
22/09/2025
കൊലപാതകത്തിന് ശേഷം മുങ്ങിയ ജയപ്രകാശ് സൗദിയിൽ നിന്നു പലതവണ നാട്ടിലെത്തി മടങ്ങി, ആരും അറിഞ്ഞില്ല?*
🅿️ *PressTELL News*
🌎🌎🌎🌎🌎🌎🌎🌎
2025 സെപ്റ്റംബർ 22
*ചെറിയനാട്ട് വയോധികനെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പിടികിട്ടാപ്പുള്ളിയെ 31 വര്‍ഷത്തിനു ശേഷം പിടികൂടിയ സംഭവത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ** *പിടികൂടിയത് ചെന്നിത്തലയിലെ വീട്ടിൽ നിന്ന്*
ചെറിയനാട് അരിയന്നൂര്‍ശേരി കുറ്റിയില്‍ പടീറ്റതില്‍ ജയപ്രകാശ് (57) നെയാണ് ചെന്നിത്തല ഒരിപ്രം ഇന്ദീവരം വീട്ടിൽ നിന്ന് ചെങ്ങന്നൂര്‍ പോലീസ് പിടികൂടിയത്.
1994 നവംബര്‍ 19ന് ചെറിയനാട് അരിയന്നൂര്‍ശ്ശേരി ചെന്നം കോടത്ത് കുട്ടപ്പപ്പണിക്കരെ (71) കല്ലു കൊണ്ടും കൈകൊണ്ടും ഇടിച്ചും തൊഴിച്ചും ഗുരുതരമായ പരിക്കേല്‍പിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം കുട്ടപ്പണിക്കർ മരിച്ചു.
സംഭവത്തിനു ശേഷം മുംബൈയ്ക്ക് പോയ പ്രതി വൃദ്ധന്‍ മരിച്ചതറിഞ്ഞ് സൗദിയിലെ തന്റെ ജോലി സ്ഥലത്തേക്ക് കടന്നുകളയുകയായിരുന്നു. പോലീസ് അന്വേഷണവേളയില്‍ പ്രതിയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിയാതിരുന്നതിനാല്‍ ഒളിവിലുള്ള പ്രതിക്കെതിരെ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം ഹാജരാക്കി.
തുടര്‍ന്ന് കോടതി നിരവധി തവണ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പ്രതി ഒളിവില്‍ തുടര്‍ന്നു വന്നതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് 1999ല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ ചെങ്ങന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എ.സി വിപിന്റെ നേതൃത്വത്തില്‍ എസ്.ഐ എസ്. പ്രദീപ്, സി.പി.ഒമാരായ ബിജോഷ് കുമാര്‍, വിബിന്‍ കെ. ദാസ് എന്നിവരുള്‍പ്പെടുന്ന 'പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിച്ചു.
അന്വേഷണസംഘം പ്രതിയുടെ സഹോദരി താമസിക്കുന്ന കാസര്‍ഗോഡ് കാഞ്ഞങ്ങാടും പ്രതിയുടെ ജ്യേഷ്ഠന്‍ താമസിക്കുന്ന പൂനെയിലും അന്വേഷണം നടത്തിയാണ് ഇയാള്‍ ഗള്‍ഫിലാണെന്ന് കണ്ടെത്താനായത്.
തുടര്‍ന്നുള്ള രഹസ്യാന്വേഷണത്തില്‍ ഇയാള്‍ ചെന്നിത്തല ഭാഗത്തു നിന്ന് വിവാഹം കഴിച്ചിട്ടുള്ളതായി വിവരം ലഭിച്ചു. അന്വേഷണത്തെ തുടര്‍ന്ന് ചെന്നിത്തല ഭാഗത്ത് കാഞ്ഞങ്ങാട്ടുകാരന്‍ വിവാഹം കഴിച്ച് താമസിക്കുന്ന വിവരം ലഭിച്ചു.
അന്വേഷണ സംഘം പ്രതിയുടെ നിലവിലെ വിലാസവും വീടും കണ്ടെത്തിയ ശേഷം ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന പ്രതിയെ പിടികൂടുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 28 വര്‍ഷമായി വിസ്താരം മുടങ്ങിയ നിലയിലായിരുന്ന കേസ് വിസ്താരമാരംഭിക്കും. പ്രതിക്കുവേണ്ടി അഡ്വ. ശ്രീനുരാജ് ഹാജരായി.
പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘാംഗങ്ങളെ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ അഭിനന്ദിച്ചു.
🔴 🟠 🟡 🟢 🔵 🟣 🟤
*AI മോഡലുകൾ നിങ്ങളുടെ പരസ്യം പറയും* *വിളിക്കൂ 9847373135*
*🗞️ ചുറ്റുവട്ടത്തെ വാർത്തകൾ പതിവായി ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക!* https://chat.whatsapp.com/IPuFQmVdgiG5Az0cqxvtQN
*വാർത്തകൾ അറിയിക്കാൻ 77369 53135 എന്ന നമ്പറിലേക്ക് മെസ്സേജ് അയക്കുക*
📻🗞️ *റേഡിയോ മാംഗോയിലും പത്രത്തിലും ഓൺലൈനിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പരസ്യം നൽകാം ! എളുപ്പത്തിൽ !വിളിക്കൂ 📞:98473 73135 , 94475 47599*
✒️✒️✒️✒️✒️✒️✒️✒️