Ente Kallara Vaartha

  • Home
  • Ente Kallara Vaartha

Ente Kallara Vaartha press

*എന്റെ* *കല്ലറ* *വാർത്ത ഫലം* *കണ്ടു* *ഇപ്പോൾ* *ക്വാർട്ടേഴ്സ്* *കാണാം*     ഇക്കഴിഞ്ഞ ദിവസം കല്ലറ ഗവ. ആശുപത്രിയുടെ ക്വാർട്...
11/07/2025

*എന്റെ* *കല്ലറ* *വാർത്ത ഫലം* *കണ്ടു*
*ഇപ്പോൾ* *ക്വാർട്ടേഴ്സ്* *കാണാം*

ഇക്കഴിഞ്ഞ ദിവസം കല്ലറ ഗവ. ആശുപത്രിയുടെ ക്വാർട്ടേഴ്സിന്റെ ശോച്യാവസ്ഥയെക്കുറിച്ച് എന്റെ കല്ലറ വാർത്ത " *വനം* *അല്ല* *ക്വാർട്ടേഴ്സ്* *ആണ്* "എന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട അധികൃതർ ക്വാർട്ടേഴ്സിന്റെ ചുറ്റുവട്ടത്ത് നിന്നിരുന്ന കാട് വെട്ടി തെളിച്ച് ക്വാർട്ടേഴ്സിനെ കാണാൻ പറ്റുന്ന നിലയിലാക്കി. ഈ നടപടിക്ക് എന്റെ കല്ലറ വാർത്തയുടെ അഭിനന്ദനങ്ങൾ

*മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെഭരതന്നൂർ  സ്വദേശിയായ യുവാവ് ആറ്റിൽ മുങ്ങിമരിച്ചു*ആറ്റിൽ ഒഴുക്കിൽ പെട്ട മകളെ രക്ഷിയ്ക്...
09/07/2025

*മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെഭരതന്നൂർ സ്വദേശിയായ യുവാവ് ആറ്റിൽ മുങ്ങിമരിച്ചു*

ആറ്റിൽ ഒഴുക്കിൽ പെട്ട മകളെ രക്ഷിയ്ക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.

പാങ്ങോട് ഭരതന്നൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു.

പാങ്ങോട് ഭരതന്നൂർ നെല്ലിക്കുന്ന് വീട്ടിൽ മുഹമ്മദ് ഫൈസൽ 31 ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ കുളത്തൂപ്പുഴ ചോഴിയക്കോട് മീൽ പാലം കല്ലടയാറ്റിലാണ് അപകടം നടന്നത്. ബന്ധുക്കളുമൊത്ത് ആറ്റിൽ കുളിയക്കാർ എത്തിയതാണ്.
കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടു പോയ കുട്ടിയെ രക്ഷപെടുത്തുന്നതിനിടയിൽ കയത്തിൽ അകപ്പെടുകയിരുന്നു.
പരിസരവാസികളായ യുവാക്കൾ ഏറെ പരിശ്രമിച്ച് ഫൈസലിനെ കരയ്ക്കെടുത്തെങ്കിലും കുളത്തൂപ്പുഴ ആശുപത്രിയിൽ എത്തിയപ്പോൾ മരണം സംഭവിച്ചിരുന്നു.
ഒഴുക്കിൽ പെട്ട കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്.രുന്നു.

09/07/2025

*ദേശീയപണിമുടക്ക്* *കല്ലറയിൽ* *പൂർണ്ണം* *കടകമ്പോളങ്ങൾ* *അടഞ്ഞു* *കിടന്നു* .

05/07/2025

*വനം* *അല്ല* *ക്വാർട്ടേഴ്സ്* *ആണ്*

കാണുന്ന ജനതയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നോക്കുന്നവർക്ക് വനം ആയി തോന്നാം. എന്നാൽ ആ കാട് ഒന്ന് മാറ്റി നോക്കിയാൽ ക്വാർട്ടേഴ്സ് കാണാം. ഇത് വനമേഖലയിലുള്ള ക്വാർട്ടേഴ്സിനെ കുറിച്ച് അല്ല. കല്ലറ ഗവ. ആശുപത്രിയുടെ റോഡ് അരികിലുള്ള നാല് ക്വാർട്ടേഴ്സിന്റെ നേർ ചിത്രങ്ങളാണ്. മുൻകാലത്ത് ഡോക്ടർമാർ താമസിച്ചിരുന്ന മനോഹരമായ ഈ കെട്ടിടങ്ങളാണ് കാട് കയറ്റിയത്. കെട്ടിടത്തിന്റെ നാല് ചുവരിലുമല്ല കാട് കെട്ടിടത്തിന് മുകളിലും ചെറു വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും കയറിയതോടെയാണ് കാഴ്ചക്കാർക്ക് വനം ആയി തോന്നുന്നത്. ത്രിതലപഞ്ചായത്ത് അധികൃതരും മറ്റ് ജനപ്രതിനിധികളും ആശുപത്രിയുടെ വികസന അവലോകന ചർച്ച നടത്തിപോകാറുണ്ട് എന്ന് പ്രദേശവാസികൾ പറയുന്നുണ്ട്. എന്നാൽ ഈ വനം വെട്ടിത്തെളിച്ച് കെട്ടിടത്തിൽ പെയിന്റ് അടിച്ച് കഴുകി വൃത്തിയാക്കി ഡോക്ടർമാർക്കോ മറ്റ് സ്റ്റാഫുകൾക്കോ അതും അല്ലെങ്കിൽ രോഗികൾക്ക് പേവാർഡ് ആയിട്ടോ ഒക്കെ കൊടുത്തു കൂടെ എന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. കാട്ടുപന്നികളുടെയും വിഷപ്പാമ്പുകളുടെയും മറ്റും താവളമാക്കിയും ഡെങ്കിയും എലിപ്പനിയും അടക്കമുള്ള രോഗങ്ങൾ പകർത്താൻ കഴിയുന്ന കൊതുകകളും എലികളും കൂടി ചേക്കേറിയിട്ടും ആരോഗ്യ പ്രവർത്തകർ മിണ്ടുന്നില്ല.

https://chat.whatsapp.com/KDDnswhxN2H0ZjbhAsMTZe?mode=ac_c

*മെഡിക്കൽ* *കോളേജിലെ* *ദുരവസ്ഥ* *തുറന്ന് കാട്ടിയ* *ഡോ.* *ഹാരിസ്* *കല്ലറ* *സ്കൂളിലെ* *പൂർവ്വ* *വിദ്യാർത്ഥി*    ചങ്കൂറ്റത്...
02/07/2025

*മെഡിക്കൽ* *കോളേജിലെ* *ദുരവസ്ഥ* *തുറന്ന് കാട്ടിയ* *ഡോ.* *ഹാരിസ്* *കല്ലറ* *സ്കൂളിലെ* *പൂർവ്വ* *വിദ്യാർത്ഥി*

ചങ്കൂറ്റത്തോടെ മെഡിക്കൽ കോളേജിലെ ദുരവസ്ഥയെ കുറിച്ച് പരസ്യ പ്രതികരണം നടത്തുകയും എന്ത് നടപടി എടുത്താലും ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസൻ കല്ലറ ഗവൺമെന്റ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സഹപാഠികൾക്കും അധ്യാപകർക്കും ഏറെ പ്രിയങ്കരനായിരുന്നു. കല്ലറ മരുതമണിലായിരുന്നു താമസം. മാതാവ് ഐഷ കല്ലറ സ്കൂളിലെ അധ്യാപികയായിരുന്നു. പിതാവ് ഹസ്സൻ കുമ്മിൾ സ്കൂളിലെ അധ്യാപകനായിരുന്നു.

പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമായ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ ഇല്ലാതെ ശസ്ത്രക്രിയകൾ മുടങ്ങുന്നതിനെ കുറിച്ച് ഡോ. ഹാരിസ് സമൂഹത്തോട് തുറന്ന് പറഞ്ഞത് കേരളമാകെ ചർച്ച ചെയ്യുകയാണ്. തന്റെ മുന്നിലെത്തിയ പാവപ്പെട്ട കുടുംബത്തിലെ അഗ്രികൾച്ചറൽ കോളേജിൽ പഠിക്കുന്ന മിടുക്കനായ ഒരു വിദ്യാർത്ഥിക്ക് മൂത്രാശയത്തിലെ കല്ല് കാരണം വൃക്ക തകരാറിലായി. ഉടൻ അടിയന്തിര ശസ്ത്രക്രിയ അനിവാര്യമായിട്ടും വേണ്ട ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താൻ കഴിയാത്തതിലെ വിഷമം കൊണ്ടാണ് ഡോക്ടർ മെഡിക്കൽ കോളേജിലെ ദുരവസ്ഥയെ കുറിച്ച് സമൂഹത്തോട് പറഞ്ഞത്. വേദനകൊണ്ട് പുളയുന്ന ആയിരക്കണക്കിന് നിർദ്ധനരായവർക്ക് ഡോക്ടറുടെ ഈ തുറന്ന് പറച്ചിൽ കൊണ്ട് അധികാരികളുടെ കണ്ണ് തുറപ്പിക്കും. ഡോക്ടർ താങ്കൾക്ക് ഒപ്പം പാവപ്പെട്ട പതിനായിരങ്ങൾ ഉണ്ട്. അങ്ങേയ്ക്ക് എന്റെ കല്ലറ വാർത്തയുടെ ബിഗ് സല്യൂട്ട്.

https://chat.whatsapp.com/KDDnswhxN2H0ZjbhAsMTZe?mode=ac_c

02/07/2025

*പട്ടിയുണ്ട്* *ശ്രദ്ധിക്കുക* *ശ്രദ്ധിച്ചില്ലങ്കിൽ* *കടിയുറപ്പ്*

വീടുകളുടെ ഗേറ്റുകളിൽ പതിച്ചിരുന്ന ബോർഡുകൾ നമ്മുടെ നിരത്തുകളിൽ സ്ഥാപിക്കേണ്ട സ്ഥിതിയിലേക്ക് മാറി. പട്ടിയുണ്ട് ശ്രദ്ധിക്കുക ശ്രദ്ധിച്ചില്ലങ്കിൽ കടിയുറപ്പ്.

ആക്രമണകാരികളായ നൂറോളം നായ്ക്കൂട്ടങ്ങൾ തലങ്ങും വിലങ്ങും കല്ലറ പട്ടണത്തിലൂടെ രാത്രിയും പകലും വിഹരിക്കുന്നു. ഇവയിൽ നിന്ന് കല്ലറയെ മോചിപ്പിക്കുന്നത് എന്ന്.

നഴ്സറി ക്ലാസ് മുതൽ കോളേജ് തലം വരെയുള്ള നൂറുകണക്കിന് വിദ്യാർഥികളും സ്ത്രീകളും പ്രായമായവരടക്കം ആയിരങ്ങൾ വന്നുപോകുന്ന കല്ലറയിൽ ഇന്ന് നായ്ക്കൂട്ടങ്ങൾ ചുറ്റിക്കറങ്ങുകയാണ്. വാഹനങ്ങളെ പേടിയില്ല. മനുഷ്യരെ ആക്രമിക്കാൻ അവസരം പാത്തിരിക്കുന്നു. കല്ലറ ബസ്റ്റാൻഡ് കീഴടക്കി കഴിഞ്ഞു. യാത്രക്കാർക്ക് ബസ്സുകളിൽ കയറാൻ പോലും ഇവയുടെ കടിയേക്കുമോ എന്ന ഭയം. യാത്രക്കാരുടെ വിശ്രമസ്ഥലം കയ്യേറി. പഴയ ചന്ത മുതൽ ശരവണ ജംഗ്ഷൻ വരെയുള്ള റോഡുകൾ കയ്യടക്കി. ഇരുചക്രവാഹന യാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി. കല്ലറ ഗവൺമെന്റ് ആശുപത്രിയും പരിസരവും കയ്യടക്കിയതോടെ രോഗികൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കൊച്ച് കുട്ടികളെ സ്കൂളുകളിൽ അയക്കാൻ രക്ഷിതാക്കൾക്ക് ഒപ്പം വരേണ്ട അവസ്ഥ. നായ്ക്കളുടെ ആക്രമണം ഏൽക്കാതെ മക്കൾ വീടുകളിൽ മടങ്ങിയെത്തണേ എന്ന പ്രാർത്ഥനയോടെ കാത്തിരിക്കുന്ന രക്ഷിതാക്കൾ. ആക്രമണം ഏൽക്കാതെ പേടിയോടെ കടന്നുപോകുന്ന ജനത എന്തിന് ഏറെ പറയുന്നു ഭയാനകമായ അന്തരീക്ഷത്തിലൂടെയാണ് കല്ലറയിലെ ദിനരാത്രങ്ങൾ കടന്നു പോകുന്നത്. വിഷബാധ ഏറ്റു മരണമടയുന്ന പിഞ്ചു കുട്ടികളുടെ എണ്ണം വർദ്ധിക്കുന്ന വാർത്തകൾ. നിരവധി പേർക്ക് കടിയേൽക്കുന്ന നേർക്കാഴ്ചകൾ ഇവയൊക്കെ കല്ലറയിലെ സാധാരണക്കാരുടെ ഹൃദയതാളം വർധിപ്പിക്കുകയാണ്. ഇവയിൽ നിന്ന് കല്ലറയെ രക്ഷിക്കാൻ വൈകരുത് എന്നാണ് എന്റെ കല്ലറ വാർത്തയുടെ ആവശ്യം.

https://chat.whatsapp.com/KDDnswhxN2H0ZjbhAsMTZe?mode=ac_c

**കിളിമാനൂരിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ വീട് അറ്റകുറ്റപ്പണി നടത്തിയതിൽ ക്രമക്കേടെന്ന് ആരോപണം* .*വാർഡ് ...
02/07/2025

**കിളിമാനൂരിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ വീട് അറ്റകുറ്റപ്പണി നടത്തിയതിൽ ക്രമക്കേടെന്ന് ആരോപണം* .
*വാർഡ് മെമ്പർ പറ്റിച്ചുവെന്നാണ് കബിളിപ്പിക്കപ്പെട്ട കുടുംബം*

പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ വീട് അറ്റകുറ്റപ്പണി നടത്തിയതിൽ ക്രമക്കേടെന്ന് ആരോപണം. അറ്റകുറ്റപ്പണികൾ ചെയ്ത വീടുകൾ ചോർന്നൊലിക്കുന്ന നിലയിലാണ്. കിളിമാനൂരിലെ ഈന്തന്നൂരിലെ ഒന്നാം വാർഡിലാണ് പരാതി ഉയർന്നിരിക്കുന്നത്. വാർഡ് മെമ്പർ പറ്റിച്ചുവെന്നാണ് കബിളിപ്പിക്കപ്പെട്ട കുടുംബം വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ചാനലാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇവിടെ പട്ടികജാതി ഫണ്ട് വഴി രണ്ട് വീടുകൾക്ക് മൂന്ന് ലക്ഷം രൂപയാണ് കിട്ടിയത്. വീട്ടുകാർ കണ്ടെത്തിയ ജോലിക്കാരനെ മെമ്പറുടെ നിർബന്ധപ്രകാരം ഒഴിവാക്കിയെന്നും പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറായ സുധീറിനെ പണി ഏൽപ്പിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സുധീറിനെ പണി ഏൽപ്പിച്ചത് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ ഗിരിജയാണെന്നും കുടുംബം ആരോപിക്കുന്നു.

വേഗം പണി തീർക്കേണ്ടത് കൊണ്ടാണ് സുധീറിനെ ഏൽപിച്ചതെന്നാണ് ഗിരിജ പ്രതികരിച്ചത്. വീട്ടുകാർ ഉന്നയിക്കുന്ന ആരോപണം കളവെന്നും അറ്റകുറ്റപ്പണി നന്നായി ചെയ്ത് കൊടുത്തുവെന്നുമാണ് ഗിരിജ പ്രതികരിച്ചത്. ഇതിനിടെ വിഷയത്തിൽ മന്ത്രി ഒ ആർ കേളു ഇടപെട്ടു. അടിയന്തരമായി വിഷയം പരിശോധിക്കാമെന്നും വിഷയം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. എംഎൽഎ ഒ എസ് അംബിക സ്ഥലം സന്ദർശിച്ചു.

23/06/2025

മുഖംമൂടി ധാരികളായ കള്ളന്മാർ മോഷ്ടിക്കാനായി എത്തിയത് പട്ടിയുടെ മുന്നിൽ : കല്ലും കമ്പു എടുത്ത് പട്ടിയെ ഓടിച്ചു... പിന്നെ സിസിടിവിയും മറച്ചു.:
കല്ലറ കുറ്റിമൂട് പാലമൂട്ടിൽ വി സ്ക്രാപ്പ് എന്ന ആക്രി കടയിൽ ആണ് മോഷ്ടാക്കൾ കഴിഞ്ഞ രാത്രി എത്തിയത്: ഉടമ ഷെരീഫ് വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി ...

*കടയ്ക്കൽ, കുമ്മിളിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 19 കാരൻ മരണപ്പെട്ടു* ., കടയ്ക്കൽ, കുമ്മിളിൽ ക്ഷേത്രക്കുളത്തിൽ ക...
21/06/2025

*കടയ്ക്കൽ, കുമ്മിളിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 19 കാരൻ മരണപ്പെട്ടു* .

, കടയ്ക്കൽ, കുമ്മിളിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 19 കാരൻ മരണപ്പെട്ടു.
കടക്കൽ മതിര തൊട്ടുമുക്ക് അഭിജിത്ത് ഭവനിൽ ഉണ്ണികൃഷ്ണൻ ദീപ ദമ്പതികളുടെ മകൻ അഭിജിത്താണ് (19) മരണപ്പെട്ടത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നര മണിയോടുകൂടി കൂട്ടുകാരുമൊത്ത് കുമ്മിൾ ശിവപാർവ്വതി ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു അഭിജിത്ത്.
എന്നാൽ കുളിക്കുന്നതിനിടെ അഭിജിത്തിനെകാണാതാവുകയായിരുന്നു. സുഹൃത്തുക്കൾ ഒച്ച വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി ഫയർഫോഴ്സിനെ വിവരമറിയിപ്പിക്കുകയും കടക്കൽ നിന്നും ഫയർഫോഴ്സ് എത്തി അഭിജിത്തിനെ പുറത്തെടുത്തു.
അഭിജിത്തിനെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പ്ലസ് ടു കഴിഞ്ഞ് ഐടിഐക്ക് ചേരാനിരിക്കുകയായിരുന്നു അഭിജിത്ത്.
കുമ്മിളിലെ അക്ഷയ സെന്ററിൽ പോകുന്നതിനു വേണ്ടിയാണ് സുഹൃത്തുക്കളുമൊത്ത് അഭിജിത്ത് വീട്ടിൽ നിന്നും പോയത് അതിനുശേഷമാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനായി എത്തിയത്. കടക്കൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു

https://chat.whatsapp.com/BuNXpKFlrLWC4mPuHpejHa

ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചുചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു.വാഹനം സ...
16/06/2025

ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു

ചിതറയിൽ ഓയിൽപാം തൊഴിലാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു.
വാഹനം സമയത്ത് കിട്ടാത്തതും ഡിവിഷന്റെ ഗേറ്റ് തുറന്നു നൽകാത്തതും തൊഴിലാളിക്ക് യെഥാസമയത്ത് ചികിത്സ കിട്ടാൻ വൈകിയെന്നപരാതിയുമായി തൊഴിലാളികൾ.

ഏരൂർ ഓയിൽ ഫാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ ബീ.ഡി വിഷനിലെ മൂന്നാം ഫീൽഡിലെ തൊഴിലാളിയായ രാജീവ് ആണ് ഇന്ന് രാവിലെ 9 :30തോടുകൂടി നെഞ്ച് വേദനെയെ തുടർന്ന് കുഴഞ്ഞുവീണ് മരണപെട്ടത്. കൊട്ടാരക്കര സാദാനന്തപുരം ചരുവിളപുത്തൻവീട്ടിൽ 35വയസ്സുള്ള രാജീവ്‌ ആണ് മരണപെട്ടത്.

എന്നാൽ വാഹനം എത്താൻ താമസിച്ചിട്ടില്ലെന്നും ഗേറ്റിന്റെ ലോക്ക് തൊഴിലാളികൾ തന്നെ മാറ്റി ആശുപത്രിയിൽ രാജീവിനെ എത്തിച്ചു എന്നുള്ള വിശദീകരണമാണ് ഓയിൽ ഫാം അധികൃതർ നൽകുന്നത്

സംഭവത്തിൽ ഡിപ്പാർട്ട്മെന്റിന് പരാതി നൽകാൻ ഒരുങ്ങുകയാണ് തൊഴിലാളികൾ..

മരണപ്പെട്ട രാജീവ് നേരത്തെ ചികിത്സയിൽ ആയിരുന്നു..ഓയിൽപാമിൽ വർക്കർ തസ്തികയിൽ ജോലിക്ക് കേറീട്ട് 5 മാസമആയിരുന്നുള്ളൂ.

https://chat.whatsapp.com/IYwttTrTvteHHOraGUEFgu

*അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് വീണ് അപകടം; ഒരു വയസുകാരൻ മരിച്ചു.** തിരുവനന്തപുരത്ത് വാഹനാപടത്തിൽ ഒരു വയസുകാരൻ ...
15/06/2025

*അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് വീണ് അപകടം; ഒരു വയസുകാരൻ മരിച്ചു.*
*

തിരുവനന്തപുരത്ത് വാഹനാപടത്തിൽ ഒരു വയസുകാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്-വലിയമലയിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ ആബിസ്മിൽ ഹാൻ ആണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് ഇന്ന് വൈകിട്ട് 4 മണിക്കാണ് അപകടം നടന്നത്.

A

വിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്ത് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും വിതുരയിലേക്ക് യാത്ര പോയ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സഞ്ചരിച്ച് ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം . മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് വന്ന ബുള്ളറ്റ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു

ഉണ്ടായത്. അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

https://chat.whatsapp.com/IYwttTrTvteHHOraGUEFgu

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു.ഭരതന്നൂർ  കൈപ്പള്ളി വീട്ടിൽ അജി കുമാറിന്റെയും കവിത...
15/06/2025

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു.

ഭരതന്നൂർ കൈപ്പള്ളി വീട്ടിൽ അജി കുമാറിന്റെയും കവിതയുടെയും മകൻ അതുൽ ഇന്നലെ കല്ലറ കുറ്റിമൂട് കശുവണ്ടി ഫാക്ടറിക്ക് സമീപം വച്ച് നടന്ന കാറപകടത്തിൽ

ഗുരുതരമായി പരിക്കെറ്റ് ചികിത്സയിൽ ഇരിക്കെ ഇന്ന് മരണപ്പെട്ടു. മാരുതി കാറും സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Address


Website

Alerts

Be the first to know and let us send you an email when Ente Kallara Vaartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share