തൊമ്മിച്ചായൻ പേജ്

  • Home
  • തൊമ്മിച്ചായൻ പേജ്

തൊമ്മിച്ചായൻ പേജ് Media & website

"പാറിപ്പറക്കുന്ന മൂവർണ്ണ കോടി നോക്കി ഞങ്ങൾ പറയും ഭാരത് മാതാ കീ ജയ്"
07/05/2025

"പാറിപ്പറക്കുന്ന മൂവർണ്ണ കോടി നോക്കി ഞങ്ങൾ പറയും ഭാരത് മാതാ കീ ജയ്"

ഇന്നലെ ഞാൻ ബാങ്കിലെത്തി ക്യൂവിൽ നിന്ന്, സുന്ദരിയായ കാഷ്യർക്ക്  രണ്ടായിരം രൂപയുടെ ഒരു cheque  കൊടുത്തു.രണ്ടായിരം രൂപയുടെ ...
04/05/2025

ഇന്നലെ ഞാൻ ബാങ്കിലെത്തി ക്യൂവിൽ നിന്ന്, സുന്ദരിയായ കാഷ്യർക്ക് രണ്ടായിരം രൂപയുടെ ഒരു cheque കൊടുത്തു.

രണ്ടായിരം രൂപയുടെ ചെക്കോ? നിങ്ങൾ ATM മെഷീൻ ഉപയോഗിക്കൂ, കുറച്ച് അഹങ്കാരം ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ.

എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല...

ഞാൻ അവിടെ നിന്ന് അല്പനേരം ആലോചിച്ചു..

അപ്പോഴേക്കും അവൾ ചൂടാവാൻ തുടങ്ങി.

വേഗം മാറൂ മിസ്റ്റർ, നിങ്ങളുടെ പുറകിൽ വേറെ ആളുകളെ കാണുന്നില്ലേ"?

എൻറെ അക്കൗണ്ടിൽ അപ്പോൾ മൊത്തം മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം രൂപ ബാലൻസുണ്ട്.,

മൂന്നു കോടി രൂപയുടെ വേറൊരു ചെക്ക് പെട്ടെന്ന് ഞാൻ എഴുതി കൊടുത്തു.

കാഷ്യർ സുന്ദരിയുടെ കണ്ണു തള്ളി. പെട്ടെന്ന് കമ്പ്യൂട്ടറിൽ എന്തോ പരിശോധിച്ചു നോക്കിയിട്ട് അവൾ നേരെ മാനേജരുടെ കാബിനിലേക്കോടി, മാനേജരോടൊപ്പം തിരികെ വന്നപ്പോൾ പഴയ നീരസഭാവം മാറിയിരുന്നു. ഏറെ സൗമ്യയായി പറഞ്ഞു:

സർ, ഇത്രയും പണം ഇപ്പോൾ ഈ ബ്രാഞ്ചിൽ ഇല്ല..."

ശരി, എത്ര ഉണ്ടാവും നിങ്ങളുടെ കയ്യിൽ...? ഞാൻ ചോദിച്ചു

ഇവിടെ ഇപ്പോൾ ഒരു 30 ലക്ഷമേ ഉള്ളൂ സർ. പേന അവളുടെ കയ്യിൽ ഇരുന്നു ചെറുതായി വിറക്കുന്നത് ഞാൻ കണ്ടു..

ശരി എങ്കിൽ ഇപ്പോൾ ഉള്ളത് തരൂ", ഞാൻ മറ്റൊരു ചെക്ക് ലീഫ് എടുത്ത് എഴുതാൻ തുടങ്ങി.

സർ, വേറെ കസ്റ്റമേഴ്സിനും പണമെടുക്കാൻ ഉണ്ടായിരിക്കുമല്ലോ? സാറിന് ബുദ്ധിമുട്ടാവില്ലെങ്കിൽ തൽക്കാലം ഒരു 20 ലക്ഷം മതിയാകുമോ? വളരെ വിനയത്തോടെ കാഷ്യർ പറഞ്ഞു.

ഓ, ഇപ്പോൾ അങ്ങനെയായോ? ശരി, 20 എങ്കിൽ അങ്ങനെ. 20 ലക്ഷത്തിൻ്റെ ചെക്ക് എഴുതി കൊടുത്ത് ഞാൻ അല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു..

പിന്നെ അവൾ ഓടി നടന്നു വേഗം ഇരുപത് ലക്ഷം രൂപ കെട്ടുകളാക്കി എന്റെ മുൻപിൽ നിരത്തി...

എനിക്ക് ഒരു ഉപകാരം കൂടി ചെയ്യാമോ? ഞാൻ ചോദിച്ചു...

തീർച്ചയായും സർ, എന്ത് വേണമെങ്കിലും പറയൂ...
അവൾ അപ്പോഴേക്കും കുറേ കൂടി സൗമ്യയായിരുന്നു.

അഞ്ഞൂറ് രൂപയുടെ നാല് നോട്ടുകൾ അതിൽ നിന്നെടുത്തിട്ട് ഞാൻ പറഞ്ഞു... എനിക്ക് ഇപ്പോൾ ആവശ്യം ഇത്രേ ഉള്ളു, ബാക്കി എൻറെ അക്കൗണ്ടിൽ തിരിച്ചു നിക്ഷേപിച്ചിട്ട് രസീതു തരൂ,.."

ഒരു deposit receipt
Form ൽ 19,98,000/- എന്നെഴുതി ഞാൻ ഒപ്പിട്ടു കൊടുത്തു.

ഇതു കേട്ടതും അവളുടെ കണ്ണുകൾ കുറച്ചധികം പുറത്തേക്കു തള്ളി വന്നു.

വേഗം ആയിക്കോട്ടെ കുട്ടീ, പുറകിൽ ഒരുപാട് പേർ വെയിറ്റ് ചെയ്യുകയല്ലേ... ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

രസീതും വാങ്ങി ഞാൻ പുറത്തേക്ക് നടക്കുമ്പോൾ പുറകിൽ ക്യൂവിൽ നിൽക്കുന്നവർ എന്നെ അത്ഭുതത്തോടെ നോക്കുന്നത് ഞാൻ കണ്ടു..

പക്ഷേ ഞാൻ അവരെ തിരിഞ്ഞു നോക്കാൻ നിന്നില്ല. ഞാൻ വീണ്ടും സുഖമായി മൂടിപ്പുതച്ച് തിരിഞ്ഞു കിടന്നു.

🍁🍁🍁🍁
അടുത്ത വേറൊരു സുന്ദര സ്വപനം കാണാൻ പറ്റിയേക്കും എന്ന പ്രതീക്ഷയിൽ.

എന്തെടേയ് ? അക്കൗണ്ടിൽ 18 രൂപ മാത്രം ബാലൻസുള്ള ഒരുത്തന് ഒരു നല്ല സ്വപ്നം കാണാൻ പോലും അവകാശമില്ലേ ?
അപ്പൊ പിന്നെ കാണാം......

26/12/2024
പറ്റിക്കാൻ അല്ലെട്ടോ. നിങ്ങൾ ഫോൺ ഒന്ന് തലതിരിച്ചു പിടിച്ചു നോക്കൂ അപ്പോ നിങ്ങൾക്ക് അതിശയം തോന്നുന്ന തരത്തിൽ ഉള്ളത് ആയിരി...
24/12/2024

പറ്റിക്കാൻ അല്ലെട്ടോ. നിങ്ങൾ ഫോൺ ഒന്ന് തലതിരിച്ചു പിടിച്ചു നോക്കൂ അപ്പോ നിങ്ങൾക്ക് അതിശയം തോന്നുന്ന തരത്തിൽ ഉള്ളത് ആയിരിക്കും. ഇത് വരച്ച കലാകാരന് അഭിനന്ദനങ്ങൾ.

പാലാ, കയ്യാലക്കൽ ജോസഫ് അഗസ്തി എന്ന ആൾ ആണ് കേരളത്തിലെ ആദ്യ Bus # വാങ്ങിയത്. അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരൻ ശ്രീ. അഗസ്‌ത...
07/09/2024

പാലാ, കയ്യാലക്കൽ ജോസഫ് അഗസ്തി എന്ന ആൾ ആണ് കേരളത്തിലെ ആദ്യ Bus # വാങ്ങിയത്. അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരൻ ശ്രീ. അഗസ്‌തി മത്തായി കയ്യാലക്കൽ നൽകിയ 1000 പൊൻ പണം കൊണ്ട് 1910 ഇൽ ആണ് ആദ്യ ബസ് വാങ്ങിയത്. മീനച്ചിൽ മോട്ടോർ അസോസിയേഷൻ എന്നായിരുന്നു കമ്പനിയുടെ പേര്.

ഫ്രാൻസിൽ നിന്നും കപ്പലിൽ കയറ്റി ആണ് ബസ്സ് കൊണ്ടുവന്നത്.
ഇന്നത്തെ പോലെ ടാർ ചെയ്ത റോഡ് ഒന്നും അല്ല, കുഴിയും, കല്ലും നിറഞ്ഞ റോഡ് ആയിരുന്നു അന്ന്. അത് കൊണ്ട് തന്നെ പാലാ - കോട്ടയം റൂട്ടിൽ 25 കിലോമീറ്റർ ദൂരം പിന്നിടാൻ രണ്ടര മണിക്കൂർ സമയം എടുക്കുമായിരുന്നു.
ബസിന്റെ സീറ്റുകൾ നിർമിച്ചിരുന്നത് പലക കൊണ്ട് ആയിരുന്നു.

കൽക്കരിയായിരുന്നു ഇന്ധനം. കാൽ ചക്രമായിരുന്നു അന്ന് ബസ്സ് കൂലി.
19 ആം നുറ്റാണ്ടിന്റ ആദ്യം മുതൽ യൂറോപ്പിൽ ബസ്സ് ഓടുന്നുണ്ടായിരുന്നു. പാലായും, യൂറോപ്പും തമ്മിൽ കുരുമുളക് കച്ചവടം ഉണ്ടായിരുന്നു അന്ന്. യൂറോപ്പിൽ നിന്ന് ധാരാളം ആളുകൾ കുരുമുളക് വാങ്ങിക്കാൻ പാലായിൽ വരുമായിരുന്നു. അവരിൽ നിന്നാണ് ബസിനെ കുറിച്ച് ജോസഫ് അഗസ്തി മനസിലാക്കുന്നത്.
ഫ്രാൻസിൽ നിന്ന് ബസ്സ് ഇവിടെ എത്തിക്കാൻ വലിയ ഒരു തുക അദ്ദേഹം ചിലവാക്കി.

കാളവണ്ടിയും, കുതിര വണ്ടിയും മാത്രം ഓടിക്കൊണ്ടിരുന്ന സ്ഥലത്ത് കൂടി ബസ്സ് ഓടുന്നത് കണ്ടപ്പോൾ പലരും അത്ഭുതപ്പെട്ടു. ദുരെ നിന്ന് വരെ ബസ്സ് കാണാൻ ആളുകൾ പാലായിലേക്ക് എത്തി
ലോകത്ത് ആദ്യമായി motorized ബസ്സ് ഓഡിതുടങ്ങിയത് 1895 ൽ ജർമനിയിൽ ആണ്.

1927 ഇൽ അദ്ദേഹം Pala Central Bank സ്ഥാപിച്ചു. പണ്ട് ഇന്ത്യയിലെ ഷെഡ്യൂൾ ചെയ്‌ത 94 ബാങ്കുകളിൽ 17 ആം സ്ഥാനത്ത് ആയിരുന്നു പല സെൻട്രൽ ബാങ്ക്.
(Copy FB)


#ബസ്

ആലപ്പുഴയിലെ പാതിരാപ്പള്ളിയിൽ കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ച കുഞ്ചാക്കോയുടെയും കെ വി കോശിയുടെയും ദീർഘവീക്ഷണത...
02/09/2024

ആലപ്പുഴയിലെ പാതിരാപ്പള്ളിയിൽ കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ച കുഞ്ചാക്കോയുടെയും കെ വി കോശിയുടെയും ദീർഘവീക്ഷണത്തിനു മുന്നിൽ കൈ കൂപ്പുന്നു. ഉദയ സ്റ്റുഡിയോക്ക് ഈ ലോഗോ തെരഞ്ഞെടുത്തതിന്.

അമ്മയാണ്പെങ്ങളാണ്ഭാര്യയാണ്മകളാണ്സ്വന്തം കുഞ്ഞിന് മുലയൂട്ടുന്നത് ഒരു അമ്മയുടെ പൂർണ്ണ കർത്തവ്യമാണ്!മറ്റൊരു കുഞ്ഞിന് ആ മുലപ...
03/08/2024

അമ്മയാണ്
പെങ്ങളാണ്
ഭാര്യയാണ്
മകളാണ്

സ്വന്തം കുഞ്ഞിന് മുലയൂട്ടുന്നത് ഒരു അമ്മയുടെ പൂർണ്ണ കർത്തവ്യമാണ്!
മറ്റൊരു കുഞ്ഞിന് ആ മുലപ്പാൽ പകർന്നു നൽകുന്നത് പുണ്യമായ ഒരു പ്രവർത്തിയാണ്!

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മുലകുടി മാറാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി എന്റെ ഭാര്യ മുലപ്പാൽ നൽകാൻ തയ്യാറാണ് എന്ന അറിയിച്ചുകൊണ്ട് യുവാവിന്റെ കമൻറ് വരുന്നു ! വാർത്തയാകുന്നു ചർച്ചകൾ ആവുന്നു സോഷ്യൽ മീഡിയയിൽ അവര് നിറയുന്നു!

അവർ ഭാര്യയും ഭർത്താവും കൂടി എടുത്ത ഒരു തീരുമാനമാണിത് ആ പുണ്യ പ്രവർത്തിക്ക് സഹോദരിക്ക് ഭർത്താവിനും ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി🙏🙏

എന്നാൽ മറ്റൊരു വശം

അമ്മയെയും മകളെയും ഭാര്യയെയും ഭോഗ്യവസ്തുവായി മാത്രം കാണുന്ന
ചില കഴുകന്മാർ ആ സഹോദരിയെയും അവളുടെ മാറിടത്തെയും അവളിലെ അമ്മയെയും അവളുടെ നന്മ നിറഞ്ഞ മനസ്സിനെയും ആ യുവതിയുടെ ഭർത്താവായ ആ യുവാവിനെയും വളരെ മോശമായ രീതിയിൽ ആക്ഷേപിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു!

അമ്മയെന്ന പുണ്യത്തെ തിരിച്ചറിയാത്ത അമ്മിഞ്ഞപാലിന്റെ മാധുര്യത്തെ കാമാസക്തിയോടെ നോക്കിക്കാണുന്ന വൃത്തികെട്ട ജന്മങ്ങൾ...............

അവളിലെ മാതൃത്വത്തെ അവഹേളിക്കാൻ ഒരുത്തനും അവകാശമില്ല!

അവളെ അപമാനിച്ചാൽ നിന്നെയെല്ലാം തെരുവിൽ ഞങ്ങൾ കൈകാര്യം ചെയ്യും ഒർമ്മ ഇരിക്കട്ടെ😠

നിൻറെ അമ്മക്കും മാറിടം ഉണ്ട്

നിൻറെ പെങ്ങൾക്കും മാറിടം ഉണ്ട്

നിൻറെ ഭാര്യക്കും മാറിടം ഉണ്ട്

നിന്റെ മകൾക്കും മാറിടം ഉണ്ട്

മാതൃത്വത്തിന്റെ മാധുര്യം അമ്മിഞ്ഞ പാലിന്റെ നറുമണം അവരുടെ മാറിടങ്ങളിലും അനുഭവിച്ചിട്ടുണ്ടാവും

മറക്കരുത് അത്🙏🙏

കടപ്പാട് 🙏💕

ഇങ്ങനെ നെഞ്ചോടു ചേർത്ത് പിടിക്കാൻ നന്മയുള്ള മനുഷ്യർ ഉള്ളപ്പോൾ നാം എങ്ങനെ തോൽക്കാൻ ആണ്  കേരള ഫോറെസ്റ്റ് ഉദ്ദ്യോഗസ്ഥൻ ❤️
02/08/2024

ഇങ്ങനെ നെഞ്ചോടു ചേർത്ത് പിടിക്കാൻ നന്മയുള്ള മനുഷ്യർ ഉള്ളപ്പോൾ നാം എങ്ങനെ തോൽക്കാൻ ആണ്

കേരള ഫോറെസ്റ്റ് ഉദ്ദ്യോഗസ്ഥൻ ❤️

Address


Website

Alerts

Be the first to know and let us send you an email when തൊമ്മിച്ചായൻ പേജ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to തൊമ്മിച്ചായൻ പേജ്:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share