Ente Kallara Vaartha

  • Home
  • Ente Kallara Vaartha

Ente Kallara Vaartha press

29/09/2025

റോഡിലേക്ക് റബ്ബർ മരം പിഴുത് വീണു.
മിരൃമ്മല ഇരുളർ റോഡിൽ കോണത്ത് നടയിൽ ആണ് സംഭവം .. 11 കെ വി ഇലക്ട്രിക് ലൈനുകൾക്ക് മീതെയെയാണ് മരം വീണത്.... ഏറെ സമയം ഗതാഗത വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.. കല്ലറ ഇലക്ട്രിസിറ്റി അധികൃതർ എത്തി മരം മുറിച്ച് നീക്കി

"ബന്ധുവീട്ടിൽ നിന്ന്‌ പത്തു പവനോളം സ്വർണം മോഷ്ടിച്ച് ആർഭാടജീവിതം നയിച്ചുവന്ന യുവതി അറസ്റ്റിലായി. പാങ്ങോട് ഭരതന്നൂർ നിഖിൽ...
27/09/2025

"ബന്ധുവീട്ടിൽ നിന്ന്‌ പത്തു പവനോളം സ്വർണം മോഷ്ടിച്ച് ആർഭാടജീവിതം നയിച്ചുവന്ന യുവതി അറസ്റ്റിലായി. പാങ്ങോട് ഭരതന്നൂർ നിഖിൽ ഭവനിൽ നീതു (33) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്".. ഭരതന്നൂർ കാവുവിള വീട്ടിൽനിന്ന് ജൂണിലായിരുന്നു സ്വർണാഭരണങ്ങൾ മോഷണം പോയത്. വീട്ടില്‍ വിവാഹം കഴിച്ചെത്തിയ യുവതിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കല്യാണത്തിനുശേഷം പുതിയ വീട്ടില്‍ ഇവര്‍ 25 ദിവസത്തോളം ഉണ്ടായിരുന്നില്ല. മടങ്ങി എത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് ആഗസ്ത് എട്ടിന് പാങ്ങോട് പൊലീസില്‍ പരാതി നൽകി. ഇതിനിടെ ബന്ധുവായ നീതുവിന്റെ ആർഭാട ജീവിതത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് മൂന്ന് തവണ സ്റ്റേഷനിൽ വിളിച്ചു വരുത്തിയെങ്കിലും ചോദ്യംചെയ്തെങ്കിലും താൻ മോഷണം നടത്തിയിട്ടില്ലായെന്ന് നീതു ആവർത്തിച്ചിരുന്നു. മോഷ്ടിച്ച ആഭരണങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവച്ചതായിരുന്നു. പിന്നീട് സ്ഥാപനത്തിലെത്തി പണയത്തിലുള്ള ആഭരണങ്ങൾ വില്‍പ്പനയും നടത്തി. ഇതിനിടെ യുവതിയുടെ ഇടപെടലിൽ സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ ആഭരണങ്ങളുടെ ചിത്രമെടുത്ത് പൊലീസിന് കൈമാറി. ചിത്രം പരിശോധിച്ച പരാതിക്കാരി തന്റെ മാലയാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ തന്റെ ഭർത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്നു കാണിച്ച് നീതു ഒരു ബന്ധുവിനൊപ്പം പാങ്ങോട് സ്റ്റേഷനിൽ പരാതിയുമായി എത്തി. ഈ സമയം പൊലീസ് തെളിവുകൾ നിരത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാങ്ങോട് എസ്എച്ച്ഒ ജെ ജിനേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം."

പനി ബാധിച്ച കുട്ടി മരിച്ചു.കല്ലറ: ഭരതന്നൂർ GHSS ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ദിയ എം. ഹരീഷ് ഇന്ന് (26.09.2025) തിരുവനന...
26/09/2025

പനി ബാധിച്ച കുട്ടി മരിച്ചു.
കല്ലറ: ഭരതന്നൂർ GHSS ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ദിയ എം. ഹരീഷ് ഇന്ന് (26.09.2025) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നിര്യാതയായി. പനി ബാധിച്ചു ചികിത്സയിലായിരുന്നു .ഭരതന്നൂർ ലെനിൻകുന്ന് തെക്കുംകര വീട്ടിൽ ഹരീഷിന്റെയും മിനിയുടെയും മകളാണ്.

"ചൊവ്വാഴ്ച രാവിലെ സമീപത്തെ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. രോഗം ഭേദമാകാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്"

*ചരമം* കല്ലറ തുമ്പോട് മീതൂർ ശ്രീനിലയത്തിൽ ബൈജു (52) നിര്യാതനായി. ഭാര്യ - രാജി മക്കൾ - ശ്രീലക്ഷ്മി, ശ്രീരാജ്.സഞ്ചയനം 24/0...
20/09/2025

*ചരമം*

കല്ലറ തുമ്പോട് മീതൂർ ശ്രീനിലയത്തിൽ ബൈജു (52) നിര്യാതനായി. ഭാര്യ - രാജി മക്കൾ - ശ്രീലക്ഷ്മി, ശ്രീരാജ്.
സഞ്ചയനം 24/09/2025 ബുധനാഴ്ച.

*ബൈക്ക്* *മോഷ്ടാവ്* *റിമാൻഡിൽ* പാങ്ങോട് ജംഗ്ഷനിൽ എസ്  ആർ  ബേക്കറിക്ക് മുൻവശം പാർക്ക് ചെയ്തിരുന്ന വ്യാപാരിയുടെ ബൈക്ക് മോഷ...
05/09/2025

*ബൈക്ക്* *മോഷ്ടാവ്* *റിമാൻഡിൽ*

പാങ്ങോട് ജംഗ്ഷനിൽ എസ് ആർ ബേക്കറിക്ക് മുൻവശം പാർക്ക് ചെയ്തിരുന്ന വ്യാപാരിയുടെ ബൈക്ക് മോഷ്ടിച്ച് പ്രതിയെ റിമാൻഡ് ചെയ്തു. ചിതറ മടത്തറ ബൗണ്ടറി മുക്കിൽ അൽഫിയാ മൻസിലിൽ സംജു (46) നെയാണ് റിമാൻഡ് ചെയ്തത്. ഇയാളെ പാലോട് ഭാഗത്ത് നിന്ന് പാങ്ങോട് പോലീസ് സ്റ്റേഷൻ CI ജിനേഷിന്റ നേതൃത്വത്തിൽ ASI മനോജ്, SCPO അനീഷ്, ദിലീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി പത്തോളം മോഷണ കേസുകളുണ്ട്.

*ചരമം* കല്ലറ മുതുവിള കീഴാർ തടത്തരികത്തു വീട്ടിൽ രാജേന്ദ്രൻ (73) നിര്യാതനായി. ഭാര്യ -  പരേതയായ ലളിത മക്കൾ - ശ്രീജിത്ത്‌, ...
05/09/2025

*ചരമം*

കല്ലറ മുതുവിള കീഴാർ തടത്തരികത്തു വീട്ടിൽ രാജേന്ദ്രൻ (73) നിര്യാതനായി. ഭാര്യ - പരേതയായ ലളിത
മക്കൾ - ശ്രീജിത്ത്‌, രഞ്ജിത്ത്, ശ്യാംജിത്ത് മരുമക്കൾ - ചിന്നു, ഗ്രീഷ്മ.

സംസ്കാരം (05.09.2025) 3 മണിക്ക്.

"ഓണാവധിക്ക് നാട്ടിലേക്കു തിരിച്ചയാൾ കുഴഞ്ഞുവീണു മരിച്ചുകല്ലറ ഓണാവധിക്ക് നാട്ടിലേക്കു വരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷനില...
03/09/2025

"ഓണാവധിക്ക് നാട്ടിലേക്കു തിരിച്ചയാൾ കുഴഞ്ഞുവീണു മരിച്ചു

കല്ലറ

ഓണാവധിക്ക് നാട്ടിലേക്കു വരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷനിലെത്തിയയാൾ കുഴഞ്ഞുവീണു മരിച്ചു. ഭരതന്നൂർ മാറനാട് തുറ്റിയറ ശ്രേയസ്സിൽ ഡി.എസ്.ഷൈജു (48) ആണ് മരിച്ചത്. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മാണ്ടിവി എന്നസ്ഥലത്ത് ടയർ കട നടത്തുകയായിരുന്നു ഷൈജു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. നാട്ടിൽ വരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷനിലെത്തിയ ഷൈജുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: വി.എസ്.ഷീബ. മകൻ: ശ്രേയസ്‌."

htt

*ദേശീയ* *അധ്യാപക* *അവാർഡ്* : *കിഷോർ* *കല്ലറയ്ക്ക്* കല്ലറ വി.എച്ച്.എസ്.എസ്.നും കല്ലറ ദേശത്തിനും അഭിമാന നിമിഷം... രാജ്യത്ത...
31/08/2025

*ദേശീയ* *അധ്യാപക* *അവാർഡ്* : *കിഷോർ* *കല്ലറയ്ക്ക്*

കല്ലറ വി.എച്ച്.എസ്.എസ്.നും കല്ലറ ദേശത്തിനും അഭിമാന നിമിഷം...

രാജ്യത്തെ മികച്ച അധ്യാപകർക്ക് നൽകുന്ന ദേശീയ അധ്യാപക അവാർഡ് ഈ വർഷം തീുവനന്തപുരം ജില്ലയിലെ കല്ലറ സ്വദേശിയും, കലാസാംസ്കാരിക പ്രവർത്തകനും ഡോക്യുമെൻററി സംവിധായകനും അധ്യാപകനുമായ കിഷോർ കല്ലറക്ക്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാടുകൾക്ക് അനുയോജ്യമായ പുതുമയും സൃഷ്ടിപരമായ ഇടപെടലുകളും അധ്യാപനരംഗത്ത് കൊണ്ടുവന്നതിന്റെ അംഗീകാരമായാണ് പുരസ്കാരം. അന്വേഷണാത്മക പഠനത്തെ പ്രോത്സാഹിപ്പിക്കുകയും, കുട്ടികളിലെ വൈവിധ്യമാർന്ന കഴിവുകളെ പുറത്തുകൊണ്ടുവരിയും ചെയ്യുന്ന വേറിട്ട പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ദേശീയ ബഹുമതിക്ക് അർഹനാക്കിയത്.

ക്ലാസ് മുറിയെ “ദ ഗ്രോയിങ് ക്ലാസ് റൂം” എന്ന ആശയത്തിലൂടെ വിപുലീകരിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ പ്രശംസ നേടിയിരുന്നു. കുട്ടികളുടെ പഠനത്തെ പിന്തുണയ്ക്കുന്ന നിരവധി ലഘുചിത്രങ്ങൾക്കും ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നിട്ടും കാന്തല്ലൂർ, ദ യൂണിക്ക് ഫോക്ക് ആർട്ട് ഓഫ് ട്രാവൻകൂർ, സൈലൻറ് ഇൻവേഷൻ തുടങ്ങി അദ്ദേഹത്തിന്റെ ഡോക്യൂമെന്ററികൾ ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു.

സംസ്ഥാനതല പഠനോപകരണ നിർമ്മാണ മത്സരത്തിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടിയിട്ടുള്ള കല്ലറ കല്ലറ, 2024-ൽ കേരള സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. പ്രീ-പ്രൈമറി പാഠപുസ്തക സമിതിയംഗം, കൂടിയായ ഇദ്ദേഹം നിരവധി ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. സാമൂഹിക പ്രവർത്തനങ്ങൾക്ക് ആൽത്തറക്കൂട്ടം രൂപീകരണം തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം സാന്നിധ്യം ഉറപ്പിച്ചുവരുന്നു.

113 വർഷം പിന്നിടുന്ന കല്ലറ വി.എച്ച്.എസ്.എസ്സിലെ പൂർവ വിദ്യാർത്ഥി കൂടിയായ ഇദ്ദേഹത്തിലൂടെയാണ് 2024 ൽ ആദ്യമായി സംസ്ഥാന അധ്യാപക അവാർഡും 2025ൽ ദേശീയ അധ്യാപക അവാർഡും എത്തുന്നത്.
കല്ലറ ദേശത്തേക്ക് രാഷ്‌ട്രപതി പുരസ്കാരം കൊണ്ടുവന്ന കിഷോറിനെ ആദരിക്കാൻ ഒരുങ്ങുകയാണ് സ്കൂളും നാട്ടുകാരും.

റിട്ടയേഡ് അധ്യാപകൻ മോഹൻരാജിന്റെയും മുൻ പഞ്ചായത്ത് അംഗം വി.ശിവകുമാരിയുടെയും മകനായ കിഷോറിന് ഭാര്യ ജിഷയും മകൾ നക്ഷത്രയും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.

സെപ്റ്റംബർ 5-ന് അധ്യാപക ദിനത്തിൽ ന്യൂഡൽഹിയിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുറുമുറുവിൽ നിന്നും മെഡലും പ്രശസ്തിപത്രവും ഏറ്റുവാങ്ങും.

അറിഞ്ഞോ...ഓണം പ്രമാണിച്ച്എവറസ്റ്റ് ഏജന്‍സിയില്‍ഫര്‍ണീച്ചറുകള്‍ക്കുംഗൃഹോപകരണങ്ങള്‍ക്കുംവമ്പിച്ച വിലക്കുറവ്എല്ലാ പര്‍ച്ചേസ...
18/08/2025

അറിഞ്ഞോ...
ഓണം പ്രമാണിച്ച്
എവറസ്റ്റ് ഏജന്‍സിയില്‍
ഫര്‍ണീച്ചറുകള്‍ക്കും
ഗൃഹോപകരണങ്ങള്‍ക്കും
വമ്പിച്ച വിലക്കുറവ്
എല്ലാ പര്‍ച്ചേസിനും
ഉറപ്പുള്ള സമ്മാനം
ഡാറ്റ ഫെസ്റ്റിലൂടെ
കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍
ഒന്നാം സമ്മാനം
ദുബായ് ഫാമിലി ട്രിപ്പ്
രണ്ടാം സമ്മാനം
നാല് പേര്‍ക്ക്
ഒരു ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങള്‍ വീതം
ഇനി പണം ഒരു പ്രശ്‌നം അല്ല
ലളിതമായ തവണ വ്യവസ്ഥയില്‍ നിങ്ങള്‍
ആഗ്രഹിക്കുന്ന ഗൃഹോപകരണം സ്വന്തമാക്കാം

ഈ വർഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ച തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ ...
14/08/2025

ഈ വർഷത്തെ രാഷ്ട്രപതിയുടെ പോലീസ്
മെഡൽ ലഭിച്ച തിരുവനന്തപുരം റൂറൽ ജില്ലാ
ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് സബ്
ഇൻസ്പെക്ടർ ഭരതന്നൂർ സ്വദേശിനി
ശ്രീമതി.എസ്.എസ് ഷിനിലാൽ

കേരള പി എസ് സി എൽഡിസി പരീക്ഷ തിരുവനന്തപുരം പതിനൊന്നാം റാങ്ക് പാങ്ങോട് സ്വദേശിക്ക് . അയിരൂർ എസ് എസ് ഭവനിൽ  ഷിയാസിനാണ്   പ...
04/08/2025

കേരള പി എസ് സി എൽഡിസി പരീക്ഷ തിരുവനന്തപുരം പതിനൊന്നാം റാങ്ക് പാങ്ങോട് സ്വദേശിക്ക് .
അയിരൂർ എസ് എസ് ഭവനിൽ ഷിയാസിനാണ് പതിനൊന്നാം റാങ്ക്

Address


Website

Alerts

Be the first to know and let us send you an email when Ente Kallara Vaartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share