29/07/2021
Cello യിൽ എന്റെ ആദ്യത്തെ ഒരു കവർ പരീക്ഷണം ആയിട്ടാണ് ജോൺസൻ മാസ്റ്റർ ടെ "ആകാശഗോപുരം പൊണ്മണി മേടയായി " എന്ന സോങ് ഞാൻ സെലക്ട് ചെയ്തിരിക്കുന്നത് . എന്നെ സംബന്ധിച്ച് വയലിനെക്കാൾ കുറച്ചുകൂടി ബുദ്ധിമുട്ടാണ് cello യിൽ ഒരു സോങ് വായിച്ചു express ചെയുവാൻ. Bass instrument നു ഒരു പ്രത്യേകത ഉണ്ട്, നമ്മൾ അത് വായിക്കാൻ തുടങ്ങിയാൽ വേറൊരു ഇൻസ്‌ട്രുമെന്റിനോടും ഇല്ലാത്ത ഒരു അഭിനിവേശം ആയിരിക്കും അതിനോട്. വേറൊരു ഇൻസ്‌ട്രുമെന്റ് കേൾകുവാനോ വായിക്കുവാനോ ഉള്ള താല്പര്യം കുറയും. അത്രയ്ക്ക് ഭ്രാന്തു പിടിപ്പിക്കുന്ന എന്തോ ഒന്ന് അതിൽ ഉണ്ട്. ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ bass guitar വായിക്കുന്നവർക്കും സമാന അഭിപ്രായം ആണ് ഉണ്ടായിരുന്നത്.
വയലിൻ വായന കുറയുന്നു എന്ന് തോന്നിയപോൾ ഞാൻ മനഃപൂർവം cello കുറച്ചു നാൾ ഒഴിവാക്കിയിരുന്നു. എങ്കിലും ഇടയ്ക്കു ചില recording / live concerts നു ഒക്കെ വായിക്കേണ്ടി വരുമ്പോൾ പ്രാക്ടീസ് ചെയാറുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം തോന്നിയ ഒരു ഐഡിയ ആണ് ഒരു മലയാളം ഫിലിം സോങ് കവർ ചെയ്താലോ എന്ന്. ഇംഗ്ലീഷ് സോങ്‌സ് ഒക്കെ cello യിൽ കേൾക്കാറുണ്ടെങ്കിലും ഒരു ഇന്ത്യൻ സോങ് കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത് എത്രത്തോളം നന്നാകും എന്ന് ഒരു ഉറപ്പു ഇല്ലായിരുന്നു.
കൈതപ്രത്തിന്റെ രചനയിൽ, ജോൺസൺ മാസ്റ്റർ ടെ സംഗീതത്തിൽ വേണുഗോപാൽ പാടിയ കളിക്കളം എന്ന ചിത്രത്തിലെ ആകാശ ഗോപുരം എന്ന ഗാനം നിങ്ങൾക്കായി ഷെയർ ചെയുന്നു. എല്ലാവരുടെയും അഭിപ്രായങ്ങൾ അറിയിക്കണം..
MS Viswanath 🎻