Ente Varkala Vaartha

  • Home
  • Ente Varkala Vaartha

Ente Varkala Vaartha varkala news

ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് പതിനാലുകാരൻ മരിച്ചുകൊല്ലത്ത് വാഹനാപകടത്തിൻ പതിനാലുകാരൻ മരിച്ചു. അയത്തിൽ സ്വദേശി സൽമാൻ ഫാര...
06/06/2026

ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് പതിനാലുകാരൻ മരിച്ചു

കൊല്ലത്ത് വാഹനാപകടത്തിൻ പതിനാലുകാരൻ മരിച്ചു. അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപത്താണ് സംഭവം. ടിപ്പർ ലോറി കയറി ഇറങ്ങിയാണ് ഒൻപതാം ക്ലാസുകാരൻ മരിച്ചത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഇരുചക്ര വാഹനത്തിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ്.

അമ്മയ്ക്ക് ഒപ്പം സ്കൂട്ടറിൽ പോവുകയായിരുന്നു സൽമാൻ ഫാരിസ്. ദേശീയ പാത നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ പല റോഡുകളിലൂടെ വഴി തിരിച്ചാണ് കടത്തി വിടുന്നത്. ഇരുഭാഗങ്ങളിലേക്ക് വാഹനങ്ങൾ പോകാൻ വീതി കുറവുള്ള റോഡിലാണ് അപകടം സംഭവിച്ചത്.

*പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിന് സമീപംനിർത്തിയിട്ടിരുന്നു ഓട്ടോയും കാറും പൂർണമായും കത്തി നശിച്ചു.*▂▂▂ പാരിപ്പള്ളി ...
06/06/2026

*പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിന് സമീപംനിർത്തിയിട്ടിരുന്നു ഓട്ടോയും കാറും പൂർണമായും കത്തി നശിച്ചു.*
▂▂▂

പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയും കാറും പൂർണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം.. സമീപവാസികൾ തീ അണക്കാൻ ശ്രമിച്ചിങ്കിലും നടന്നില്ല തുടർന്ന് നാവായിക്കുളത്തു നിന്നും ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായി കെടുത്തി. സംഭവത്തിൽ ദുരൂഹത തുടരുന്നു. പോലീസ് സംഭവത്തെത്തി സിസിടിവികൾ പരിശോധിച്ചു അന്വേഷണവുമായി മുന്നോട്ടു പോകുമെന്ന് പാരിപ്പള്ളി പോലീസ് അറിയിച്ചു..

വർക്കല​തച്ചൻകോണം പൊന്നയിൽ കെ പൊന്നമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: വിജയകുമാർ, രാധാമണി, പരേതയായ ബേബി ...
06/06/2026

വർക്കല
​തച്ചൻകോണം പൊന്നയിൽ കെ പൊന്നമ്മ (89) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: വിജയകുമാർ, രാധാമണി, പരേതയായ ബേബി ഗിരിജ. മരുമക്കൾ: വീണ, നടരാജൻ, അനിരുദ്ധൻ.

വർക്കല:നാവായിക്കുളം ജിആർകെ ബിൽഡിങ്ങിൽ സത്യപ്രകാശ് (67) അന്തരിച്ചു. ഭാര്യ: ബീനാശാന്തി. മക്കൾ: അർജുൻ (ഇൻഡസ് ഇൻഡ് ബാങ്ക്), ...
05/06/2026

വർക്കല:നാവായിക്കുളം ജിആർകെ ബിൽഡിങ്ങിൽ സത്യപ്രകാശ് (67) അന്തരിച്ചു. ഭാര്യ: ബീനാശാന്തി. മക്കൾ: അർജുൻ (ഇൻഡസ് ഇൻഡ് ബാങ്ക്), ആര്യ. മരുമക്കൾ: വിഷ്ണു (വിഎസ്എസ്‌സി, തുമ്പ), അനഘ. മരണാനന്തര ചടങ്ങ് നാളെ 8ന്"

"വർക്കല:ചാവർകോട് ഇടവിള വീട്ടിൽ സുലദാസ് (58) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് കടക്കൽ വെള്ളാറവട്ടം ദാസ് നിവാസിൽ. ഭർത്താവ്: ധ...
05/06/2026

"വർക്കല:ചാവർകോട് ഇടവിള വീട്ടിൽ സുലദാസ് (58) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് കടക്കൽ വെള്ളാറവട്ടം ദാസ് നിവാസിൽ. ഭർത്താവ്: ധർമദാസ്. മക്കൾ: ധന്യാദാസ്, ദിവ്യാദാസ്. മരുമക്കൾ: റെജി രാജൻ, പ്രശാന്ത് പ്രകാശ്

വർക്കല: പുതക്കുളം നെല്ലിട്ടിൽ സുചീന്ദ്രഭവനിൽ എസ് സുചീന്ദ്രൻ പിള്ള (68) അന്തരിച്ചു. സിപിഐ എം പുതക്കുളം സൗത്ത് ലോക്കൽ കമ്മ...
05/06/2026

വർക്കല: പുതക്കുളം നെല്ലിട്ടിൽ സുചീന്ദ്രഭവനിൽ എസ് സുചീന്ദ്രൻ പിള്ള (68) അന്തരിച്ചു. സിപിഐ എം പുതക്കുളം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, നെല്ലിട്ടിൽ ബ്രാഞ്ച് സെക്രട്ടറി, ഐക്യ കേരള ഗ്രന്ഥശാല പ്രസിഡന്റ്, കെഎസ്കെടിയു പുതക്കുളം സൗത്ത് വില്ലേജ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ജെ ജയ (ചെയർപേഴ്സൺ സിഡിഎസ് പുതക്കുളം പഞ്ചായത്ത്). മക്കൾ: സുജ, സുജിൻ. മരുമകൻ: ആർ അഭിജിത്ത് (ക്വാളിറ്റി മാനേജർ സിഎംടി).

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ​വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്...
04/06/2026

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ

വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശിയെ അയിരൂർ പോലീസ് പിടികൂടി. ധർമ്മപുരി ബൈനാക്കർപ്പെട്ടി സ്വദേശിയായ 21 വയസ്സുകാരൻ ശക്തിവേലാണ് അറസ്റ്റിലായത്. 2025-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
​സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയുമായി സൗഹൃദത്തിലായ പ്രതി, വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും, തുടർന്ന് തന്റെ സഹോദരിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ പെൺകുട്ട യുയുമായി കേരളത്തിലേക്ക് കടന്നു.

​പിന്നീട്, പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നു. അന്വേഷണത്തിനൊടുവിൽ തിരുവണ്ണാമലയ്ക്ക് സമീപമുള്ള ഒരു ക്വാറിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അയിരൂർ പോലീസ് അതിസാഹസികമായാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വർക്കലകുരയ്ക്കണ്ണി കൊച്ചാലുമൂട്ടിൽ ശശിധരൻനായർ (78) അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ 11ന്. ഭാര്യ: രമാദേവി. മക്കൾ: ദീപക് എസ...
04/06/2026

വർക്കല
കുരയ്ക്കണ്ണി കൊച്ചാലുമൂട്ടിൽ ശശിധരൻനായർ (78) അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ 11ന്. ഭാര്യ: രമാദേവി. മക്കൾ: ദീപക് എസ് നായർ, വൈശാഖ് എസ് നായർ. മരുമക്കൾ: ശീതൾ, കാർത്തിക.

വർക്കല: പുല്ലാന്നികോട് ഇടമനഇല്ലത്തിൽ ധർമജൻ (85) നിര്യാതനായി. ഭാര്യ: പ്രസന്ന മക്കൾ: ട്വിങ്കിൽ, വിമൽ, ഓഷിൻ. മരുമക്കൾ : ദീപ...
04/06/2026

വർക്കല: പുല്ലാന്നികോട് ഇടമനഇല്ലത്തിൽ ധർമജൻ (85) നിര്യാതനായി. ഭാര്യ: പ്രസന്ന മക്കൾ: ട്വിങ്കിൽ, വിമൽ, ഓഷിൻ. മരുമക്കൾ : ദീപ, പ്രീജ, അരുൺ. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്

വ്യാപാരി വ്യവസായി ഇടവ യൂണിറ്റ്​വർക്കല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവ യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം ജില്ലാ ജനറൽ സ...
03/06/2026

വ്യാപാരി വ്യവസായി ഇടവ യൂണിറ്റ്
​വർക്കല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവ യൂണിറ്റ് ദ്വൈവാർഷിക സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി ബി. ജോഷിബാസു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പുത്തരം നിസാം അധ്യക്ഷത വഹിച്ചു. യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി പുത്തരം നിസാം (പ്രസിഡന്റ്), ഷിമാനോ നൗഷാദ് (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Address


Website

Alerts

Be the first to know and let us send you an email when Ente Varkala Vaartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share