06/02/2017
കവിയുടെ കണ്ണുകള്‍ക്ക്..
ആകാശം-
ഇലകളില്ലാത്ത വന്‍മരം..
മഴകള്‍-
പെയ്തിറങ്ങുന്ന വേരുകള്‍...
മേഘങ്ങള്‍-
ഞെട്ടറ്റൊഴുകുന്ന പൂവുകള്‍...
കിളികള്‍-
പറന്നലയുന്ന പൂമ്പൊടി....
ഒടുവില്‍
പ്രണയത്തിനൊപ്പം
കവി മരിച്ചപ്പോള്‍
ആകാശത്തിന്
വെയിലിന്‍റെ ചൂട്....
#67