INDIA LIVE

INDIA LIVE india live is the official page for the india live online news channel
(497)

എസ്ഡിപിഐ റാലിയിൽ സിപിഎം ജില്ലാ സെക്രട്ടറിയും അധ്യാപക സംഘടനാ നേതാവും. എസ്.ഡി.പി.ഐ മുർഷിദാബാദിലെ ഡോംകലിൽ സംഘടിപ്പിച്ച വിവേ...
11/01/2026

എസ്ഡിപിഐ റാലിയിൽ സിപിഎം ജില്ലാ സെക്രട്ടറിയും അധ്യാപക സംഘടനാ നേതാവും. എസ്.ഡി.പി.ഐ മുർഷിദാബാദിലെ ഡോംകലിൽ സംഘടിപ്പിച്ച വിവേചന വിരുദ്ധ സമ്മേളനത്തിലാണ് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല പങ്കെടുത്തത്. ബംഗാൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുർഷിദ ഖാത്തൂണും പരിപാടിയുടെ ഭാഗമായി.

കഴിഞ്ഞ പത്ത് വർഷമായി തദ്ദേശസ്ഥാപനങ്ങളിൽ കരാർ നിയമനം വഴി ജോലി നേടിയ സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്ര...
10/01/2026

കഴിഞ്ഞ പത്ത് വർഷമായി തദ്ദേശസ്ഥാപനങ്ങളിൽ കരാർ നിയമനം വഴി ജോലി നേടിയ സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ പിണറായി സർക്കാർ വ്യാപകമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. പി.എസ്.സി വഴി ജോലിക്ക് കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നിലപാടാണിത്. പാർട്ടി പ്രവർത്തകരും ദേശാഭിമാനി വരിക്കാരുമായവരെ തദ്ദേശസ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റൻ്റുമാരായി നിയമിക്കണമെന്നാണ് സി.പി.എമ്മിൻ്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യു ആവശ്യപ്പെടുന്നത്. 900 ടെക്നിക്കൽ അസിസ്റ്റൻ്റുമാരിൽ 872 പേരും സി.ഐ.ടി.യു അംഗങ്ങളാണെന്നും ദേശാഭിമാനി പത്രത്തിൻ്റെ വരിക്കാരാണെന്നും വ്യക്തമാക്കുന്ന കത്താണ് സി.ഐ.ടി.യു കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻ്റ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി എളമരം കരീമിന് നൽകിയത്. ഒരു സംവരണ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഫിറോസ് വ്യക്തമാക്കി. ഇതോടൊപ്പം അംഗനവാടികളിലും പബ്ലിക് ലൈബ്രറികളിലും നടത്തിയ പാർട്ടി നിയമനങ്ങളെ സ്ഥിരപ്പെടുത്താനും കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചതായറിയുന്നു. സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് താൽക്കാലിക നിയമനങ്ങൾ നടത്തിയത്. അതിനാൽ തന്നെ പി.എസ്.സി നിയമനം കാത്ത് നിൽക്കുന്ന ഉദ്യോഗാർത്ഥികളെയും സംവരണ സമുദായങ്ങളെയും ബാധിക്കുന്നതിനാൽ പി.എസ്.സി യെ നോക്കുകുത്തിയാക്കി നടത്തുന്ന നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിനെ ഇസ്ലാമോഫോബിയ പ്രചാരണത്തിലൂടെ നേരിടാനുള്ള സി.പി.എം ശ്രമം തിരുത്തണമെന്ന സംയുക്ത പ്രസ്താവനയുമായി സാമൂഹിക-സാ...
10/01/2026

തിരഞ്ഞെടുപ്പിനെ ഇസ്ലാമോഫോബിയ പ്രചാരണത്തിലൂടെ നേരിടാനുള്ള സി.പി.എം ശ്രമം തിരുത്തണമെന്ന സംയുക്ത പ്രസ്താവനയുമായി സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ. വിദ്വേഷ രാഷ്ട്രീയത്തിലൂടെ അധികാരം നേടുക എന്നത് സംഘ്പരിവാർ കാലങ്ങളായി ഇന്ത്യയിലുടനീളം പയറ്റുന്ന തിരഞ്ഞെടുപ്പ് തന്ത്രമാണ്. എന്നാൽ, മുസ്ലിം സമുദായത്തെയും സമുദായ സംഘടനകളെയും മുൻനിർത്തി സംഘ്പരിവാർ നടത്തുന്ന അതേ വംശീയ പ്രചാരണ തന്ത്രങ്ങൾ കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. വംശീയ ഉന്മൂലനത്തെ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടവർ, ആ രാഷ്ട്രീയത്തിന്റെ ഇരകളായ മുസ്ലിം സമുദായത്തിലെ സംഘടനകളെ ഭീകരവൽക്കരിക്കുന്നത് ഇസ്ലാമോഫോബിയക്ക് കരുത്തുപകരാൻ മാത്രമേ സഹായിക്കൂ. ഒരു വിമർശനത്തിൽ വംശീയത അടങ്ങിയിട്ടുണ്ടോ എന്നതാണ് അത് ഇസ്ലാമോഫോബിയ ആണോ എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം. 'ഞങ്ങൾ സംഘടനകളെയാണ് വിമർശിച്ചത്' എന്ന കേവല ന്യായീകരണം കൊണ്ട് വംശീയ വിദ്വേഷ പ്രചാരണങ്ങളെ കഴുകിക്കളയാനാവില്ല.- പ്രസ്താവനയിൽ പറഞ്ഞു.

ന്യൂനപക്ഷ രാഷ്ട്രീയത്തെ ദേശവിരുദ്ധതയായും സമുദായങ്ങളുടെ അവകാശ ചോദ്യങ്ങളെ വർഗീയതയായും ചിത്രീകരിക്കുന്നത് വലതുപക്ഷ ശൈലിയാണ്. കേരളത്തിലെ പ്രബല സമൂഹങ്ങളായ മുസ്ലിം - ഈഴവ വിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ ആസൂത്രിത ശ്രമങ്ങൾക്ക് ഭരണകൂടവും പാർട്ടിയും മൗനാനുവാദം നൽകുന്ന കാഴ്ചയാണ് നാം കാണുന്നത്. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫ് ഭരണത്തിൽ ആഭ്യന്തര വകുപ്പ് കൈയാളുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രസ്താവന ഇസ്ലാമോഫോബിയയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഗുജറാത്തിൽ അഹമ്മദ് പട്ടേൽ ആഭ്യന്തരമന്ത്രിയാകുമെന്ന് പറഞ്ഞ് ബി.ജെ.പി നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ കേരള പതിപ്പാണിത്. മാറാട് കലാപത്തിൽ യാതൊരു പങ്കുമില്ലാത്ത ഒരു സംഘടനയെ അനാവശ്യമായി വലിച്ചിഴക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും കലാപാഹ്വാനം നടത്താനും മാത്രമേ ഉപകരിക്കൂ.

കേരളത്തിലെ സാമുദായിക സഹവർത്തിത്വത്തെ തകർക്കാൻ സംഘ്പരിവാർ തക്കം പാർത്തിരിക്കുമ്പോൾ, കേവലം തിരഞ്ഞെടുപ്പ് വിജയത്തിനായി 'തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന' ഈ സമീപനം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തകർച്ചയ്‌ക്കേ വഴിതെളിക്കൂ. ഇസ്ലാമോഫോബിയ പ്രചാരണങ്ങളുടെ ആത്യന്തിക ഗുണഭോക്താക്കൾ സംഘ്പരിവാർ ആയിരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട്, കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകർക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ നിന്ന് ഇടതുപക്ഷം പിന്തിരിയണം. വികസന രാഷ്ട്രീയത്തെ മുൻനിർത്തിയുള്ള ആരോഗ്യകരമായ സംവാദങ്ങളിലേക്ക് കേരളീയ പൊതുസമൂഹത്തെ നയിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.- പ്രസ്താവന വ്യക്തമാക്കി. എം.എൻ കാരശ്ശേരി, സുദേഷ് എം.രഘു, കെ.കെ ബാബുരാജ്, എൻ മാധവൻ കുട്ടി, ബാബുരാജ് ഭഗവതി തുടങ്ങി അമ്പതോളം പേരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

തോറ്റു പോകുമ്പോൾ കൂടാരത്തിന് തീ കൊടുക്കുന്ന രാഷ്ട്രീയമാണ് അവർ പയറ്റുന്നതെന്നും പിണറായി വിജയന് മൂന്നാമതും മുഖ്യമന്ത്രിക്ക...
10/01/2026

തോറ്റു പോകുമ്പോൾ കൂടാരത്തിന് തീ കൊടുക്കുന്ന രാഷ്ട്രീയമാണ് അവർ പയറ്റുന്നതെന്നും പിണറായി വിജയന് മൂന്നാമതും മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ കേരളത്തെ കത്തിക്കാനാണ് സി.പി.എം ശ്രമം നടത്തുന്നതെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. നിയമസഭ തെരഞ്ഞെടുപ്പ് കഴിയും വരെ മതേതര കേരളം ജാഗ്രതയിലാവേണ്ട കാലമാണ്. തോൽവി ഭയക്കുന്ന സി പി എം പിച്ചുംപേയും പറയുന്നത് കേരളത്തിന്റെ സെക്കുലർ ഫാബ്രിക്കിനെ വലിച്ചു കീറിക്കൊണ്ടാണ്. മതേതര കേരളം ഇത് ഗൗരവമായി കണ്ടില്ലെങ്കിൽ നാടിന്റെ അമൂല്യ സമ്പത്തായ സൗഹൃദങ്ങളാണ് നശിച്ചു പോവുക. മുതിർന്ന സി പി എം നേതാക്കൾ പോലും പത്രക്കാർക്ക് മുന്നിൽ വന്ന് ഇസ്ലാമോഫോബിയ പരത്തുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എ കെ ബാലൻ പറഞ്ഞ മാറാട് സ്റ്റേറ്റ്‌മെന്റ്.
സാംസ്‌കാരിക കേരളം ഒന്നിച്ചു നിന്ന് പ്രതിരോധിച്ച സംഭവങ്ങളിൽ ഒന്നാണത്. ഈ സംഭവം ജനങ്ങളുടെ ഓർമയിലേക്ക് കൊണ്ടു വന്ന് ചർച്ചക്ക് വെക്കാനുള്ള എന്ത് രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.? അന്ന് ജനിച്ചിട്ടില്ലാത്ത കുട്ടികൾ പോലും ഇന്ന് വോട്ടർമാരാണ്. അവർ കേരളത്തിന്റെ ഭാവിയിൽ ക്രിയാത്മകമായി ഇടപെടേണ്ടവരാണ്. രാജ്യപുരോഗതിയിൽ പങ്കാളിത്തം വഹിക്കേണ്ടവരാണ്. ഒരു ദുരന്തമുഹൂർത്തം ഓർമ്മിപ്പിച്ച് അവരെ നെഗറ്റീവ് ആക്കുന്നതാണോ ഡെവലപ്പ്‌മെന്റിനെ കുറിച്ച് പറഞ്ഞു കൊണ്ട് അവരെ കർമ്മ രംഗത്ത് സജീവമാക്കുന്നതാണോ ഗുണപരമായ രാഷ്ട്രീയം.

സി പി എമ്മിന് വോട്ട് തേടി വീട് കയറിയ സാധാരണ പ്രവർത്തകർക്ക് 'കടക്ക് പുറത്ത് ' എന്ന കേൾക്കാനായിട്ടുണ്ട്. എ കെ ബാലനും സംഘവും അത് കേൾക്കാത്തത് അവർ ജനങ്ങൾക്കിടയിൽ ഇറങ്ങാത്തത് കൊണ്ടാണ്. പിണറായി വിജയൻ എന്ന ബിംബത്തിന് ചുറ്റും വലംവെച്ച് തലചുറ്റിപ്പോയ നേതാക്കൾ പറയുന്ന വിടുവായത്തം നമ്മൾ ഏറെ കേട്ടതാണ്. അത്ര നിസ്സാരമല്ല പുതിയ വർത്തമാനങ്ങൾ. വളരെ ആസൂത്രിതമായി, പാർട്ടി കമ്മറ്റി ചേർന്ന് തന്നെയാണ് വർഗീയത പറയുന്നത് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇത് ലക്ഷ്യം വെക്കുന്നത് ലീഗിനെ ആണെന്നത് തോന്നിപ്പിക്കൽ മാത്രമാണ്. 'നിങ്ങൾ ഇത് മറന്നു പോയോ' എന്ന് മറ്റാരെയോ വിളിച്ചുണർത്തി ചോദിക്കുകയാണ്. സി പി എം നേതാക്കൾ വായുവിൽ എറിയുന്ന വിഷവിത്തുകൾ പെറുക്കിയെടുക്കുന്നത് സാമാന്യജനങ്ങൾ അല്ല. ബി ജെ പി കേന്ദ്രങ്ങൾ തന്നെയാണ്. അവരത് മുളപ്പിച്ചെടുക്കുന്നുമുണ്ട്. തിരുവനന്തപുരത്തും പാലക്കാട്ടും കോഴിക്കോട്ടും മുളപൊട്ടിയത് ബി ജെ പി അദ്ധ്വാനിച്ചതിന്റെ ഫലമല്ല. അത്രയേറെ ദുർബലമായ ബി ജെ പി നേതൃത്വത്തെ സി പി എം നന്നായി സഹായിച്ചിട്ടുണ്ട്. അവർ വർഗീയമായി ഉഴുതു മറിച്ച മണ്ണിൽ ചെറിയ പണി മാത്രമേ ബിജെപിക്ക് ചെയ്യേണ്ടി വന്നിട്ടുള്ളൂ.

ആ അപകടം ഈ രീതിയിൽ ഒതുക്കിയതിന് കേരളത്തിന്റെ മതേതര മനസ്സിന് നന്ദി പറയാതിരിക്കാൻ ആവില്ല. ഭരണം കൊണ്ട് കേരളം പൊറുതി മുട്ടിയതിന്റെ പ്രതികരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലത്തിൽ പ്രധാനമായത്. അതിനുള്ള പരിഹാരം വർഗീയത പറയലാണെന്ന കേവല ധാരണയല്ല എ കെ ബാലനെപ്പോലുള്ളവർ നടത്തുന്ന, വിഷം വമിക്കുന്ന പ്രസ്താവനകൾക്ക് പിറകിൽ എന്നത് വ്യക്തമാണ്. അതൊന്നും 'നിഷ്‌കളങ്കമായ വിവരക്കേടിൽ' ഉൾപ്പെടുത്തി തള്ളിക്കളയേണ്ടതല്ല. വള്ളിപുള്ളി വിടാതെ അവയെ ഏറ്റെടുക്കുന്ന മുഖ്യമന്ത്രിയുടെ മറുപടികളിൽ നിന്ന് തന്നെ അത് ബോധ്യമാവും. വിലപറഞ്ഞ് ഉറപ്പിച്ച വർഗീയ ധ്രുവീകരണത്തിന്റെ ഡീൽ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഭരണം കൊണ്ട് ജയിക്കാനായില്ലെങ്കിൽ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാനെങ്കിലും സാധിക്കുമോ എന്ന അവസാനത്തെ അടവിലാണ് സി പി എമ്മെന്നും കെ.എം ഷാജി പറഞ്ഞു.

സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രനും ബി.ജെ.പിയിലേക്ക്. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കു...
10/01/2026

സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രനും ബി.ജെ.പിയിലേക്ക്. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2006 മുതൽ 2021 വരെ തുടർച്ചയായി മൂന്ന് ടേമുകളിൽ ദേവികുളം എം.എൽ.എയുമായിരുന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയ ശേഷമാണു ബി.ജെ.പിയിൽ ചേരാൻ തീരുമാനമെടുത്തതെന്ന് രാജേന്ദ്രൻ പറഞ്ഞു.

എസ്.ഐ.ആറിൽ പ്രവാസികൾക്ക് പുതുതായി പേര് ചേർക്കുന്നതിൽ നിലനിൽക്കുന്ന സാങ്കേതിക പ്രശ്‌നങ്ങൾക്ക് അടിയന്തര ഇടപെടലും പരിഹാരവും...
10/01/2026

എസ്.ഐ.ആറിൽ പ്രവാസികൾക്ക് പുതുതായി പേര് ചേർക്കുന്നതിൽ നിലനിൽക്കുന്ന സാങ്കേതിക പ്രശ്‌നങ്ങൾക്ക് അടിയന്തര ഇടപെടലും പരിഹാരവും ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെഞ്ഞെടുപ്പ് ഓഫീസർക്ക് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ കത്ത്. 1955-ലെ പൗരത്വ നിയമ ത്തിലെ സെക്ഷൻ നാല് പ്രകാരം, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനാണെങ്കിൽ വിദേശത്ത് ജനിച്ച വ്യക്തിയും പിന്തുടർച്ചാവകാശം വഴി ഇന്ത്യൻ പൗരനാണ്. ഇന്ത്യയിൽ സ്ഥിരതാമ സക്കാരായ ആളുകൾ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോം 6-ഉം, പ്രവാസികൾ ഫോം 6എയുമാണ് സമർപ്പിക്കേണ്ടത്. ഇത്തരം അപേക്ഷകൾ ജനുവരി 22ന് മുൻപ് സമർപ്പിക്കുകയും വേണം. അതേ സമയം വിദേശ വോട്ടർമാർ ജനനസ്ഥലം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഫോം 6 എയിലും ഓൺ ലൈൻ പോർട്ടലിലും ഗുരുതരമായ പോരായ്മ നിലനിൽക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഫോം 6 എയിലെ കോളം എഫിൽ ജനിച്ച സംസ്ഥാനം, ജില്ല, ഗ്രാമം എന്നിവ രേഖപ്പെടുത്തണമെന്ന് നിർബന്ധമുണ്ട്. എന്നാൽ നിലവിലെ ഫോമിലോ ഓൺലൈൻ പോർട്ടലിലോ ഇന്ത്യയ്ക്ക് പുറത്തുള്ള ജനനസ്ഥലം രേഖപ്പെടുത്താൻ വ്യവസ്ഥയില്ലാത്തത് വിദേശത്ത് ജനിച്ച വ്യക്തികളെ വലയ്ക്കുകയാണ്. സംസ്ഥാനത്ത് എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ചത് 2025 ഡിസംബർ 23നാണ്. ചട്ടപ്രകാരം, പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനായി 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ കരട് പ്രസിദ്ധീകരിച്ച് 15 ദിവസം പിന്നിട്ടിട്ടും പ്രവാസികളുടെ ഈ പ്രശ്‌നം പരിഹരിച്ചിട്ടില്ല. പ്രവാസികളുടെ ഈ ആശങ്ക നേരത്തെ തന്നെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ മുസ്ലിംലീഗ് പ്രതിനിധി അഡ്വ. പി.എ മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആശങ്കകൾ യോഗത്തിന്റെ മിനിറ്റ്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ചീഫ് ഇലക്ടറൽ ഓഫീസറും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഒബ്‌സർവറും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള പ്രവാസികളുടെ ഭരണഘടനാപരമായ അവകാശം കേവലം സാങ്കേതിക കാരണങ്ങളാൽ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

എസ്.ഐ.ആർ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താൻ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികൾ ഇന്ന് (ജ...
10/01/2026

എസ്.ഐ.ആർ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താൻ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികൾ ഇന്ന് (ജനുവരി 10 ശനിയാഴ്ച) വൈകുന്നേരം 7 മണി മുതൽ പ്രത്യേക ജാഗ്രതാ ക്യാമ്പ് ചേരും. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഓരോ പഞ്ചായത്ത്/മുൻസിപ്പാലിറ്റിയിലെയും നിശ്ചിത കേന്ദ്രങ്ങളിൽ എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പരിശോധന നടത്തുന്നത്. ഓരോ ബൂത്തിലെയും പാർട്ടി പ്രതിനിധികളും ബി.എൽ.എമാരും ഒരുമിച്ച് കൂടി വോട്ടർ പട്ടികയിലില്ലാത്ത പതിനെട്ട് വയസ്സ് തികഞ്ഞവരെ ചേർക്കാനും അനധികൃതകമായി കയറിപ്പറ്റുന്നവരെ പുറത്താക്കാനുമുള്ള വിശദമായ ബൂത്ത് തല പദ്ധതികൾ തയ്യാറാക്കുകയാണ് ഉദ്ദേശ്യം. ജാഗ്രതാ പരിശോധനാ സദസ്സിൽ പാർട്ടിയുടെ എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ അവരവരുടെ പഞ്ചായത്തുകളിൽ പങ്കെടുക്കണം.

എസ്.ഐ.ആർ സംബന്ധിച്ച ബൂത്ത് തല പ്രവർത്തനങ്ങൾ പ്രത്യേക ആപ്പ് വഴി നിരീക്ഷിക്കും. ഇതിനുള്ള വിശദമായ റിപ്പോർട്ടിംങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങൾ ബൂത്ത്, പഞ്ചായത്ത്, മണ്ഡല കോർഡിനേറ്റർമാർ ദിവസവും അപ്ഡേറ്റ് ചെയ്യണം. ഓരോ വീട്ടിലും കയറി വോട്ടവകാശമുള്ളവരെ കണ്ടെത്തി ജനകീയ വോട്ടർ പട്ടിക കൂടി തയ്യാറാക്കേണ്ടതുണ്ട്. ഇതിനുള്ള മാതൃകാഫോമുകളും വിശദമായ നിർദ്ദേശങ്ങളും ജില്ലാ കമ്മറ്റികൾ വഴി വിതരണം ചെയ്തിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങിലെ നേതാക്കൾ അതീവ ഗൗരവത്തോടെ ക്യാമ്പ് സംഘടിപ്പിക്കുകയും വോട്ടർ പട്ടിക പരിശോധനയും ആവശ്യമായ തീരുമാനങ്ങളും എടുത്ത ശേഷം മാത്രം ക്യാമ്പ് അവസാനിപ്പിക്കുകയും വേണം. തീവ്രപരിശോധനകൾക്ക് ശേഷം വരുന്ന വോട്ടർ പട്ടികയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുക എന്നതിനാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും നിർണായകമായ പ്രവർത്തനം എന്ന നിലയിൽ എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യർത്ഥിച്ചു.

വെള്ളാപ്പള്ളി-പിണറായി കൂട്ടുകെട്ടിനെയും സി.പി.എമ്മിന്റെ വർഗ്ഗീയ രാഷ്ട്രീയത്തെയും ചാനൽ ചർച്ചയിൽ തുറന്ന് കാട്ടിയ സി.പി.എം ...
08/01/2026

വെള്ളാപ്പള്ളി-പിണറായി കൂട്ടുകെട്ടിനെയും സി.പി.എമ്മിന്റെ വർഗ്ഗീയ രാഷ്ട്രീയത്തെയും ചാനൽ ചർച്ചയിൽ തുറന്ന് കാട്ടിയ സി.പി.എം വക്താവ് ബി.എൻ ഹസ്‌ക്കറിന് താക്കീത്. ബ്രാഞ്ച് കമ്മിറ്റി യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് പാർട്ടി ഹസ്‌ക്കറിനെ താക്കീത് ചെയ്തത്. വെള്ളാപ്പള്ളിക്ക് വിഷലിപ്തമായ നാവാണെന്നും മുഖ്യമന്ത്രിയുടെ തെറ്റിനെ പാർട്ടി തിരുത്തണമെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കാൻ വെള്ളാപ്പള്ളിക്ക് ധൈര്യം നൽകിയത് സി.പി.എമ്മിന്റെ മൗനമാണെന്നും സി.പി.ഐ പറഞ്ഞത് പോലെ വ്യക്തമായ നിലപാട് പറയണമെന്നും ഹസ്‌ക്കർ പറഞ്ഞു. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്.

ഇന്നലെ രാത്രി വരെ സി.പി.എമ്മിന് വേണ്ടി ചാനൽ ചർച്ചകളിൽ പോരാടിയ റെജി ലൂക്കോസ് ഇന്ന് നേരം വെളുത്തപ്പോൾ ബി.ജെ.പിയിൽ ചേർന്നു....
08/01/2026

ഇന്നലെ രാത്രി വരെ സി.പി.എമ്മിന് വേണ്ടി ചാനൽ ചർച്ചകളിൽ പോരാടിയ റെജി ലൂക്കോസ് ഇന്ന് നേരം വെളുത്തപ്പോൾ ബി.ജെ.പിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി, ഷാളണിയിച്ച് സ്വീകരിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് പറഞ്ഞാണ് ബി.ജെ.പിയിലേക്കുള്ള പോക്ക്.

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയര...
06/01/2026

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.

2012 കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്റിക്കേറ്റ് മെമ്പർ, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുമുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് 20ന് ജനിച്ചു. ഭാര്യ നദീറ. മകൻ അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ എറണാകുളം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയാണ്. വി.ഇ ആബ്ബാസ്, വി.ഇ അനൂപ് എന്നിവരാണ് മറ്റു മക്കൾ.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഹിന്ദു...
06/01/2026

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങൾ ബംഗ്ലാദേശിൽ ആക്രമണങ്ങൾക്ക് ഇരകളാവുകയാണെന്ന് വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇടക്കാല സർക്കാറിന്റെ കാലയളവിൽ മാത്രം നിരവധി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏതൊരു ഭരണകൂടത്തിനും ആ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട്. ഏതൊരു രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിലും ഈ യോഗം ഉത്കണ്ഠ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്യുന്നു.- പ്രമേയം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്ക് നേരെ യുണ്ടായ ആക്രമണ പരമ്പരകളിലെ ആശങ്കയും യോഗം രേഖപ്പെടുത്തി. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാർത്തകളാണ് വന്നുകൊണ്ടിരുന്നത്. ഏതൊരു മതം വിശ്വസിക്കാനും ആചരിക്കാനും ഭരണഘടനാപരമായി സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് ആരാധനകളുടെ ഭാഗമായ ആഘോഷങ്ങൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടാകുന്നത്. ഈ അക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ടവർ മൗനം പാലിക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ക്രിസ്ത്യാനികൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ പ്രത്യേകമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എസ്.ഐ.ആർ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താൻ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികൾ ജനുവരി 1...
06/01/2026

എസ്.ഐ.ആർ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താൻ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികൾ ജനുവരി 10ന് ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ പ്രത്യേക ജാഗ്രതാ യോഗം ചേരണമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഓരോ ബൂത്തുകളിലെയും വോട്ടർ പട്ടിക വിശദമായി പരിശോധിച്ച് പട്ടികയിൽ ഉൾപ്പെടാത്തവരെ ഉൾപ്പെടുത്താനും അന്യായമായി ആരെങ്കിലും പട്ടികയിൽ കയറിപ്പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യം ശ്രദ്ധിച്ച് നടപടി സ്വീകരിക്കാനും അതാത് കമ്മിറ്റികൾ നേതൃത്വം നൽകണം. വോട്ടർ പട്ടിക പരിശോധനയും ആവശ്യമായ തീരുമാനങ്ങളും എടുത്ത ശേഷം മാത്രമേ ഈ യോഗം പിരിയാൻ പാടുള്ളൂ. എസ്.ഐ.ആർ പ്രകാരം തീവ്രപരിശോധനകൾക്ക് ശേഷം വരുന്ന വോട്ടർ പട്ടികയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുക എന്നതിനാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും നിർണായകമായ പ്രവർത്തനം എന്ന നിലയിൽ എല്ലാ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യർത്ഥിച്ചു. ഒരു വോട്ടർ പോലും പട്ടികയിൽനിന്ന് പുറത്താകുന്ന സാഹചര്യം ഉണ്ടാകരുതെന്നും അതീവ ഗൗരവത്തോടെ ഓരോ കമ്മിറ്റികളും തങ്ങളുടെ ഉത്തരവാദിത്തം നിർവ്വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Address


Website

Alerts

Be the first to know and let us send you an email when INDIA LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to INDIA LIVE:

  • Want your business to be the top-listed Media Company?

Share