Yasir Fayasir

  • Home
  • Yasir Fayasir

Yasir Fayasir the way i see the world...

അഗ്നിവീര്‍വായു റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചുഅഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ അഗ്നിവീര്‍ വായുസേ...
09/07/2025

അഗ്നിവീര്‍വായു റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു

അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ അഗ്നിവീര്‍ വായുസേനയിലേക്ക് റിക്രുട്ട്‌മെന്റ് നടത്തുന്നു. 2025 ജൂലൈ 11ന് രാവിലെ 11 മുതല്‍ 31 ന് രാത്രി 11 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2005 ജൂലൈ രണ്ട് മുതല്‍ 2009 ജനുവരി രണ്ടു വരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരും അവിവാഹിതരുമായ സ്ത്രീ-പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതകള്‍ക്കും വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വേണ്ടി www.agnipathvayu.cdac.in സന്ദര്‍ശിക്കുക.

അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കില്‍ കോഴ്സുകൾ സംസ്ഥാനസർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന...
09/07/2025

അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കില്‍ കോഴ്സുകൾ

സംസ്ഥാനസർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കോട്ടയം പാമ്പാടി സെന്ററിൽ പ്ലേസ്മെൻറ് സഹായത്തോടുകൂടി ത്രീ ഡി അനിമേഷൻ, ഗെയിം ഡെവലപ്പ്മെന്റ് എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ് ടു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9495999731,8330092230,7025535172.

വനിതകൾക്ക് നഴ്സറി ടീച്ചർ ട്രെയിനിംഗ്കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജൂലൈയില്‍ ആരംഭിക്കുന്ന രണ്ടു വർഷം,...
09/07/2025

വനിതകൾക്ക് നഴ്സറി ടീച്ചർ ട്രെയിനിംഗ്

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജൂലൈയില്‍ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ- പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി, പ്ലസ് ടു, എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോണ്‍: 7994449314.

മത്സ്യത്തൊഴിലാളി വനിതകളില്‍ നിന്ന് സംരംഭ യൂണിറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു  ഫിഷറീസ് വകുപ്പ് സാഫ് മുഖേന നടപ്പാക്കുന്ന ബദ...
09/07/2025

മത്സ്യത്തൊഴിലാളി വനിതകളില്‍ നിന്ന് സംരംഭ യൂണിറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് സാഫ് മുഖേന നടപ്പാക്കുന്ന ബദൽ ജീവനോപാധി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു മുതൽ അഞ്ചു വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ ഉൾപ്പെടുന്ന "ഗ്രൂപ്പുകൾക്ക് സൂക്ഷ്‌മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്കും മത്സ്യത്തൊഴിലാളി കുടംബങ്ങളിലെ സ്ത്രീകൾക്ക് കുടുംബാംഗങ്ങളുടെ സഹായത്തോടെ ഒറ്റയ്ക്ക് ആരംഭിക്കുവാൻ കഴിയുന്ന “ഒരു കുടുംബത്തിന് ഒരു സംരംഭം" പദ്ധതിയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. രണ്ട് പദ്ധതികളിലും ഗുണഭോക്താവിന് പരമാവധി ഒരു ലക്ഷം രൂപവരെ ഗ്രാന്റായി നൽകും.
അപേക്ഷകൾ ജില്ലയിലെ മത്സ്യഭവനുകൾ, സാഫ് നോഡൽ ഓഫീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയം, www.fisheries.kerala.gov.in, www.safkerala.org എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 2025 ജൂലൈ 25 ന് വൈകുന്നേരം 5 മണി വരെ അതാത് മത്സ്യഭവനുകളിൽ സ്വീകരിക്കും.

*ഭവനം ഫൗണ്ടേഷന്‍ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് അപേക്ഷിക്കാം*സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ...
09/07/2025

*ഭവനം ഫൗണ്ടേഷന്‍ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് അപേക്ഷിക്കാം*

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായവരും 58 വയസ്സോ അതില്‍ കുറവോ ഉള്ളവരും, സ്വന്തമായി വീടോ അപ്പാര്‍ട്ട്മെന്റോ ഇല്ലാത്തവരുമായ തൊഴിലാളികള്‍ക്കായി ഭവനം ഫൗണ്ടേഷന്‍ കേരള എറണാകുളം ജില്ലയിലെ അറക്കപ്പടി വില്ലേജില്‍ പോഞ്ഞാശ്ശേരിയില്‍ 715 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 74 അപ്പാര്‍ട്ടുമെന്റുകള്‍ വില്‍പനക്ക് തയ്യാറായിക്കിയിട്ടുണ്ട്. അപേക്ഷ ഫോം ബിഎഫ് കെ, കെഐഎല്‍ഇ, കെഎഎസ്ഇ എന്നീ സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ അര്‍ഹത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുകളോടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, ഭവനം ഫൗണ്ടേഷന്‍ കേരള, ടിസി13/287/1, പനച്ചമൂട്ടില്‍, മുളവന ജംഗ്ഷന്‍, കുന്നുകുഴി, വഞ്ചിയൂര്‍ പി ഒ, തിരുവനന്തപുരം-695035 എന്ന വിലാസത്തില്‍ ജൂലൈ 27 ന് മുമ്പായി അയക്കണമെന്ന് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-0471 2446632.

16/06/2025

മുത്തും പവിഴവുമല്ല ...
പ്ലാസ്റ്റിക് നർഡിൽസ്..

അറബിക്കടലിൽ മുങ്ങിയ എം എസ് സി എൽസ 3 യിലെ കണ്ടെയ്നറുകളിൽ നിന്ന് കടലിൽ വീണ പ്ലാസ്റ്റിക് തരികൾ കോവളം തീരത്തടിഞ്ഞതാണ്..

കര, കടൽ, കരിമണൽ ...
16/06/2025

കര, കടൽ, കരിമണൽ ...

രാവഞ്ചികൾ...
16/06/2025

രാവഞ്ചികൾ...

ഹരിത തീരം💚
16/06/2025

ഹരിത തീരം💚

18/02/2025

മൂന്നാറിൻ്റെ മനോഹരിത ആസ്വദിക്കാൻ ഇനി ഡബിൾ ഡക്കർ ബസും Yasir Fayas

Address

Panavally

Website

Alerts

Be the first to know and let us send you an email when Yasir Fayasir posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yasir Fayasir:

  • Want your business to be the top-listed Media Company?

Share