06/08/2025
മുരളി - സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുത്ത നടനായിരുന്നു മുരളി. അഭിനയിച്ച ഓരോ സിനിമയിലൂടെയും, ഓരോ കഥാപാത്രത്തിലൂടെയും അദ്ദേഹം സ്വയം നവീകരിച്ചുകൊണ്ടിരുന്നു. ഭാവാഭിനയം, ശരീരഭാഷ, ശബ്ദഗാംഭീര്യം എന്നിവയിലൂടെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അദ്ദേഹം, 2001-ൽ 'നെയ്ത്തുകാരൻ' എന്ന ചിത്രത്തിലെ അപ്പമേസ്ത്രി എന്ന കമ്മ്യൂണിസ്റ്റ് സ്വാതന്ത്ര്യസമരസേനാനിയുടെ വേഷത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ഭരത് ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ മുരളി, 'പഞ്ചാഗ്നി', 'ആധാരം', 'അമരം', 'ലാൽസലാം' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടി. നാടകരംഗത്തും സജീവമായിരുന്ന അദ്ദേഹം, നരേന്ദ്രപ്രസാദിന്റെ 'നാട്യഗൃഹ'ത്തിൽ പ്രധാന സാന്നിധ്യമായിരുന്നു. സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച മുരളി, 'അഭിനേതാവും ആശാന്റെ കവിതയും' എന്ന പുസ്തകത്തിന് കേരള സംഗീത നാടക അക്കാദമി അവാർഡ് നേടി. മുരളിയുടെ ഓർമകൾക്ക് 16 വർഷം.
See more on Instagram |
https://www.instagram.com/p/DNBHbaDSNzo/
Visit |
thenocap.com