്വമുണർത്തുന്ന ഒരു ഈണം വേണമെന്ന കമലിന്റെ നിർദ്ദേശപ്രകാരം പണ്ട് യേശുദാസ് സാറിന്റെ തരംഗിണി സ്‌കൂളിൽ ഫ്രീ ആയി വയലിൻ പഠിക്കുന്ന കാലത്തു , കൂടെയുള്ളവരെല്ലാം നന്നായി വയലിൻ വായിക്കുന്നത് കണ്ടിട്ട് തനിക്കും അവരെപ്പോലെ നന്നായി വായിക്കണം എന്ന വാശിയിൽ രാവ് വെളുക്കുവോളം പ്രാക്ടീസ് ചെയ്തു അവസാനം ക്ലാസിലെ ടോപ് വയലിനിസ്റ് ആകുകയും ആ സ്‌കൂളിൽ വയലിൻ അധ്യാപകൻ ആകുകയും ചെയ്ത ആ മധുര കാലം ഓർത്തെടുത്തു കൊണ്ട് “സുഖമാണീ നിലാവ് , എന്ത് രസമാണീ സന്ധ്യ” എന്ന ഗാനം സൃഷ്ടിക്കുന്ന അയാൾ !
പാട്ടു പഠിക്കുവാനായി കുട്ടികൾ പോകുന്ന കുട്ടികാലം ചിത്രീകരിക്കുന്ന ഒരു പാട്ടു വേണമല്ലോ എന്ന ബ്ലെസ്സിയുടെ ആവശ്യത്തിന് സ്‌കൂൾ കാലത്തു ഉച്ചഭക്ഷണമില്ലാതെ ഡെസ്കിൽ മുഖം മറച്ചു കിടന്നിരുന്ന ആ കാലവും , ആറാം ക്ലാസിൽ സുനന്ദ ടീച്ചറുടെ ഉപദേശത്തിന് വഴങ്ങി ഒരു പാട്ടിനു ഈണം നൽകിയ ഓർമകളെ തഴുകികൊണ്ട് “അണ്ണാറക്കണ്ണ വാ പൂവാല ചങ്ങാത്തം കൂടാൻ വാ” എന്ന ഈണം ഒരുക്കുന്ന അയാൾ .. !
പാട്ടു കേൾക്കുന്നവരെല്ലാം താളം പിടിക്കുന്ന പാട്ടൊരെണ്ണം വേണമല്ലോ എന്ന് പറഞ്ഞ കെ ബി മധുവിന് വേണ്ടി പണ്ട് സിതാര മ്യൂസിക് ട്രൂപ്പിൽ പാട്ടു പാടിയും , വയലിൻ വായിച്ചും ആളുകളെ താളം പിടിപ്പിച്ചു തുള്ളിച്ച ആ പഴയ വയലിനിസ്റ്റിന്റെ ഓർമയിൽ “ പ്രണയകഥ പാടി വന്നു തെന്നൽ “ഒരുക്കുന്ന അയാൾ !
ഇനി കുറേകാലം ഡാൻസ് പ്രോഗ്രാമുകൾക്ക് സ്റ്റേജുകൾ ഭരിക്കുവാൻ പോകുന്ന പാട്ടാണ് നമുക്ക് വേണ്ടത് എന്ന സുന്ദര്ദാസിന്റെയും , സിബി മലയിലിന്റെയും നിർദ്ദേശങ്ങൾക്ക് വഴങ്ങി, വല്ലപ്പോഴുമൊരിക്കൽ മാത്രം ചിരി വിരിയുന്ന തന്റെ മാതാപിതാക്കളുടെ മുഖത്ത് , ചിരി വിരിയാൻ തന്റെ കയ്യിലെ സമ്മാനങ്ങൾക്കു കഴിയുമെന്ന് മനസിലാക്കി സ്‌കൂളിലെ, ഡാൻസും , നാടകവും , സ്കിറ്റും തുടങ്ങി എല്ലാ പരിപാടികൾക്കും കയറിയിരുന്ന ആ കാലം ഓർത്തെടുത്തു കൊണ്ട് “ചഞ്ചല ദ്രുത പത താളവും , ഇന്ദ്രനീലം ചൂടിയും അണിയിച്ചൊരുക്കുന്ന അയാൾ !
തുടങ്ങി അയാൾ ഈണമിട്ട ഗാനങ്ങളൊക്കെയും അയാളുടെ ജീവിതത്തിൽ നിന്നടർത്തിയെടുത്തതായതു കൊണ്ട് തന്നെ
ആ ഗാനങ്ങൾക്കെല്ലാം വല്ലാത്തൊരു ജീവനുണ്ടായിരുന്നു ....❤
150 ലേറെ ചിത്രങ്ങൾ ..
അവയിലായി 400 ലേറെ പാട്ടുകൾ ..
അവയിലേറിയ പങ്കും സൂപ്പര്ഹിറ്റുകളും ഹിറ്റുകളും ..
എന്നിട്ടും എങ്ങനെയാണ് മോഹനേട്ടാ നിങ്ങൾ മറവിയുടെ കാണാക്കയത്തിലേക്കു മുങ്ങി പോയത് ?😔
ഒരു മൂവി ഗ്രൂപ്പിൽ , ഒരു ആൽബത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ചാർട്ടിൽ കയറ്റിയ സംഗീത സംവിധായകരെ പരിചയപെടുത്തു എന്ന പേരിൽ വന്ന പോസ്റ്റിൽ അന്യഭാഷാ സംഗീത സംവിധായകരും , നമ്മുടെ സംഗീത സംവിധായകരും ആഘോഷിക്കപ്പെട്ടപ്പോൾ എണ്ണം കൊണ്ട് അവരെക്കാൾ കൂടുതലോ ഒപ്പത്തിനൊപ്പമോ നിന്നിട്ടും നിങ്ങൾ എന്ത് കൊണ്ടാണ് മോഹനേട്ടാ ആഘോഷിക്കപ്പെടാതെ പോയത് .. ( സാന്ത്വനം ,ദീപസ്തംഭം ,വാസന്തിയും ലക്ഷ്മിയും ,മഴവില്ലു ,ജോക്കർ ,ദാദാസാഹിബ് ,വര്ണക്കാഴ്ചകൾ ,വല്യേട്ടൻ ,ഇഷ്ടം , കരുമാടിക്കുട്ടൻ ,ഊമപ്പെണ്ണു , സ്നേഹിതൻ , സ്വപ്നകൂട് , കാഴ്ച , തന്മാത്ര )
അറിയില്ല !!
മോഹനേട്ടാ പണ്ട്
“ എനിക്ക് മ്യൂസിക് ചെയ്യാനറിയില്ല” എന്ന് പറഞ്ഞു കൊണ്ട് നവോദയ ജിജോയോട് ബൈ പറഞ്ഞു ഇറങ്ങിയ നിങ്ങളെ, നിങ്ങളുടെ കഴിവ് അറിഞ്ഞു പിടിച്ചു നിർത്തി സംഗീത സംവിധായകന്റെ കുപ്പായം അണിയിച്ച രാജീവ് കുമാറിന് നിങ്ങൾ സംഗീത രൂപത്തിൽ തിരിച്ചു നൽകിയ ആ മറുപടിയെ സ്നേഹിക്കുന്ന ........
മഴവില്ലിന്റെ ഷൂട്ടിംഗ് സമയത്തു
“ ഇളയരാജയെ കൊണ്ട് മ്യൂസിക് ചെയ്യിക്കണമെന്നാണ് സിനിമയുടെ പിന്നണിയിലെ എല്ലാവര്ക്കും. എന്റെ നിര്ബന്ധമാണ് നിന്നെ കൊണ്ട് ചെയ്യിക്കണം എന്നത് കേട്ടോ”
എന്ന് പറഞ്ഞ നിർമാതാവ് സേവ്യർ നു ഒന്നിനൊന്നു മികച്ച അഞ്ചോളം പാട്ടുകൾ ഒരുക്കി നൽകിയ നിങ്ങളിലെ ആ വാശികാരനെ ..
ഇന്നും ഇഷ്ടപെടുന്ന ..
എല്ലാ പാട്ടിലും ഒരു നാടൻ പാട്ടിന്റെ താളം ആണല്ലോ എന്ന് പറഞ്ഞ നിരൂപകന്മാരുടെ മുന്നിലേക്ക് “കറുപ്പിനഴകും , രാക്ഷസിയും , പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോയും , പ്രണയകഥ പാടി വന്നു തെന്നലും ഇട്ടു കൊടുത്ത നിങ്ങളിലെ പ്രതിഭയെ ..
ആദരിക്കുന്ന ….
നിങ്ങളുടെ ഒരു ഗംഭീര തിരിച്ചു വരവ് ആഗ്രഹിക്കുന്ന എത്രയോ പേരുണ്ടെന്നോ ...❤❤❤❤❤
"നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്യനെ പോല്‍..വെറും അന്യനെ പോല്‍.
അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
നാമറിയാതെ നാം കൈമാറിയിലെത്ര മോഹങ്ങള്‍..നോമ്പരങ്ങള്‍.."
ഫോണിലിങ്ങനെ ഇഷ്ട്ടമുള്ളൊരു പാട്ട് ഓടിക്കൊണ്ടിരിക്കുകയാണ് .....
ഒരിക്കൽ വെറുതെ കേട്ട് ഇഷ്ടമായി പാടി നടന്ന ഈ വരികൾ ഇപ്പോൾ കേൾക്കുമ്പോൾ ഇടനെഞ്ചിലെവിടെയോ ഒരു വിങ്ങലാണ് ..
ആ വരികൾ മോഹൻ സിത്താരയെന്ന മഹാനായ സംഗീത സംവിധായകനെയും , സംഗീതപ്രേമികളെയും കുറിച്ചുള്ളതാണെന്നുള്ള ഒരു തോന്നൽ മനസിനെ അലട്ടുന്നു !
ഈണങ്ങൾ കൊണ്ട് ഒരായിരം മോഹങ്ങളും നൊമ്പരങ്ങളും കൈമാറി അയാൾ നമ്മളിലേക്ക് പകർന്നു തന്നെങ്കിലും .....
നിർമിഴി മീലിയിൽ നീര്മണി തുളുമ്പി അയാൾ ഒരിക്കൽ നമ്മുടെ അരികിൽ വന്നു നിന്നപ്പോൾ
കണ്ണ് നീര് തുടക്കാതെ ഒന്നും പറയാതെ വെറുമൊരു അന്യനായി നോക്കി നിന്ന പോലെ കുറ്റബോധം കലർന്നൊരു തോന്നൽ!

കടപ്പാട് പ്രദീപ് എമിലിൽ

Address


Alerts

Be the first to know and let us send you an email when Movie Lab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movie Lab:

  • Want your business to be the top-listed Media Company?

Share