26/11/2023
സംസ്ഥാനത്തിൻ്റെ കോൺട്രാക്ട് ക്യാരേജ് ആയി രജിസ്റ്റർ ചെയ്ത പുഞ്ചിരി ബസിന്റെ ഹർജിയിൽ കോടതി ഒരു വിധി പറഞ്ഞാൽ അത് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്തേക്കുന്ന റോബിന്റെ പേരു കൂടെ ചേർത്ത് വ്യാജമായി പ്രചരിപ്പിച്ചാൽ മാത്രമേ മാധ്യമങ്ങൾക്ക് ഉറക്കം വരികയുള്ളൂ.
ഈ വിഷയത്തിൽ റോബിൻ്റെ കേസ് ഇനിയും വിളിച്ചിട്ടില്ല കോടതി. മറ്റേതെങ്കിലും ഓപ്പറേറ്റർമാരുടെ കേസ് വിളിച്ച് വിധി പറഞ്ഞാൽ അത് റോബിനുമായി കൂട്ടി കെട്ടിയില്ലെങ്കിൽ ഭയങ്കര മൂലത്തിൽ കടിയാണ് മാധ്യമങ്ങൾ 🤣
🔹എന്താണ് സ്റ്റേജ് കാരേജ് ?
👉നിശ്ചിത റൂട്ടിൽ നിശ്ചിത സമയത്ത് 200/300 മീറ്റർ ദൂരത്തിൽ ഓരോ സ്റ്റോപ്പിലെയും ആളുകളെ കയറ്റി ഇറക്കി ടിക്കറ്റ് കൊടുത്ത് സർവീസ് നടത്തുന്ന സംവിധാനം.
👉മുൻകൂട്ടിയുള്ള ബുക്കിംഗ് സീറ്റ് റിസർവേഷൻ ഈ സംവിധാനത്തിൽ പാടില്ല. എന്നാൽ കെഎസ്ആർടിസി ഈ നിയമം ലംഘിച്ച് ടിക്കറ്റ് ബുക്കിംഗ് സീറ്റ് റിസർവേഷൻ നൽകുന്നുണ്ട്.
👉ഈ പെർമിറ്റ് സംസ്ഥാനത്തിൻ്റെ പരിധിയിൽ വരുന്നു.
👉1.20 മുതൽ 1.50 ലക്ഷം വരെ ടാക്സ് നൽകി, മിനിമം 10 രൂപ നിരക്കിൽ സർവീസ് നടത്തുന്നു.
👉വിദ്യാർത്ഥികൾക്കും വികലാംഗർക്കും കൺസഷൻ നൽകുന്നു.
🔸 എന്താണ് കോൺടാക്ട് കാരേജ് ?
👉ഒരു കൂട്ടം ആളുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സർവീസ്.
👉വിനോദയാത്ര/ഉല്ലാസ യാത്ര/കല്യാണം/വിരുന്ന് തുടങ്ങിയവ.
👉ഈ പെർമിറ്റും സംസ്ഥാന സർക്കാരാണ് നൽകുന്നത്.
👉മറ്റൊരു സംസ്ഥാനത്തിലേക്ക് പ്രവേശിക്കണമെങ്കിൽ ആ സംസ്ഥാനത്തിന്റെ എൻട്രി ടാക്സ് എന്നൊരു കടമ്പ കൂടെ കടക്കേണ്ടത്.
👉1.20 മുതൽ 1.5/2.00 ലക്ഷം വരെ ടാക്സ് നൽകുന്നു.
👉 ആദ്യ 100 കിലോമീറ്റർ ഏകദേശം 8000/8500 രൂപ ചാർജ് എന്നത് അറിവിലുള്ളത് (ബാക്കിയുള്ള ഓരോ കിലോമീറ്റർ എത്ര രൂപ എന്നുള്ളത് വ്യക്തമല്ല. തെറ്റുണ്ടെങ്കിൽ തിരുത്തുക)
🔹 എന്താണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ?
👉ഒരു ബസ്സിന് നിശ്ചിത റൂട്ടോ, നിശ്ചിത സമയമോ ഇല്ലാതെ നടത്താവുന്ന സർവീസ്.
👉ഈ പെർമിറ്റ് എടുത്ത ബസ്സുകൾക്ക് മൂന്ന് സംസ്ഥാനം വരെ എൻട്രി ടാക്സ് ഇല്ലാതെ സർവീസ് നടത്താവുന്നതാണ്.
👉കോൺട്രാക്ട് കാരേജ് നിയമത്തിൽ രണ്ട് ഭാഗം എടുത്തു കളഞ്ഞാണ് ഈ പെർമിറ്റ് കേന്ദ്രം പാസാക്കിയത്.
1️⃣ ഒരു കൂട്ടം ആളുകളെ ഒരു സ്ഥലത്ത് നിന്ന് എടുക്കുകയും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുകയും മാത്രം എന്ന നിയമം മാറ്റി, ഒരു വ്യക്തിയെയോ ഒരുകൂട്ടം ആളുകളേയോ പല പോയിൻ്റുകളിൽ നിന്ന് എടുത്ത് കൊണ്ടുപോകാം എന്നതും, യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ബസ് സ്റ്റാൻഡുകൾ ഉപയോഗിക്കാവുന്നതാണ് എന്നും ചേർത്തു.
2️⃣ അതിനുപുറമേ നിശ്ചിത സ്ഥലം ലക്ഷ്യമാക്കി പോകുന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന് റൂട്ട് ബോർഡും വെക്കാമെന്ന് നിയമത്തിൽ ഭേദഗതി ചെയ്തു.
👉4.5 മുതൽ 9 ലക്ഷം വരെ സംസ്ഥാനത്തിനും കേന്ദ്രത്തിനും കൂടെ ഈ പെർമിറ്റ് ഉടമസ്ഥൻ ടാക്സ് നൽകണം.
👉 ഒരു വർഷം വരെ ഈ യാത്രക്കാരുടെ വിവരങ്ങൾ സൂക്ഷിച്ചു വെക്കുകയും വേണം
ഏറ്റവും ചുരുങ്ങിയ എളുപ്പമായ രീതിയിൽ ഈ മൂന്ന് പെർമിറ്റുകളെയും ഇങ്ങനെ മാത്രമേ വിവരിക്കാൻ സാധിക്കുകയുള്ളൂ !
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് അവരുടെ ബസ്സിന് ബുക്ക് ചെയ്ത യാത്രക്കാരെ സ്റ്റാൻഡുകളിൽ കയറിയാണ് അവർ എടുക്കുന്നത്.
യാത്രക്കാരൻ വഴിയിൽ കാത്തു നിൽക്കേണ്ട, നിയമപരമായുള്ള സ്റ്റാൻഡുകളിൽ കാത്തു നിൽക്കട്ടെ. അല്ലാതെ പത്തനംതിട്ട മുതൽ കോയമ്പത്തൂർ വരെയുള്ള ഓരോ 200/300 മീറ്റർ ദൂരമുള്ള സ്റ്റോപ്പും അരിച്ചുപെറുക്കി എടുത്തല്ല പോകുന്നത്.
അത്തരം ദീർഘദൂര സർവീസ് ആയതുകൊണ്ട് മാത്രമാണ് കെഎസ്ആർടിസിക്ക് തിരിച്ചടിയെന്ന് ബോധ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പും, കെഎസ്ആർടിസിയും ഇതിനെതിരെ നീങ്ങുന്നത്.അതേസമയം 140 കിലോമീറ്റർ താഴെ മാത്രം സർവീസ് നടത്തുന്ന സ്വകാര്യ ബസിന് ഇത് ഒരിക്കലും ഒരു ബാധ്യതയാകില്ല 100% ഉറപ്പാണ്
അതുകൊണ്ട് പുഞ്ചിരിയുടെ കാര്യത്തിൽ കോടതിയുടെ ഉത്തരവിനെ പൊക്കിപ്പിടിച്ചു കൊണ്ട് റോബിൻ ബസിന് തിരിച്ചടി എന്നൊക്കെ വാദിക്കുന്നവരോട് നിങ്ങൾ ഏത് കാലത്തിലാണ് ജീവിക്കുന്നത് ?
ഗൂഗിളിൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്ന് സെർച്ച് ചെയ്താൽ അതിൻ്റെ പിഡിഎഫ് ലഭ്യമാണ്. നിങ്ങൾക്ക് ഒഴിവുസമയത്ത് ഇരുന്നു വായിച്ചിട്ട് മനസ്സിലാക്കാവുന്നതാണ്.
കോടതി വിധി വരട്ടെ. ഞങ്ങൾ വെയിറ്റ് ആണ്.