
04/02/2025
പ്രിയമുള്ളവരെ
ആമുഖമായി പറയട്ടെ, മുൻപ് പോസ്റ്റ് ചെയ്ത വീഡിയോയിലെ അക്കൗണ്ട് നമ്പറിൻ്റേയും Gpay യുടേയും പ്രശ്നങ്ങൾ ഇതിൽ പരിഹരിച്ചിട്ടുണ്ട്.
ഈ അഭ്യർത്ഥനയിൽ പറയുന്ന ജാസിർ
പൊന്നാനി നഗരസഭയിലെ കോട്ടത്തറയിലെ താമസക്കാരനാണ്. എറണാംകുളത്ത് ജോലിയെടുത്ത് ഒപ്പം പഠനവും നടത്തുന്ന ജാസിറിന് , മൂന്ന് ദിവസം മുമ്പ് രാത്രി ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ആക്സിഡൻ്റിൽ ഗുരുതരമായി പരിക്കുപറ്റി വെൻ്റിലേറ്ററിലാണ്.
പഠനത്തോടൊപ്പം, പഠിക്കാനുള്ള ചെലവും, കാൻസർ രോഗിയായ ഉമ്മയുടെ മരുന്നിൻ്റെ ചെലവും കണ്ടെത്തുന്നതിന്, രാത്രി ഫുഡ് ഡെലിവറി ജോലി കൂടി ചെയ്ത് ജീവിക്കുന്ന ജാസിറിന് 19 വയസ്സാണ്. മിടുക്കനായ വിദ്യാർത്ഥിയും ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയുമാണ് ജാസിർ.
കൈവിടരുത്. സഹായിക്കണം. നിങ്ങളാൽ കഴിയാവുന്ന ഏതു സഹായവും വിലപ്പെട്ടതാണ്. ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
തിയ്യതി:03.2.25
പൊന്നാനി
ടി. മുഹമ്മദ് ബഷീർ
ചെയർമാൻ
വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി
പൊന്നാനി നഗരസഭ.