
27/07/2025
ഈ ചെറ്റകുടിലിൽ നിന്നാണ് നമ്മൾ തുടങ്ങിയത്. തേപ്പ് കഴിയാത്ത വീട് മാത്രമാണ് പലരും കണ്ടിട്ടുള്ളത്. എന്നാൽ അതിനും മുന്നേ ഓലപ്പുരയിൽ കഴിഞ്ഞിരുന്ന ഒരു കാലം കൂടി ഉണ്ടായിരുന്നു. ടിക്ടോക് വന്ന സമയത്ത് അപ്പോൾ തോന്നിയ ഒരു കൗതുകം. അന്ന് പലരും കളിയാക്കി. പിന്നീട് ടിക് ടോക് നിരോധിച്ചതോടെ യൂട്യൂബിലേക്ക് ചേക്കേറി. അവിടുന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. അടച്ചുറപ്പുള്ള വീടായി സ്‌കൂട്ടാറായി കാറായി ഇപ്പോൾ ഇരുനില വീടായി. നിങ്ങളുടെ സ്വപ്‌നങ്ങൾ നിങ്ങൾ കയ്യെത്തി പിടിക്കാൻ ശ്രമിച്ചാൽ മാത്രം മതി സാദ്ധ്യതകൾ നമുക്ക് ചുറ്റും ഉണ്ട്. വെറും ഒരു തുക്കടാ ഫോണുമായി ഓലപ്പുരയിൽ നിന്നും നമുക്ക് ഇവിടെ വരെ എന്താമെങ്കിൽ അതിനപ്പുറം പോകാൻ നിങ്ങൾക്കാകും. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം 🙏🙏🥰🥰